Tuesday, December 17, 2024
Novel

നിനക്കായെന്നും : ഭാഗം 16

എഴുത്തുകാരി: സ്വപ്ന മാധവ്

പിന്നീട് സാറിനെ കണ്ടിട്ടും മിണ്ടിയില്ല… എന്തോ അവർ പറഞ്ഞതൊക്കെ സത്യമാണ് എന്ന് ഒരു തോന്നൽ… “ശാരിക… എന്താ ഇപ്പോ മിണ്ടാത്തെ? ” ഞാൻ കാണാതെ നടന്നു പോയപ്പോൾ സർ വിളിച്ചു ചോദിച്ചു ” ഒന്നുല്ല സർ… സർ ബിസിയാണല്ലോ… അതോണ്ട് ശല്യപെടുത്തണ്ട എന്ന് കരുതി ” “എന്താടോ… പരിഭവം ആണോ…? ” “എനിക്ക് എന്തിനാ പരിഭവം ” ചുണ്ടുകോട്ടി പറഞ്ഞു “അന്ന് മിസ്സ്‌ വീട്ടിലെ വിശേഷങ്ങൾ ഉത്സാഹത്തോടെ പറയുവായിരുന്നു… മുഷിപ്പിക്കണ്ട എന്ന് കരുതിയാ … ഞാൻ ഒന്നും പറയാത്തെ ”

“മ്മ്… കുഴപ്പമില്ല സർ.. ” “എന്താ അന്ന് സന്തോഷത്തോടെ പറയാൻ വന്നേ… ദീപക് സാറിന്റെ ആണോ..? ” “ആഹ്.. അതേ… സാറിനോട് പറയണം എന്ന് കരുതി… ” “അത് താൻ പറഞ്ഞില്ലേലും സർ എന്നോട് പറയുമല്ലോ… പിന്നെ എന്തിനാ ഓടി വന്നേ..? ” സർ അങ്ങനെ പറഞ്ഞപ്പോൾ എന്തോ ഒരു ഭാരം പോലെ തോന്നി …. ശരിയാണ്… വേണ്ടായിരുന്നു… സർ അറിയുമായിരുന്നല്ലോ… “എന്തായാലും സന്തോഷമായി…. അവന് ദിവ്യയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു… ” ഒന്നും പറയാൻ പറ്റണില്ല…. സാറിനോട് പ്രിയ മിസ്സിന്റെ കാര്യം ചോദിക്കണം എന്ന് തോന്നി…

തെറ്റിധാരണ വേണ്ടല്ലോ.. “സർ, ഒരു കാര്യം ചോദിച്ചോട്ടെ..? ” “ആഹ് പറയെടോ എന്താണ്.. ” “സാറും പ്രിയ മിസ്സും തമ്മിൽ എന്തെങ്കിലും.. ” “വാട്ട്‌… കോമഡി പറയാതെ.. ” (ഇയാൾക്ക് വട്ടായോ… എന്ന് ആലോചിച്ചു ഞാൻ സാറിനെ നോക്കി നിന്നു ) “കുട്ടികൾ പറയുന്നത് കേട്ടു സർ അതാ ചോദിച്ചേ ” “അങ്ങനെ ഒന്നുല്ലടോ… ” അത് കേട്ടപ്പോൾ ആയിരം ലഡു മനസ്സിൽ പൊട്ടി… “എന്റെ ഭാര്യയെ മറന്നിട്ട് വേറെ ഒരാളെ ആലോചിക്കാൻ കഴിയില്ലെടോ.. ഒരുപാട് ഓർമ്മകൾ തന്നിട്ടാണ് അവൾ പോയെ…

ഇനി എന്റെ ജീവിതത്തിൽ വേറെ പെണ്ണ് ഇല്ലെടോ… ” അതും പറഞ്ഞു സർ ചിരിച്ചു അത് കേട്ടപ്പോൾ കൂരിരുമ്പുകൾ കുത്തിയിറക്കുന്ന വേദന തോന്നി… അപ്പോൾ സർ എന്നോട് സംസാരിച്ചതൊക്കെ… ഒരു വിദ്യാർത്ഥി ആയിട്ടാണോ “എന്താടോ ആലോചിക്കുന്നേ…? ” “ലെച്ചു മോൾക് അമ്മ വേണ്ടേ സർ… ഇപ്പോ മോൾ കുഞ്ഞാണ്… പക്ഷേ, വലുതാകുമ്പോൾ… ” “രണ്ടാനമ്മ ഒരിക്കലും സ്വന്തം അമ്മയെ പോലെ ആകില്ലെടോ… അതുമീ കാലത്ത്… അവൾക് നോവുന്നത് എനിക്ക് സഹിക്കില്ല…

