Thursday, December 19, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 3

എഴുത്തുകാരി: Anzila Ansi

ഹരികുട്ടാ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…. അമ്മയോട് ഞാൻ പറഞ്ഞു…എനിക്ക് തിരക്കുണ്ട് വരാൻ പറ്റില്ല… ദേ ഹരി നീ കളിക്കല്ലേ ഞാൻ നിന്നോട് കൂടി ചോദിച്ചിട്ട് അല്ലേ പോകാൻ ഡേറ്റ് തീരുമാനിച്ചത്… ഇപ്പോൾ നീ വരുന്നില്ല എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും… അമ്മേ ഞാൻ പറഞ്ഞുകഴിഞ്ഞു വരാൻ എനിക്ക് കഴിയില്ല.. ഞാൻ ഇല്ലെങ്കിലെന്താ ഉണ്ണി വരുന്നുണ്ടല്ലോ…. ഉണ്ണിക്കല്ല നിനക്ക പെണ്ണ് കാണാൻ പോകുന്നേ…

എങ്കിൽ എനിക്ക് പെണ്ണിനെ കാണേണ്ട…. അല്ലേലും കണ്ടിട്ട് എന്ത് ചെയ്യാനാ… നിങ്ങളൊക്കെ പോയി കണ്ട് ഇഷ്ടപ്പെട്ടാൽ മതി…ഹ്മ്മ്… ഹരി ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി… ഹരിക്കുട്ട എന്നെ ദേഷ്യം പിടിപ്പിക്കരുത്…. ഇനി എത്ര വലിയ തിരക്കായാലും ഇന്ന് നീ വന്നേ പറ്റൂ…. എന്നെയും കൊണ്ട് അമ്മ ഇന്ന് പോയത് തന്നെ… ഇനി അമ്മ നിർബന്ധം പിടിച്ചാൽ നിങ്ങൾ ആരും എന്റെ കല്യാണക്കാര്യം പറഞ്ഞ് ഈ പടി കടക്കില്ല…

അതും പറഞ്ഞ് ഹരി അവന്റെ മുറിയിലേക്ക് പോയി… അമ്മ അവന്റെ പുറകെ ചെല്ലാൻ തുനിഞ്ഞതും.. അച്ഛൻ അവരെ തടഞ്ഞു… ശാരദേ അവൻ വരുന്നില്ലെങ്കിൽ വരണ്ട.. കൂടുതൽ നിർബന്ധിക്കാൻ നിൽക്കണ്ട… കുട്ടിയെ നമ്മുക്ക് പോയി കണ്ടിട്ട് വരാം… ഏട്ടാ അത് എങ്ങനെ ശരിയാക്കും… നീ അവൻ പറഞ്ഞത് കേട്ടതല്ലേ… കൂടുതൽ നിർബന്ധം പിടിച്ചാൽ അവൻ ഈ കല്യാണത്തിൽ നിന്ന് തന്നെ പിന്മാറും…

ഇപ്പോൾ നിന്റെ നിരാഹാരവും കിങ്ങിണി മോളെ കൂടി കണ്ടിട്ടാണ് അവൻ ഇതിന് സമ്മതിച്ച് തന്നെ… എന്നാലും ഏട്ടാ…. ഒരു എന്നാലും ഇല്ല നീ വേഗം പോയി കിങ്ങിണി മോളെ റെഡിയാക്ക്…. ഒരു 9 മണിക്ക് എങ്കിലും ഇറങ്ങിയാലെ 11 മണിക്ക് മുമ്പ് അവിടെ എത്തു…. കിങ്ങിണിനെ മോളെ കീർത്തി മോള് ഒരുക്കൻ കൊണ്ടുപോയിട്ടുണ്ട്…. എങ്കിൽ നീ പോയി വേകം റെഡിയകാൻ നോക്ക് .. ഇപ്പോൾ തന്നെ എട്ടര കഴിഞ്ഞു… മ്മ്മ് ശെരി ഏട്ടാ…. അതും പറഞ്ഞ് അവർ അവരുടെ മുറിയിലേക്ക് പോയി….

