Friday, November 15, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 21

എഴുത്തുകാരി: Anzila Ansi

മഹി പോയി കഴിഞ്ഞ് അവളെ തേടി എല്ലാമാസവും അവന്റെ കത്തുകൾ വരാൻ തുടങ്ങി…. കത്തുകളിലൂടെ അവർ പരസ്പരം അവരുടെ പ്രണയം കൈമാറി…. ഒരു വർഷത്തിനു ശേഷം മഹി ഒരു മാസത്തെ ലീവിന് നാട്ടിൽ വന്നു…. ജാനി നിലത്ത് ഒന്നും അല്ലായിരുന്നു…. അവിളിൽ സന്തോഷം അലതല്ലി…. മഹിക്ക് കഴിക്കാൻ ഇഷ്ടമുള്ളതെല്ലാം ജാനിയും മാണിക്യ മംഗലത്തെ ജോലിക്കാരിയായ സുമതി ചേച്ചിയും കൂടി ഉണ്ടാക്കി… കഴിക്കാൻ ഇരുന്നപ്പോഴും മഹിയുടെ കണ്ണ് ജാനിയിലാരുന്നു…

അവർ പരസ്പരം കണ്ണുകൾ കൊണ്ട് പല കഥകളും പറഞ്ഞുതീർത്തു…. നേരം സന്ധ്യ അവറായപ്പോൾ ജാനി വീട്ടിലേക്ക് പോയി…. ദിവസങ്ങൾ ഓടി മറഞ്ഞു കൊണ്ടിരുന്നു… മഹിക്ക് തിരികെ പോകാൻ ഇനി 2 ദിവസം കൂടിയെ ഉള്ളു…ജാനിയിൽ വീണ്ടും സങ്കടം കൂട് കൂട്ടി…. മഹി പോകുന്നതിന്റെ തലേദിവസം രാത്രി മഹി ജാനിയെ കാണാൻ അവളുടെ വീട്ടിലേക്ക് ചെന്നു….. ജനൽ പാളികളിൽ മുട്ടി മഹി അവൾക്കായി കാത്തു നിന്നു…. മഹിയാണെന്ന് അറിഞ്ഞതും പിൻവശത്തെ വാതിൽ തുറന്ന് അവൾ എന്റെ അടുത്തേക്ക് ചെന്നു…

രണ്ടുംകൂടി നിലാവിന്റെ വെട്ടത്തിൽ കൈകോർത്തുപിടിച്ച് കുളപ്പടവിലേക്ക് നടന്നു… മഹി കുറേനേരം ജാനിയുടെ മടിയിൽ കിടന്നു വിശേഷങ്ങൾ ഓരോന്നും പറഞ്ഞു… അവൾ അവന്റെ തലയിൽ തലോടി അതെല്ലാം ചെറു പുഞ്ചിരിയോടെ കേട്ടിരുന്നു… നിലാവിന്റെ ശോഭയിൽ ജാനിയുടെ ഒറ്റകൽ മൂക്കുത്തി ഒന്നുകൂടി തിളങ്ങി… മഹിക്ക് അവന്റെ കണ്ണുകൾ അവിളിൽ നിന്നും പിൻവലിക്കാൻ തോന്നിയില്ല…. പെട്ടെന്നുണ്ടായ ഉൾപ്രേരണയിൽ മഹി അവളെ കെട്ടിപ്പിടിച്ചു… മുക്കുത്തിയിൽ അമർത്തി ചുംബിച്ചു… പിന്നെ അങ്ങോട്ട് അവന്റെ അധരങ്ങൾ അവളുടെ മുഖമാകെ ഓടി നടന്നു…

അവസാനം അതിന്റെ ഇണയെ ചേർത്തുപിടിച്ചു… മഹിയും ജാനിയും പരസ്പരം എല്ലാം മറന്ന് ഒരു മായാലോകത്തിൽ ആയിരുന്നു…. രണ്ടുപേർക്കും ശ്വാസം വിലങ്ങിയപ്പോൾ അകന്നുമാറി…. രണ്ടു പേർക്കും പരസ്പരം മുഖത്തോട് നോക്കാൻ ചമ്മൽ തോന്നി…. മഹി അവളുടെ മുഖം പിടിച്ചുയർത്തി…. നാണത്താൽ ചുവന്നുതുടുത്ത അവളുടെ കവിൾത്തടം മഹിയിൽ പല വേലിയേറ്റങ്ങളും സൃഷ്ടിച്ചു… വീണ്ടും മഹി അവളുടെ അധരങ്ങളെ സ്വന്തമാക്കി…. ആ ചുംബനത്തിന് ഒടുവിൽ രണ്ടു മനസ്സുകൾ മാത്രമാണ് ശരീരങ്ങളും ഒന്നായി തീർന്നു….

