Thursday, December 19, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 26

എഴുത്തുകാരി: Anzila Ansi

അവർ ശ്രീ മംഗലത്ത് എത്തിയതും…. കിങ്ങിണി മോള് ഇറങ്ങി ഓടി വന്നു…. അമ്മേ…. അമ്മ മോളെ കൊന്തുപോകാതെ ടാറ്റാ പോയോ… അഞ്ജുവിന്റെ ഇളിയിൽ ഇരുന്നുകൊണ്ട് കിങ്ങിണി മോള് സങ്കടം പറഞ്ഞു… അച്ചോടാ… അമ്മേടെ കുട്ടി കരയല്ലേ… അമ്മക്ക് ഉവാവു പറ്റിയപ്പോൾ അച്ഛാ അമ്മേ ഹോസ്പിറ്റലിൽ കൊണ്ടുപോയതല്ലേ… അന്നോ…. കിങ്ങിണി മോള് അഞ്ജുവിനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു…. അമ്മെത്തെ ഉവാവു വേകം മയുവേ… അവൾ കിങ്ങിണി മോളെ തന്റെ മാറോട് ചേർത്തു…. അഞ്ജു കിങ്ങിണി മോളെ ഉറക്കി കിടത്തി… ഹരിക്ക് ഹോസ്പിറ്റലിൽ നിന്ന് എന്തോ എമർജൻസി വന്നപ്പോൾ പോയതാണ്… മണി പന്ത്രണ്ട് കഴിഞ്ഞിട്ടും അവൻ എത്തിയിട്ടില്ല…

മോളെ ഒന്നുകൂടി തലോടി പുതപ്പിച്ചു കൊടുത് അഞ്ജു താഴേക്കിറങ്ങി.. ഹരിയെ കാത്തിരുന്ന അവൾ എപ്പഴോ സോഫയിൽ കിടന്നു ഉറങ്ങിപ്പോയി… ആരോ അവളെ എടുത്തുയർത്തിയത് പോലെ തോന്നിയപ്പോഴാണ് അഞ്ജു ആയാസപ്പെട്ടു കണ്ണുകൾ തുറക്കുന്നത്…. ഹരി അവളെ രണ്ട് കൈകളും കോരിയെടുത്ത് തന്റെ നെഞ്ചോട് ചേർത്ത് പടികൾ കയറാൻ തുടങ്ങി…. അഞ്ജു അവന്റെ കയ്യിൽ കിടന്നു കുതറാൻ തുടങ്ങി… അടങ്ങി ഇരിക്കാഡി… അല്ലെങ്കിൽ ഞാൻ തറയിൽ ഇടും…. അഞ്ജു അവന്റെ നെഞ്ചോട് ചേർന്ന് ഒരു പൂച്ചക്കുട്ടിയെ പോലെ ഒതുങ്ങിക്കൂടി… എന്തോ അഞ്ജുവിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി…. ഹരി അഞ്ജുവിനെ മുറിയിൽ കൊണ്ടുചെന്നാൽ നിലത്ത് നിർത്തി…..

ഹരി അഞ്ജുവിനെ നോക്കിനിന്നു…. അവന്റെ ആ നോട്ടം താങ്ങാനാവാതെ അഞ്ജു അവളുടെ മിഴികൾ താഴ്ത്തി… ഹരി ഒന്നുംകൂടി അവളോട് ചേർന്നുനിന്നു… ഇപ്പോ അവന്റെ വ നിശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു… ഹരി അഞ്ജുവിന്റെ ഇടുപ്പിൽ കൈകൾ അമർത്തി… അവൾ ഒരു എങ്ങലോടെ വേഗം കണ്ണുകൾ ഇറുക്കിയടച്ചു… നിമിഷനേരം കൊണ്ട് തന്നെ ഹരി അവളുടെ അധരങ്ങൾ സ്വന്തമാക്കി…. അഞ്ചു ഹരിയുടെയും മുടിയിഴകളിൽ കൈകൾകോർത് അവനിലേക്ക് കൂടുതൽ അടുത്തു…. ശ്വാസം കിട്ടാതായപ്പോൾ രണ്ടുപേരും അടർന്നുമാറി…. അഞ്ജുവിന്റെ ചുവന്നു തുടുത്ത മുഖം ഹരിയിൽ പല ചലനങ്ങളും സൃഷ്ടിച്ചു…