അവളെ വച്ചു പരീക്ഷണം വേണ്ട… അവൾ എന്നും ഈ അച്ഛന് രാജകുമാരിയാണ്… അവൾക് അച്ഛനും അമ്മയുമായി ഞാൻ മതി… ഞങ്ങളുടെ ലോകത്ത് വേറെ ആരും വേണ്ട… ” സർ അത് പറഞ്ഞപ്പോൾ വിഷമം തോന്നി… പക്ഷേ അച്ഛന്റെ സ്നേഹം കേട്ടപ്പോൾ മനം നിറഞ്ഞു… എല്ലാ അച്ചന്മാർക്കും മകൾ രാജകുമാരിയാണ്… എന്റെ അച്ഛനും ഞാൻ ജീവനാണല്ലോ… “എനിക്ക് ക്ലാസ്സ്‌ ഉണ്ട്… പിന്നെ കാണാം ” എന്നും പറഞ്ഞു സർ പോയി മനസ്സ് സംഘർഷാവസ്ഥയിൽ ആയിരുന്നു.. ഒരു ഭാഗത്തു അച്ഛന്റെ സ്നേഹം…

അത് എന്റെയുള്ളിലെ സാറിനോടുള്ള ഇഷ്ട്ടം കൂട്ടി… മറുഭാഗത്തു വേറെ ആർക്കും സ്ഥാനമില്ല എന്ന് സർ പറഞ്ഞത് മുഴങ്ങുന്നു.. എന്ത്‌ ചെയ്‌യാനാ ഭഗവാനെ…? ഒരു വഴി പറഞ്ഞുതാ… ലെച്ചു മോൾക് അമ്മ വേണം… അമ്മയില്ലാത്ത കുറവ് മോളറിയരുത്… മനസ്സിൽ ഉറപ്പിച്ചു… ക്ലാസ്സിൽ പോയി “എന്താണ് ശാരി…? ഒരു മ്ലാനത..? ” -അഭി “ഒന്നുല്ല… എന്തെ..? ” “ഭരത് സർ എന്ത്‌ പറഞെടി..? “- ദിച്ചു “ആഹ്… ഞാൻ പ്രിയ മിസ്സിന്റെ കാര്യം ചോദിച്ചു ” ” എന്നിട്ട്… സർ പറഞ്ഞോ.. ” ” അവർ ഫ്രണ്ട്സ് ആണ്… അതിൽ കൂടുതൽ ഒന്നുമില്ല…

സാറിന്റെ ജീവിതത്തിൽ ഭാര്യയല്ലാതെ വേറെ പെണ്ണില്ലയെന്ന് പറഞ്ഞു ” ” ഓഹോ… അപ്പോൾ അതാണ്‌ ശാരിയുടെ മ്ലാനതയ്ക്ക് കാരണം “- അഞ്ജു ഒന്ന് ചിരിച്ചെന്ന് വരുത്തി എങ്ങോട്ടാ നോക്കിയിരുന്നു… ആ മോളുടെ അമ്മയാകണം എന്ന് ആരോ പറയുന്നപോലെ… എത്ര നിയന്ത്രിച്ചിട്ടും കണ്ണീർ ഒഴുകി… “കരയാതെ… പോട്ടെ… ” – അഞ്ജു “മ്മ്മ്… കുഴപ്പില്ലാടി… ” ഒരു നനുത്ത പുഞ്ചിരി അവർക്ക് നൽകി

വീട്ടിലെത്തിയിട്ടും മനസ്സ് ശാന്തമായില്ല… ടിവിയുടെ മുൻപിൽ കുറച്ച് നേരമിരുന്നു.. അപ്പോഴും മനസ്സിൽ ലെച്ചു ആയിരുന്നു.. അവളുടെ കളികളും കുസൃതികളും ഓർത്തപ്പോൾ ഒരു പുഞ്ചിരി വന്നു.. “എന്ത്‌ ആലോചിച്ചിരിക്കുവാ മോളെ.. ” “ഒന്നുല്ല ചേട്ടാ.. നീ എപ്പോ വന്നു..? ” ” കുറച്ചു നേരായി ” “ഞാൻ ഫ്രഷായിട്ട് വരാം… നീയും റെഡി ആകു.. നമുക്ക് പുറത്ത് പോകാം ” ഞങ്ങൾ കാറിൽ ബീച്ചിൽ പോയി “എന്താണ് മോളെ… ” ” ഒന്നുല്യാ ചേട്ടാ ” ” എന്നോട് അഞ്ജു പറഞ്ഞു എല്ലാം ” “ചെറിയ വിഷമം… അത്രേയുള്ളു… ” “സാരമില്ല… അയാൾ ഒരിക്കൽ നിന്നോട് പറഞ്ഞതല്ലേ…