എല്ലാവരും അഞ്ജലിയുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങി… അച്ഛമ്മേ അച്ഛമ്മേ മോള് ചുന്ദരി ആയോ… കിങ്ങിണി മോള് കുണുങ്ങിക്കുണുങ്ങി ശാരദയോട് ചോദിച്ചു… അച്ഛമ്മേടെ കിങ്ങിണിക്കുട്ടി ഒത്തിരി സുന്ദരിയാണല്ലോ… ചത്യം…. സത്യം…അതും പറഞ്ഞ് അവർ കുഞ്ഞിന്റെ കവിളിലമർത്തിചുംബിച്ചു.. അച്ഛമ്മേ ഞമ്മള് എവിടെയാ പോന്നേ… മോളുടെ അമ്മേ കാണാൻ മോൾക്ക് അമ്മേ ഇഷ്ടമായാൽ നമ്മൾക്ക് ഇങ്ങ് കൂട്ടികൊണ്ടുവരാം… അത് കേട്ടത് ആ കുഞ്ഞു കണ്ണുകൾ തിളങ്ങി… ആന്നോ അച്ഛമ്മേ കിങ്ങിണി മോളുടെ അമ്മയെ കാണാൻ ആനോ പൊന്നേ…

അതേലോ വാവേക്ക് ഇഷ്ടമായാൽ നമ്മുക്ക് കൊണ്ടുവന്ന് ഇവിടെ നിർത്താം.. അത് കേട്ടതും ആ കുഞ്ഞ് കൈകൊട്ടി ചിരിക്കാൻ തുടങ്ങി…അവൾ അച്ചാച്ചന്റെ അടുത്തേക്ക് ഓടിച്ചെന്നു… അയാൾ ആ കുഞ്ഞിനെ എടുത്തു…. അച്ചാച്ച കിങ്ങിണി മോളുടെ അമ്മ വരുവാലോ….. അതും പറഞ്ഞ് അവൾ അദ്ദേഹത്തിന്റെ തോളിലേക്ക് കിടന്നു… നീ എന്തൊക്കെയാ ശാരദയെ കുഞ്ഞിനു പറഞ്ഞുകൊടുതെ അവർക്ക് കൂടി നമ്മളെ ഇഷ്ടമാവണ്ടേ…. വെറുതെ കുഞ്ഞിന്റെ മനസ്സ് നോവിക്കാൻ….

അത് കേട്ടതും ആ അമ്മ മനസ്സ് ഒന്ന് നീറി… ഇല്ല ഏട്ടാ ഇത് നടക്കും എന്തോ എന്റെ മനസ്സ് പറയുന്നു അങ്ങനെ… കണ്ണു നിറയ്ക്കാതെ നീ വന്ന് വണ്ടിയിൽ കേറ്.. ഇപ്പോളെങ്കിലും ഇറങ്ങിയാലേ പറഞ്ഞ സമയത്തിന് അവിടെ എത്തു… ഇവിടുന്ന് ഒന്നൊന്നര മണിക്കൂർ യാത്രയുണ്ട് പിന്നെ ട്രാഫിക് കൂടി ആകുമ്പോൾ വൈകാൻ സാധ്യതയുണ്ട്… അവർ അഞ്ജലി വീട്ടിലേക്ക് തിരിച്ചു…. ശിവ നീ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല ഈ കല്യാണത്തിന്…

അമ്മേ ഇത് നല്ല ബന്ധമാണ്… അഞ്ജുട്ടിക്ക് നന്നായി ചേരും…. ഒരു രണ്ടാകേട്ടുകാരനാണോ അവക്ക് ഇത്ര നന്നയി ചേരുന്നേ എന്ന് നീ പറയുന്നേ….. അമ്മേ നല്ല പയ്യനാണ് നല്ല ജോലിയുമുണ്ട് പിന്നെ അവർ പേര് കേട്ട കുടുംബക്കാരാണ്… നീ എന്തൊക്കെ പറഞ്ഞാലും ഇത് നടക്കില്ല ശിവ…. അവള് നിന്റെ ചോര അല്ലാത്തത് കൊണ്ടല്ലേ നീ അവൾക്ക് ഇങ്ങനെ ഒരു ബന്ധം തെരഞ്ഞെടുത്തത്… അമ്മേ….. നീ ശബ്ദം ഉയർത്തേണ്ട ശിവ…. അമ്മ അത് പറഞ്ഞതും അയാളുടെ ഇരു കണ്ണുകളും നിറഞ്ഞു….