ജാനി നിറകണ്ണുകളോടെ മഹിയുടെ നെഞ്ചിൽ തലചായ്ച്ചു… നമ്മള് ചെയ്തത് തെറ്റാണോ കിച്ചുവേട്ട….? നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ ജാനി… മഹി അവളുടെ മുഖം പിടിച്ചുയർത്തി ചോദിച്ചു… ഇല്ല…. എനിക്ക് എന്റെ കിച്ചുവേട്ടനെ വിശ്വാസമാണ്…. അവളെ ഒന്നുകൂടി ശക്തമായി അവൻ പുണർന്നു… ജാനു….. മ്മ്മ്മ്… ജാനു… മ്മ്മ്മ്… പറ കിച്ചുവേട്ട…. എനിക്ക് ഒരു മോളെ തരുമോ നീ….? ഇപ്പഴോ….? ഇപ്പൊ എന്താ അങ്ങനെ ഒരു ആഗ്രഹം…? എന്താ പറ്റില്ലേ…..? എനിക്കിപ്പോ അങ്ങനെ തോന്നി… എല്ലാരും അറിഞ്ഞ് ഞാൻ കിച്ചുവേട്ടന്റെ പെണ്ണായിട്ട് മതി…. നിനക്ക് എന്നെ വിശ്വാസം ഇല്ലേ….

ഈ മാറോട് ചേർന്ന് കിടക്കുന്ന മഞ്ഞ ചരടിനു നീ ഒരു വിലയും കൽപ്പിക്കുന്നില്ല ജാനു…. അതോ നിനക്കും പ്രഹസനങ്ങളോടാണോ താൽപര്യം…? എന്റെ പൊന്നു ഡോക്ടറെ ഇതു കൊച്ചു കേരളമാണ് അല്ലാതെ ഡോക്ടറിന്റെ ലണ്ടൻ ഒന്നുമല്ല… ആരുമറിയാതെ കെട്ടി ഒരു കൊച്ചുമായി ചെന്ന ആദ്യം എന്നെ ഓടിക്കുന്നത് എന്റെ അമ്മ തന്നെയായിരിക്കും… പിന്നെ നാട്ടുകാര് വേറെ പലതും പറഞ്ഞു ഉണ്ടാകും… നിനക്ക് ചെലവിന് തരാൻ ഞാൻ ഇല്ലേ… പിന്നെ നാട്ടുകാരേ നോക്കുന്നത് എന്തിനാ… നമ്മുടെ കുഞ്ഞ് ഈ ഭൂമിയിൽ പിറവി കൊള്ളുമ്പോൾ ആരും എന്നോട് ചോദ്യം ചെയ്യാൻ വരരുത് ഇതാരുടെ കുഞ്ഞാണെന്ന്….

മറിച്ച് മാണിക്യ മംഗലത്തെ മഹീന്ദ്രന്റെ കുഞ്ഞാണെന്ന് ഞാൻ പറയാതെ തന്നെ അറിയണം…. ഒരു പെണ്ണിന് അപ്പോഴാണ് അഭിമാനം… അതാണ് കിച്ചുവേട്ട എനിക്കും വേണ്ടേ… മ്മ്മ്മ്…. എനിക്കെന്തോ അങ്ങനെ ഒരു ആഗ്രഹം തോന്നി പറഞ്ഞു…. അത്രതന്നെ…. ആഹാ അത്ര ആഗ്രഹമാണോ…? മ്മ്മ്….. നമ്മുടെ മോൾക്ക്‌ അഞ്ജലി എന്ന് പേരിടണം…. അതൊക്കെ കിച്ചു ഏട്ടന്റെ ഇഷ്ടം… പക്ഷേ മോനാ ജനിക്കുന്നതെങ്കിലോ….. നീ നോക്കിക്കോ നമുക്കൊരു ചുന്ദരി മോള് ആയിരിക്കും…. നിന്നെപ്പോലെ തന്നെ.. ആഹാ….അപ്പൊ കിച്ചുവേട്ടന് മോളെ മാത്രം മതിയോ….

