Friday, January 17, 2025
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 34

എഴുത്തുകാരി: Anzila Ansi

കിർത്തി… മോളെ…. എന്റെ അഞ്ജുവിന്… പെടിക്കാൻ ഒന്നുമില്ല ഹരിയേട്ടാ…. നമ്മുടെ വീട്ടിലേക്ക് പുതിയ ഒരു അതിഥി വരുന്നുണ്ട് അതിന്റെ ലക്ഷണമാണ്…. ആ വാർത്ത കേട്ടതും ഹരിയുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു… പക്ഷേ അതിന് അധികം ആയുസ്സ് ഇല്ലായിരുന്നു… ഇങ്ങനെ ഒരു വിവരം അറിഞ്ഞിട്ടും ഹരിക്ക്‌ ഉള്ള തുറന്ന് സന്തോഷിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു…. എന്താ ഏട്ടാ ഒരു നല്ല കാര്യം കേട്ടിട്ടും ഒരു സന്തോഷം ഇല്ലാതെ…. ഏട്ടാ കിങ്ങിണി മോള്.. ഇടറുന്ന ശബ്ദത്തോടെ അവൾ ഹരിയോട് അന്വേഷിച്ചു….

വൈഷ്ണവികൊപ്പം…. അതുകേട്ട് കീർത്തി ഒരു ആശ്രയത്തിനായി അടുത്ത തുണിലേക്ക് ചാരിനിന്നു…. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി…. കാഷ്വാലിറ്റിക്ക്‌ ഉള്ളിൽ നിന്നും എന്തൊക്കെയോ ശബ്ദം കേട്ടാണ് ഹരിയും കീർത്തിയും അകത്തേക്ക് കയറിയത്…. അവിടെ ഹരി കാണുന്നത് അഞ്ജു ഒരു ഭ്രാന്തിയെപ്പോലെ അലറുന്നതാണ്….. കാന്റുല കയ്യിൽ നിന്നും വലിച്ചൂരിയതിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു… ഇന്നുവരെ ഹരി അഞ്ജുവിൽ കാണാത്തൊരു ഭാവമയിരുന്നു അത്….

മുടിയെല്ലാം അലസമായി മുന്നിലേക്ക് ഇട്ടിരിക്കുന്നു… ആ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു… രണ്ടു നഴ്സുമാർ അഞ്ജുവിന്റെ കയ്യിൽ ബലമായി പിടിച്ചു വെച്ചിട്ടുണ്ട്… വാതിൽക്കൽ നിൽക്കുന്ന ഹരിയെ കണ്ടതും അഞ്ജുവിന്റെ കണ്ണുകൾ തിളങ്ങി…. അവൾ അവന് ചുറ്റും കണ്ണോടിച്ചു… അവൾ പ്രതീക്ഷിച്ചു മുഖം കാണാതെ വന്നപ്പോൾ മുഖം വീർപ്പിച്ച് ഹരിയെ നോക്കി…. ഹരി ഒരു ദീർഘനിശ്വാസം എടുത്ത് അഞ്ജുന്റെ അടുത്തേക്ക് ചെന്നു അവളുടെ മുഖത്തുനിന്നും മുടിയെല്ലാം ഒതുക്കി ചെവിക്ക് പിന്നിൽ വച്ചു… ബലം പിടിച്ചു കൊണ്ട് നിന്ന് കൈകൾ അയഞ്ഞപ്പോൾ നഴ്സുമാർ അഞ്ജുവിനെ സ്വതന്ത്രമാക്കി….

