നെഞ്ചോരം നീ മാത്രം : ഭാഗം 22
എഴുത്തുകാരി: Anzila Ansi
ശ്രീ മംഗലത്ത് എല്ലാവരുംകൂടി രാത്രി അത്താഴം കഴിക്കാൻ ഇരുന്നു… മഹി മമ്മേയുടെ മുഖത്ത് വല്ലാത്ത ഒരു തിളക്കം ഹരി ശ്രദ്ധിച്ചു… മറ്റുള്ളവരുടെ മുഖത്ത് സന്തോഷത്തിനൊപ്പം വിഷാദവും കലർന്നിരുന്നു….. അതിന് കാരണം മഹിമമ്മേ തന്നെയായിരുന്നു…. ആരെയും ശ്രദ്ധിക്കാതെ തന്റെ പ്ലേറ്റിൽ മാത്രം ശ്രദ്ധിച്ച് ആഹാരം കഴിക്കുകയായിരുന്നു… കല്യാണിയമ്മയ്ക്ക് തന്റെ മകന്റെ അകൽച്ച സഹിക്കാൻ കഴിയുന്നില്ലായിരുന്നു… അതിലൂടെ തന്നെ അവർക്ക് മനസ്സിലായി തങ്ങൾ അവനോട് ചെയ്ത തെറ്റിന് ആഴം… എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്…
ഹരി പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് ആയി… നാളെ രാവിലെ അഞ്ജുവും മോളും വരും…. നമ്മൾ അറിഞ്ഞതെന്നും പെട്ടെന്നവൾ ഉൾക്കൊണ്ടന്ന് വരില്ല അതുകൊണ്ട് തന്നെ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് ഒരു ദിവസത്തെ സമയം കൂടി നിങ്ങൾ തരണം…. നാളെ അഞ്ജു ഇവിടെ വരുമ്പോൾ പഴയതുപോലെ അവളോട് നിങ്ങൾ പെരുമാറിയാൽ മതി… ഹരികുട്ടാ…. മഹി ഒരു അപേക്ഷയോടെ വിളിച്ചു… മമ്മേ വിഷമിക്കേണ്ട….. അവൾക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും… മമ്മേയെ അവൾ തള്ളിപ്പറയില്ല എനിക്കത് ഉറപ്പുണ്ട്…. അപ്പോ ഞാൻ പറഞ്ഞത് ഒക്കെ ഓർമ്മയുണ്ടല്ലോ… അതും പറഞ്ഞ് ഹരി അവിടെ നിന്നും എഴുന്നേറ്റ് തന്റെ മുറിയിലേക്ക് നടന്നു….
മുറിയിൽ ചെന്ന് ഫോൺ നോക്കിയതും അതിൽ അഞ്ജുവിന്റെ 26 മിസ് കോൾ… ഹരിയുടെ നെഞ്ചൊന്നു കാളി…. ഇന്നലെ രാത്രി തൊട്ട് ആ ഡയറിയുടെ പിന്നിലായതിനാൽ ഫോൺ ഒന്നും നോക്കാൻ സമയം കിട്ടിയിരുന്നില്ല….. അവൻ അഞ്ജുവിന്റെ നമ്പറിലേക്ക് തിരികെ വിളിച്ചു… മറു ഭാഗത്തുനിന്നും ഒരു അനക്കവുമില്ല… ഹരിക്ക് വല്ലാതെ ഭയം തോന്നി…. കോളുകലുടെ എണ്ണം കൂടി പക്ഷേ ഉത്തരം കിട്ടില്ല …. ഹരിയുടെ കൈകൾ വിറക്കാൻ തുടങ്ങി…. ഹരി അഞ്ജുവിനെ വിളിച്ചു കൊണ്ട് തന്നെ കാറിന്റെ കീയും എടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും അവൾ ഫോൺ എടുത്തു… നീ എവിടെയായിരുന്നു കോപ്പേ ഇത്ര നേരം കൊണ്ട് വിളിക്കുന്നു നിന്നെ….