കിച്ചുവേട്ടനെ പോലൊരു മോനെ വേണ്ടേയോ… വേണ്ട…..എനിക്ക് ഒരു മോളെ മാത്രം മതി… എന്റെ അഞ്ജുട്ടിയെ… അവളെ ഞാൻ എന്റെ ഹരികുട്ടന് കൈ പിടിച്ചു കൊടുക്കും…. അതിന് ഹരിക്ക് ഇഷ്ടമാവണ്ടേ അവളെ ….? നമ്മുടെ മോളെ ആർക്കാ ഇഷ്ടം ആകാതെ…. അവള് നിന്നെ പോലെ ഒരു കൊച്ചു സുന്ദരി ആയിരിക്കും…. അതും പറഞ്ഞ് വീണ്ടും മഹി അവളിലേക്ക് ആഴ്ന്നിറങ്ങി…. പിറ്റേദിവസം…. മഹി തിരിച്ച് ലണ്ടനിലേക്ക് പോയി…. മഹി ഒരു ദീർഘനിശ്വാസം എടുത്തു ഹരിയെ നോക്കി… ഇത്രയെ എനിക്ക് അറിയു…. പിന്നീട് എന്താ സംഭവിച്ചത് എന്ന് എനിക്കറിയില്ല…

ഞാൻ തിരികെ വന്നപ്പോൾ അച്ഛനാണ് പറയുന്നത് ജാനി ആരുടെയോ കൂടെ ഒളിച്ചോടി പോയെന്ന്…. അഞ്ജു മോളെ കാണുന്നതിനു മുമ്പ് വരെയും എന്റെ യാത്ര മുഴുവനും ജാനിയെ തേടിയായിരുന്നു… പക്ഷേ വിധി ഞങ്ങളെ വീണ്ടും തോല്പിച്ചു… അവളെ അവസാനമായി ഒന്ന് കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല… നിറകണ്ണുകളോടെ മഹി പറഞ്ഞു നിർത്തി… മമ്മേ അപ്പോൾ ശിവഅച്ഛൻ ആരാ… മമ്മേക്ക്‌ അറിയുമോ…. ജാനിമ്മയുമായി എന്ത് ബന്ധമാണ് അദ്ദേഹത്തിനുള്ളത്…. എനിക്ക് അറിയില്ല ശിവ പ്രസാദിനെ…. അന്ന് ഹോസ്പിറ്റലിൽ വെച്ചാണ് ആദ്യമായി കാണുന്നത് തന്നെ….

നീ ഈ ചോദിച്ച ചോദ്യങ്ങളെല്ലാം എന്റെ ഉള്ളിലും ഉണ്ട് പക്ഷേ അതിനുമുമ്പ് ശിവ പ്രസാദ് പോയില്ലേ അങ്ങ്…. മമ്മേ ജാനിയമ്മയ്ക്ക് ശിവ അച്ഛനെ ഇഷ്ടം ആയിരുന്നെങ്കിലോ….? അപ്പൂപ്പൻ പറഞ്ഞത് പോലെ അവർ ഒളിച്ചോടിയത് ആകുമോ….. ഹരി കുട്ടാ… നിർത്തിക്കോ….. എന്റെ ജാനി എന്നെ മറന്നു ഒരു നിമിഷം ജീവിക്കില്ല… അവൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്… അല്ലാതെ അവൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല…. മഹിയുടെ ദൃഢതയുള്ള ആ വാക്കുകൾ ഹരിയെ ഞെട്ടിച്ചു…. അവരുടെ സ്നേഹത്തിന്റെ ആഴം അത് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു….. മഹി മമ്മേ എന്റെ കൂടെ വാ…

എല്ലാത്തിനുമുള്ള ഉത്തരം ഇന്ന് തന്നെ കണ്ടുപിടിക്കണം… മമ്മേ ഇവിടെ നിന്ന് പോയതിനു ശേഷം എന്താ നടന്ന എന്ന് നമുക്ക് അറിയണ്ടേ….? അതിവിടെ ആർക്കെങ്കിലുമൊക്കെ അറിയാമായിരിക്കും…. അതെങ്ങനെ ഹരി കുട്ടാ ഞങ്ങൾ തമ്മിലുള്ള ഇഷ്ടം ഇവിടെ ആർക്കും അറിയില്ലായിരുന്നു…. അത് മമ്മേയുടെ തോന്നൽ ആണെങ്കിലോ…. അപ്പൂപ്പൻ അല്ലേ പറഞ്ഞത് ജാനിമ്മ ആരുടെയോ കൂടെ പോയെന്ന്… ഒന്നും അറിയാതെ അപ്പൂപ്പൻ അങ്ങനെ പറയില്ലല്ലോ… മമ്മേക്ക്‌ ഉറപ്പല്ലേ ജാനയമ്മ ഒറ്റക്ക് അങ്ങനെയൊരു തീരുമാനം എടുക്കില്ല എന്ന്… അപ്പൊ പിന്നെ ഇവിടെ ഉള്ളവർക്ക് എന്തൊക്കെയോ അറിയാം…..