ശ്രീയേട്ടാ നമ്മുടെ മോള്….. നമ്മള് അമ്മേ ഏൽപ്പിച്ച അല്ലേ പോയത്…. നമ്മുക്ക് പോകാം ശ്രീയേട്ടാ അവളുടെ അടുത്തേക്ക്…. ഞാൻ പോകാൻ എഴുന്നേറ്റപ്പോൾ ദേ ഇവർ എന്റെ കയ്യിൽ കയറി പിടിച്ചു ശ്രീയേട്ടാ…. ഇവർക്ക് അറിയില്ലല്ലോ എന്നെ കാണാതെ എന്റെ മോള് സങ്കടപ്പെടുന്നു ഉണ്ടാകും… വാ ശ്രീയേട്ടാ…. എനിക്ക് എന്റെ മോളെ കാണാൻ കൊതിയാവുന്നു…. കുഞ്ഞിന് വയ്യാത്തതല്ലേ… മോള് വല്ലോം കഴിച്ചോ ആവോ… ഞാൻ കൊടുക്കാതെ ആഹാരം ഒന്നും കഴിക്കില്ല കുറുമ്പി ഇപ്പോൾ… വാ ശ്രീയേട്ടാ… മോളെ…. അഞ്ജു…. നമുക്ക് മോളെ കാണാൻ പോകാം… ഇപ്പോൾ മോള് ഏട്ടാൻ പറയുന്നത് ഒന്നു കേൾക്ക്‌…..

അഞ്ജു മനസ്സില്ലാമനസ്സോടെ ചുണ്ടുകൾ കൂർപ്പിച്ച് ഹരിയെ നിസ്സഹായതയോടെ നോക്കി…. ഹരി മനസ്സിന്റെ വിങ്ങല് ഉള്ളിലൊതുക്കി പതിയെ അഞ്ജുവിന്റെ സാരിത്തലപ്പ് അവളുടെ ആലില വയറിൽ നിന്നും മാറ്റി…. അഞ്ജു ചുറ്റുമൊന്നു നോക്കി സംശയത്തോടെ ഹരിയെ നോക്കി…. വേദനയിൽ കുതിർന്ന ഒരു പുഞ്ചിരി അഞ്ജുവിന് സമ്മാനിച്ച് അവൻ വിറയാർന്ന കൈകൾ കൊണ്ട് അവളുടെ അണിവയറിൽ സ്പർശിച്ചു…. ദേ ഇവിടെ ഉണ്ട് കിങ്ങിണി മോളുടെ അനിയൻ വാവ…. അത് കേട്ടതും അഞ്ജു ഒന്ന് ഞെട്ടി ഹരിയെ നോക്കി….

ഹരി നിറകണ്ണുകളോടെ അവളുടെ വയറിൽ ചുണ്ടുകൾ ചേർത്തു…. അവന്റെ ചുണ്ടുകളുടെ സ്പർശം അറിഞ്ഞതും അഞ്ജു ഒന്ന് പൊള്ളി പിടഞ്ഞു….. ശ്രീ…. ഏട്ടാ…. ന്റെ…. മോള്….. എനി..ക്ക് അവ…ളെ മാ…ത്രം മ….തി…. ഈ… മുറിഞ്ഞ വാക്കുകൾ കൂട്ടിച്ചേർത്ത് അഞ്ജു പാതിയിൽ നിർത്തി…. ബാക്കി പറയാൻ സമ്മതിക്കാതെ ഹരി ദഹിപ്പിക്കുന്ന ഒരു നോട്ടം അവൾക്കു നേരെ എറിഞ്ഞു…. അവൻ ഒന്നും പറയാതെ മുറി വിട്ടിറങ്ങി…. വൈഷ്ണവി ഹോസ്പിറ്റലിൽ നിന്നും കിങ്ങിണി മോളുടെ ഡിസ്ചാർജ് വാങ്ങി അവളെയും കൊണ്ടുപോയി…. ആ കുഞ്ഞിന്റെ അസുഖം മാറാൻ പോലും അവൾ കാത്തു നിന്നില്ല…