അയാൾ അടുത്ത് പെരുമാറിയപ്പോൾ നിനക്ക് തോന്നിയതാണ്… വേണ്ട ശാരി ” ” എനിക്ക് ആ മോളുടെ അമ്മയാകണം ചേട്ടാ.. ” ” നീ ഇപ്പോഴും അത് വിചാരിക്കാതെ.. നമുക്ക് അവർ വേണ്ട മോളെ ” കടലും നോക്കി ഒരുപാട് നിന്നു… മനസ്സിൽ ഒരുപാട് ചിന്തകൾ അലയടിക്കുന്നു… എല്ലാം ശരിയാക്കണം… കടലിൽ നോക്കി എത്ര നേരം നിന്നുവെന്നറിയില്ല… മനസ്സ് ശാന്തമായി… “വീട്ടിൽ പോകാം മോളെ..? ” ” മ്മ്.. എനിക്ക് ഐസ്ക്രീം വേണം ” ” വാങ്ങി തരാം… വീട്ടിൽ പോകുമ്പോൾ സന്തോഷമായിട്ടിരിക്കണം… ”

“ശാരി…. എണീക് കോളേജിൽ പോകണ്ടേ … ” അമ്മ ” ആച്ചി…. ച്ചി… ” “നന്നായി… പനി പിടിച്ചല്ലോ…. ” എന്നും പറഞ്ഞു അമ്മ നെറ്റിയിൽ കൈ വച്ചു നോക്കി ” നീ തണുത്തതു എന്തെങ്കിലും കഴിച്ചോ..? ” ” ഇല്ല അമ്മേ… ” ഞാൻ നിഷ്കു ഭാവത്തിൽ പറഞ്ഞു ” സഞ്ജു… ഇങ്ങു വാ… ” അപ്പോഴേക്കും ചേട്ടൻ അവിടെ എത്തി “എന്താ അമ്മേ..? ” ” നീ ഇന്നലെ തണുത്തത് എന്തെങ്കിലും വാങ്ങി കൊടുത്തോ…? ” “ഈ… അത് പിന്നെ ഇവൾക്ക് ഐസ്ക്രീം വേണമെന്ന് പറഞ്ഞപ്പോൾ… ” ” എങ്കിൽ ചേട്ടനും അനിയത്തിയും കൂടെ എന്താന്ന് വച്ചാൽ ചെയ്‌തോ…

ഞാൻ ജോലിക്ക് പോകുന്നു… ” ചേട്ടൻ എന്നെ തറപ്പിച്ചു നോക്കി… നൈസായിട്ട് ചിരിച്ചു കൊടുത്തു… “ഹോസ്പിറ്റലിൽ പോണോ..? ” ” ബേണ്ട… ജലദോഷം ഉള്ളു… പിന്നെ ചെറിയ ചൂടും… ” ” ഇന്ന് കോളേജിൽ പോകണ്ട… റസ്റ്റ്‌ എടുക്ക് ” എന്നും പറഞ്ഞു അവൻ പോയി അപ്പോൾ തന്നെ ഇന്ന് വരുന്നില്ലയെന്ന് അഞ്ജുനെ വിളിച്ചു പറഞ്ഞു. പിന്നെ കോളേജിൽ പോയപ്പോഴും സാറിനെ കാണുമ്പോൾ പ്രണയം അല്ല തോന്നിയത്… ബഹുമാനമാണ് മകളെ ഇത്രേയും സ്നേഹിക്കുന്ന അച്ഛനോടുള്ള ബഹുമാനം….

