Thursday, January 23, 2025
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 31

എഴുത്തുകാരി: Anzila Ansi

വൈശു…… നിനക്ക് തോന്നുന്നുണ്ടോ ഹരി കുഞ്ഞിനെ വിട്ടു തരുമെന്ന്… നിന്നെപ്പോലെ തന്നെ അവനും ഇല്ലേ കുഞ്ഞിൽ അവകാശം…. നീ മമ്മി പറയുന്നത് ഓരോന്നും കേട്ട് വേണ്ടാത്ത പണിക്ക് നിക്കണ്ട…. ഹരിക്ക് ആര്യ എന്ന് പറഞ്ഞാൽ ജീവനാണ്…. നമ്മുക്ക് ഒരു കുഞ്ഞിനെ adopt ചെയ്യാം…. ആദർശ് തന്റെ ഗ്ലാസിലെഅവസാനതുള്ളി മദ്യവും കുടിച്ചു കൊണ്ട് പറഞ്ഞു നിർത്തി…. വൈഷ്ണവി അപ്പോഴും ബാൽക്കണിയിലെ റെയിൽ ചാരി പുറത്തേക്ക് തന്നെ നോക്കിനിൽക്കുകയായിരുന്നു….

വൈശു…. മൗനമായി പുറത്തേക്ക് നോക്കി നിൽക്കുന്ന വൈഷ്ണവിയെ ആദർശ് അവന്റെ ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് വോഡ്ക പകരുന്നതിന് ഒപ്പം വിളിച്ചു… മ്മ്മ്…… നീ ഒന്നും പറഞ്ഞില്ലല്ലോ….. എന്താ നിന്റെ തീരുമാനം…. അടുത്തമാസം നമുക്ക് തിരികെ പോകേണ്ടതാണ്…. ഈ കേസിന്റെ പുറകെ പോണോ….? കുഞ്ഞിനെയും കൊണ്ടല്ലാതെ അച്ഛാച്ചന്റെ മുന്നിലേക്ക് പോകാൻ കഴിയില്ല…. എന്റെ കുഞ്ഞിന്റെ പേരിലെ അച്ഛാച്ചൻ ഈ കണ്ട സ്വത്തു മുഴുവൻ എഴുതി വെക്കു…. നിനക്കറിയാലോ നമ്മുടെ ഫിനാൻഷ്യൽ പ്രോബ്ലംസ്….. അതുകൊണ്ടാണ് നമ്മുക്ക് adoption നോക്കാഡാ…..

ഞാൻ മമ്മിയോട് സംസാരിക്കാം… വേണ്ട ആദർശ്…. എനിക്ക് അവളെ വേണം…. മമ്മി പറഞ്ഞതാണ് ശരി…. ആര്യ ആകുമ്പോൾ എന്റെ മകളാണ്… നമ്മളുയി ഒരു ബന്ധവും ഇല്ലാത്ത ഒരു കുഞ്ഞിനെ കൊണ്ടു വരുന്നതിലും നല്ലത് അവളല്ലേ…. ഇപ്പോൾ അവൾക്ക് മൂന്നു വയസ്സ് അല്ലേ ആയിട്ടുള്ളൂ പതിയെ അഡ്ജസ്റ്റ് ആയിക്കോളും…. നിനക്ക് ഇങ്ങനെ ഒരു അവസ്ഥ ഇല്ലായിരുന്നെങ്കിലും എനിക്ക് വീണ്ടും ഒരു പ്രഗ്നൻസിയെ പറ്റി ചിന്തിക്കാൻ കൂടി വയ്യ…. പ്രഗ്നൻസി ടൈം, ഡെലിവറി, ഫീഡിങ്… ഹോ its ഹോറിബിൾ….