എടുത്തു ഉടനെ ഹരിയുടെ ചോദ്യം അതായിരുന്നു…. എനിക്ക് തോന്നിയില്ല…. അലസമായി അവനിക്ക് അവൾ മറുപടി നൽകി.. അഞ്ജു നീ എന്താ ഇത്ര നേരം ഫോൺ എടുക്കാഞ്ഞേ…? ഹരിയുടെ ശബ്ദം കടുത്തിരുന്നു…. പക്ഷേ അഞ്ജലി ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു…. ഈ ചോദ്യം ഞാൻ അങ്ങോട്ട് ചോദിക്കുവാ ഞാൻ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാഞ്ഞെ…. നിനക്കറിയാലോ എന്റെ തിരക്കുകൾ…. ഹോസ്പിറ്റൽ കുറച്ച് എമർജൻസി ഉണ്ടായിരുന്നു…. ഓഹോ… ഏട്ടന്റെ ഹോസ്പിറ്റൽ എന്നു മുതലാ മാണിക്യ മംഗലതൊട്ട് മാറ്റിയത്…. അഞ്ജലി അല്പം കടുപ്പിച്ചു തന്നെ ചോദിച്ചു…
അത് നീ എങ്ങനെ അറിഞ്ഞു ഞാൻ അവിടെ പോയ കാര്യം…. ശബ്ദത്തിൽ അയവുവരുത്തി ഹരി അവളോട് തിരക്കി ഞാൻ അമ്മയെ വിളിച്ചു കിട്ടാതായപ്പോൾ വീട്ടിലേ ഫോണിൽ വിളിച്ചു… സരോജിനി ചേച്ചി എടുത്തപ്പോളാണ് അറിയുന്നത്… എല്ലാവരും കൂടി തറവാട്ടിൽ പോയേക്കുവാണേന്ന്…. എല്ലാരും കൂടി പോയി എന്നറിഞ്ഞപ്പോൾ ഇനി എന്തെങ്കിലും ആപത്ത് പിടഞ്ഞോ എന്നറിയാനാ ഏട്ടനെ വിളിച്ചത്… ഏട്ടൻ ആണെങ്കിൽ ഫോൺ എടുക്കുന്നില്ല… ഞാൻ എന്തുമാത്രം ടെൻഷനടിച്ച് എന്ന് അറിയുമോ….? സോറി മുത്തേ…. അങ്ങോട്ട് ചെല്ലാൻ അപ്പൂപ്പൻ വിളിച്ചപ്പോൾ പോയതാ… അന്നത്തെ ബോർഡ് മീറ്റിങ്ങിന്റെ കുറച്ചു കാര്യങ്ങൾ വീണ്ടും തീരുമാനിക്കാൻ ഉണ്ടാരുന്നു….
എന്റെ ഫോൺ കാറിലായിരുന്നു…. ഹരി ഇന്നത്തെ കാര്യം അവളോട് പറഞ്ഞില്ല… നേരിട്ട് പറഞ്ഞ് അവളെ മനസ്സിലാക്കാം എന്ന് അവൻ കരുതി…. മ്മ്മ്… ഏട്ടൻ വല്ലോം കഴിച്ചോ…. മ്മ്മ് കഴിച്ചു…. നിയോ….? കഴിച്ചു…. മോൾ ഉറങ്ങിയോ…? ഉറങ്ങി…. ഇന്ന് കളിച്ചപ്പോൾ ഒന്ന് വീണായിരുന്നു മോള്… മുട്ടിലെ തോൽ അല്പം പൊട്ടി… അച്ഛനെ കാണണം എന്ന് പറഞ്ഞ് ഭയങ്കര കരച്ചിൽ ആയിരുന്നു…. അപ്പോഴാ ഞാൻ ശ്രീഏട്ടാനെ വിളിച്ചത്…. കിട്ടാതെ വന്നപ്പോൾ അമ്മയെ വിളിച്ചു നോക്കി…. എവിടെ ആരും എടുത്തില്ല…. ആണോ ഇപ്പോ എങ്ങനെയുണ്ട് മോൾക്ക്…. അവൻ ആതിയോടെ ചോദിച്ചു…. കുഴപ്പമില്ല ഏട്ടാ ചെറിയൊരു മുറിവ… മ്മ്മ്….നാളെ എപ്പോഴാ നിങ്ങൾ അവിടുന്ന് തിരിക്കുന്നത്….
രാവിലെ തിരിക്കുമെന്ന പറഞ്ഞത് അവിടെ ഒരു പത്തു മണിയാകുമ്പോൾ എത്തും….. ഏട്ടൻ വരില്ല ഞങ്ങളെ കൂട്ടാൻ,…. പിന്നെ വരാതെ കണ്ടിട്ട് രണ്ടു ദിവസമായി…. നമ്മൾ ഇപ്പോഴും പട്ടിണി അല്ലേ…. ഹരി കുസൃതിയോടെ പറഞ്ഞു… ഛേ… പോ… അവിടുന്നു….. നീ നാളെ ഇങ്ങു വാ മോളെ…. ശരി ശ്രീയേട്ടാ.. നാളെ നേരിട്ട് കാണാം ഇപ്പോൾ വെച്ചോ…. ഹരി അത് പറഞ്ഞതിന്റെ വെപ്രാളമാണ് അഞ്ജുവിന് അവൾ പെട്ടെന്ന് തന്നെ ഫോൺ വെച്ചു…. ഒരേ സമയം രണ്ടു പേരുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…. മഹിക്ക് രാവിലെ തൊട്ട് വലിയ ഉത്സാഹമായിരുന്നു…. അടുക്കളയിൽ നിന്ന് സ്ത്രീകളെ എല്ലാവരെയും പുറത്താക്കി തന്റെ മകൾക്കുവേണ്ടി ആ അച്ഛൻ തന്നെ ഓരോന്നും ഒരുക്കാൻ തുടങ്ങി…