ഹരി കുട്ടാ നീ പറഞ്ഞപ്പോഴാണ് ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നത്…. പക്ഷേ നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു… അത് പറഞ്ഞില്ലല്ലോ…. അത് പറയാം മമ്മേ… ഇവിടെ വച്ച് അല്ല എല്ലാവരുടെയും മുമ്പിൽ വെച്ച്…. എനിക്ക് കുറച്ചു സത്യങ്ങൾ വെളിപ്പെടുത്താൻ ഉണ്ട്… ഹരി മഹിയെ കൂട്ടി തറവാട്ടിലേക്ക് നടന്നു…. ഉമ്മറത്തു തന്നെ രാജേന്ദ്രനും ദേവദത്താനും ഉണ്ടായിരുന്നു…. ഹരി എല്ലാവരെയും അകത്തേക്ക് വിളിച്ചുകൊണ്ടുപോയി…. എന്താ ഹരികുട്ടാ നീ എന്താ എല്ലാവരെയും വിളിച്ചു കുട്ടിയെ…. രാജേന്ദ്രൻ ഹരിയിടായി ചോദിച്ചു…. പറയാം അതിനു മുൻപ് എനിക്ക് ഒരു ചോദ്യം ചോദിക്കാൻ ഉണ്ട്….

മഹിമമ്മേയും ജാനിമ്മയും തമ്മിലുള്ള ഇഷ്ടം ഇവിടെ ആർക്കൊക്കെ അറിയാമായിരുന്നു…. ആ ചോദ്യം അവിടെ നിന്ന മൂന്നുപേരെ ഞെട്ടിച്ചു…. ഹരിക്കുട്ടാ എന്തൊക്കെയാ നീ ഈ പറയുന്നേ.. ദേവദത്തൻ ഞെട്ടൽ മറച്ചുവച്ചുകൊണ്ട് ഹരിയോട് ചോദിച്ചു… ഇനി അഭിനയിക്കേണ്ട അപ്പൂപ്പാ.. അങ്ങയുടെ മുഖത്തെ ആ ഞെട്ടൽ എനിക്കുള്ള ഉത്തരം നൽകി കഴിഞ്ഞു…. ഇനി നിങ്ങൾ പറയേണ്ടത് മഹിമമ്മേ പോയതിനു ശേഷം ഇവിടെ നടന്ന കാര്യങ്ങളാണ്…… ഞാൻ പറയാം….. ഇത്രയുംകാലം ഉള്ളിലൊതുക്കിയ സത്യങ്ങൾ ഞാൻ പറയാം… ഇനിയും വയ്യ എന്റെ കുഞ്ഞിന്റെ ഈ അവസ്ഥ കണ്ട് നീറി ജീവിക്കാൻ…

മരിച്ചാൽ പോലും മോക്ഷം കിട്ടില്ല എനിക്ക്…. കല്യാണിയമ്മ നിറകണ്ണുകളോടെ പറഞ്ഞു… കല്യാണി….. ദേവദത്തൻ അവരെ വിളിച്ചു… വേണ്ട ഇനി വയ്യ എനിക്കൊന്നു ഒളിക്കാൻ… കല്യാണിയമ്മ മഹിയേ ഒരു ദയനീയതയോടെ നോക്കി… ആ കണ്ണിൽ അയാളോടുള്ള ക്ഷമാപണം ആയിരുന്നു…. അവർ പറഞ്ഞു തുടങ്ങി…. കല്യാണിമ്മേ എനിക്ക് ഒരു കൂട്ടം പറയാനുണ്ടായിരുന്നു…. എന്താ സുമതി…. എന്താ കാര്യം…. അത് പിന്നെ ഇവിടുത്തെ ഇളയകുഞ്ഞും.. മാധവേട്ടന്റെ മകളുമായി എന്തോ അടുപ്പം ഉണ്ടെന്ന് തോന്നുന്നു…

കുളക്കടവിൽ അവരെ ഞാൻ മോശമായ രീതിയിൽ കണ്ടു.. സുമതി…. അവർ ഒരു ശാസനയുടെ വിളിച്ചു നിർത്തി…. എന്റെ കുട്ടികളെ കുറിച്ച് അപവാദം പറയുന്നോ നീ… അയ്യോ കല്യാണിമ്മേ ഞാൻ കണ്ട കാര്യം പറഞ്ഞു എന്നേയുള്ളൂ…. സുമതി പേടിച്ച് തലതാഴ്ത്തി നിന്നു… നീ പോയി മുറ്റമടിച്ച് വരാൻ നോക്ക് ഇവിടുതെ ഭാരിച്ച കാര്യം ഒന്നും നീ നോക്കണ്ട…. ഒരു താക്കീതോടെ കല്യാണിയമ്മ പറഞ്ഞു നിർത്തി… സുമതി പറഞ്ഞകാര്യം കല്യാണിയമ്മ തന്റെ ഭർത്താവിനോട് പറഞ്ഞു…. മാധവൻ എനിക്ക് ഒരു കാര്യസ്ഥൻ മാത്രമല്ല എന്റെ വലംകൈ കൂടിയാണ്…