അവനൊരു ആവേശത്തോടെ അവളിലേക്ക് അടുത്തു… കഴുത്തിൽ അമർത്തി ചുംബിച്ചു… ഹരിയുടെ താടിരോമങ്ങൾ കഴുത്തിൽ അമർന്നപ്പോൾ അഞ്ജുവിന് ഇക്കിളി ആകാൻ തുടങ്ങി… അഞ്ജു ചിരിച്ചുകൊണ്ട് അവനെ തള്ളി മാറ്റി… ഹരി വീണ്ടുമൊരു ആവേശത്തോടെ അവളെ തന്റെ ഇരു കൈകളും കോരിയെടുത് കിടക്കയിലേക്ക് കിടത്തി…. അവളുടെ അടുത്തായി അവനും കിടന്നു… അഞ്ജുവിലേക്ക് ഹരി കൂടുതൽ അടുതുവന്നു …. അഞ്ജു വിറയ്ക്കാൻ തുടങ്ങി… അവളുടെ മുഖം വിളറി വെളുത്തു… അത് ഹരിയുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു…. അവൻ അവളിൽ നിന്നും അടർന്നുമാറി…

അഞ്ജു ഒരു ദീർഘനിശ്വാസം എടുത്തു…. ഹരി അവളുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു… നീ മനസ്സുകൊണ്ടും ശരീരം കൊണ്ടും എന്ന് എന്റെത് മാത്രമാകാൻ തയ്യാറാകുന്നുവോ അന്നേ ഈ ശ്രീഹരി എല്ലാ അർത്ഥത്തിലും നിന്നെ സ്വന്തമാക്കു… കാത്തിരിക്കാൻ ഞാൻ തയ്യാറാണ്…. ഹരി അഞ്ജുവിന്റെ മറു കവിളിലും ചുംബിച്ച് അവൻ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി….. എന്താ തനിക്ക് പറ്റിയത്… എനിക്ക് ശ്രീയേട്ടനെ ഒത്തിരി ഇഷ്ടമാണ്… എന്റെ ജീവനാണ് പ്രാണനാണ്….. പ്രണയമാണ്….. പക്ഷേ എന്തുകൊണ്ട് ശ്രീയേട്ടന്റെ മാത്രമാകാൻ ഇനിയും എനിക്ക് കഴിയുന്നില്ല… അഞ്ജു കിങ്ങിണി മോളുടെ അടുത്തേക്ക് നീങ്ങി ഉറങ്ങുന്ന കിങ്ങിണി മോളേ ചേർത്തുപിടിച്ച് കിടന്നു…

അമ്മേടെ സാന്നിധ്യം മനസ്സിലാക്കിയ കിങ്ങിണി മോള് അവളുടെ മാറിലേക്ക് ഒന്നുംകൂടി ചുരുണ്ടു കൂടി കിടന്നു… പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു… ഒപ്പം ഹരി കൊച്ചു കൊച്ചു കുസൃതികൾ അഞ്ജുവിനോട് കാട്ടിക്കൂട്ടി…. M. Com ന് അഡ്മിഷൻ എടുത്ത അഞ്ജുവിനെ ദേവദത്തൻ നിർബന്ധിച്ച് MBA ക്ക് ചേർത്തു… കുടുംബത്തിൽ കൂടുതലും ഡോക്ടർമാർ ആയതുകൊണ്ടുതന്നെ ബിസിനസ് ഒറ്റയ്ക്ക് നോക്കിനടത്താൻ വിശാഖിനെ കൊണ്ട് ഒറ്റയ്ക്ക് കഴിയുന്നില്ലായിരുന്നു….. ഇന്നാണ് കോളേജിൽ അഞ്ജുവിന്റെ ആദ്യ ദിവസം…. അവിടെ അടുത്ത് തന്നെ ഉള്ള ഒരു കോളേജിലായിരുന്നു അവളെ ചേർത്തത്… ഹരി അഞ്ജുവിനെ രാവിലെ കോളേജിൽ ആക്കാം എന്ന് ഏറ്റിട്ടുണ്ട്….