ഹരി അവരെ കൂട്ടാൻ ഇറങ്ങും മുൻപേ തന്നെ എല്ലാവരെയും ഇന്നലെ പറഞ്ഞ കാര്യം ഒന്നുകൂടി അവൻ ഓർമിപ്പിച്ചു…. മനസ്സില്ലാ മനസ്സോടെ എല്ലാവരും സമ്മതം മൂളി… ഹരി അവരെ വിളിക്കാൻ സ്കൂളിലേക്ക് ചെന്നു…. 10 മണിക്ക് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പതിനൊന്നരയാകാറായി അവർ എത്തിയപ്പോൾ…. വണ്ടിയിൽ നിന്നും അഞ്ജുവും മോളും ഇറങ്ങി ഹരിയുടെ അടുത്തേക്ക് ചെന്നു…. ഹരിയെ കകണ്ടതും കിങ്ങിണി മോള് അവന്റെ അടുത്തേക്ക് ചാടി വീണു…. ഹരി മോളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നതിനൊപ്പം അഞ്ജുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു… അവർ വണ്ടിയിലേക്ക് കേറിയിരുന്നു…
അഞ്ജുട്ടി നിനക്ക് ഒരു സർപ്രൈസ് ഉണ്ട്… സർപ്രൈസൊ…. എന്തു സർപ്രൈസ്…അഞ്ജു ആകാംക്ഷയോടെ ചോദിച്ചു… അമ്മേ ചർപ്രൈച ഇപ്പ പയയില്ലലോ…. ഈ അമ്മക്ക് ഒനും ആയില്ല…. കിങ്ങിണി മോള് നെറ്റിയിൽ കൈ കൊടുത്ത് അഞ്ജുവിനെ കളിയാക്കി ചോദിച്ചു… കിങ്ങിണി മോളുടെ ആ ഡയലോഗും അവളുടെ ആക്ഷനും കണ്ട് ഹരി പൊട്ടിച്ചിരിക്കാൻ തുടങ്ങി… കിങ്ങിണി മോളും ഒപ്പം കൈകൊട്ടി ചിരിക്കാൻ തുടങ്ങി… ഹോ ഇപ്പൊ അച്ഛനും മോളും ഒന്നായി… നമ്മളും പുറത്തും…. അഞ്ജു രണ്ടുപേരോടും പിണങ്ങി പുറത്തേക്ക് നോക്കിയിരുന്നു…
ഹരി കണ്ണു കാണിച്ചതും കിങ്ങിണി മോള് സെന്റി അടിക്കാൻ തുടങ്ങി കിങ്ങിണി മോള് അമ്മേടെ ചൈഡാ….. അഞ്ജു പിണങ്ങി തിരിഞ്ഞു ഇരുന്നപ്പോൾ കിങ്ങിണി മോള് ചുണ്ടും പിളർത്തി ചിണീങ്ങി കൊണ്ട് അവളോട് പറഞ്ഞു…. അഞ്ജു ഒരു ചെറുചിരിയോടെ തന്റെ കുഞ്ഞിനെ മാറോടു ചേർത്തു…. ഹരി ഇടയ്ക്കിടയ്ക്ക് ഒളികണ്ണിട്ട് അഞ്ജുവിനെ നോക്കുന്നുണ്ടായിരുന്നു…. അഞ്ജു ഇതൊന്നും ശ്രദ്ധിക്കാതെ കിങ്ങിണി മോളുമായി എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു ചിരിക്കുകയായിരുന്നു…. ശ്രീ മംഗലത്തിന് ഗേറ്റ് കടന്ന് വണ്ടി മുറ്റത്ത് നിർത്തിയപ്പോൾ തന്നെ ആ വീട്ടിലെ എല്ലാവരും ഉമ്മറത്ത് നിരന്നു നിന്നു….
കല്യാണിയമ്മ അഞ്ജുവിന്റെ അടുത്തേക്ക് ചെന്നു അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു ചുംബനങ്ങൾ കൊണ്ടു മൂടി… മാഹി മാറി നിന്ന് തന്റെ മകളെ കൺകുളിർക്കെ കാണുകയായിരുന്നു… താൻ ഒരു കാലത്ത് ഒരുപാട് കൊതിച്ചതും….. ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പിച്ചതുമാണ്… ഒരു ജന്മം മുഴുവൻ നീറി ജീവിച്ച തനിക്ക് ദൈവം കരുതിവെച്ച നിധിയാണ്… ആ അച്ഛന്റെ മനസ്സ് അവളെ ഒന്ന് കെട്ടി പുണരാൻ കൊതിച്ചു…. പത്തിരുപതൊന്ന് കൊല്ലം സ്വന്തം ചോര ഭൂമിയിൽ ഉണ്ടന്ന് പോലും അറിയാതെ ജീവിച്ച നിർഭാഗ്യവാനായ അച്ഛൻ… തന്റെ കുഞ്ഞിന്റെ ഓരോ വളർച്ചയും അറിയാൻ കഴിഞ്ഞില്ലല്ലോ എന്നാലോചിച്ചപ്പോൾ മഹിയുടെ ചങ്കു പൊട്ടുന്നത് പോലെ തോന്നി….