ഈയൊരു അവസ്ഥയിൽ യാത്ര പാടില്ല എന്ന് ഡോക്ടർമാർ പലതവണ ആവർത്തിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ തളർന്നു വാടി കിടക്കുന്ന കിങ്ങിണി മോളെ അവൾ കാറിന്റെ പിന്നിലേക്ക് കിടത്തി…. കാറിലെ A/cയുടെ തണുപ്പിൽ ആ പിഞ്ച് ശരീരം തണുത്ത് വിറയ്ക്കാൻ തുടങ്ങി…. കിങ്ങിണി മോളെ കൊണ്ടുപോയപ്പോൾ അവരുടെ പുറകിൽ അഞ്ജു ചെന്ന് വൈഷ്ണവിയുടെ കാലിൽ വീണു അപേക്ഷിച്ചു…. അവർ പോയതിനു ശേഷം അഞ്ജു ഹോസ്പിറ്റൽ വരാന്തയിൽ വാവിട്ട് കരഞ്ഞു…. ഒരു വിധത്തിൽ വരാൻ കൂട്ടാക്കാതെ അവിടെ ഇരുന്ന അഞ്ജുവിനെ ഹരി നിർബന്ധിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു….

ഹോസ്പിറ്റലിൽ നിന്ന് വന്നതിനുശേഷം അഞ്ജു മുറിയിൽ തന്നെ ഒതുങ്ങിക്കൂടി… ആരോടും ഒന്നും മിണ്ടാതെ കിങ്ങിണി മോളുടെ ഉടുപ്പും കെട്ടിപ്പിടിച്ച് ഒരേ ഇരിപ്പ്…. വീട്ടിലെ എല്ലാവരും നിർബന്ധിച്ചിട്ടും അവൾ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ തയ്യാറായില്ല… അഞ്ജുവിനെയും കീർത്തിയെയും വീട്ടിൽ ആക്കിയിട്ട് ഹരി ഹോസ്പിറ്റലിലേക്ക് തന്നെയാണ് തിരികെ പോയത് എന്തോ ഒരു എമർജൻസി ഉണ്ടായിരുന്നു അവന്…. രാത്രി വൈകിയാണ് ഹരി വീട്ടിലെത്തിയത്…. വന്നു കയറിയപ്പോൾ തന്നെ അവൻ കണ്ടു ഉമ്മറത്ത് എല്ലാവരും ഇരിക്കുന്നത്…. സമയം ഇത്രയും കഴിഞ്ഞിട്ടും ആരും ഉറങ്ങിയിട്ടില്ല….

അവൻ എന്തോ ഭയം തോന്നി…. എന്താ അമ്മേ എന്താ നിങ്ങൾ ആരും ഇതുവരെ ഉറങ്ങാഞ്ഞെ…. ഹരിയുടെ ചോദ്യത്തിന് ശാരദാമ്മ ദയനീയമായി അവനെ നോക്കി…. നിന്നെ നോക്കി നിന്നതാണ്…. മോനെ അഞ്ജു മോള്… അഞ്ജുവിന്റെ പേര് കേട്ടതും അവൻ ചുറ്റും ഒന്ന് നോക്കി…. ഇല്ല…. അവൾ മാത്രം അവിടെ ഇല്ല… വീണ്ടും ഹരിയുടെ മനസ്സിൽ ഭയം വന്നു നിറഞ്ഞു… അമ്മേ എന്റെ അഞ്ജു…. അവൻ അതും പറഞ്ഞ് അകത്തേക്ക് കയറാൻ തുടങ്ങിയതും ശാരദാമ്മ അവനെ തടഞ്ഞു…. എന്താണെന്ന് അർത്ഥത്തിൽ ഹരി അമ്മേ തിരിഞ്ഞുനോക്കി….