അന്നുതന്നെ ഹരിയുടെ ചീപ്പ് സെന്റിമെൻസ് കാരണമാണ് ഞാൻ അതിനു തയ്യാറായത്…. ഒരു സിപ് വോഡ്ക കുടിച്ചു കൊണ്ട് അവൾ പറഞ്ഞു…. But hari…. അവനെ നീ എങ്ങനെ ഹാൻഡിൽ ചെയ്യാനാണ്…. അതൊക്കെ പോട്ടെ ആര്യ നമ്മളോടൊപ്പം വരാൻ തയ്യാറാകുമോ…? നമ്മൾ അറിഞ്ഞത് വെച്ചുനോക്കുമ്പോൾ ഹരിയുടെ ഇപ്പോഴത്തെ ഭാര്യ കുഞ്ഞുമായി നല്ല അടുപ്പത്തിലാണല്ലേ…. നീ ആരാന്നുപോലും അവൾക്ക് അറിഞ്ഞുട…. ആദർശ് ആശയക്കുഴപ്പതോടെ ചോദിച്ചു… ഞാൻ ഒന്നും കാണാതെ ഇതിന് ഇറങ്ങി തിരിക്കുന്നില്ലന്ന് നിനക്കറിയാലോ….? എല്ലാം ഞാനും മമ്മിയും കൂടി പ്ലാൻ ചെയ്തിട്ടുണ്ട്….

നാളെ നമ്മുക്ക് ഒരാളെ കാണാൻ പോകണം….ഒപ്പം ശ്രീ മംഗലതും ഒന്ന് കയറണം….. വൈഷ്ണവി അവനെ നോക്കി ചിരിച്ചു…. ആ ചിരി അവൾ ആദർശിനും പകർന്നുനൽകി… അവൻ അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് നടന്നു….. അവളെ അവൻ ബെഡിലേക്ക് എറിഞ്ഞു അവൻ അവളിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി… ശ്രീയേട്ടാ….. ശ്രീയേട്ടാ… രാത്രി ഓരോന്നും ആലോചിച്ചു ഒരുപാട് വൈകിയാണ് ഹരി ഉറങ്ങിയത്… രാവിലെ അഞ്ജുവിന്റെ വിളി കേട്ടാണ് ഹരി ഉണർന്നത്…. അവൻ കിടന്നുകൊണ്ട് തന്നെ മൂരിനിവർത്തി അഞ്ജുവിനെ നോക്കി…. ഇന്നലെ കണ്ട ആളെ അല്ല…

അഞ്ജുവിന്റെ സന്തോഷം അവളുടെ രണ്ട് കണ്ണുകൾ തിളങ്ങി നിന്നു… ഹരി എഴുന്നേറ്റിരുന്ന് അവളെ കണ്ണെടുക്കാതെ നോക്കി…. അവൾ നാണത്തോടെ ഹരിയുടെ നെഞ്ചിലേക് ചാഞ്ഞു…. എന്താ എന്റെ പെണ്ണിന് ഇന്ന് വല്ലാത്ത സന്തോഷം ആണല്ലോ….. അവളുടെ മുഖം പിടിച്ചുയർത്തി ചോദിച്ചു…. ശ്രീയേട്ടാ ഞാൻ മോളോട് വൈഷ്ണവി ചേച്ചിയെ പറ്റി പറഞ്ഞു കൊടുത്തു….. അഞ്ജു അത് പറഞ്ഞതും ഹരിയുടെ മുഖം ചുളിഞ്ഞു…. നീ എന്തൊക്കെയാ മോളോട് പറഞ്ഞെ…? ഹരി സംശയത്തോടെ ചോദിച്ചു… അത് ശ്രീയേട്ടാ…. എല്ലാം പറഞ്ഞു… അഞ്ജു ഹരിയുടെ മുഖത്ത് നോക്കാൻ കൂട്ടാക്കാതെ തലകുനിച്ചു പറഞ്ഞു….

എന്നിട്ട് മോൾ എന്തു പറഞ്ഞു… ഹരി അങ്ങനെ ചോദിച്ചതും മാഞ്ഞുപോയ സന്തോഷവും ആഹ്ലാദവും ആ മുഖത്ത് വീണ്ടും തെളിഞ്ഞു…. നമ്മുടെ കിങ്ങിണി മോള് വലിയ കുട്ടിയ ശ്രീയേട്ടാ…. അവൾക്ക് എല്ലാം മനസിലായി ഞാനാ… ഞാനാണ് അവളുടെ അമ്മ… എന്റെ മോള… എന്റെ മരണം വരെയും അവൾ മാത്രമായിരിക്കും എന്റെ മകൾ…. എനിക്ക് ശ്രീയേട്ടനും എന്റെ കിങ്ങിണി മോളും മാത്രം മതി….. അഞ്ജു നിറഞ്ഞ കണ്ണുകൾ തുടച്ചു ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു… എല്ലാവരും പ്രാതൽ കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് പുറത്തെ ഒരു കാർ വന്നു നിന്നത്….