തന്റെ മകൾ ഒരു തവണയെങ്കിലും തന്നെ അച്ഛാ എന്ന് വിളിക്കാൻ ആ മനസ്സ് കൊതിച്ചു…. ദൂരെ മാറി നിന്ന് കണ്ണുകൾ നിറച്ച് തന്നെ നോക്കുന്ന മഹിയെ അഞ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടു…. ആ കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന വാത്സല്യം അഞ്ജുവിന്റെ മനസ്സിനെ കുളിരണിയിച്ചു… അവൾ മഹിയുടെ അടുത്തേക്ക് നടന്നു… എന്താ മഹിമമ്മേ ഇങ്ങനെ നിൽക്കുന്നേ…? എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ…? അവൾ ഉത്കണ്ഠയോടെ ചോദിച്ചു…. അയാളുടെ ചെവിയിൽ തന്റെ മകൾ മമ്മേ എന്ന് വിളിച്ചത് മാത്രം മുഴങ്ങി കേട്ടു… ദൈവമേ ഇതെന്തു പരീക്ഷണമാണ്..? സ്വന്തം രക്തം അച്ഛനെ മമ്മേ എന്ന് വിളിക്കുന്നു…. മഹിക്ക് അത് സഹിക്കാൻ കഴിയുന്നത്തിലും അപ്പുറമായിരുന്നു…
അയാൾ തന്റെ മുറിയിലേക്ക് പോയി വാതിലടച്ചു…. വാതിൽ ചാരി നിന്ന് ആ മനുഷ്യൻ പൊട്ടിക്കരഞ്ഞു…. ഞാൻ തോറ്റു ജാനി…. നിന്റെ മുന്നിൽ ഞാൻ തോറ്റുപോയി…. നീ എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോയോ…… നീ കേട്ടില്ലേ നമ്മുടെ മോളെ എന്നെ മമ്മേ എന്ന് വിളിച്ചത്…. നമ്മുടെ മോള് എന്നെ ഹരി കുട്ടന്റെ അമ്മാവനായി മാത്രമാണ് കാണുന്നത് നീ കാണുന്നില്ലേ ജാനി….. എനിക്ക് വയ്യഡാ ഇതൊന്നും സഹിക്കാൻ….. ജാനി എനിക്ക് എന്റെ മോളെ തിരിച്ചു കിട്ടുമോ…. അവളുടെ മനസ്സിൽ എന്നോട് വെറുപ്പയിരിക്കുമോ….? നിനക്കും എന്നോട് വെറുപ്പാണോ ജാനി… മഹി ഓരോന്നും പറഞ്ഞ് കരയാൻ തുടങ്ങി…. മഹിയുടെ അവസ്ഥ അവിടെ കൂടിയിരുന്നവർക്ക് ഉള്ളിൽ ഒരു നീറ്റലായി….
അഞ്ജു നീ പോയി വേഷം മാറി വാ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്…. ഹരി ഇത്തിരി ഗൗരവത്തോടെ തന്നെ പറഞ്ഞു.. എന്താ ശ്രീയേട്ടാ എന്തെങ്കിലും പ്രശ്നമുണ്ടോ…? എല്ലാരുടെയും മുഖത്ത് എന്തോ സങ്കടം ഉള്ളതുപോലെ…. നീ പോയിട്ട് വാ മോളെ ഞാൻ പറയാം….ഹരി അവളുടെ മുഖത്ത് ഒന്ന് തഴുകി അവളെ പറഞ്ഞയച്ചു… അഞ്ജു കുളിച്ച് വേഷം മാറി വന്നപ്പോൾ ഹരി കട്ടിലിൽ ഇരിക്കുകയായിരുന്നു…. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ആലോചിച്ച് ഹരിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല ആയിരുന്നു… അഞ്ജു അവന്റെ അടുത്തേക്ക് ചെന്നു…. ശ്രീയേട്ടാ എന്താ കാര്യം….?
നീ ഇവിടെ ഇരിക്ക്…. ഞാൻ നിനക്കൊരു കഥ പറഞ്ഞുതരാം നിനക്ക്… കഥയോ… ശ്രീയേട്ടന് എന്താ വട്ടായോ…? കിങ്ങിണി മോളെ പിടിച്ചിരുത്തി പറയ്…. എനിക്ക് കഥ കേൾക്കാൻ ഒന്നും സമയമില്ല… ഞാൻ പോന്നു താഴേക്ക് അവിടെ എല്ലാവരും ഉണ്ടല്ലോ…. അഞ്ജു… നീ ഞാൻ പറയുന്നത് കേട്ടേ പറ്റൂ… ഇവിടെ ഇരിക്ക്… ഹരി അഞ്ജുവിന്റെ കൈയിൽ പിടിച്ച് അവന്റെ അടുത്ത് ഇരുത്തി.. ഹരി ഒരു ദീർഘനിശ്വാസം എടുത്ത് പറയാൻ ഒരുങ്ങി…. അവൻ ഒന്ന് ചുരുക്കി ആ പ്രണയ കഥ അവൾക്ക് പറഞ്ഞു കൊടുത്തു….. അഞ്ജുവിനെ ഹരി പറഞ്ഞ ഓരോ വാക്കുകളും വല്ലാതെ സ്വാധീനിച്ചു…