മോനേ… അഞ്ജു മോള് ഇതുവരെ ഒന്നും കഴിച്ചിട്ടില്ല…. ഒരുതുള്ളി വെള്ളം പോലും…. ഹോസ്പിറ്റലിൽ നിന്ന് വന്നപാടെ ഡ്രസ്സ് പോലും മാറാതെ ഒരേ ഇരിപ്പാണ്…. ഞങ്ങൾ എല്ലാവരും മാറിയും തിരിഞ്ഞും കഴിക്കാൻ വിളിച്ചു… നീയൊന്നു ചെന്ന് മോളെ കൂട്ടിക്കൊണ്ടു വാ ഹരികുട്ടാ… ഈ അവസ്ഥയിൽ ആഹാരം കഴിക്കാതിരുന്നാൽ രണ്ടുപേർക്കും കേടാണ്…. ഹരി അമ്മയെ ഒന്ന് നോക്കി ചിരിക്കാൻ ശ്രമിച്ചിട്ട് മുറിയിലേക്ക് വേഗം നടന്നു…. മുറിയുടെ വാതിൽ തുറന്നതും ഹരിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല മുഴുവൻ ഇരുട്ടാണ് അവൻ തപ്പിത്തടഞ്ഞ് ലൈറ്റിട്ടു….

കരഞ്ഞ് തളർന്ന് മോളുടെ ഉടുപ്പും കെട്ടിപ്പിടിച്ചു കണ്ണ് തുറന്നു കിടക്കുകയാണ് അഞ്ജു…. കണ്ണിൽ ഇപ്പോഴും നീർ തിളക്കമുണ്ട്…. ഹരി ഒരു ദീർഘനിശ്വാസം എടുത്ത് അഞ്ജുവിന്റെ അടുത്തേക്ക് ചെന്നു… ഹരിയുടെ സാന്നിധ്യം മനസ്സിലാക്കി അഞ്ജു വേഗം എഴുന്നേറ്റിരുന്നു…. അവൾ മുറിയാകെ കണ്ണുകൾ ഓടിച്ചു…. വീണ്ടും ആ കണ്ണുകളിൽ നിരാശ പടർന്നു….. മോള് എന്തേ ശ്രീയേട്ടാ… എനിക്ക് അവളെ കാണണം… അവള് താഴെ ഉണ്ടോ…. ഞാൻ പോയി കാണട്ടെ…. അഞ്ജു വേഗം കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ആഞ്ഞതും ഹരി അവളെ തടഞ്ഞു…. നീ ഹോസ്പിറ്റലിൽ വന്നതിനുശേഷം എന്തേ ഈ ഡ്രസ്സ് ഒക്കെ മാറാഞ്ഞത്….

അതുപോട്ടെ നീ വല്ലതും കഴിച്ചോ അഞ്ജു…. സമയം എത്രയായി എന്ന് വല്ല വിചാരവും ഉണ്ടോ നിനക്ക്…. ഹരിയുടെ ചോദ്യത്തിന് അഞ്ജു തല കുമ്പിട്ടിരുന്നു…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…. അവളുടെ കണ്ണീര് ഹരിയിൽ നോവ് ഉണ്ടാക്കി…. എനിക്ക് ഒന്നും വേണ്ട ശ്രീയേട്ടാ…. വിശപ്പില്ല…. ശരി നിനക്ക് വിശപ്പില്ലയിരിക്കും.. അതുകൊണ്ട് തന്നെ നിന്നെ ഞാൻ നിർബന്ധിക്കുന്നതുമില്ല… പക്ഷേ നിന്റെ ഉള്ളിൽ കിടക്കുന്ന എന്റെ കുഞ്ഞിന് വിശക്കുന്നുണ്ടായിരിക്കും… നീ എഴുന്നേറ്റു വാ… എന്തെങ്കിലും കഴിക്കാം… അതിനെ പട്ടിണിക്ക് ഇടേണ്ട… എനിക്കു വേണ്ട ശ്രീയേട്ടാ…. പറഞ്ഞാൽ എന്താ മനസ്സിലാക്കാതെ…..