യൂണിഫോം ആയിരുന്നു അവൾ ധരിച്ചിരുന്നത്… പാന്റും ഷർട്ട് പിന്നെ ഒരു ഓവർകോട്ടുമായിരുന്നു യൂണിഫോം….. അഞ്ജു കുളിച്ച് വന്നു മുടി കോതിയൊതുക്കി… നെറുകയിൽ സിന്ദൂരം തൊട്ടു… ഹരി മേടിച്ചു കൊടുത്ത പുസ്തകങ്ങൾ ബാഗിലേക്ക് എടുത്തു വച്ചു തിരിഞ്ഞതും ഹരി അവളെ പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു…. ഇതെന്തിനാ അഞ്ജുട്ടി ഇത്രയും സിന്ദൂരം….. കണ്ടാൽ തോന്നും നീ രാവിലെ കുളിച്ച് സിന്ദൂരത്തിലാണെന്ന്…. ഈ യൂണിഫോമിന്റെ കൂടെ ഇത് അങ്ങോട്ട് ചേരുന്നില്ല കേട്ടോ…… ഹരി ജഗ്ഗിൽ നിന്നും അല്പം വെള്ളം അവന്റെ കയ്യിൽ എടുത്തു അത് മായ്ക്കാൻ ഒരുങ്ങിയതും അഞ്ജു അവനെ തടഞ്ഞു…. വേണ്ട ശ്രീയേട്ടാ… എടി പെണ്ണേ നീ കോളേജിലോട്ട പോകുന്നേ…

നീ ആരോടും കല്യാണം കഴിഞ്ഞ കാര്യം പറയണ്ട…. മാക്സിമം കോളേജ് ലൈഫ് എൻജോയ് ചെയ്യ് നീ….. എനിക്ക് എന്റെ കല്യാണം കഴിഞ്ഞതാണെന്ന് പറയുന്നതിൽ കുറച്ചിൽ ഒന്നുമില്ല… എന്റെ നെറുകയിലെ സിന്ദൂരം മായിച്ചിട്ടുള്ള എൻജോയ്മെന്റ് ഒന്നും എനിക്ക് വേണ്ട… അഞ്ജു മുഖം കൂർപ്പിച്ചു ഹരിയോട് പറഞ്ഞു… ഡി…. കോളേജിൽ ഒക്കെ കല്യാണം കഴിഞ്ഞ പെൺപിള്ളേർക്ക് വല്യ ഡിമാൻഡ് ഒന്നുമില്ല…. എനിക്ക് വലിയ ഡിമാൻഡ് ഒന്നും വേണ്ടയേ.. അഞ്ചു ഹരിക്ക് മുന്നിൽ കൈകൂപ്പി….. എന്നാലും… ഒരു എന്നാലും ഇല്ല…. ഞാൻ ശ്രീയേട്ടന്റെ ഭാര്യയാണ് കൂടാതെ ഒരു കുഞ്ഞിന്റെ അമ്മയും… എനിക്ക് എന്റെ താലിയും സിന്ദൂരം പുറത്തു കാണിക്കുന്നതിൽ ഒരു നാണക്കേടും ഇല്ല… മറിച്ച് അഭിമാനമേയുള്ളൂ..

എന്നാലും എന്റെ പെണ്ണെ…. ഇതൊക്കെ ഇത്തിരി ഓവർ അല്ലേ… ആ താലിമാല അഴിച്ചുമാറ്റി ചെറിയ ഏതെങ്കിലും ചെയിനിൽ താലി കോർത്ത് ഇടാൻ നോക്ക്… അതെങ്കിലും ചെയ്യ് നീ… മ്മ്മ്…. അതു വേണമെങ്കിൽ ചെയ്യാം…. ഹോ… ഈ പെണ്ണിന്റെ ഒരു കാര്യം നീ വേഗം റെഡിയായി വാ ഞാൻ താഴെ കാണും…. അഞ്ജു കോളേജിൽ പോകാൻ തുടങ്ങി…. ഇപ്പോ ഹരിയുടെ പ്രധാനപരിപാടി കിങ്ങിണി മോളോട് ഒപ്പം അഞ്ജുവിനെയും കുടി കണ്ണുരുട്ടി പേടിപ്പിച്ച് പഠിക്കാൻ പിടിച്ചിരുത്തിലാണ്… ദിവസങ്ങൾ വീണ്ടും ഓടി നീങ്ങി…. ഹരി മുറിയിലേക്ക് വന്നപ്പോൾ അഞ്ജു ബാൽക്കണിയിൽ വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു…. ഹരി പിന്നിലൂടെ ചെന്ന് അവളെ ചേർത്തുനിർത്തി…. അവളുടെ തോളിൽ മുഖം പൂഴ്ത്തി നിന്നു….