അവൾക്ക് മനുഷ്യനോട് ആദരവും ബഹുമാനവും തോന്നി…. പാവം ആ മനുഷ്യൻ…. ഇത്രയും കാലം സ്വന്തം പ്രണയത്തിനു വേണ്ടി ജീവിക്കുച്ചു… ഇങ്ങനെയൊക്കെയുള്ള ആളുകൾ ഇപ്പോഴും ഉണ്ടോ നമ്മുക്ക് ചുറ്റും… ഇനിയൊരു ജന്മം അവർക്ക് ഉണ്ടെങ്കിൽ ദൈവം അവരെ ഒന്നിപ്പിക്കാട്ടെ…. ഇപ്പോൾ സ്വന്തം മകൾ കയ്യെത്തും ദൂരത്ത് ഉണ്ടായിട്ടും ആ മകളുടെ സ്നേഹം കിട്ടാത്ത ഒരു അച്ഛൻ… ഹോ… നമിക്കണം ആ മനുഷ്യനെ…. പാവം….. മകൾ തിരിച്ചറിഞ്ഞ് ആ അച്ഛനെ സ്നേഹിക്കട്ടെ… അവൾ അത് പറഞ്ഞതും ഹരിയുടെ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി….. അഞ്ജു.. അപ്പൊ നീ എന്റെ മഹിമമ്മേ സ്നേഹിക്കുമോ…..? ആ മനുഷ്യനെ നീ അംഗീകരിക്കുമോ….?ഹരി ഉത്സാഹത്തോടെ ചോദിച്ചു…
ശ്രീ ഏട്ടാൻ എന്താ ഈ പറയുന്നേ… അതേ അഞ്ജു… ഞാൻ ഈ കഥയിൽ പറഞ്ഞ നായിക നിന്റെ അമ്മ ജാനകിയും നായകൻ മാണിക്യ മംഗലത്തെ മഹീന്ദ്രനുമാണ്…. ശ്രീയേട്ടാ….. അഞ്ജു ചെവിപൊത്തി ശബ്ദം ഉയർത്തി ഹരിയെ വിളിച്ചു…. എന്റെ അച്ഛൻ ശിവപ്രസാദ് ആണ്…. പിന്നെ ഹരിയേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ….? അഞ്ജുവിന് മുന്നിലേക്ക് ഹരി ആ ഡയറി ഇട്ടുകൊടുത്തു… ഇനിയും നീ പറയുമോ…? ശ്രീ ഏട്ടാ….. നിറ കണ്ണുകളോടെ അവനെ നോക്കി…. എനിക്ക് ജന്മം തന്നത് ഒരു കിച്ചുവാണ്…. അല്ലാതെ മഹിമമ്മേ അല്ല…. നിന്റെ അമ്മ മാത്രം മഹിമമ്മേ വിളിക്കുന്നതാണ് കിച്ചുവേട്ടന്ന്….
ആ മനുഷ്യൻ ഈ ജന്മം മുഴുവൻ നിന്റെ അമ്മയ്ക്ക് വേണ്ടി അലഞ്ഞു തിരിഞ്ഞു നടന്നതാണ്…. ജാനിയമ്മക്ക് കൊടുത്ത വാക്കിന്റെ പുറത്ത് മറ്റൊരു കുടുംബ ജീവിതം പോലും അദ്ദേഹം തിരഞ്ഞെടുത്തിട്ടില്ല…. നീ ഒന്നാലോചിച്ചുനോക്കൂ അഞ്ജു…. സ്വന്തം ചോര ഈ ഭൂമിയിൽ പിറന്നു എന്നുപോലും അറിയാതേ ഒരു ആയുഷ്കാലം മുഴുവൻ എന്റെ പ്രണയത്തിനു വേണ്ടി അലഞ്ഞുതിരിഞ്ഞ ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ….. നീ അദ്ദേഹത്തിന്റെ മകൾ ആണെന്നറിഞ്ഞപ്പോൾ തൊട്ട് ഞാൻ കണ്ടതാണ് ആ മനുഷ്യന്റെ സന്തോഷം… നീ ഇന്ന് ആ മനുഷ്യനെ മമ്മേ വിളിച്ചപ്പോൾ ആ മനസ്സ് തകർന്ന അവിടെ നിന്നു പോയത്… ഏത് അച്ഛനാഡി സ്വന്തം മകൾ മാമ്മൻ എന്നു വിളിക്കുമ്പോൾ കേട്ട് നിൽക്കുന്നത്….
കിങ്ങിണി മോള് നിന്നെ ആന്റി എന്ന് വിളിച്ച നീ സഹിക്കുമോ…? പറ അഞ്ജു സഹിക്കുമോ നീ…? അഞ്ജു കേട്ടതൊന്നും വിശ്വസിക്കാനാകാതെ അവിടെ തന്നെ ഇരുന്നു….. മഹിയെ പോലൊരാൾ ആണ് തന്റെ അച്ഛൻ എന്ന് അറിഞ്ഞപ്പോൾ ഇതുവരെ തന്റെ ജന്മം നൽകിയ ആളോട് തോന്നിയത് വെറുപ്പ് ഇല്ലാതായി…. തന്റെ പ്രണയത്തിനു വേണ്ടി ഒരായുഷ്ക്കാലം മുഴുവൻ കാത്തിരുന്ന വ്യക്തിയോട് അതിയായ ബഹുമാനം തോന്നി അഞ്ജുവിന്….. അഞ്ജു തന്റെ കണ്ണുകൾ അമർത്തി തുടച്ചു… മുറിവിട്ട് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ഹരി അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു….