എനിക്ക് എന്റെ മോളെ മാത്രം മതി… അവള് എന്തെങ്കിലും കഴിച്ചോ എന്ന് അറിയാതെ എനിക്ക് ഒന്നും ഇറങ്ങിയില്ല…. ശ്രീയേട്ടൻ പൊയ്ക്കോ… അഞ്ജു പറയുന്നത് കേട്ട് ഹരിയിൽ ദേഷ്യം വന്നു തുടങ്ങി… അഞ്ജു നിന്നോട് ഞാൻ മര്യാദക്കാണ് പറയുന്നേ എഴുന്നേറ്റുവരാൻ…. ദേഷ്യം വന്നാൽ എനിക്ക് വേറൊരു മുഖം കൂടിയുണ്ട് അത് നീ എന്നെ കൊണ്ട് പുറത്തു എടുക്കരുത്…. മര്യാദയ്ക്ക് എണീറ്റോ നീ…. അതൊന്നും കേട്ടിട്ടും അഞ്ജു ഒന്നും മിണ്ടാതെ തല കുനിച്ചു തന്നെ ഇരുന്നു… അവളുടെ ആ പെരുമാറ്റം ഹരിയിൽ വീണ്ടും ദേഷ്യം കൂട്ടി…. അഞ്ജു നിന്നോട് ഞാൻ അവസാനമായി പറയുവാ എഴുന്നേറ്റ് വാ….

അതും പറഞ്ഞ് ഹരി അഞ്ജുവിന്റെ കയ്യിൽ പിടിമുറുക്കി… അഞ്ജു അവന്റെ കൈകൾ എടുത്തുമാറ്റാൻ ആവുന്നത് ശ്രമിച്ചു…. ഹരിക്ക് ദേഷ്യംകൊണ്ട് കണ്ണു കാണാൻ പറ്റാത്ത അവസ്ഥയായി…. സകല നിയന്ത്രണവും നഷ്ടപ്പെട്ട അവൻ തിരിഞ്ഞു നിന്ന് അഞ്ജുവിന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു…. എഡീ പുല്ലേ…. നിന്നോട് അല്ലേ പച്ചമലയാളത്തിൽ ഞാൻ പറഞ്ഞത്…. പറഞ്ഞാൽ എന്താ മനസ്സിലാകാതെ…. എനിക്ക് കിങ്ങിണി മോളും നിന്റെ ഉള്ളിൽ കിടക്കുന്ന ഈ തുടുപ്പും ഒരേ പോലെ തന്നെയാണ്… രണ്ടും എന്റെ ചോരയാണ്…. രണ്ടു പേരിൽ ആർക്കു നൊന്താലും എനിക്കും നോവും….

നീ ഇപ്പോൾ കാണിച്ചുകൂട്ടുന്നത് ഒക്കെ ചീപ്പ് സെന്റിമെൻസാണ്….. ഒരാൾക്ക് വേണ്ടി മറ്റൊരു കുഞ്ഞിനെ ദ്രോഹിക്കുകയാണ്…. ഈ ഉള്ളിൽ കിടക്കുന്ന കുഞ്ഞു നിന്റെ ആരാടി…. ഇതിനെ ദ്രോഹിച്ചിട്ട് കിങ്ങിണി മോളെ നീ സ്നേഹിച്ചിട്ട് എന്താഡീ പുല്ലേ കാര്യം… ഹരി ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി… അവൻ ഒരു ദീർഘനിശ്വാസം എടുത്ത് സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു… ഈ ലോകത്ത് കിങ്ങിണി മോൾക്ക് വേണ്ടി നമ്മുക്ക് കൊടുക്കാൻ പറ്റുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്മാനമാണ് നിന്റെ ഉള്ളിൽ കിടക്കുന്ന നമ്മുടെ കുഞ്ഞ്…. അവളുടെ അനിയൻ വാവ…. നീ ഈ രീതിയിൽ പെരുമാറിയാൽ ഈ സമ്മാനം നിന്നോടുകൂടി ഒതുങ്ങും….