എന്നുകരുതി എത്ര വില കൂടിയ ചെരുപ്പണെങ്കിലും അത് എടുത്ത് തലയിൽ വെക്കാൻ കഴിയുമോ…? ഇപ്പോ ഇത് വേറെ ആരും അറിയണ്ട ഞാൻ രാജേന്ദ്രനോട് കൂടി സംസാരിക്കുന്നുണ്ട്…. ജാനി മോള് നല്ല കുട്ടിയല്ലേ…. നമ്മൾ കുട്ടിക്കാലം മുതലേ അതിനെ കാണുന്നതല്ലേ…. മഹിക്ക് നന്നായി ചേരുകയും ചെയ്യും…. അവർ തമ്മിൽ ഇഷ്ടത്തിൽ ആണെങ്കിൽ…. കല്യാണി… കല്യാണിയമ്മ പറഞ്ഞ അവസാനിക്കുന്നതിനുമുമ്പ് തന്നെ ദേവദത്തന്റെ ശബ്ദം ഉയർന്നു….

അവർക്കൊന്നും മിണ്ടാതെ തല കുനിച്ചു നിന്നു….. പിന്നീട് ദേവദത്തൻ തന്നെ മുൻകൈയ്യെടുത്ത് മാധവനോടും കുടുംബത്തോടും സംസാരിച്ചു… മാധവാ….മഹിയും ജാനു മോളും തമ്മിൽ എന്തോ ഇഷ്ടം ഉണ്ടെന്ന് അവൻ പോകുന്നതിനു മുമ്പേ എന്നോടും കല്യാണിയോട് പറഞ്ഞിരുന്നു…. വല്യയങ്ങുന്നേ…… നീ ഒന്നും പറയണ്ട നാളെ മേല്പ്പത്തൂര് വരുന്നുണ്ട്…. നമുക്ക് കുട്ടികളുടെ ജാതകം ഒന്ന് നോക്കാം… മഹി വരുമ്പോൾ നല്ലൊരു ദിവസം തീരുമാനിച്ച് കല്യാണവും നടത്തിയേക്കാം… വാതിലിന്റെ മറവിൽ ഇതെല്ലാം കേട്ടുനിന്ന ജാനുവിന് ഇതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല….

കാരണം അച്ഛനോടും അമ്മയോടും പറയുന്ന കാര്യം അവളോട് പറഞ്ഞിരുന്നില്ല…. അടുത്ത വരവിന് അച്ഛനോടും അമ്മയോടും എല്ലാം പറയാം എന്നായിരുന്നു തലേന്ന് രാത്രിയും അവളോട് മഹി പറഞ്ഞത്… പിന്നെ എല്ലാം പെട്ടെന്നായിരുന്നു… മേൽപ്പത്തൂർ വന്ന് രണ്ടുപേരുടെയും ജാതകം നോക്കി… ചേരില്ല…. ചേരാൻ പാടില്ല… ദുർമരണം ഉറപ്പാണ്…. ഈ നാളുകൾ തമ്മിൽ ചേർന്നാൽ കുടുംബം മുടിയും…. ജാനി ഇതെല്ലാം നടുക്കത്തോടെയാണ് കേട്ട് നിന്നത്… എന്തെങ്കിലും പരിഹാരം ഉണ്ടോ എന്ന് നോക്കൂ… കുട്ടികൾ തമ്മിൽ ഇഷ്ടപ്പെട്ട് പോയില്ലേ ഇനി എങ്ങനെയാ പിരിക്കുന്നെ….

