Friday, November 22, 2024
Novel

നീരവം : ഭാഗം 5

എഴുത്തുകാരി: വാസുകി വസു


മദ്ധ്യവയസ്ക്കൻ അവളെ കടന്നു പിടിച്ചു. അയാളുടെ കരുത്തിനു മുമ്പിൽ മീരക്ക് അധികസമയം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അവൾ തളർന്നു തുടങ്ങി…

യാതൊരു ധൃതിയും കാണിക്കാതെ അയാൾ അവളെ പൊക്കിയെടുത്ത് കിടക്കയിലേക്ക് എറിഞ്ഞു..എന്നിട്ട് വിശന്ന് വലഞ്ഞിരുന്ന ചെന്നായെ പോലെ ഇരക്ക് മേലെ ചാടി വീണു…

മീരയുടെ തേങ്ങിക്കരച്ചിൽ ദുർബലമായി തുടങ്ങി.. മാനസികമായും ശാരീരികവുമായി അവൾ കൂടുതൽ തളർന്നു…

അപ്പോൾ വാതിലിനു പുറത്ത് ആ സ്ത്രീ മീരയെ കൂട്ടിക്കൊടുത്തതിന്റെ പ്രതിഫലം എണ്ണി തൃപ്തിപ്പെടുകയായിരുന്നു…

“എന്തുവാടീ ഇന്നു നല്ല കളക്ഷൻ ഉണ്ടെന്ന് തോന്നുന്നല്ലോ?”

ആവശത്തോടെ കയ്യിൽ കിട്ടിയ നോട്ടുകെട്ടിൽ ഉമ്മവെച്ചു കൊണ്ട് ആവേശത്തോടെ ആ സ്ത്രീ അത് എണ്ണിത്തിട്ടപ്പെടുത്തക ആയിരുന്നു. ശബ്ദം കേട്ട് അവർ ഞെട്ടിത്തിരിഞ്ഞു.തൊട്ടു മുന്നിൽ ലാത്തി കയ്യിൽ കറക്കിക്കൊണ്ട് വനിതാ പോലീസ് ഇൻസ്പെക്ടർ ജാനകി വർമ്മ നിൽക്കുന്നത് കണ്ടു ഞെട്ടി.കൂടെ രണ്ടു മൂന്ന് വനിതാ പോലീസുമുണ്ട്.

ഇൻസ്പെക്ടർ അരികിലേക്ക് വന്നതോടെ നോട്ടുകെട്ട് ഒളിപ്പിക്കാനൊരു പാഴ്ശ്രമം അവർ നടത്തി.ആകെ വിയർത്ത് കുളിച്ചിരുന്നു ആ സ്ത്രീ.പരവേശവും വെപ്രാളവും കാണാമായിരുന്നു.

“എന്തുവാടീ ഒളിപ്പിച്ചത്”

“ഒന്നുമില്ല മേഡം”

തെല്ല് പരുങ്ങലോടെ പറഞ്ഞൊപ്പിച്ചെങ്കിലും വനിതാ കോൺസ്റ്റാബിൾ അവരുടെ കൈ ബലമായി മുന്നിലേക്ക് തിരിച്ചു.”അയ്യോ” അവരൊന്ന് അലറിക്കരഞ്ഞു.ഒളിപ്പിച്ച നോട്ടുകെട്ട് കണ്ടതും ജാനകീവർമ്മ ചിരിച്ചു.

“എല്ലാം അറിഞ്ഞിട്ട് തന്നെയാടീ ഇങ്ങോട്ട് വന്നത്.നിന്റെ കൂട്ടാളികൾ മൂന്നുപേരെയും ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്”

ആ സ്ത്രീയാകെ തളർന്നു പോയി. ഒന്നും മറച്ചിട്ട് കാര്യമില്ല. രക്ഷപ്പെടാൻ കഴിയില്ല.

“എന്താടീ നിന്റെ പേര്”

ചോദ്യത്തിനൊപ്പം ജാനകീവർമ്മ ലാത്തി അവളുടെ അടിനാഭിയിൽ ശക്തമായി അമർത്തി.വേദനയാൽ അവരൊന്ന് പുളഞ്ഞു.

“സാവിത്രി”

“ആഹാ.കൊള്ളാം. നല്ല പേര്.. നിന്റെ തൊഴിലിനു പറ്റിയ പേര്” ലാത്തിയൊന്ന് കൂടി ശക്തമായി അമർത്തിക്കൊണ്ട് അവർ പറഞ്ഞു.അടിവയറ്റിലൂടെയൊരു മിന്നൽ പാഞ്ഞു കയറി. പെട്ടെന്ന് സാവിത്രിക്ക് മൂത്രശങ്ക അനുഭവപ്പെട്ടു.ഒന്നിനു പോകണമെന്ന് അവർ ആംഗ്യം കാണിച്ചു. ഉടനെ ഇൻസ്പെക്ടർ സാവിത്രിയുടെ വിരലുകളിൽ തന്റെ കരങ്ങൾ കോർത്ത് താഴേക്ക് അമർത്തി.അതോടെ നിലവിളി തുടങ്ങി.