ഈ കുഞ്ഞിനെ കുരുതിക്ക് കൊടുത്തിട്ട് കിങ്ങിണി മോള് തിരികെ വരുമ്പോൾ പൂർണമനസ്സോടെ അവളെ സ്നേഹിക്കാൻ നിനക്ക് കഴിഞ്ഞില്ലെന്ന് വരും… ജീവിതകാലം മുഴുവനും നിനക്ക് കുറ്റബോധത്തിൽ നീറി ജീവിക്കേണ്ടിവരും…. ഹരി പറയുന്നത് കേട്ട് അവൾ കൈ തന്റെ വയറിലേക്ക് ചേർത്തു…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. അമ്മയോട് ക്ഷമിക്ക്‌ വാവേ… വാവയുടെ ചേച്ചികുട്ടി വേഗം വരും കേട്ടോ… അതും പറഞ്ഞ് അഞ്ജു തന്റെ വയറിൽ ഒന്നും കൂടി തഴുകി…. ഹരി നിനക്ക് തരുന്ന വാക്കാണ്…. ഈ ശ്രീ ഹരിക്ക് ജീവനുണ്ടെങ്കിൽ കിങ്ങിണി മോളെ നിന്റെ കയ്യിൽ എത്തിക്കും….

ഇപ്പോൾ നീ വാ… നിനക്ക് മനസ്സിലെങ്കിലും എന്തെങ്കിലും കഴിക്ക് നമ്മുടെ കുഞ്ഞിനുവേണ്ടി…. കിങ്ങിണി മോളുടെ അനിയൻകുട്ടനു വേണ്ടി…. നിറഞ്ഞ തൂകിയ കണ്ണു അമർത്തി തുടച്ച് ഹരിയോടൊപ്പം താഴേക്ക് ചെന്നു…. ആഹാരത്തിനു മുന്നിൽ ഇരുന്ന് അഞ്ജു കൊത്തി പറക്കുന്നത് കണ്ടു ഹരി അവളുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി അവൻ അവൾക്ക് വാരി കൊടുത്തു…. അവൻ നിർബന്ധിച്ച് മുഴുവനും അവളെ കൊണ്ട് കഴിപ്പിച്ചു… അവളെയും കൂട്ടി മുറിയിലേയ്ക്ക് പോയി… പതിയെ ഹരി അവളെ തഴുകി ഉറക്കി…. വൈഷ്ണവിയും ആദർശും ഒരു ഹോസ്പിറ്റലിന്റെ ICU ന് മുമ്പിൽ അരിശത്തോടെ നിൽക്കുകയായിരുന്നു….

ആദർശിന്റെ തറവാട്ടിലേക്ക് പോകുന്ന വഴി കിങ്ങിണി മോളുടെ പനി വീണ്ടും കൂടി… അങ്ങനെ വൈഷ്ണവിയും ആദർശും അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ അവളെ എത്തിച്ചു…. ICU ന് പുറത്തേക്ക് ഡോക്ടർ ഇറങ്ങി വന്നു…. ഡോക്ടർ എങ്ങനെയുണ്ട് ആര്യക്ക്‌ ഇപ്പോൾ… ആദർശ് ഡോക്ടറോട് ചോദിച്ചു… അല്പം ക്രിട്ടിക്കലാണ്…. ആ കുട്ടി ട്രീറ്റ്മെന്റലായിരുന്നു അല്ലേ… ഈ കണ്ടീഷനിൽ എന്തിനായിരുന്നു ഇങ്ങനെയൊരു യാത്ര…. ബോഡി വീക്ക് ആണ് അതിനോടൊപ്പം ഇപ്പോഴും നന്നായി ശിവർ ചെയ്യുന്നുണ്ട്… ഈ കണ്ടീഷൻ ഇങ്ങനെ തുടർന്നാൽ ആ കുട്ടിയുടെ ജീവൻ പോലും ആപത്താണ്….