ഭാര്യയെ ഇപ്പോഴും സ്നേഹിക്കുന്ന ഭർത്താവിനോടുള്ള ബഹുമാനം… ക്ലാസ്സിൽ അങ്ങനെ എല്ലാരുമായിട്ട് സംസാരിച്ചോണ്ടിരുന്നപ്പോൾ സർ പോകുന്നത് കണ്ടു…. പിന്നാലെ ഓടി പോയി വിളിച്ചു “എന്താടോ…? ഓടുന്നത് ” ” സർ…. ലെച്ചുനെ കണ്ടിട്ട് ഒരുപാട് നാളായി… സർ നാളെ മോളെ കൊണ്ടുവരുമോ..? ” “അത്… ഇവിടെ കൊണ്ടുവന്നാൽ അവൾക് ഞാൻ കൂടെ വേണം… പരിചയമില്ലല്ലോ .. എനിക്ക് ക്ലാസ്സിൽ പോകാൻ പറ്റില്ല… ” “ഞാൻ നോക്കാം സർ… പ്ലീസ്… കൊണ്ടുവരുമോ…? ” ” മ്മ്മ്…. നോക്കട്ടെ… കൊണ്ടുവരാം.. ” ” താങ്ക്യൂ സർ… ” ” അതൊന്നും വേണ്ട… ഞാൻ പോട്ടെ ”

എന്നും പറഞ്ഞു സർ പോയി ” എന്തായിരുന്നു അവിടെ… ” ക്ലാസ്സിൽ എത്തിയപ്പോൾ ദിച്ചു ചോദിച്ചു “നാളെ ലെച്ചുനെ കൊണ്ടുവരുമോ എന്ന് ചോദിച്ചതാ.. ” അഭിയും ചഞ്ചുവും കൈകോർത്തു കണ്ണും കണ്ണും നോക്കി ഇരിക്കുവാ… “ഡാാ…. ” എന്റെ വിളി കേട്ടു പാവം പേടിച്ചു.. ” എന്താടി…? ” ” ഒന്നുല്ല… വെറുതെ വിളിച്ചതാ… ” ” പോ പന്നി ” എന്നും പറഞ്ഞു വീണ്ടും കണ്ണും കണ്ണും തമ്മിൽ കഥ പറയാൻ പോയി അവനെ പുച്ഛിച്ചിട്ട് ദിച്ചുനെ നോക്കിയപ്പോൾ അവിടെ കഥകളിയാണ്.. തിരിഞ്ഞു നോക്കിയപ്പോൾ ദീപക് സർ നിൽക്കുന്നു… അവർ എന്തൊക്കെയോ ആംഗ്യം കാണിക്കുന്നു അവർക്ക് തന്നെ അറിയാം… എല്ലാരും പ്രേമിക്കുവാ… പാവം ഞാൻ സ്റ്റിൽ സിംഗിൾ…

അടുത്ത ദിവസം കോളേജിൽ നേരത്തെ എത്തി… സർ മോളെ കൊണ്ടുവരുമല്ലോ.. അങ്ങനെ അവരെ നോക്കി ഇരുന്നു… അപ്പോഴേക്കും സർ കാറിൽ എത്തി കാറിന്റെ അടുത്തേക്ക് ഓടി… ഡോർ തുറന്നതും മോളെ കണ്ടു… “ലെച്ചുസേ… ബാ… ” എന്നും പറഞ്ഞു കൈ നീട്ടി ഉടനെ കൈയിലേക്ക് വന്നു… “ഏച്ചി… ” “എന്താടാ മോളു..? ” ” മിച്ചായി എബടെ…? ” ” മിട്ടായി ഇല്ലല്ലോ മോളെ… ” അത് കേട്ടതും മുഖം വീർപ്പിച്ചു സാറിന്റെ കൈയിലേക്ക് പോകാൻ നോക്കി… ” ഡി കുറുമ്പി… ചേച്ചി വാങ്ങി തരാം മിട്ടായി… ”

“ഹയ്യ്… ” കൈകൊട്ടി ചിരിച്ചു സർ ഞങ്ങളുടെ സംസാരവും കേട്ടു രണ്ടാളെയും നോക്കി നിൽക്കുന്നു.. ” എനിക്ക് ഇപ്പോ ക്ലാസ്സിൽ പോകണം… അടുത്ത പീരിയഡ് ആകുമ്പോൾ ഞങ്ങൾ പോകും… ഒരു പ്രോഗ്രാം ഉണ്ട്… തനിക്ക് മോളെ കാണണമെന്ന് പറഞ്ഞോണ്ട് കൊണ്ടുവന്നതാ… ” എന്നും പറഞ്ഞു സർ പോയി “മോൾക്ക് ചേച്ചി മിട്ടായി വാങ്ങി തരാം വാ.. ” ഞാൻ മോളുമായി ക്യാന്റീനിൽ പോയി മിട്ടായി വാങ്ങി കൊടുത്തു… മിട്ടായി വാങ്ങി തിരിഞ്ഞപ്പോൾ നമ്മുടെ കഥാനായികയേ കണ്ടു… ആരാന്നു മനസിലായോ…?