ദേവദത്തൻ മേൽപ്പത്തൂരിനോട് പറഞ്ഞു… ഇല്ല ദേവ… ഈ നാളുകൾ ചേരില്ല…. ഈ നാളുകൾ ചേർന്നാൽ സന്താനലബ്ധി പോലും ഉണ്ടാകില്ല…. പിന്നെ ചേരാത്ത നാളുകൾ ഊട്ടി ചേർന്നാൽ താലി അറുന്നു വീഴാൻ അധികം സമയം വേണ്ടിവരില്ല…. ജാനി കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി….. വൈകുന്നേരം ദേവദത്തൻ ജാനിയെ കാണാൻ മാധവന്റെ വീട്ടിലേക്ക് വന്നു… ജാനു മോൾ എന്തേ ഒന്ന് കാണണം…. മോള് മുറിയിലുണ്ട് ഞാൻ വിളിക്കാം… വേണ്ട ഞാൻ പോയി കണ്ടോളാം…. ദൈവത്തിനെ കണ്ട് ജാനി എഴുന്നേറ്റു നിന്നു…. മോളെ മേല്പ്പത്തൂര് പറഞ്ഞതെല്ലാം മോളും കേട്ടതല്ലേ…. ഇനി ഞാനെന്താ ചെയ്യേണ്ടത്….

അദ്ദേഹം പറഞ്ഞതൊന്നും ഇന്നേവരെ തെറ്റിയിട്ടില്ല… ഇതൊന്നും കിച്ചുവ…. അല്ല മഹി ഏട്ടൻ അറിയേണ്ട….. ഞാനെന്നും മഹാദേവനോട് പ്രാർത്ഥിക്കുന്നത് പോലും മഹി ഏട്ടന് വേണ്ടിയാ… മഹി ഏട്ടൻ കുട്ടികളും കുടുംബവുമായി നന്നായി ജീവിക്കട്ടെ…. ജാനി അത് പറഞ്ഞതും ദേവദത്തന്റെ മുഖം തെളിഞ്ഞു…. ആ മുഖത്ത് ഗൂഢമായ ഒരു ചിരി മിന്നിമറഞ്ഞു….. ഇത്രയൊന്നും വേണ്ടായിരുന്നു…. ആ കൊച്ചിന്റെ കണ്ണീര് വീണിട്ട് അവന്റെ ജീവിതം നന്നാവുമോ…. കല്യാണിയമ്മ ദേവദത്തനോട് ചോദിച്ചു…. നിന്റെ അഭിപ്രായം ഞാൻ ചോദിച്ചില്ല….

മേൽപ്പത്തൂരിനെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടു എന്ന് അറിയുമോ നിനക്ക്…. ഇനി മഹി വരുന്നതിനുമുമ്പ് ജാനിയുടെ വിവാഹം നമുക്ക് നടത്തണം….. അടുത്ത ദിവസം ആ നാട്ടിലെ ബ്രോക്കറായ കേശവൻ മാണിക്യമംഗലതേക്ക് വന്നു…. കുറേ ചെറുക്കന്മാരുടെ ചിത്രങ്ങൾ അയാൾ ദേവദത്തന് കൈമാറി…. അതിൽ നിന്നും രണ്ട് മൂന്ന് ചിത്രമെടുത് മാധവനെ ഏൽപ്പിച്ചു… ഇതിൽ ജാനി മോൾക്ക് ഇഷ്ടപ്പെട്ടത് ആരെയാണെന്ന് പറഞ്ഞ നമുക്ക് അത് നോക്കാം…. അവളും ഇവിടുത്തെ കുട്ടി തന്നെയാണ്…. ഒരു കുറവും വരുത്താതെ അവളുടെ വിവാഹം മാണിക്യ മംഗലത്തുകാർ നടത്തും…

മാധവൻ അത് വാങ്ങി വീട്ടിൽ ചെന്ന് മകളെ ഏൽപ്പിച്ചു…. പിറ്റേദിവസം ആ നാട് ഉണരുന്നത് ജാനിയുടെ തിരോധാനം അറിഞ്ഞാണ്…. ആർക്കും അറിയില്ല ജാനി എവിടേക്ക് പോയെന്ന്…. പലരും പലതും പറഞ്ഞു… ആ നാട്ടിലെ പരദൂഷണ കമ്മിറ്റി അവളെ പറ്റി അപവാദം പറഞ്ഞു ഉണ്ടാക്കി അതിൽ മനംനൊന്ത് മാധവൻ കുഴഞ്ഞുവീണ് മരിച്ചു…. അധികം വൈകാതെ ജാനിയുടെ അമ്മയും മരണത്തിനു കീഴടങ്ങി…. നിറകണ്ണുകളോടെ കല്യാണിയമ്മ പറഞ്ഞുനിർത്തി…. ഇതെല്ലാം കേട്ടും ഒരു തളർച്ചയോടെ മഹി നിലത്തേക്ക് ഇരുന്നു…… ഹരി അയാളെ സമാധാനിപ്പിക്കാൻ ആവുന്നതും ശ്രമിച്ചു….