ഒരു ചെറിയ പനി വന്നതാണോ ഇങ്ങനെയൊക്കെ ഡോക്ടർ പറയുന്നത്.. ഞാനും ഒരു ഡോക്ടറാണ്…. അല്ലെങ്കിലും പണം തട്ടാനുള്ള നിങ്ങളുടെയൊക്കെ വെറും പ്രഹസനമാണ് ഇതൊക്ക… വൈഷ്ണവി ഡോക്ടറെ നോക്കി പുച്ഛത്തോടെ പറഞ്ഞു… താൻ ആ കുട്ടിയുടെ ആരാണ്… അതിലും പുച്ഛത്തോടെ ഡോക്ടർ അവളോട് ചോദിച്ചു… She is her mother… ആദർശണ് ഡോക്ടറിന്റെ ചോദ്യത്തിനുള്ള മറുപടി നൽകിയത്… I can’t believe this… താൻ ഒരു ഡോക്ടറാണ് എന്ന് പറഞ്ഞത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടിയാലും… താൻ ആ കുട്ടിയുടെ അമ്മയാണ് എന്ന് എനിക്ക് വിശ്വസിക്കാൻ ഒട്ടുമേ കഴിയുന്നില്ല….

ഡോക്ടർ അത്ഭുതത്തോടെയും അതിലേറെ പുച്ഛത്തോടെയും വൈഷ്ണവിയോട് പറഞ്ഞു… വൈഷ്ണവി ഡോക്ടറെ തുറിച്ചുനോക്കി… ആദർശ് അവളെ പിടിച്ച് കസേരയിലിരുത്തി ഡോക്ടറോടായി സംസാരിക്കാൻ തുടങ്ങി… ഡോക്ടർ ഇനിയിപ്പോ എന്താ ചെയ്യേണ്ടേ…? ആ കുട്ടിയുടെ മെഡിക്കൽ ഹിസ്റ്ററി എനിക്ക് അറിയണം,.. താൻ ആ കുട്ടിയുടെ അച്ഛൻ അല്ലേ അപ്പോൾ തനിക്ക് അറിയാമായിരിക്കുമല്ലോ…. ഞാൻ ആ കുട്ടിയുടെ സ്റ്റെപ് ഫാദറാണ് ഡോക്ടർ… ആദർശ് തലചൊറിഞ്ഞു ഉമിനീരിറക്കി ഡോക്ടറോട് പറഞ്ഞു…. ഇന്നാണ് കോടതിയിൽ നിന്നും അവളുടെ കസ്റ്റഡി ഞങ്ങൾക്ക് കിട്ടിയത്….

ഇതുവരെ അവളുടെ അച്ഛന്റെ കൂടെ ആയിരുന്നു… അതുകൊണ്ട് തന്നെ വലുതായിട്ടൊന്നും അവളെ പറ്റി അറിയില്ല ഞങ്ങൾക്ക്… ഡോക്ടർ ആദർശിനെയും വൈഷ്ണവിയും മാറിമാറി നോക്കി…. സമയം വൈകുന്തോറും ആ കുട്ടിയുടെ ജീവൻ ആപതിലാണ് ആ കുട്ടിയെ പറ്റി അറിയാവുന്ന ആരെങ്കിലും പെട്ടെന്ന് തന്നെ വിവരം അറിയിക്കു… അതും പറഞ്ഞ് ഡോക്ടർ വീണ്ടും ICU വിലേക്ക് തിരികെ നടന്നു… രാത്രി ഒരു നിലവിളിയോടെ അഞ്ജു എഴുന്നേറ്റിരുന്നു…. അവൾ നന്നായി ഭയന്നിരുന്നു…. നെറ്റിലൂടെ വിയർപ്പൊഴുക്കി ഇറങ്ങി…. ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു….. ഹരി അഞ്ജുവിന്റെ നിലവിളികേട്ട് ലൈറ്റിട്ടു…. അവർക്ക് വെള്ളം നൽകി അവൻ സമാധാനിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഹരിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു…. (തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 33