അമ്മയ്ക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ ഇതുവരെ…. എന്റെ ഈ നെഞ്ചിൽ കിടന്ന് അല്ലേ അവൾ വളർന്നേ… ജന്മം കൊണ്ട് അല്ലേലും കർമ്മം കൊണ്ട് അവൾ എന്റെ മകൾ അല്ലേ അമ്മേ… കർമ്മം!!! മിണ്ടിപ്പോകരുത് നീ…. അമ്മേ ഈ പറയുന്നത് ഞാൻ മനസ്സിൽ പോലും കരുതാത്ത കാര്യമാണ്…. അവക്ക് വേണ്ടിയല്ലേ നിങ്ങൾ എല്ലാരും കൂടി നിർബന്ധിച്ചപ്പോൾ വിമലേ ഞാൻ കല്യാണം കഴിച്ചത് കൂടി…. അന്ന് അമ്മയെ ഞാൻ ഒരുപാട് എതിർത്തതല്ലേ… എന്നിട്ട് എന്തുണ്ടായി….

ഇനിയും എനിക്ക് കാണാൻ വയ്യ അമ്മേ വിമല അവളെ കഷ്ടപ്പെടുന്നത്…… അമ്മേ അവർ വന്നിട്ട് പൊയ്ക്കോട്ടെ…. അമ്മയ്ക്കും അഞ്ജു മോൾക്കും കൂടി ഇഷ്ടമായാൽ മതി കല്യാണം…. അവർ മുഖം തിരിച്ചിരുന്നു…. അമ്മേ അവൾ ഒരിക്കലും അറിയരുത് അവൾ എന്റെ ചോര അല്ലെന്ന്… പുറത്ത് ഇതെല്ലാം കേട്ട് ഒരാൾ കൂടി ഉണ്ടായിരുന്നു…. ശിവപ്രസാദ് ഈ സത്യം ആര് അറിയരുതെന്ന് ആഗ്രഹിച്ചോ അവൾ തന്നെ അറിഞ്ഞു എല്ലാം…

പിന്നീട് അവർ പറഞ്ഞതെല്ലാം അഞ്ജലി നിറകണ്ണുകളോടെ കേട്ടുനിന്നു…. (അവർ പറഞ്ഞതെല്ലാം പിന്നീട് വിശദമായി അഞ്ജലി തന്നെ നിങ്ങളോട് പറഞ്ഞുതരും ) അഞ്ജലി കരഞ്ഞു കൊണ്ട് അവളുടെ മുറിയിലേക്ക് ഓടി…. മുറിയിലെത്തി കട്ടിലിൽ കമിഴ്ന്നു കിടന്നു….. അവിടെ മുഴുവനും അച്ഛൻ പറഞ്ഞ ആ വാക്കുകൾ മുഴങ്ങിക്കൊണ്ടിരിക്കുന്നതായി അവൾക്ക് തോന്നി.. “അഞ്ജുട്ടി ഒരിക്കലും അറിയരുത് അവൾ എന്റെ ചോര അല്ലെന്ന് ” അഞ്ജലി അവളുടെ രണ്ടു ചെവിയും കൈകൾ കൊണ്ട് പൊത്തിപ്പിടിച്ചു….

മേശ തുറന്ന് അമ്മയുടെ ഫോട്ടോ എടുത്തു…. എന്തിനാ അമ്മേ എന്നെ തനിച്ചാക്കി പോയത്… എന്നെ കൂടി കൂടെ കൂട്ടാമായിരുന്നല്ലോ…. ഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറയാൻ ആരുമില്ലല്ലോ അമ്മേ… ഇത്രകാലം അച്ഛനും അച്ഛമ്മയും ഉണ്ടല്ലോ എന്ന് കരുതി ജീവിച്ചു…. പക്ഷേ ഇന്ന് ഞാൻ തീർത്തും ഒറ്റപ്പെട്ടുപോയി അമ്മേ… അമ്മേടെ മോളെ കൂട്ടാൻ അമ്മ വരുവോ….അഞ്ജലി വിതുമ്പിക്കൊണ്ട് ഓരോന്ന് അമ്മയുടെ ഫോട്ടോ നോക്കി പറഞ്ഞുകൊണ്ടിരുന്നു…