അഞ്ജു എഴുന്നേറ്റ് കൈകഴുകി ആരാണെന്ന് നോക്കാൻ പോയി…. പരിചയമില്ലാത്ത ഒരു സ്ത്രീയും പുരുഷനും കാറിൽനിന്നിറങ്ങി വരുന്നു…. അഞ്ജു ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവരെ സ്വീകരിച്ചു… പക്ഷേ വന്ന സ്ത്രീ അവളെ പുച്ഛത്തോടെ നോക്കിയപ്പോൾ പുരുഷൻ ഒരു വഷളൻ നോട്ടം അവൾക്ക് നേരെ എറിഞ്ഞു….. ആരാ മോളെ….? ആരാ വന്നേ…? ശാരദാമ്മ അവിടേക്ക് വന്നതും അഞ്ജു അവരോട് മറുപടി പറയാൻ തിരിഞ്ഞതും.. കത്തി ജ്വലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന ശാരദാമ്മയാണ് അവൾ അഞ്ജു കാണുന്നത് ഇതുവരെ ശാരദാമ്മേയെ അവൾ കണ്ടിട്ടില്ല….

അഞ്ജുവിന് ഒന്നും മനസ്സിലാകാതെ നിന്നു…. നിനക്ക് നീ എന്താടി ഇവിടെ… ആരോട് ചോദിച്ചിട്ടഡീ ഈ പാടി നീ കേയറിയത്…. ഇറങ്ങിക്കോണം ഈ നിമിഷം ഇവിടുന്ന്…. ശാരദമ്മയുടെ ഉറക്കെയുള്ള ശബ്ദം കേട്ടു ബാക്കിയുള്ളവരും അവിടേക്ക് വന്നു…. അവളെ കണ്ടതും എല്ലാവരുടെയും മുഖത്ത് ഒരുതരം പുച്ഛവും അവജ്ഞയും തെളിഞ്ഞു നിന്നത് അഞ്ജു ശ്രദ്ധിച്ചു…. അഞ്ജുവിന്റെ കിളിപോയി ഭാവം കണ്ടു കീർത്തി അവളുടെ അടുത്തേക്ക് വന്നു….. അഞ്ചു പിരുകം ഉയർത്തി ഇതാരാണെന്ന് കീർത്തിയട് ചോദിച്ചു…. വൈഷ്ണവി എന്ന് അവളുടെ ഉത്തരം കേട്ട് അഞ്ജു ഒന്ന് ഞെട്ടി അവളെ നോക്കി…

കുട്ടിയോടൊപ്പം നിക്കറുമിട്ട് ഒരു കൂസലുമില്ലാതെ അവളുടെ നിൽപ്പ് കണ്ട് അഞ്ജുവിനും ദേഷ്യം തോന്നി…. ഞാൻ ഇവിടെ പെറ്റ് കടക്കാൻ ഒന്നും വന്നതല്ല എനിക്ക് എന്റെ മോളെ കാണണം…. മര്യാദയ്ക്ക് എന്റെ മോളെ വിളിക്ക് അവളെ കണ്ടിട്ട് തൽക്കാലം ഞാൻ പൊയ്ക്കോളാം… വൈഷ്ണവി പുച്ഛത്തോടെ പറഞ്ഞു… ഹരി എന്തോ പറയാൻ തുനിഞ്ഞതും… അവൾക്കുള്ള മറുപടി അഞ്ജു കൊടുത്തിരുന്നു…. അയ്യോ അതിന് ചേച്ചിയുടെ മോള് ഇവിടെ ഇല്ലല്ലോ…. ഇത് പോലീസ് സ്റ്റേഷൻ ഒന്നുമല്ല കാണാതായ മകളെ ഇവിടെ വന്ന് തിരക്കാൻ…. ഇവിടെ ഒരു കുഞ്ഞു മാത്രമേയുള്ളൂ….