അഞ്ജു ഹരിയുടെ കൈ തട്ടിമാറ്റി പുറത്തേക്കിറങ്ങി…. അഞ്ജു മഹിയുടെ മുറിയുടെ വാതിൽ തട്ടി… അല്പനേരത്തിനുശേഷം ആ വാതിൽ തുറന്നു… അഞ്ജു ആ മുറിക്കുള്ളിലേക്ക് കയറി വാതിലടച്ചു… ആ മുറിക്കുള്ളിൽ വല്ലാത്തൊരു നിശബ്ദത തളം കെട്ടി നിന്നു…. അഞ്ചു തല ഉയർത്തി മഹിയെ നോക്കി…. എല്ലാം തകർന്നു നിൽക്കുന്ന ആ മനുഷ്യനെ കണ്ടപ്പോൾ അവളുടെ മനസ്സ് ഒന്ന് വിങ്ങി… അഞ്ജു ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ആ നെഞ്ചോട് ചാഞ്ഞു…. പകച്ചുനിന്ന മഹിയുടെ കൈ അയാളറിയാതെ അഞ്ജലി തലോടി…. അ..ച്ഛാ…. അഞ്ജു കണ്ണീരോടെ വിളിച്ചു… മഹിയുടെ കണ്ണുകൾ തിളങ്ങി….
എന്താ എന്റെ കുഞ്ഞ് വിളിച്ചത്…. ഒന്നുകൂടി വിളിക്കൂവോ… മഹി അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ചോദിച്ചു… അഞ്ജു മഹിയെ ഇമ വെട്ടാതെ നോക്കി നിന്നു.. ആ കണ്ണുകളിൽ താൻ ഇതുവരെ കാണാത്ത ഒരു തരം പ്രകാശം അവൾ കണ്ടു….. ഒന്നുകൂടി വിളിക്കുമോ…. കേൾക്കാൻ കൊതിയായിട്ടാ…. നിറകണ്ണുകളോടെ ആ പിതാവ് അവളോട് അപേക്ഷിച്ചു…. അച്ഛാ….. മഹി അവളെ ഇറുകെ പുണർന്നു… എന്റെ മോളാ… എന്റെ മാത്രം… ജാനു ഒത്തിരി നന്ദിയുണ്ട്.. എനിക്ക് എന്റെ മോളെ തന്നതിന്… ആ മുറിയിൽ എങ്ങും അവരുടെ തേങ്ങിക്കരച്ചിലുകൾ മാത്രം ഉയർന്ന് നിന്നു… മോളെ…. അച്ഛനോട് ക്ഷമിക്കഡാ….
എനിക്ക് അറിയില്ലായിരുന്നാഡാ….. അഞ്ജു മഹിയുടെ വാ പൊത്തി…. ഇനി ഒന്നും പറയണ്ട അച്ഛൻ…. അച്ഛാ… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…. എന്തിനാടാ നീ അനുവാദം ചോദിക്കുന്നേ….? നിനക്ക് എന്നോട് എന്തുവേണെലും ചോദിച്ചുകൂടെ…. അച്ഛൻ പോയിട്ട് പിന്നെ അമ്മയ്ക്ക് കത്തുകൾ ഒന്നും അയച്ചില്ലേ….? മുത്തശ്ശൻ പറഞ്ഞതൊന്നും അച്ഛനോട് അമ്മ പറഞ്ഞില്ലേ… ഞാൻ എല്ലാ മാസവും മുടങ്ങാതെ കത്തുകൾ അയാകുമാരുന്നു…. സാധാരണ ഞാൻ രണ്ടോ മൂന്നോ വട്ടം അയക്കുമ്പോളാണ് അവൾ മറുപടി എഴുതി അയക്കാറ്….. പത്തിരുപത് പേജ് കാണും അത്… കുറേ അവളുടെ കവിതകൾ ആയിരിക്കും…. അവൾക്ക് കവിതയിലൂടെ കാര്യങ്ങൾ എഴുതുന്നതാണ് ഇഷ്ടം… മഹി ആ ഓർമ്മയിൽ ഒന്ന് ചിരിച്ചു…
പോയതിൽ പിന്നെ അവളുടെ മറുപടിയൊന്നും കിട്ടാതായപ്പോൾ എനിക്ക് സങ്കടം തോന്നി… ഞാൻ അമ്മയോട് അവളെപ്പറ്റി തിരക്കിയിരുന്നു … പക്ഷേ അമ്മ അവൾ അവിടെ ഒക്കെ ഉണ്ടെന്ന് തന്നെ പറഞ്ഞു… പിന്നെ ഞാനും കരുതി ഇങ്ങോട്ടേക്ക് കത്ത് അയക്കുന്ന കുറച്ചു ബുദ്ധിമുട്ട് അല്ലേ അത് ആകുമെന്ന്… ഒരു വർഷത്തിനു ശേഷം പഠിത്തം പൂർത്തിയാക്കി ഞാൻ തിരികെ നാട്ടിൽ വന്നു… അപ്പോഴാണ് അച്ഛൻ പറയുന്നത് ജാനു ആരുടെയോ കൂടെ ഒളിച്ചോടി പോയെന്ന്…. അതറിഞ്ഞ് മാധവേട്ടൻ നെഞ്ചു പൊട്ടി മരിച്ചു എന്ന്… ആ പറഞ്ഞതിൽ എനിക്ക് ഒരു തരിമ്പുപോലും വിശ്വാസം തോന്നിയില്ല…. കാരണം എന്റെ ജാനു എന്നെ മറന്ന് ഒരു നിമിഷം പോലും ജീവിക്കില്ല….