വീണ്ടും എന്തൊക്കെയോ അമ്മയോട് പറഞ്ഞ് അവൾ ആ ഫോട്ടോ തന്റെ നെഞ്ചോട് ചേർത്തു പൊട്ടിക്കരഞ്ഞു… അവള് ഫോട്ടോ തിരികെ മേശയിൽ വെച്ചു … അവൾ മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു കണ്ണുകൾ തുടച്ചു…. കട്ടിലിലേക്ക് കിടന്നു… അവളുടെ മനസ്സിലേക്ക് അച്ഛൻ അമ്മയെപ്പറ്റി പറഞ്ഞ ഓരോ കാര്യങ്ങളും കടന്നുവന്നു… ആരാണ് എന്റെ അച്ഛൻ… ജീവനോടെ ഉണ്ടാകുമോ…? അനുസരണയില്ലാതെ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു…. അഞ്ജു മോളെ ….

ചെറിയമ്മ അവളെ വിളിച്ചു കൊണ്ട് മുറിയിലേക്ക് വന്നു… അഞ്ജു നീ ഇവിടെ എടുക്കുവാ, ഇതുവരെ ഒരുങ്ങിയില്ലേ നീ… സമയം പത്തര ആകാൻ പോകുന്നു…. അവർ ഇങ്ങ് എത്താറായി കാണും… ദേ നീ ഈ സാരി ഉടുത്തെ… മഞ്ഞയും പച്ചയും കോമ്പിനേഷനുള്ള സാരി അവൾക്ക് നേരെ നീട്ടി…. അഞ്ജു അവർ പറയുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല… അവളുടെ മനസ്സിൽ വേറെ എങ്ങോ ആയിരുന്നു… അഞ്ജലിയുടെ ആ നിൽപ്പ് വിമലയിൽ ദേഷ്യം ഉണ്ടാക്കി.. അഞ്ജലി…

അവർ ഉറക്കെ വിളിച്ചു… അവൾ ഞെട്ടി അവരെ നോക്കി… എന്താ ചെറിയമ്മേ ചെറിയമ്മ എന്തെങ്കിലും പറഞ്ഞോ…. അവളുടെ ആ ചോദ്യം വീണ്ടും അവരിൽ കലി കേറ്റി…. നീ ഈ ലോകത്തൊന്നുമല്ലേ… ഇങ്ങ് വാ ഞാൻ സാരി ഉടുപ്പിച്ചു തരാം… അവർ വരാറായി തമ്പുരാട്ടി ഇങ്ങനെ നിന്ന് പറ്റില്ലല്ലോ…? വിമല അവളെ സാരി ഉടുപ്പിക്കാൻ തുടങ്ങി അവളൊരു ശില പോലെ നിന്നുകൊടുത്തു.. സാരി ഉടുപ്പിച്ചു കഴിഞ്ഞ് ഒരു പൊട്ടും തൊട്ട് കണ്ണിൽ അല്പം കരിയും വിമല അവൾക്ക് എഴുതി കൊടുത്തു…

വേറെ ഒരു തരത്തിലുള്ള ചമയങ്ങളും ഇല്ലായിരുന്നിട്ടു കൂടി അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്നു… അത് വിമലയിൽ അല്പം അസൂയ നിറച്ചു…. വിമല എന്തോ അഞ്ജുവിനോട് പറയാൻ തുടങ്ങിയതും പുറത്ത് കാർ വന്നുനിന്ന ശബ്ദം കേട്ടു… അനു വന്നു വിളിക്കുമ്പോൾ വന്നാൽ മതിയെന്ന് അഞ്ജുവിനോട് പറഞ്ഞിട്ട് വിമല പുറത്തേക്കോടി… ശിവപ്രസാദും വിമലയും കൂടി നിറഞ്ഞ പുഞ്ചിരിയോടെ വന്നവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി… വിമല ചായ എടുക്കാൻ അടുക്കളയിലേക്കു നീങ്ങി…