അത് എന്റെ മകളാണ്… അഞ്ജലി വൈഷ്ണവിയെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു… ഇതൊക്കെ പറയാൻ നീ ആരാ…. ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ പുതിയ വേലക്കാരി ആണോ….? ഹാ… ചേച്ചിക്ക് അങ്ങനെ തോന്നിയോ…. വേലക്കാരി ഒന്നും അല്ലാട്ടോ…. എന്റെ പേര് അഞ്ജലി… ഓ….സോറി… അഞ്ജലി ശ്രീഹരി… ഇവിടെ ഞങ്ങളുടെ മകൾ മാത്രമേയുള്ളൂ…. അഞ്ജു പരിഹാസത്തോടെ വൈഷ്ണവിയെ നോക്കി…. അഞ്ചു പറഞ്ഞതെന്നും വൈഷ്ണവിക്ക് ദേഹിച്ചില്ല….. അവളുടെ സങ്കൽപത്തിൽ ഹരിയുടെ ഇപ്പോഴത്തെ ഭാര്യ ഒരു തൊട്ടാവാടി നാട്ടിൻപുറത്തുകാരി പെൺ ആയിരിക്കുമെന്നാണ് കരുതിയത്….

യാതൊരുവിധ ചaമയങ്ങളും ഇല്ലാതെ അഞ്ജുവിന്റെ സൗന്ദര്യം വൈഷ്ണവിയിൽ അസൂയ നിറച്ചു…. ഇതാണോ നീ എവിടുന്നോ കണ്ടുപിടിച്ചു കൊണ്ടുവന്ന അവതാരം…. കഷ്ടം…. എനിക്ക് പകരം ഇവളെ ആണോ നിനക്ക് കിട്ടിയത്…. ഒന്നുമില്ലെങ്കിൽ നീയൊരു ഡോക്ടർ അല്ലേ നിന്റെ പ്രൊഫഷനൽ പറ്റിയ ഒരു കുട്ടിയെ നോക്കി കൂടായിരുന്നോ….. കാണാൻ എങ്കിലും കൊള്ളായിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു… ഇത് വെള്ളരി പാടത്തെ കോലം പോലെയുണ്ട്…… അല്ലെങ്കിലും നിനക്ക് വിദ്യാഭ്യാസവും വിവരവും ഇല്ലാത്തതിനൊക്കെ കിട്ടു…. ഉള്ളിലെ അസൂയ മറച്ചുവെച്ചുകൊണ്ട് വൈഷ്ണവി വാശിയോടെ പറഞ്ഞു…..

അവൾ അത് പറഞ്ഞതു അഞ്ജുവിന്റെ ഉള്ളൊന്നു പിടഞ്ഞു… താൻ ശ്രീയേട്ടന് ചേരുന്ന പെണ്ണ് അല്ലേ… അഞ്ജുവിനെ വൈഷ്ണവി പറഞ്ഞ ആ വാക്കുകൾ തളർത്തി…. അവൾ തല കുമ്പിട്ടു നിന്നു… അത് വൈഷ്ണവിയിൽ വിജയത്തിന്റെ ചിരി പാകി പക്ഷേ എന്തു പറയാന ആ ചിരിക്ക് അധികം ആയുസ്സുണ്ടായില്ല… ഹരി ആദർശിന്റെ കരണം പുകച്ചു ഒരെണ്ണം കൊടുത്തു… അതിനുശേഷം വൈഷ്ണവിയുടെ നേരെ തിരിഞ്ഞു…. എന്നിട്ടാണോ ടീ നിന്റെ കെട്ടിയോൻ നിന്നെ അടുത്ത് നിർത്തിയിട്ട് എന്റെ ഭാര്യയെ ഇങ്ങനെ നോക്കി വെള്ളം ഇറക്കുന്നേ… ഹരി ദേഷ്യത്തോടെ ചോദിച്ചു…