പൊട്ടി കരഞ്ഞു കൊണ്ട് ആ മനുഷ്യൻ ഹരിയെ കെട്ടിപ്പുണർന്നു…. കണ്ണുകൾ അമർത്തി തുടച്ച് മഹി അവിടെനിന്നും എഴുന്നേറ്റു നിന്നു….. ഇന്ന് ഹരിക്കുട്ടൻ ഇങ്ങനെ ഒരു സംശയം പറഞ്ഞിട്ട് കൂടി ഞാൻ നിങ്ങളെ ആരെയും അവിശ്വസിച്ചില്ല…. പക്ഷേ ഇന്ന് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു… ഇത്രകാലം നിങ്ങളെയൊക്കെ വിശ്വസിച്ച് മണ്ടനായി ഞാൻ ഇവിടെ ഇരുന്നതിന്… മഹി ദേഷ്യത്തോടെ പുറത്തേക്ക് നടക്കാൻ തുടങ്ങിയത് ഹരി അയാളെ തടഞ്ഞു….. മമ്മേ…. എനിക്ക് പറയാനുള്ളത് അറിയേണ്ടേ….? ഞാൻ ഇതൊക്കെ എങ്ങനെ അറിഞ്ഞേ എന്ന് അറിയണ്ടേ മമ്മേക്ക്…. മഹി ഹരി ഒന്നു നോക്കി…..

ഹരി തന്റെ കണ്ണുചിമ്മുന്ന കാണിച്ചു…. ഹരി മഹിയെ അവിടെ ഉള്ള കസേരയിൽ ഇരുത്തി… തറവാടിന്റെ പുറത്ത് വേറെ ഒരു കാർ വന്നുനിന്നു… അതിൽ നിന്ന് ശാരദയും ദേവരാജനും ഉണ്ണിയും കീർത്തിയും ഇറങ്ങി….. എല്ലാരും വന്ന സ്ഥിതിക്ക് ഞാൻ കുറച്ചു കാര്യങ്ങൾ പറയാം….. പക്ഷേ അതിൽ പൂർണ്ണത കാണില്ല…. എന്നാലും മമ്മേക്ക്‌ സന്തോഷമുള്ള കാര്യമാണ്…. മഹി ഹരിയെ തന്നെ നോക്കിയിരുന്നു… അവൻ ഒരു ചെറുപുഞ്ചിരി അയാൾക്ക് നൽകി പറഞ്ഞു തുടങ്ങി…. ജാനിയമ്മ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ ഒറ്റയ്ക്കായിരുന്നില്ല കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു…. ഹരി കുട്ടാ……

ഒരു താക്കീതോടെ മഹി ഹരിയെ വിളിച്ചു… ഇല്ല എന്റെ ജാനു അങ്ങനെ ഒന്നും ചെയ്യില്ല…. ഒരു ഭ്രാന്തനെപ്പോലെ അയാൾ അലറി വിളിച്ചു…. മമ്മേ റീലാക്സ്…. ഞാൻ ആരാണെന്ന് ഇതുവരെ പറഞ്ഞില്ല…. ആദ്യം ഞാൻ പറയുന്നത് മുഴുവനും കേൾക്ക്‌….. ജാനിയമ്മ ഈ വീടിന്റെ പടി ഇറങ്ങുമ്പോൾ കൂടെ മാണിക്യ മംഗലത്തിന്റെ ചോരയും ഉണ്ടായിരുന്നു…. എല്ലാവരും ഹരിയെ നോക്കി… അതെ ജാനിയമ്മ ഗർഭിണിയായിരുന്നു… മഹിമമ്മേടെ കുഞ്ഞിനെ ഉദരത്തിൽ ചുമന്നു കൊണ്ടാണ് അന്ന് ഈ വീടിന്റെ പടിയിറങ്ങുന്നത്….

മഹി തളർച്ചയോടെ ഇല്ലാം കേട്ടിരുന്നു…. അഞ്ജലി…. കല്യാണിയമ്മ ആ പേര് പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് പതിഞ്ഞു…. അതെ അഞ്ജലി തന്നെ…. അഞ്ജലി ശിവപ്രസാദിന്റെയും ജാനകിയുടെയും മകൾ അല്ല മറിച്ച് മഹീന്ദ്രയും ജാനകിയുടെയും മകളാണ്… ഹരി പുറത്തേക്ക് പോയി ഡയറി എടുത്തു കൊണ്ടുവന്നു… ഈ ഡയറി അഞ്ജു വായിച്ചിട്ടുണ്ടെങ്കിൽ അവൾക്കും അറിയാം സത്യങ്ങളെല്ലാം…. പക്ഷേ കിച്ചു ആരാണെന് അവൾക്ക് അറിയില്ല…. ഹരികുട്ട സത്യമാണോഡാ അവൾ എന്റെ കുഞ്ഞണോഡാ…. മഹി നിറകണ്ണുകളോടെ ഹരിയോട് ചോദിച്ചു…..