എന്തടോ… എന്തു പറ്റി…. അഞ്ജുവിന്റെ ആ നിൽപ്പ് കണ്ടു ഹരി ചോദിച്ചു നാളെ അമ്മയുടെ ആണ്ടാണ്…. എല്ലാ വർഷവും ഞാനും അച്ഛനും കൂടിയാണ് ബലി ഇടാൻ പോകുന്നത്… ഈ കൊല്ലം…. പറഞ്ഞു പൂർത്തീകരിക്കാതെ അഞ്ജു നിർത്തി…. നീ മഹിമാമ്മേയോട് പറഞ്ഞോ ഇക്കാര്യം… ഹരി അഞ്ജുവിനെ തിരിച്ചു നിർത്തി മുഖം പിടിച്ചുയർത്തി ചോദിച്ചു… അഞ്ജു ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി…. അഞ്ജു പെട്ടെന്ന് തന്നെ ഹരിയെ കെട്ടിപ്പുണർന്നു…. അമ്മയെയും അച്ഛനെയും കുറിച്ചുള്ള ഓർമ്മകൾ അവളെ നന്നായി വേദനിപ്പിച്ചിരുന്നു… അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൾ പൊട്ടിക്കരയാൻ തുടങ്ങി…. അവളുടെ ഉള്ളിലെ സങ്കടക്കടൽ അവൾ ആ നെഞ്ചിൽ ഇറക്കി വെച്ചു….

അവൾ ഒന്ന് ശാന്തമായന്ന് തോന്നിയപ്പോൾ ഹരി തന്നിൽ നിന്നും അവളെ അടർത്തിമാറ്റി മുഖം പിടിച്ചുയർത്തി അവളുടെ മുഖത്ത് അവശേഷിക്കുന്ന കണ്ണീർ തുള്ളികൾ ഹരി തന്റെ മുഖം കൊണ്ട് തുടച്ചു നീക്കി… അവളുടെ മുഖം ആകെ അവൻ ചുട്ചുംബനങ്ങൾ കൊണ്ട് മൂടി…. ഹരി പറയാതെ പറയുകയായിരുന്നു… ഇനി എന്നും ഞാനുണ്ട് നിനക്ക് ഒപ്പം.. ഹരി അവളെ തന്റെ കൈകളിൽ കോരിയെടുത്ത് കിടയിലേക്ക് കിടത്തി ഷീറ്റ് എടുത്തു അവളെ പുതപ്പിച്ചു കൊടുത്തു…. നെറുകയിൽ തലോടി സീമന്തരേഖയിൽ ഒന്ന് അമർത്തി ചുംബിച്ചു…. മഹി അതിരാവിലെ തന്നെ ശ്രീ മംഗലത്ത് എത്തിയിരുന്നു…. അച്ഛനെ കണ്ട ഉടൻ അഞ്ജു അയാളെ കെട്ടിപിടിച്ചു…