അനു അവരുടെ കൂടെ തന്നെ അടുക്കളയിലേക്ക് പോയി… അമ്മേ…. അനു വിളിച്ചു എന്താടി….. അല്ല അമ്മേ ആ പുറത്തിരിക്കുന്ന ചെറുക്കൻ ആണോ അവളെ കിട്ടാൻ പോന്നേ…? ആ അറിയില്ലഡി ചിലപ്പോൾ ആയിരിക്കും… എങ്കിൽ ഈ കല്യാണം വേണ്ട അമ്മേ… നീ എന്താ അങ്ങനെ പറഞ്ഞേ…? നിനക്കറിയോ അവരെ..? ഒന്ന് പോ അമ്മേ എനിക്ക് എങ്ങനെ അറിയാനാ വരെ… പിന്നെ എന്താ നീ അങ്ങനെ പറഞ്ഞേ…? അത് അമ്മേ… ആ ചെക്കനെ കണ്ടോ എന്നാ ഗ്ലാമറാ ….

അവൾക്ക് ഇത്രയും സൗന്ദര്യമുള്ള ചെറുക്കനെ ഒന്നും വേണ്ടായിരുന്നു… മിണ്ടാതിരി പെണ്ണെ…ആ നശൂലത്തെ ഇവിടെ നിന്ന് കെട്ടുകെട്ടിക്കാൻ ഞാൻ ആവുന്ന പണിയെല്ലാം നോക്കുമ്പോളാണ് അവളുടെ ഒരു വർത്താനം കേട്ടില്ലേ… അവൾ അവരെ നോക്കി ചിറി കോടി… ഹ്മ്മ്മ്…. അനു….നീ പോയി അവളെ ഇങ്ങ് കൂട്ടിക്കൊണ്ടു വായോ… ഈ ചായ അവർക്ക് കൊടുക്കണം… എനിക്കൊന്നും വയ്യ…..അമ്മ ആ ആവണിയോട് വല്ലോം പറ…. അനു നീ എന്റെ കയ്യിൽ നിന്ന് അടി മേടിക്കും ഞാൻ പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി…അനുവിനോട് പറഞ്ഞ ഏൽപ്പിച്ച് വിമല ഹോളിലേക്ക് ചെന്നു…

ശിവപ്രസാദ് ഉണ്ണിയെ ശ്രദ്ധിക്കുന്നത് കണ്ട് ഹരിയുടെ അച്ഛൻ അവരെ പരിചയപ്പെടുത്താൻ തുടങ്ങി… എന്റെ പേര് ദേവരാജൻ.. ഇത് എന്റെ ഭാര്യ ശാരദ.. ഇത് ഇളയമകൻ ശ്രീനാഥ്…. ഉണ്ണി എന്ന് വിളിക്കും, അത് ഉണ്ണിയുടെ ഭാര്യ കീർത്തന…. പിന്നെ ഇത് ഞങ്ങളുടെ എല്ലാവരുടെയും കണ്മണി… കീർത്തിയുടെ മടിയിലിരുന്ന കിങ്ങിണി ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു… അച്ചാച്ച കമണി അല്ല കിങ്ങിണി… അവിളുടെ ആ പറച്ചിൽ കേട്ട് എല്ലാവരും ചിരിച്ചു… എന്റെ മൂത്തമകനു വേണ്ടിയാണ് ഇവിടുത്തെ കുട്ടിയെ ആലോചിക്കുന്നത്….

പിന്നെ ഞങ്ങളുടെ കിങ്ങിണി മോൾക്ക് ഒരു അമ്മ…. അപ്പൊ ചെക്കൻ വന്നില്ലേ… താല്പര്യം ഇല്ലാത്ത മട്ടിൽ ലക്ഷ്മി അമ്മ അവരോട് ചോദിച്ചു… ഇല്ല ഹരിക്കുട്ടന് ഹോസ്പിറ്റൽ പോകേണ്ടി വന്നു ഇന്ന് അവൻ ഒരു അത്യാവശ്യ സർജറി ഉണ്ടായിരുന്നു…. അത് കേട്ടതും ലക്ഷ്മി അമ്മ മകനെ കൂർപ്പിച്ച് ഒന്നു നോക്കി… അയ്യോ മോൻ എന്തു പറ്റി… ചെറുക്കന് ഏതോ വലിയ അസുഖമാണെന്നും കരുതി വിമല സന്തോഷം ഉള്ളിലൊതുക്കി വിഷമം നടിച്ചു ചോദിച്ചു.. മോൻ ഒന്നും പറ്റിയില്ല….

