നിനക്കായെന്നും : ഭാഗം 18
എഴുത്തുകാരി: സ്വപ്ന മാധവ്
ഓഡിറ്റോറിയം നല്ല ഭംഗിക്ക് അറേഞ്ച് ചെയ്തിരുന്നു… ഡാർക്ക് തീമിൽ ലൈറ്റ്സ് അറേഞ്ചുമെന്റ് ആയിരുന്നു… സ്റ്റേജിൽ ലൈറ്റ്സ് വച്ചു ലവ് ആകൃതിയിൽ അലങ്കരിച്ചിരിക്കുന്നു … അങ്ങനെ പ്രോഗ്രാം തുടങ്ങി… എല്ലാ സാറും ടീച്ചേഴ്സും ആശംസകൾ പറഞ്ഞു ഈ കോളേജിലെ ഞങ്ങളുടെ അവസാന ദിനങ്ങൾ…. ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു… ഞങ്ങളുടെ കളി ചിരികൾക്ക് സാക്ഷിയായ ക്ലാസ്സ്‌റൂം…. കാന്റീൻ…
എല്ലാം ഒരുപാട് മിസ്സ് ചെയ്‌യും… എല്ലാം മനസ്സിൽ പൊന്തി വന്നു… കണ്ണുകൾ നിറഞ്ഞു… കോളേജിൽ വന്നില്ലെങ്കിൽ സാറിനെ എങ്ങനെ കാണും… മോളെ എങ്ങനെ കാണും… അതൊക്കെ ഓർത്തുമ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി…. അങ്ങനെ ശോകം അന്തരീക്ഷത്തിനു മാറ്റം വരുത്താൻ…. ജൂനിയർസിന്റെ കലാപരിപാടികൾ ആരംഭിച്ചു…. ഡാൻസും പാട്ടുമായി പരിപാടി ഗംഭീരമായി നടന്നു അവസാനം കലാശകൊട്ടിനു ഞങ്ങളുടെ രോഹിത്തിന്റെ പാട്ട് ആയിരുന്നു… അവന്റെ മാസ്റ്റർപീസ് പാട്ട് തന്നെ പാടി…
🎶പാടുന്നു പ്രിയരാഗങ്ങൾ ചിരി മായാതെ… നഗരം…. തേടുന്നു പുതുതീരങ്ങൾ കൊതിതീരാതെ… ഹൃദയം… ……………. …………………… ………………………….. ലൈലാകമേ…. പൂചൂടുമോ… വിടവാങ്ങുമീ… രാത്രിതൻ… വാതിലിൽ… ആകാശമേ… നീർ പെയ്യുമോ… പ്രണയാർദ്രമീ.. ശാഖിയിൽ… ഇന്നിതാ…..🎶
അങ്ങനെ പരിപാടി അവസാനിച്ചു… ഇനി കോളേജിൽ പരീക്ഷയ്ക്ക് വന്നാൽ മതിയെന്ന് HOD പറഞ്ഞു… പിന്നെ സാറിനെ കണ്ടപ്പോൾ മുഖത്ത് രാവിലത്തെ സന്തോഷം ഇല്ലായിരുന്നു… എന്തോ ആലോചനയിൽ ആണെന്ന് തോന്നുന്നു…. അത് കണ്ടപ്പോൾ എനിക്കും എന്തോപോലെ തോന്നി… ഒന്നും പറയേണ്ടിരുന്നുന്നില്ല… ഉച്ചക്ക് ശേഷം എല്ലാരും കൂടെ ബീച്ചിൽ പോകാമെന്നു പ്ലാൻ ഇട്ടു… ചേട്ടനെ വിളിച്ചപ്പോൾ അവൻ വരാമെന്നു പറഞ്ഞു.. ദീപക് സാറും ഓക്കേ പറഞ്ഞു… എല്ലാർക്കും അവരുടെ കാമുകി കാമുകന്മാരുടെ ഒപ്പം ചിലവഴിക്കാൻ സമയം…