മോള് പോയി വേഗം തയ്യാറായി വാ അമ്മക്ക് ബലിയിടാൻ പോകാം… തല ഉയർത്തി മഹിയെ ഒന്നു നോക്കി…. അയാൾ കണ്ണുചിമ്മി കാണിച്ചു…. അഞ്ജു ഒരു മുണ്ടും നേരിയതും ഉടുത്തു താഴേക്കിറങ്ങി വന്നു…. മഹിയും അഞ്ജുവും പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ഹരി കിങ്ങിണി മോളെയും എടുത്ത് അവിടേക്ക് വന്നു… നിങ്ങൾ എന്നെയും മോളെയും കൂട്ടാതെ ജാനിയമ്മക്ക് ബലിയിടാൻ പോകുവാണോ…? ഹരി കൊച്ചുകുട്ടികളെപ്പോലെ ചുണ്ടു പുറത്തേക്ക് തെള്ളി സങ്കത്തോടെ പറഞ്ഞു… അഞ്ജു ഒരു ചെറു ചിരിയോടെ കിങ്ങിണി മോളെ ഹരിയിൽ നിന്നും വാങ്ങി പിടിച്ചു… മഹി ഹരിക്ക് നേരെ വണ്ടിയുടെ ചാവി നീട്ടി…. അഞ്ജുവും ഹരിയും മഹിയും കിങ്ങിണി മോളും ജാനകിക്ക് വേണ്ടി ബലിയർപ്പിച്ചു…

മഹിയുടെ കലങ്ങി ചുവന്ന കണ്ണുകൾ അഞ്ജുവിൽ വല്ലാത്ത ഒരു നീറ്റൽ ഉണ്ടാക്കി….. ശ്രീ മംഗലത്ത് എത്തിയിട്ടും അഞ്ജുവിന്റെ മനസ്സ് പാറിപ്പറന്നു നടക്കുകയായിരുന്നു…. ഒന്നും ചെയ്യാൻ അവൾക്കു തോന്നിയില്ല… അവൾ അമ്മയുടെ ഡയറി എടുത്തു കുറേനേരം അതിൽ വിരലോടിച്ച് നിറകണ്ണുകളോടെ ഓരോ പേജ് പിന്നെയും വായിക്കാൻ തുടങ്ങി… അച്ഛനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു ഓരോ വരിയിലും… അഞ്ജുവിന് അത് ഏറെ കൗതുകം തോന്നി… അത്താഴ സമയത്തു അഞ്ജുവിനെ ആരും കണ്ടില്ല…. ഹരി രാത്രി കിങ്ങിണി മോളെ ഉറക്കി തോളിലിട്ടു അഞ്ജുവിനെ അവിടെയെല്ലാം തേടി…. ഉണ്ണി മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും ഹരി അവനോട് അഞ്ജുവിനെ പറ്റി തിരക്കി…

അവനും കണ്ടില്ല എന്ന് പറഞ്ഞപ്പോൾ ഹരിക്ക് എന്തോ ഒരു ഭയം തോന്നി… ഉറങ്ങിയ കിങ്ങിണി മോളെ ഉണ്ണിയെ ഏൽപ്പിച്ച് ഹരി അഞ്ജുവിനെ അവിടെല്ലാം തേടി നടന്നു…. താഴേക്കിറങ്ങാൻ തുനിഞ്ഞതും ഹരിയുടെ ശ്രദ്ധ തുറന്ന് ഇട്ടിരിക്കുന്ന ടെറസിന്റെ വാതിലിലോക്ക് തിരിഞ്ഞു… ഹരി അവിടെ ചെന്നതും ആകാശം നോക്കി നിൽക്കുന്ന അഞ്ജുവിനെ കണ്ടു…. മഴക്കാറ് കൊണ്ട് മൂടപ്പെട്ട് വാനിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിൽക്കുവാണ് അഞ്ജു…. ഹരി പിന്നിലൂടെ അവളെ പുണർന്നു…. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഹരിയുടെ സാമ്യം മനസ്സിലാക്കിയ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നും… നിന്നെ ഞാൻ എവിടെയൊക്കെ നോക്കി അഞ്ജു…. നീ എന്താ ഇവിടെ തനിച്ചു വന്നു നിൽക്കുന്നേ…..