അവൻ സിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജി സർജനാണ്… ഇങ്ങോട്ട് വരാൻ ഇറങ്ങിയപ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് അത്യാവശ്യമായി വിളിച്ചത്…. അവന് ജോലി കഴിഞ്ഞേ വേറെ എന്തും ഉള്ളൂ…. പിന്നെ ഇവരും അവിടെ തന്നെയാ ജോലി ചെയ്യുന്നു… മോള് ഗൈനക്കോളജിസ്റ്റും മോൻ ഓർത്തോയുമാണ് ഇളയ മകനെയും മരുമകളെയും ചൂണ്ടിക്കാട്ടി ശാരദ അവരോടായി പറഞ്ഞു…. ചെക്കൻ ഡോക്ടറാണെന്ന് കേട്ടപ്പോൾ വിമലയുടെ മുഖം മങ്ങി…. സിറ്റി ഹോസ്പിറ്റലിലോ….. ശിവപ്രസാദ് സംശയത്തോടെ ചോദിച്ചു… മ്മ്മ് …അതെ എന്താ….?

എന്തു പറ്റി…? അമ്മയുടെ ഹാർട്ടിന്റെ ഓപ്പറേഷൻ അവിടെയായിരുന്നു…. ഒരു ശ്രീഹരി ഡോക്ടറാണ് ചെയ്തത്… ആഹാ…. അപ്പോൾ നിങ്ങള് ചെറുക്കനെ നേരുത്തേ കണ്ടിട്ടുണ്ടല്ലോ… ശ്രീഹരി… ഹരി ഞങ്ങളുടെ മകനാണ്… അവനു വേണ്ടിയാ ഞങ്ങൾ ഇവിടെ വന്നത് തന്നെ… അത് കേട്ടതും ലക്ഷ്മി അമ്മയുടെ മുഖത്ത് ഒരു തെളിച്ചം കണ്ടു…. അന്ന് ആശുപത്രിയിൽ വെച്ച് ഒരുപാട് ആഗ്രഹിച്ചതാണ് അതുപോലെ ഒരു മോനേ എന്റെ അഞ്ജുട്ടിക്ക് കിട്ടാൻ വേണ്ടി… അത്ര നന്നായിആയിരുന്നു അവൻ ഓരോ രോഗികളെയും പരിചരിക്കുന്നത്…

സ്വന്തം മകൻ അല്ലെങ്കിൽ കൊച്ചുമകൻ അതുമല്ലകിൽ അവർക്ക് വേണ്ടപ്പെട്ട ആരോ എന്നു തോന്നിക്കുന്ന രീതിയിലാണ് ഓരോ രോഗികളെയും അവൻ സമീപിച്ചിരുന്നത്… അവർക്ക് മനസ്സിൽ ചെറിയൊരു ആശ്വാസം തോന്നി…. അച്ചമ്മേ…എന്റെ അമ്മേ ന്തെ..? കിങ്ങിണി മോളുടെ ആ ചോദ്യമാണ് എല്ലാവരെയും തങ്ങൾ വന്ന ഉദ്ദേശം ഓർമ്മപ്പെടുത്തിയത് നമ്മൾ ഇങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നാൽ മതിയോ വന്ന കാര്യം നടത്തണ്ടയോ…. മോളെ വിളിച്ചിരുന്നെങ്കിൽ ഒന്ന് കാണാമായിരുന്നു… ശാരദ പറഞ്ഞു…. സംസാരത്തിനിടയിൽ അത് അങ്ങ് വിട്ടു പോയി…..

അടുത്തുനിൽക്കുന്ന വിമലയോട് ശിവപ്രസാദ് മോളെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞു…. ആ കുഞ്ഞി കണ്ണുകൾ അവളുടെ അമ്മയ്ക്കായി ആകാംക്ഷയോടെ കാത്തിരുന്നു….

തുടരും…..

നെഞ്ചോരം നീ മാത്രം : ഭാഗം 2