“അപ്പോൾ ഞാൻ പോസ്റ്റ് ആകില്ലേ…? ഞാൻ വരണില്ല ” ” നീ സാറിനെ വിളിക്ക് ” – അഭി “പിന്നെ…. വിളിക്കേണ്ട താമസം ഓടി വരും ” ” നീ വിഷമിക്കാതെ നമുക്ക് വഴി ഉണ്ടാകാം…. ” – ദിച്ചു ദിച്ചു ദീപക് സാറിന്റെ അടുത്തേക്ക് പോയി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.. അപ്പോൾ സർ ഞങ്ങളുടെ അടുത്തേക്ക് വന്നു… ” ഞാൻ വിളിച്ചു നോക്കട്ടെ… ” എന്നും പറഞ്ഞു സർ ഫോണെടുത്തു വിളിച്ചു
📲ഹലോ…. ………… നീ എവിടെയാണ്… ബിസി ആണോ…? ……………. ആണോ…? എങ്കിൽ വേഗം വാ…. ഞങ്ങളും ഉണ്ട്… ……………………. Ok ബൈ.. 📱 “എന്താ പറഞ്ഞേ… ” “മോൾ കടൽ കാണണമെന്ന് പറഞ്ഞു കരച്ചിലാണെന്ന്… അപ്പോൾ ഞാൻ പറഞ്ഞു അങ്ങോട്ട് വരാൻ… എല്ലാരും ഉണ്ടെന്ന് പറഞ്ഞു… വരാമെന്നു സമ്മതിച്ചു.. ” “അപ്പോൾ രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നാണ്… ” – അഞ്ജു മോളെ കാണാല്ലോ…. ഹോയ്… ഹോയ്… എന്റെ മനസ്സ് തുള്ളിചാടുവായിരുന്നു… കുറച്ച് കഴിഞ്ഞപ്പോഴേക്കും എല്ലാരും ബീച്ചിൽ എത്തി…
ഭരത് സർ മോളും നേരത്തെ എത്തിയിരുന്നു… എല്ലാരും കൂടെ അവരുടെ അടുത്തേക്ക് നടന്നു… ലെച്ചു മണലിൽ കളിക്കുവായിരുന്നു… എല്ലാരേയും കണ്ടപ്പോൾ ഓടി സാറിന്റെ തോളിൽ കേറി കിടന്നു… അവരൊക്കെ വിളിച്ചിട്ടും നോ മൈൻഡ്…. വിരലും നുണഞ്ഞു അച്ഛന്റെ തോളിൽ ചേർന്ന് കിടന്നു… എന്നെ ഇടയ്ക്കു നോക്കുന്നുണ്ട്… പിന്നെ എല്ലാരും കൂടി നില്കുന്നതുകൊണ്ടു ഭയങ്കര പാടാണ് മിണ്ടാൻ… എന്നാലും ഇടംകണ്ണിട്ട് എല്ലാരേയും നോക്കുന്നുണ്ട് സർ ചേട്ടനോടും ദീപക് സാറിനോടും എല്ലാം സംസാരിക്കുന്നു….
മോൾ കുറച്ച് നേരം കിടന്നു… ഞങ്ങൾ ആരും പോകുന്നില്ല എന്ന് കണ്ടപ്പോൾ ചിണുങ്ങി തുടങ്ങി… സർ അത് ശ്രദ്ധികാതെ വന്നപ്പോൾ അതും നിർത്തി താഴെ ഇറങ്ങാൻ ആഗ്രഹം ഉണ്ട്… ഇടയ്ക്കു കടലിലേക്ക് നോക്കുന്നുണ്ട് … ഞങ്ങൾ എല്ലാരും നിൽക്കുന്നുണ്ട് അവൾക് മടിയാണ് കുറുമ്പി… അച്ഛൻ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ സാറിന്റെ മുഖത്ത് വിരൽ ഇട്ടു കുത്തി നോക്കി… സർ കൈമാറ്റുന്നതല്ലാതെ… അവളെ നോക്കിയില്ല… അതും കൂടെ ആയപ്പോൾ വിഷമം ആയി… കണ്ണൊക്കെ നിറഞ്ഞു തുടങ്ങി… ഇടയ്ക്കു എന്നെയും നോക്കുന്നുണ്ട്….