അത്താഴവും കഴിച്ചില്ലല്ലോ നീ… ഞാൻ അമ്മയോട് സംസാരിക്കുകയായിരുന്നു… ഏട്ടൻ കണ്ടോ എന്റെ അമ്മേ… ദേ അവിടെ…. നോക്കിക്കേ… അവൾ ആകാശത്തിലേക്ക് കൈ ചൂണ്ടിക്കാണിച്ചു…. മഴക്കാർ കൊണ്ട് മൂടപ്പെട്ട് ആകാശത്തിൽ ഒരു കുഞ്ഞു നക്ഷത്രം പ്രകാശം പൊഴിച്ചു കൊണ്ട് നിൽക്കുന്നു… ഹരിയും ഒരു നിമിഷം ആ നക്ഷത്രത്തെ നോക്കി നിന്നു…. ഇന്ന് ആയിരിക്കും അമ്മയുടെ ആത്മാവിന് ശാന്തി കിട്ടിയിട്ട് ഉണ്ടാവുക അല്ലേ ശ്രീയേട്ടാ…. തന്റെ പ്രണയം ഉരുള ചോറ് നൽകിയപ്പോൾ ആത്മാവിന് നിത്യശാന്തി ലഭിച്ചു കാണും…. ആ നക്ഷത്രത്തിന്റെ പ്രകാശം എന്റെ അമ്മയുടെ സന്തോഷമാണ് തെളിയിക്കുന്നത്… അമ്മ ഇന്ന് ഒത്തിരി സന്തോഷിക്കുന്ന ഉണ്ടാകും….

കുഞ്ഞു നക്ഷത്രം അവളെ നോക്കി ഒന്നും മിന്നി…. അമ്മ അച്ഛനെ പ്രണയിച്ച പോലെ എനിക്കും പ്രണയിക്കണം എന്റെ ശ്രീയേട്ടനെ…. അവരെപ്പോലെ പ്രണയിക്കാൻ നമുക്ക് കഴിയുമോ ശ്രീയേട്ടാ…. എനിക്ക് കൊതിയാവുകയാണ് അവരുടെ പ്രണയത്തെ കുറിച്ച് അറിയുതോറും…. അമ്മയുടെ ഡയറിയിലെ ഓരോ അക്ഷരത്തിലും ഉണ്ട് അച്ഛനോടുള്ള തീവ്രമായ പ്രണയം….. അഞ്ജു തിരിഞ്ഞ് ഹരിയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…. അവൻ അവളെ ഇറുകെ പുണർന്നു….. അഞ്ജു ഒന്ന് ഉയർന്നുപൊങ്ങി ഹരിയുടെ നിറുകയിൽ ചുംബിച്ചു… പിന്നീട് അതു വഴി മാറി ഇരുകണ്ണുകളും കവിളുകളും അവൾ ചുംബനം കൊണ്ട് മൂടി…. അവൾ ഒരു കുസൃതിച്ചിരിയോടെ അവന്റെ അധരങ്ങൾ സ്വന്തമാക്കി…. കുറച്ചു നിമിഷം ഹരി എന്താ സംഭവിച്ചത് എന്നറിയാതെ ഒന്നു നിന്നു പോയി…

അവളുടെ ചുംബനത്തിന്റെ മാധുര്യം അറിഞ്ഞതും ഹരി അവളെ ഒന്നുകൂടി തന്നോട് ചേർത്തുനിർത്തി… ശ്വാസം വിലാങ്ങിയപ്പോൾ രണ്ടുപേരും അടർന്നുമാറി… അഞ്ജുവിന്റെ മുഖം ചുവന്നുതുടുത്തു…. ഹരി വീണ്ടും ആവേശത്തോടെ അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു… സ്ഥാനം തെറ്റി കടന്ന് സാരിയുടെ അവളുടെ അണിവയറിൽ അവനൊന്ന് സ്പർശിച്ചു…. അഞ്ജു ഒന്നു ഉയർന്നുപൊങ്ങി…… അവന്റെ നിശ്വാസം മുഖത്ത് തട്ടിയതും അഞ്ജുവിന്റെ മിഴികൾ കൂമ്പി അടഞ്ഞു…. ഹരി അവളുടെ അധരങ്ങളെ സ്വന്തമാക്കാൻ ഒരുങ്ങിയതും എന്തോ അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു…. കുറച്ച് സമയത്തിന് ശേഷവും ഹരിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനാൽ അഞ്ജു നിരാശയോടെ തന്റെ മിഴികൾ തുറന്നു….