പിന്നെയല്ലേ ഒരാളുടെ കൂടെ ഒളിച്ചോടുന്നത്… പിന്നീടങ്ങോട്ട് എന്റെ അന്വേഷണം അവളേ തേടിയായിരുന്നു…. അങ്ങനെ കിട്ടിയ പേരാണ് ഊരുതെണ്ടിയെന്ന്… അയാൾ വിഷാദം കലർന്ന ഒരു ചിരിയോടെ അവളോട് പറഞ്ഞു…. എല്ലാരും പറയുന്നത് കേട്ടിട്ടുണ്ട്… എന്നെ കാണാൻ അമ്മയെ പോലെയാണെന്ന്…. ശരിക്കും അങ്ങനെയായിരുന്നോ അച്ഛാ….? എന്റെ മോൾക്ക് അമ്മയെ കണ്ട് തീര ഓർമ്മ ഇല്ലായിരിക്കും അല്ലേ…. ഇല്ല എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ പോയതാ…. എന്റെ കുട്ടിക്ക് അമ്മയെ കാണണമെന്ന് തോന്നുമ്പോൾ മോള് കണ്ണാടിയിൽ നോക്കിയാൽ മതി ഒരു മാറ്റവുമില്ല എന്റെ ജാനുവിനെ മുറിച്ചുവെച്ച പോലെയാണ് നീ….
മണിക്കൂറുകൾ പിന്നിട്ടു ആ മുറിയുടെ വാതിൽ അടഞ്ഞു തന്നെ കിടന്നു…. ഹരിക്കും മറ്റു കുടുംബാംഗങ്ങൾക്കും അകത്ത് എന്താണ് നടക്കുന്നത് എന്നറിയാൻ ആകാംക്ഷയായി… ഹരി മടിച്ചുമടിച്ച് മുറിയുടെ വാതിൽ മുട്ടി… മഹിയായിരുന്നു വാതിൽ തുറന്നത്…. അയാളുടെ മുഖത്തെ തെളിച്ചം മതിയായിരുന്നു ഹരിക്ക് കാര്യങ്ങൾ ഉഹിച്ചെടുക്കാൻ… രണ്ടുപേരുടെയും സ്നേഹപ്രകടനം കഴിഞ്ഞിരുന്നെങ്കിൽ വല്ലതും കഴിക്കാമായിരുന്നു മണി രണ്ടു കഴിഞ്ഞു… വിശന്നിട്ട് എനിക്ക് നിക്കാൻ വയ്യ… നിന്നോട് ആരെങ്കിലും പറഞ്ഞോ വിഷനിരിക്കാൻ… നിനക്ക് വിശക്കുന്നുണ്ടെങ്കിൽ പോയി വല്ലോം കഴിച്ചുകൂടെ… ഹാ…
ഇതിപ്പൊ കൊള്ളാല്ലോ അച്ഛനും മോളും ഒന്നായപ്പോൾ ഞാൻ പുറത്തോ…. ഈ പരിപ്പ് ഈ അടുപ്പില് വേവില്ല മക്കളെ… മര്യാദയ്ക്ക് രണ്ടും കൂടി വരാൻ നോക്ക് എല്ലാരും കാത്തിരിക്കുവ കഴിക്കാൻ… അഞ്ജു അച്ഛന്റെ കയ്യിൽ പിടിച്ച് തോളിൽ തൂങ്ങി വരുന്ന കാഴ്ച എല്ലാവരുടെയും കണ്ണ് നനയിച്ചു… മഹിയും അഞ്ജുവും അടുത്ത അടുത്തിരുന്നു… അഞ്ജു കഴിക്കാൻ തുടങ്ങിയപ്പോൾ മഹി അവളെ തടഞ്ഞു… അവൾ ഒരു ചെറു ചിരിയോടെ അയാള്ക്ക് നേരെ വാ തുറന്നു കൊടുത്തു…. മഹി നിറകണ്ണുകളോടെ ഒരുരുള ചോറ് അവൾക്ക് വാരി കൊടുത്തു…. അഞ്ജുവിന് താൻ ഇന്നുവരെയും ഇത്രയും രുചിയുള്ള ആഹാരം കഴിക്കാത്തത് പോലെ തോന്നി…. സ്നേഹത്തോടെ അച്ഛൻ ഊട്ടുന്നതിന്റെ രുചി ആയിരുന്നു അത്….