ഞാൻ അടുത്ത് പോയി കൈ നീട്ടി ഉടനെ എന്റെ കൈയിലേക്ക് വന്നു… ച്ചി… എന്ന് വിളിച്ചോണ്ട് കടലിലേക്ക് ചൂണ്ടി കാണിച്ചു… ” മോൾക് കടലിൽ പോകണോ…? ” ആ… പോണം… എന്ന് പറഞ്ഞു തലയാട്ടി കുറുമ്പി ” കടലിൽ ഇറങ്ങേണ്ട… നനഞ്ഞാൽ വേറെ ഉടുപ്പ് ഇല്ല ഇടാൻ… ” സർ മോളോട് പറഞ്ഞു അത് കേട്ടതും ചുണ്ട് പിളർത്തി കരയാൻ തുടങ്ങി… ” വാശിപിടിക്കണ്ട ലെച്ചു …. ഞാൻ സമ്മതിക്കില്ല.. ” സർ തീർത്തും പറഞ്ഞു അപ്പോൾ ഉടനെ എന്നെ നോക്കി… “നിന്റെ അച്ഛൻ സമ്മതിച്ചില്ലല്ലോ…
ഞാൻ എന്ത് ചെയ്‌യാനാ മോളെ… ” ഞാൻ മോളോട് പറഞ്ഞു… എന്റെ തോളിൽ കിടന്നു… ഞങ്ങൾ അങ്ങോട്ട് മാറി നിൽക്കാം… നിങ്ങൾ മോളെ നോക്കിക്കോ… എന്നും പറഞ്ഞു അവർ ജോഡികളായിട്ട് പോയി ഞാൻ മോളെയും കൊണ്ടു മണൽപ്പരപ്പിൽ ഇരുന്നു… കുറച്ചു നീങ്ങി സാറും ഇരുന്നു… ഏങ്ങോ നോക്കി ഇരിക്കുന്നു… മനസ്സ് ശാന്തമല്ലയെന്ന് വ്യക്തമാണ്… ഞങ്ങൾക്കിടയിൽ നിശബ്ദത മാത്രം ഉണ്ട്.. “മോളെ… നീ ഉറങ്ങിയോ…? ”
അനക്കം ഒന്നും കേൾക്കാത്തൊണ്ട് മോളെ തട്ടിക്കൊണ്ടു ചോദിച്ചു തലയുയർത്തി എന്നെയും സാറിനെയും നോക്കി വീണ്ടും കിടന്നു… അച്ഛനോടുള്ള പിണക്കം ആ മുഖത്ത് കാണാമായിരുന്നു… സർ എന്റെയടുത്തേക്ക് നീങ്ങി ഇരുന്നു മോളുടെ തലയിൽ തലോടി…. മോൾ പെട്ടെന്ന് സാറിന്റെ കൈ തട്ടി മാറ്റി… “പിണക്കാണോ വാവേ…? ” ” അച്ഛ ബേണ്ട ” തോളിലേക്ക് വീണ്ടും ചാഞ്ഞു “നോക്കിയേ വാവേ… നമുക്ക് മണ്ണിൽ കളിക്കാം ” ഞാൻ മോളോട് പറഞ്ഞു “ഹയ്യ്.. ബാ.. കളിച്ചാം …. ”
എന്ന് പറഞ്ഞോണ്ട് തോളിൽ നിന്ന് താഴെ ഇറങ്ങി… ഇടയ്ക്കു ഇടകണ്ണിട്ട് സാറിനെ നോക്കി… സർ നോക്കാത്തൊണ്ട് ഒരു കള്ളച്ചിരി ചിരിച്ചു എന്റെ കൈ വലിച്ചോണ്ട് പറഞ്ഞു ” ച്ചി ബാ… അച്ഛ കണ്ടില്ല… നമച് കളിച്ചാം..” ഞാനും മോളും കൂടെ മണലിൽ കളിച്ചു… എന്തൊക്കെയോ മണലിൽ ഉണ്ടാകി… ഇടക്ക് സാറിനെ നോക്കിയപ്പോൾ ഞങ്ങളുടെ കളികളും കണ്ടു ചിരിച്ചോണ്ട് ഇരിക്കുവാ… ആ ചിരി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു…. ലെച്ചു തകർത്തു കളിക്കുവാണ്… എന്നോട് എന്തൊക്കെയോ കാര്യമായിട്ട് പറയുന്നുണ്ട്…