ഇപ്പോൾ വിഷാദം മാറി ആ മുഖത്ത് വല്ലാത്തൊരു തിളക്കം അവന് കാണാൻ സാധിച്ചു….. അഞ്ജു ജാനിയുടെ കിച്ചുവേട്ടന്റെ മോളാണ്… ഹരി കുട്ടാ എനിക്ക് എന്റെ മോളെ ഇപ്പോൾ കാണണം… മാമ്മേ നമ്മുക്ക് അറിയാത്ത സത്യങ്ങൾ കുറച്ചും കൂടി ബാക്കിയുണ്ട്…. ഞാൻ കൃഷ്ണ ജിതിനെ വിളിച്ചിരുന്നു… അവന്റെ അച്ഛനും ശിവൻ അച്ഛനും കൂട്ടുകാരാണ്…. അദ്ദേഹത്തിന് അറിയാത്തതായി ശിവപ്രസാദിന്റെ ജീവിതത്തിൽ ഒന്നും തന്നെ ഇല്ല… പിന്നെ അഞ്ജു ഇപ്പോൾ ഇവിടെ ഇല്ല…. അവൾ കിങ്ങിണി മോളുടെ കൂടെ ക്യാമ്പിന് പോയേക്കുവാ നാളെ വരും… അതിനുമുമ്പ് ശ്രീധരൻ മമ്മേ കാണണം…..

മഹി ഒരു ദീർഘനിശ്വാസം എടുത്തു പുറത്തേക്കു വിട്ടു…. ജാനിയുടെയും ശിവപ്രസാദിന്റെയും ജീവിതം അറിഞ്ഞ മഹിക്ക്‌ സന്തോഷവും സങ്കടവും ഒരു പോലെ തോന്നി… ശിവപ്രസാദും ശ്രീധരനും അവളെ കിട്ടി സാഹചര്യവും… ജാനകിയെ ശിവന് ഭാര്യ ആക്കേണ്ട സാഹചര്യവും ശ്രീധരൻ പറഞ്ഞു കൊടുത്തു…. ( ജാനിയെ ശിവ പ്രസാദിന് കിട്ടിയ സാഹചര്യം ഓർമ്മ ഇല്ലാത്തവർ നെഞ്ചോരം നീ മാത്രം ഭാഗം 5 ഒന്നുകൂടി വായിച്ചു നോക്കൂ.. എഴുതിയത് വീണ്ടും വീണ്ടും എഴുതി ആവർത്തന വിരസത ഉണ്ടാക്കാൻ താൽപര്യമില്ല…)

ജാനകിയുടെ മരണം വരെയും ശിവപ്രസാദിന്റെ നിയമപരമായ ഭാര്യയായിരുന്നു.. നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ ശിവപ്രസാദിന്റെ നല്ല ഭാര്യ…. പക്ഷേ ശിവന് ഒരു താലി ചരടിൽ അവളെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല…. അവളുടെ മനസ്സിൽ എന്നും കിച്ചുവിന് മാത്രമേ സ്ഥാനം ഉണ്ടായിരുന്നുള്ളൂ… ശ്രീധരൻ പറഞ്ഞു നിർത്തി…. മഹിക്ക്‌ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർക്കാനുള്ള അടങ്ങാത്ത ആവേശമായിരുന്നു അപ്പോൾ… മണിക്യ മംഗലത്ത് നിന്ന് എല്ലാവരും ശ്രീ മംഗലത്ത് എത്തിയിരുന്നു…..

ആ കുടുംബത്തിലെ ഏക പെൺതരി…. മാണിക്യ മംഗലത്തിന്റെ അടുത്ത അവകാശി.. ദേവദത്തന് അവരുടെ പ്രണയം ഇത്ര ശക്തമായിരുന്നു എന്ന് അറിയില്ലായിരുന്നു… അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ഈ പാതകം ചെയ്യില്ലായിരുന്നു…. അയാൾക്ക് കുറ്റബോധം കൊണ്ട് ഉള്ള് നീറി പിടഞ്ഞു…. മഹി തന്റെ അച്ഛനോടും അമ്മയോടും ഏട്ടനോട് സംസാരിക്കാൻ കൂട്ടാക്കിയില്ല…. അവരെല്ലാം അഞ്ജലിയുടെ വരവും കാത്ത് ആകാംക്ഷയോടെ കാത്തിരുന്നു… തുടരും….

(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 20