. സോറി മോളെ….ഞാൻ വാക്ക് തന്നതല്ലേ കാത്തിരിക്കാമെന്ന്… പെട്ടെന്ന് ഞാൻ…. ഹരി എന്തോ പറയാൻ ഒരുങ്ങിയതും അഞ്ജു അവന്റെ വാപൊത്തി…. വേണ്ട ഇനി ഒന്നും പറയണ്ട….. എനിക്ക് സമ്മതമാണ് എല്ലാ അർത്ഥത്തിലും ശ്രീയേട്ടന്റെ ആകാൻ….. അഞ്ജു നാണത്തോടെ പറഞ്ഞു നിർത്തി…. ഹരി കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവളെ തുറിച്ചു നോക്കി….. ഹരി സത്യമാണോ എന്ന് രീതിയിൽ അവളെ ഒന്നുകൂടി നോക്കി…. അഞ്ജുവിന്റെ മുഖം ചുവന്നു തുടുത്തു… അവളുടെ ചുവന്നു തുടുത്ത മുഖം ഹരിയിൽ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു… അവൻ അവളെ ഇറുകെ പുണർന്നു…. മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി…. പെട്ടെന്ന് തന്നെ മൂടിക്കെട്ടിയ വാനം പെയ്തു തുടങ്ങി….. ഹരി അഞ്ജുവിനെ ഇരു കൈകൾ കോരിയെടുത്തു… നാണത്താൽ പൂത്തുലഞ്ഞ അവളുടെ മുഖം ഹരിയുടെ ഇടനെഞ്ചിൽ ഒളിപ്പിച്ചു…..

അവൻ അവളെയും കൊണ്ട് അവരുടെ മുറിയിലേക്ക് കയറി… ഹരി കണ്ണുകൊണ്ട് അവളോട് വാതിലടയ്ക്കാൻ പറഞ്ഞു…. ശ്രീയേട്ടാ മോള്…. അഞ്ജുവിന് പെട്ടെന്ന് കിങ്ങിനി മോളേ ഓർമ്മ വന്നു… അവൾ വെപ്രാളപ്പെട്ട് ഹരിയോട് തിരക്കി… ഉറങ്ങി…. ഉണ്ണിക്കൊപ്പം ഉണ്ട്.. ഹരി ഒരു കള്ളച്ചിരിയോടെ അഞ്ജുവിന്റെ മൂക്ക് അവന്റെ മൂക്കുകൊണ്ട് തട്ടി പറഞ്ഞു… അഞ്ജുവിനെ നിലത്ത് നിർത്തി… അവളുടെ സാരി മഴനനഞ്ഞതോടെ ശരീരത്തോട് ഒട്ടിച്ചേർന്നു… ഹരിയുടെ നോട്ടം ശ്രദ്ധിച്ച് അഞ്ജു പെട്ടെന്ന് തന്നെ തിരിഞ്ഞു നിന്നു…. അവൻ അവളുടെ നനഞ്ഞൊട്ടിയ മുടി മുന്നിലേക്കിട്ടു പുറത്ത് ഒന്ന് ചുംബിച്ചു…. അഞ്ജു ഒന്ന് പിടഞ്ഞ് മാറി നിന്നു… ഹരി അവളെ എടുത്തു കിടക്കയിലേക്ക് കിടത്തി…. ഹരി അവളുടെ സാരി തുമ്പ് പിടിച്ചതും അഞ്ജു അവനെ തടഞ്ഞു… നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി…

ഹരി ഒരു പുഞ്ചിരിയിൽ അവളുടെ കുഞ്ഞുകുഞ്ഞു എതിർപ്പുകളെ ഇല്ലാതാക്കി… പുറത്ത് മഴയുടെ ശക്തി കൂടി… തുറന്നിട്ട ബാൽക്കണിയിലൂടെ മിന്നൽ വെളിച്ചം മുറിയിലേക്ക് ഇടയ്ക്ക് വന്ന് എത്തിനോക്കി… ആകാശം തന്റെ പ്രണയം മഴയായി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ… ഹരിയുടെ പ്രണയത്തിന്റെ എല്ലാ തലങ്ങളും അഞ്ജു ഏറ്റുവാങ്ങുകയായിരുന്നു…. രാവിന്റെ ഏതോ യാമത്തിൽ ഒരു ചെറു നോവോടെ ഹരി അഞ്ജുവിനെ തന്റെത് മാത്രമാക്കി…. അവൾ ഹരിയുടെ രോമാവൃതമായ നെഞ്ചിൽ തല ചേർത്ത് ഹൃദയത്തിന്റെ താളം ആസ്വദിക്കുകയായിരുന്നു… അഞ്ജു… ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചോ… മ്മ്ഹമ്… നാണത്തോടെ അഞ്ജു അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു… ഹരി അവളെ ഒന്നുകൂടി തന്നോട് ചേർത്തു പിടിച്ചു… എനിക്ക് ഇഷ്ട്ടായി….