അപ്പോൾ സാറും ഞങ്ങളുടെ അടുത്ത് വന്നിരുന്നു…. മോളുടെ ഒപ്പം കളിച്ചു… അച്ഛന്റെയും മോളുടെയും സ്നേഹം കണ്ടറിയുവായിരുന്നു…. മോൾക്ക് ഒപ്പം സർ കുഞ്ഞായി മാറി കളിക്കുന്നു…. അച്ഛന്റെ കളികൾ കണ്ടു പൊട്ടിച്ചിരിക്കുന്ന കുറുമ്പി… അപ്പോൾ അവരുടെ ലോകത്ത് അവർ മാത്രമേ ഉണ്ടായിരുന്നുള്ളു ചുറ്റുമുള്ളത് ഒന്നും ശ്രദ്ധിക്കാതെ അവരുടെ ലോകത്ത് ചേക്കേറി… ആ കളികൾ ഇടയിൽ മോൾ ഇടയ്ക്കു ആരെയോ നോക്കുന്നത് കണ്ടു… കുഞ്ഞുകുട്ടികൾ കളിക്കുന്നതാകും എന്ന് കരുതി ശ്രദ്ധിച്ചില്ല…
അവൾ കളിക്കുമ്പോഴും ഇടക്ക് കണ്ണുകൾ അങ്ങോട്ടേക്ക് പോകുന്നത് ശ്രദ്ധിച്ചു … അത് എന്താണെന്ന് അറിയാൻ ഞാനും നോക്കി ഒരു കുഞ്ഞു അമ്മയുടെ മടിയിലുരുന്ന് കളിക്കുന്നു… അമ്മേ… അമ്മേ എന്ന് ഇടക്ക് വിളിച്ചു ചിണുങ്ങുന്നുമുണ്ട്… അത് കൊതിയോടെ നോക്കി ഇരിക്കുന്ന ലെച്ചുമോളെ കണ്ടപ്പോൾ മനസ്സിന് ഒരു വിങ്ങൽ അനുഭവപെട്ടു.. സാറിനെ നോക്കിയപ്പോൾ ആ കാഴ്ച കണ്ടു കണ്ണ് നിറഞ്ഞിരിപ്പുണ്ട് കളിചിരികൾ പെട്ടെന്ന് അവസാനിച്ചു…
ഇനിയും അത് നോക്കി ഇരുന്നാൽ ശോകം ആയി പോകുമെന്ന് തോന്നി…. “ലെച്ചുവെ…. നമക്ക് കടലിൽ കളിക്കാം… ” “ആ… ബാ.. കളിച്ചാം… ” എന്ന് പറഞ്ഞു എന്റെ കൂടെ കടലിലേക്ക് ഇറങ്ങി മോൾ അത് മറക്കാനായി അവളുടെ ഒപ്പം കളിച്ചു… തിരകൾ വരുമ്പോൾ പുറകോട്ട് പോയും… വെള്ളത്തിൽ കളിച്ചും കുറെ സമയം ചിലവഴിച്ചു…. സർ ഏങ്ങോ നോക്കി ഇരിക്കുവാ… പോകാനുള്ള സമയം ആയപ്പോഴേക്കും എല്ലാരും വന്നു…. ” ലെച്ചുവും ചേച്ചിയും കടലിൽ കളിക്കുവാ… ”
ചേട്ടൻ ചോദിച്ചു എല്ലാരും വന്നപ്പോൾ എന്റെ തോളിലേക്ക് കേറി… ” എന്താ മോളെ… ഇതൊക്കെ ചേച്ചിയുടെ കൂട്ടുകാരാ… മോൾ എന്തെ മിണ്ടാത്തെ? ” അപ്പോൾ തല പൊക്കി എല്ലാരേയും നോക്കി… കള്ളച്ചിരിയുമായി തോളിൽ പിന്നെയും കിടന്നു… “മോളെ ഇത് ചേച്ചിടെ ചേട്ടനാ… ” ചേട്ടനെ കാണിച്ചുകൊണ്ട് മോളോട് പറഞ്ഞു പെട്ടെന്ന് തലപൊക്കി നോക്കി “ലെച്ചുനു ചേട്ട ഇല്ലല്ലോ… ” കൈയും വിടർത്തി ചുണ്ട് കൂർപ്പിച്ചു പറഞ്ഞു “അച്ചോടാ… ഞാൻ മോളുടെ ചേട്ടനല്ലേ… “- അഭി എല്ലാരേയും മോൾ പരിചയപെട്ടു….