വൈഷ്ണവി തലകുനിച്ചു നിൽക്കുന്ന ആദർശിനെ ഒന്നു നോക്കി ദേഹിപ്പിച്ചു…. എനിക്ക് എന്റെ മോളെ കാണണം…. ഹരി നീ വിളിക്കുന്നുണ്ടോ അതോ ഞാൻ കേറി കാണണോ….. വൈഷ്ണവി അതും പറഞ്ഞ് അകത്തേക്ക് കേറാൻ തുനിഞ്ഞതും ഹരി അവളെ തടഞ്ഞു…. ഈ പട്ടി നീ കയറിയാൽ നിന്റെ മുട്ടുകാലിൽ ഞാൻ തല്ലിയൊടിക്കും പറഞ്ഞില്ലെന്ന് വേണ്ട… ഹരി വൈഷ്ണവിക്ക് നേരെ വിരൽചൂണ്ടി ഒരു താക്കീത് നൽകി അഞ്ജുവിനോട് മോളെ കൊണ്ടുവരാൻ ആംഗ്യം കാണിച്ചു….. അഞ്ജുവിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് കിങ്ങിണി മോള് ഉമ്മറത്തേക്ക് വന്നു…

മോളെ കൊണ്ടുവന്നതും വൈഷ്ണവി ആകർശിനു നേരെ കണ്ണുകൊണ്ട് എന്തോ ആംഗ്യം കാണിച്ചു…. അവൻ ഉടൻ തന്നെ വന്ന് കാറിൽ നിന്നും കുറെ പൊതു കെട്ടുകൾ പുറത്തെടുത്തു കൊണ്ട് വന്ന വൈഷ്ണവിക്ക് നേരെ നീട്ടി… ഹരി മോളെ നിലനിർത്താൻ പറഞ്ഞതും അഞ്ജു മനസ്സില്ലാമനസ്സോടെ കിങ്ങിണി മോളെ നിലനിർത്തി…. വൈഷ്ണവി ചിരിച്ചുകൊണ്ട് കിങ്ങിണി മോളുടെ അടുത്തേക്ക് വന്നു അവളുടെ കവിളിൽ തലോടിയതും കിങ്ങിണി മോൾ വൈഷ്ണവിയുടെ കൈ തട്ടിത്തെറിപ്പിച്ചു… വൈഷ്ണവിക്ക് ദേഷ്യം വന്നെങ്കിലും അവൾ അത് പുറത്ത് പ്രകടിപ്പിച്ചില്ല….

അവൾ കുറേനേരം കിങ്ങിണി മോളെ പിടിച്ചുനിർത്തി തലോടാൻ തുടങ്ങി… വൈഷ്ണവി കിങ്ങിണി മോൾക്ക് നേരെ കുറെ സമ്മാനപ്പൊതികൾ നീട്ടി…. കിങ്ങിണി മോള് മടിച്ചാണെങ്കിലും അത് വാങ്ങി… അഞ്ജുവിന്റെയും ഹരിയുടെയും അവിടെ നിന്നവരുടെ എല്ലാവരുടെയും നെഞ്ചൊന്നു കാളി…. വൈഷ്ണവിയുടെ മുഖത്ത് വീണ്ടും പുച്ഛത്തോടെ ഉള്ള വിജയ് ചിരി തെളിഞ്ഞു…. അവൾ കിങ്ങിണി മോളോട് അവളുടെ കവിളിൽ കാട്ടി ഉമ്മ തരാൻ പറഞ്ഞു… കിങ്ങിണി മോള് ഉമ്മ വെക്കാൻ വൈഷ്ണവിയുടെ അടുത്തേക്ക് നീങ്ങിയതും അഞ്ജുവിന്റെ കൈ ഹരിയുടെ കൈകളിൽ മുറുകി അവൾ തന്റെ കണ്ണുകൾ ഇറുകെ അടച്ചു…

ആാാാാ… വൈഷ്ണവിയുടെ അലറക്കം കേട്ടാണ് അഞ്ജു തന്റെ കണ്ണുകൾ തുറക്കുന്നത്…. ഉണ്ണിയും ഹരിയും അച്ഛനും അമ്മയും എല്ലാവരും പൊട്ടിച്ചിരിക്കുന്നു…. കാര്യം മനസ്സിലാകാതെ അഞ്ജു കിങ്ങിണി മോളെ നോക്കി…. കുറുമ്പിയും വാപൊത്തി ചിരിച്ചു കൊണ്ട് നിൽക്കുവാണ്…. അഞ്ജു വൈഷ്ണവിയെ ശ്രദ്ധിച്ചതും അവൾക്ക് കാര്യം മനസ്സിലായി… കിങ്ങിണി മോളുടെ പല്ലുകൾ കൊണ്ടുള്ള ടാറ്റൂ അവളുടെ കവിളിൽ നല്ല എച്ച് ഡി ക്ലാരിറ്റിയിൽ തെളിഞ്ഞിട്ടുണ്ട്… അഞ്ജുവിനും ചിരിപൊട്ടി പക്ഷേ അവൾ ചിരി കടിച്ചു പിടിച്ചു നിന്നു…. കിങ്ങിണി മോള് കയ്യിലിരുന്ന വൈഷ്ണവി നൽകിയ സമ്മാനപ്പൊതികൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു….