അവളുടെ കണ്ണുകൾ നിറഞ്ഞു… അത് കണ്ടതും മഹിക്ക് വെപ്രാളമായി…. എന്തുപറ്റി മോളേ എരിവ് ഉണ്ടോ…. അയാള് വെപ്രാളപ്പെട്ട് വെള്ളമെടുത്ത് അഞ്ജുവിന് നൽകിക്കൊണ്ട് ചോദിച്ചു…. മഹിയുടെ കരുതലും സ്നേഹവും കണ്ട് അഞ്ജലിയുടെ മനസ്സുനിറഞ്ഞു… ആഹാരം കഴിച്ചു കഴിഞ്ഞു അച്ഛനും മോളും ഉമ്മറത്തിരുന്ന് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു…. ആരും അവരെ ഒട്ടും ശല്യപ്പെടുത്താനും മുതിർന്നില്ല… രാത്രി അത്താഴം കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി… അഞ്ചു മുറിയിൽ വന്നു ഫ്രഷ് ആയി വീണ്ടും മുറിവിട്ടു ഇറങ്ങാൻ തുടങ്ങിയപ്പോൾ ഹരി അവളെ തടഞ്ഞു….
ഈ രാത്രി നീ എവിടെ പോവാ….? എനിക്ക് കുറച്ച് പ്രാക്ടിക്കൽ നിന്നെ പഠിപ്പിക്കാൻ ഉണ്ട് എന്നും പറഞ്ഞു ഹരി അവളെ വലിച്ച് അവന്റെ നെഞ്ചിലേക്ക് ഇട്ടു… അഞ്ജു അവനെ തള്ളി മാറ്റി മാറി നിന്നു… എനിക്ക് തിയറിയും പ്രാക്ടിക്കലും ഒന്നും പഠിക്കേണ്ട…. ഞാനിന്ന് അച്ഛന്റെ കൂടെയാണ് കിടക്കുന്നത്… ശ്രീയേട്ടൻ ഇവിടെ നമ്മുടെ മോളോട് ഒപ്പം കെട്ടിപ്പിടിച്ചു കിടന്നോ…. അപ്പോ നാളെ കാണാവേ… ഗുഡ് നൈറ്റ് ഇത് ചതിയാഡീ… കൊടും ചതി…. നിന്നോട് ദൈവം ചോദിക്കുമഡി…. ഹരി ചിണുങ്ങി കൊണ്ട് അഞ്ജുവിനോട് പറഞ്ഞു….. അഞ്ജു ഒരു ചെറുചിരി അവനു നൽകി മഹിയുടെ മുറിയിലേക്ക് ചെന്നു വാതിൽ മുട്ടി…
മഹി വാതിൽ തുറന്നപ്പോൾ കണ്ടത് തലങ്ങനെയും ഷീറ്റും പിടിച്ച് പുറത്തുനിൽക്കുന്ന അഞ്ജുവിനെയാണ്…. എന്താ മോളെ എന്താ ഈ നേരത്ത് ….. അച്ഛാ ഇന്ന് ഞാൻ അച്ഛന്റെ കൂടെ കിടന്നോട്ടെ… അതിനെന്താഡാ…. മോള് അകത്തേക്ക് വാ…. മഹിയുടെ മനസ്സ് നിറഞ്ഞു…. മഹിയുടെ മനസ്സ് വായിച്ചത് പോലെയാണ് അഞ്ജു ആ മുറിയിലേക്ക് വന്നത്…. തന്റെ മുറിയിൽ തനിച്ചായ ഹരി വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി… ചില ഗൂഢമായ ഉദ്ദേശത്തോടെ ഹരി ഇന്ന് മോളെ ഉണ്ണിക്കു കിർത്തിക്കും ഒപ്പമായിരുന്നു കിടത്തിയത്…. അവസാനം തലയണയെ കെട്ടിപ്പിടിച്ച് അവൻ നിദ്ര ദേവിയെ വണങ്ങി…
തുടരും….. ഇന്നലെ കുറെപേർ ചോദിച്ചു… കഥയുടെ ക്ലൈമാക്സ് ആയോന്ന്… ഇല്ലാട്ടോ ഈ കഥയുടെ ഒരു ഭാഗം തീർന്നത്തെ ഉള്ളു ഇനിയും കുറച്ചൂടി ഉണ്ട്…. പിന്നെ ഞാൻ കഥ ഒട്ടിച്ചു പോയിന്നു പറഞ്ഞു… ഒരു പാർട്ടിൽ past തീർക്കാൻ ഇരുന്ന ഞാൻ എഴുതി വന്നപ്പോൾ 2 പാർട്ടയി … കഥയുടെ ഒഴുക്ക് പോകുന്ന രീതിയിൽ ഞാൻ ഒട്ടിച്ചില്ല എന്ന് തന്നെയാണ് എന്റെ വിശ്വസം…. അല്ലെന്ന് ഉണ്ടോ…🤔❤️ ഒരു തുടക്കക്കാരി എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും എനിക്ക് തരുന്ന സപ്പോർട്ട് വളരെ വലുതാണ്…. സമയം കിട്ടാത്തതുകൊണ്ടണ് കമന്റുകൾക്ക് ഒന്നും റിപ്ലൈ ചെയ്യാൻ കഴിയാത്തത്…. പക്ഷേ കമന്റുകൾ എല്ലാം വായിക്കുന്നു…. ഒത്തിരി സന്തോഷം….
(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️