എല്ലാരുമായി കൂട്ടായി…. സർ എല്ലാം നോക്കി മിണ്ടാതെ നിന്നു… ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരി തെളിഞ്ഞു മോൾ അവരുടെ അടുത്തേക്ക് പോയി… അവരുമായി കളിച്ചു… ഞാൻ സാറിന്റെ അടുത്തേക്ക് പോയി “എന്ത് പറ്റി സർ..? ” ” ഒന്നുല്ലടോ… ” ” കള്ളം പറയണ്ട… സാറിന്റെ മനസ്സിൽ എന്താണെന്ന് അറിയാം… ” ” ഒരിക്കലും അച്ഛന് അച്ഛനും അമ്മയും ആകാൻ പറ്റില്ല അല്ലെടോ.. ” ” മോൾ കുഞ്ഞാണ്….. അവൾക് ഒന്നും അറിയില്ലല്ലോ…. ” ” ഇന്ന് അവൾ ആ അമ്മയും മോളെയും നോക്കി നിന്നപ്പോൾ… എന്റെ മനസ്സിൽ ഒരു വിങ്ങൽ ആടോ…
ആര്യ ഞങ്ങളെ വിട്ടു പോയില്ലായിരുന്നെങ്കിൽ മോൾക്ക് ഇങ്ങനെ നോക്കി നിൽക്കേണ്ടി വരില്ലായിരുന്നു… ഇത് കണ്ട് എന്റെ ആര്യ കരയുവായിരിക്കും… ” എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് എനിക്ക് അറിയില്ല… പക്ഷേ ആ കണ്ണുകൾ നിറയുമ്പോൾ പിടയുന്നത് എന്റെയുള്ളാണ്… “വിഷമിക്കണ്ട എന്ന് പറയാൻ പറ്റില്ല സർ.. എന്തൊക്കെ വിഷമങ്ങൾ ഉണ്ടായാലും ‘നിനക്കായ് ‘ ഞാൻ എന്നും ഉണ്ടാകും എന്റെ ശ്വാസം നിലക്കുന്നത് വരെ.. മോൾക്ക് അമ്മയായി ഞാൻ കാണും… ”
കളിച്ചു കഴിഞ്ഞു മോളുമായി അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു… മോൾ എന്റെ കൈയിലേക്ക് വന്നു.. ” അപ്പോൾ പോകാമോ ശാരി? ” ” മ്മ്… പോകാം… ഇനിയും താമസിച്ചാൽ അമ്മ വീട്ടിൽ കേറ്റില്ല… ” “ചേച്ചി പോട്ടെ മോളെ… പിനെ കാണാം.. ” ഒരുമ്മയും കൊടുത്തു മോളെ സാറിന്റെയിൽ കൊടുത്തു… ” ച്ചി…. ബോണ്ട… ” എന്നും പറഞ്ഞു ലെച്ചു എന്നെ ചുറ്റി പിടിച്ചു “ചേച്ചി വീട്ടിൽ പോയില്ലേൽ അമ്മ അടിച്ചും മോളെ ” ” ആന്നോ.. ” ചുണ്ട് പിളർത്തി ചോദിച്ചു “ആഹ് ചക്കരെ… പിന്നെ ചേച്ചി മോളുടെ ഒപ്പം കളിച്ചാം… ഇപ്പൊ ചേച്ചി പോകുവാ ” മോളെ സാറിന്റെ കൈയ്യിൽ കൊടുത്തിട്ട് …
എല്ലാർക്കും ബൈ പറഞ്ഞു വീട്ടിലേക്ക് പോയി പിന്നെ കോളേജിൽ പോയില്ല… സ്റ്റഡി ലീവ് ആയിരുന്നു… വീട്ടിൽ ഇരുന്നു നന്നായി പഠിച്ചു പരീക്ഷയ്ക്ക് തയ്യാറായി … പൊട്ടിയാൽ അമ്മ എന്നെ വീട്ടിൽ കേറ്റില്ല പരീക്ഷയ്ക്ക് കോളേജിൽ പോയപ്പോൾ മുഴുവൻ സാറിനെ നോക്കി… പക്ഷേ അവിടെയെങ്ങും കണ്ടില്ല… ദീപക് സാറിനോട് ചോദിച്ചപ്പോൾ സർ വന്നു എന്ന് പറഞ്ഞു… പക്ഷേ എങ്ങും കണ്ടില്ല… എന്നിൽ നിന്ന് ഒളിച്ചോടുന്നപോലെ തോന്നി… പക്ഷേ ഞാൻ എന്ത് ചെയ്തിട്ടാണ് എന്റെ മുന്നിൽ വരാതെ നടക്കുന്നേ എന്ന് ആലോചിച്ചു ഇരുന്നു
തുടരും… 😉 ♡