ഹരി ഒരു കള്ളച്ചിരിയോടെ പറഞ്ഞു…. അഞ്ചു മുഖമുയർത്തി അവനെ നോക്കി പിരുക്കം ഉയർത്തി എന്താണെന്ന് ചോദിച്ചു… ദേ ഇത്… അവളുടെ വലത്തെ നെഞ്ചിൽ ചൂണ്ടി അവൻ പറഞ്ഞു… ഛേ…. മാറ് അങ്ങോട്ട് നാണത്താൽ ചുവന്ന മുഖം അവനിൽ നിന്നും മറയ്ക്കാൻ അവൾ നന്നായി കഷ്ടപ്പെട്ടു…. എന്ത് ഛേ… നീ ഇങ്ങ് വാഡി പെണ്ണേ ഹരി വീണ്ടും അവിളിലേക്ക് പടർന്നു… സൂര്യന്റെ കിരണങ്ങൾ മിഴികളെ തലോടിയപ്പോളാണ് അഞ്ജു ആയാസപ്പെട്ട് കണ്ണുകൾ തുറന്നത്… തന്റെ ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന ഹരിയെ കണ്ടതും കഴിഞ്ഞു പോയ നിമിഷങ്ങളുടെ ഓർമ്മകൾ അവിളിൽ അലയടിച്ചു… നാണത്തോടെ അഞ്ജു തന്റെ വസ്ത്രങ്ങൾ വാരിയെടുത്ത് ബാത്ത്റൂമിലേക്ക് ഓടി… ഷവറിൽനിന്നും തണുത്തവെള്ളം ശരീരത്തിലേക്ക് പതിച്ചതും എവിടെയൊക്കെയോ നീറി പുകയുന്നതായി അവള്ക്ക് അനുഭവപെട്ടു…

ആ ചെറു വേദനയിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു…. നാണത്തോടെ അവൾ മുഖം പൊത്തി…. കുളിച്ചു പുറത്തിറങ്ങിയ അഞ്ജു വാരിച്ചുറ്റിയ സാരി ഒന്നുംകൂടി നന്നായി ഞൊറിഞ്ഞുടുത്തു… തലയിൽ ചുറ്റിയ തോർത്ത് അഴിച്ചു അവൾ സ്റ്റാൻഡിൽ ഇട്ടു തിരിഞ്ഞതും ഹരി അവളെ വാരിപ്പുണർന്നു… അഞ്ജു ഒന്ന് ഞെട്ടി… അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി… എന്താ ഇന്ന് എന്റെ പെണ്ണിന് വല്ലാത്തൊരു വെപ്രാളം…. മ്മ്മ്…. അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു…. ഹരി വീണ്ടും കുസൃതി കാട്ടാൻ തുടങ്ങി…. അഞ്ജുവിന്റെ കണ്ണ് ചുമരിലേക്ക് പാഞ്ഞതും അവൾ ഹരിയെ തള്ളിമാറ്റി…. എന്റെ ഈശ്വരാ 7 മണിയോ…. അവൾ നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു…

ഹരി അതൊന്നും ശ്രദ്ധിക്കാതെ അവളെ കൂടുതൽ അവനോട് അടുപ്പിക്കാൻ ശ്രമിച്ചു… ഹരിയേട്ടാ അങ്ങോട്ട് മാറിക്കെ… ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ഇത്ര താമസിച്ച് എഴുന്നേറ്റിട്ടില്ല…. സിന്ദൂര ചെപ്പിൽ നിന്നും അല്പം കുങ്കുമം എടുത്തു നെറുകയിൽ ചാർത്തി ഹരിയെ തള്ളി മാറ്റി വാതിൽ തുറന്നു പുറത്തേക്കോടി….

(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 25