എനിച്ചു പൂതതന്റെ ചമ്മനം ബേണ്ട….. എനക്ക് അച്ഛാ അമ്മ മേച്ചു തെയും… കിങ്ങിണി മോള് വൈഷ്ണവിയോട് പറഞ്ഞു… വൈഷ്ണവി കിങ്ങിണി മോളെ കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കി… അവള് കണ്ണുരുട്ടിയാൽ നമ്മുടെ കിങ്ങിണി മോൾക്ക് വല്ല കുലുക്കവും ഉണ്ടാകുമോ….. കാന്താരി അവളെ നോക്കി പൊതി പട്ടി…. എന്നു വിളിച്ചു….. അതുകൂടി കേട്ടപ്പോൾ വീട്ടിൽ കൂട്ടച്ചിരിയായി…. അഞ്ജു കിങ്ങിണി മോളുടെ അടുത്തേക്ക് വന്ന് അവളോടൊപ്പം ഇരുന്നു… അമ്മടെ ചക്കര മുതിർന്നവരെ ഇങ്ങനെയൊക്കെ വിളിക്കാവോ…. അമ്മയോട് സോറി പറ മോള്…. അഞ്ജു കിങ്ങിണി മോളുടെ താടി തുമ്പ് ഉയർത്തി പറഞ്ഞു…

അമ്മ അല്ല… പൂതമാണ്….. കിങ്ങിണി മോളുടെ അമ്മ ഇച്ചാ…. കിങ്ങിണി മോള് വിതുമ്പി കൊണ്ട് അഞ്ജുവിന്റെ മാറിലേക്ക് ചാഞ്ഞു…. ഇതു എന്റെ മോൾടെ അമ്മ അല്ല…. കിങ്ങിണി മോളുടെ അമ്മ ഞാന്… വല്യവരോട് ഇങ്ങനെ ഒന്നും പറയരുത് കേട്ടോ… അമ്മയ്ക്ക് ഇങ്ങനെ മോള് ഗുഡ് ഗേൾ അല്ലേ… ആന്റിയോട് സോറി പറ അമ്മടെ വാവ… ചൊറി….. കിങ്ങിനെ മോള് വൈഷ്ണവിയെ നോക്കാതെ പറഞ്ഞു…. അഞ്ജു കിങ്ങിണി മോളെ വാരിയെടുത്ത് ഹരിക്ക് പിന്നിലേക്ക് മാറി നിന്നു… ഇപ്പോൾ നിനക്കും മനസ്സിലായിക്കാണുമല്ലോ എന്റെ പെണ്ണിന്റെ മഹത്വം…. എന്റെ മോൾക്ക് ഇപ്പോൾ അറിയാം ആരാ അവളുടെ അമ്മ എന്ന്… എല്ലാം അറിഞ്ഞു കൊണ്ടണ് അവൾ അഞ്ജുവിനെ സ്നേഹിക്കുന്നത്….

ഹരി വൈഷ്ണവിയുടെ നേര് പുച്ഛത്തോടെ നോക്കി പറഞ്ഞു…. നീ ജയിച്ചു എന്ന് കരുതണ്ട…. കോടതിയിൽ എനിക്ക് അനുകൂലമായിരിക്കും വിധി വരാൻ പോകുന്നത്…. അപ്പോഴും കാണണം നിന്റെ മുഖത്ത് ഈ ചിരി…. ഹ്മ്മ്… ഇനിയുള്ള വരവ് കോടതിയിൽ ആയിരിക്കും… നീയും നിന്റെ ഭാര്യയെയും കരയാൻ പോകുന്നതേയുള്ളൂ…. അതും പറഞ്ഞ് വൈഷ്ണവിയും ആദർശം അവിടെ നിന്നിറങ്ങി….

(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 30