പണ്ട് സാറിനെ പ്രൊപ്പോസ് ചെയ്ത് അടി കിട്ടിയ അവതാരം… ലവൾ തന്നെ എന്നെ കണ്ടതും അവൾ പുച്ഛിച്ചു… പിന്നെ നമ്മൾ അതിൽ ഒട്ടും മോശമല്ലാത്തോണ്ട് തിരിച്ചു പുച്ഛിച്ചു… ” നിന്റെ കെട്ടു കഴിഞ്ഞു കൊച്ചും ഉണ്ടോടി..?” അവളുടെ ചോദ്യം കേട്ടപ്പോൾ ഒരെണ്ണം കൊടുക്കാൻ തോന്നി …. എന്നാലും സംയമനം പാലിച്ചു കോളേജിൽ ആയോണ്ട്.. ചുമ്മാതല്ല സർ നല്ലത് കൊടുത്തത്… ( ആത്മ ) ” എന്റെ കൊച്ചു അല്ല മോളെ… നീ ഒരു സാറിനെ പ്രൊപ്പോസ് ചെയ്ത് അടി മേടിച്ചില്ലേ…? ആ സാറിന്റെ മോളാണ്… ”

” അയാൾ മാരീഡ് ആയിരുന്നോ… ശ്ശേ…. അയാളെ ആണോ ഞാൻ പ്രൊപ്പോസ് ചെയ്തേ… ” എന്നും പറഞ്ഞു അവിടെ കിടന്നു ചാടാൻ തുടങ്ങി ” അയാൾക് എന്നെ സ്വപ്നം കാണാനുള്ള യോഗ്യതയില്ല… അയാളാ എന്നെ തല്ലിയെ… i will show him ” “നീ ഷോ ചെയ്യ്യോ… ചെയ്യ്യാതിരിക്കോ എന്താന്ന് വച്ചാൽ ചെയ്യ്… ഞങ്ങൾ ഇപ്പോ പോട്ടെ” എന്നും പറഞ്ഞു ഞാൻ മോളെയും കൊണ്ടു ഗ്രൗണ്ടിൽ വന്നു.. മോൾ എന്തൊക്കെയോ പറയുന്നുണ്ട്… “ച്ചി… കാ… കാ… ” ദൂരെ ഒരു കാക്കയെ നോക്കി ലെച്ചു പറഞ്ഞു മോളോട് കളിച്ചു സമയം പോയതറിഞ്ഞില്ല… കുറച്ച് കഴിഞ്ഞു സർ വന്നു… ” ലെച്ചുവേ…. നമ്മക്ക് റ്റാറ്റാ പോവാം.. ”

” ഹൈ.. പോം.. ” പിന്നെ എന്നെ നോക്കി ‘ച്ചി ‘ എന്ന് പറഞ്ഞു സാറിനെ നോക്കി “ചേച്ചിക്ക് ഇപ്പോ ക്ലാസ്സുണ്ട് മോളെ… നമ്മക്ക് പിന്നെ ചേച്ചിയെ കൊണ്ടു പോകാം.. ” “ശാരിക.. ക്യാന്റീനിൽ വച്ചു അവൾ നിന്നോട് മോശായിട്ട് സംസാരിച്ചോ…? ” ” ഇല്ല സർ… കുഴപ്പമില്ല… സാറിന്റെ മോളാണ് ലെച്ചു എന്ന് മനസിലായി.. ” “മ്മ്… ദീപക് എന്നോട് പറഞ്ഞു അവിടെ ഉണ്ടായത്… ” “അവൾക്ക്‌ നല്ല അഹങ്കാരമാണ് സർ… അത് മൈൻഡ് ചെയ്യണ്ട… ” “ആഹ്… അതേ… എന്നാൽ ഞങ്ങൾ പോട്ടെ… ” “മോളെ ചേച്ചിക്ക് റ്റാറ്റാ കൊടുക്ക് ” മോൾ റ്റാറ്റായും ഫ്ലയിങ് കിസ്സും തന്നു കാറിൽ പോയി…

തുടരും… 😉 ♡

നിനക്കായെന്നും : ഭാഗം 15