“മര്യാദക്ക് അടങ്ങി നിന്നോണം..ഇല്ലെങ്കിൽ നിന്നെ ചവിട്ടിക്കൂട്ടി ഉരുട്ടിയെടുക്കും” അവരുടെ ഭീക്ഷണിയിൽ ഭയന്ന് ചൂളിപ്പോയി സാവിത്രി.

“ആരാടീ അകത്തെ മുറിയിലെ പ്രമുഖൻ”

ജാനകീ വർമ്മയുടെ ചോദ്യത്തിന് മറുപടി ലഭിച്ചില്ല.കൈവീശി ഒരെണ്ണം ചെകിട്ടത്ത് കൊടുത്തതോടെ ഉത്തരത്തിനു താമസം പിന്നെ ഉണ്ടായില്ല.

“സത്യപ്രതാപൻ സാറ്”

“കൊള്ളാം.. ഒരുപതിവ്രതയും മാന്യനും”

ദേഷ്യപ്പെട്ടവർ ഒരെണ്ണം കൂടി സാവിത്രിക്ക് കൊടുത്തു. അട്ട ചുരുളും പോലെ ചുരുണ്ട് നിലത്തേക്ക് വീണു.

മുപ്പത്തി രണ്ടു വയസ്സ് പ്രായം കാണും ഇൻസ്പെക്ടർ ജാനകീവർമ്മക്ക്.വെളുത്ത ശരീരനിറമാണ്.അഞ്ചടി എട്ടിഞ്ച് പൊക്കവും അതിനു അനുസരിച്ചുള്ള വണ്ണവുമുണ്ട്.നല്ല ആര്യോഗ്യമാണ്.

ജാനകി വർമ്മ കുറച്ചു മുമ്പോട്ട് നീങ്ങിയട്ട് ഡോറിൽ ശക്തമായി അടിച്ചു. തുടരെ തുടരെ വാതിക്കൽ മുട്ടുന്ന ശബ്ദം കേട്ട് സത്യപ്രതാപ് ദേഷ്യപ്പെട്ടു എഴുന്നേറ്റു. മീരയുടെ വസ്ത്രങ്ങൾ അഴിക്കുന്ന താരക്കിലായിരുന്നു അയാൾ. യാതൊരു ധൃതിയും കാണിച്ചില്ല.അയാളോട് എതിരിട്ട് തളർന്ന മീരയുടെ ദുർബലമായ നിലവിളി റൂമിൽ മുഴങ്ങിക്കൊണ്ടിരുന്നു.

“ഛെ..നാശം ആരാണ് ഈ സമയത്ത്”

പിറുപിറുത്ത് കൊണ്ട് സത്യപ്രതാപ് മുണ്ട് വാരിച്ചുറ്റി എഴുന്നേറ്റു. വായിൽ വന്നൊരു മുഴുത്ത തെറിയും പറഞ്ഞാണു വാതിൽ തുറന്നത്.മുന്നിൽ പോലീസുകാരെ കണ്ടു അയാളൊന്ന് വിളറി.

“എന്താ നിങ്ങൾക്കിവിടെ കാര്യം”

“കാര്യമൊക്കെയുണ്ട്..താനൊന്ന് മുന്നിൽ നിന്ന് മാറി നിൽക്കണം” ജാനകി വർമ്മ കുറച്ചു ഗൗരവത്തിൽ ആയിരുന്നു.

“നോ..ഇവിടെ കയറാൻ പറ്റില്ല”

നഷ്ടപ്പെട്ട വീര്യം വീണ്ടെടുത്തു അയാൾ വഴി തടഞ്ഞു നിന്നു.

“ഛീ മാറി നിൽക്കെടാ പന്ന റാസ്ക്കൽ”

ജാനകിയുടെ ഭാവം മാറ്റം കണ്ടു സത്യപ്രതാപ് അറിയാതെ വഴിമാറി കൊടുത്തു. സാവിത്രിയേയും പിടിച്ചു വലിച്ചു അവർ അതിൽ കയറ്റി.പോലീസുകാരും കൂടെ കയറി കഴിഞ്ഞു അവർ വാതിൽ അകത്ത് നിന്ന് ലോക്ക് ചെയ്തു ചാവി പോക്കറ്റിലേക്കിട്ടു.

ബെഡ്ഡിൽ ഒരു പെൺകുട്ടി തുണികൾ വാരിച്ചുറ്റി ഭയന്നിരിക്കുന്നത് ഇൻസ്പെക്ടറുടെ ദൃഷ്ടിയിൽ പെട്ടു.അവർ അവൾക്ക് സമീപമെത്തി പോലീസ് മുറയിൽ തന്നെ ചോദ്യം ചെയ്തു.

“ഇത്ര ചെറുപ്പത്തിലേ നീ ഈ തൊഴിലിനു ഇറങ്ങിയോടീ”

ഉടനെ മീര പൊട്ടിക്കരഞ്ഞു കൊണ്ട് അവരുടെ കാഴ്ക്കീഴിലേക്ക് വീണു.ചുടു നീർകണങ്ങൾ ജാനകിയുടെ കാല്പാദങ്ങളെ ചുട്ടുപൊള്ളിച്ചു.തെല്ലൊരു അലിവോടെ അവർ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.

വീട് വിട്ടിറങ്ങിയതൊഴികെ ബാക്കി എല്ലാം തുറന്നു പറഞ്ഞു.. തന്നെ ചതിയിൽ പെടുത്തി കൊണ്ട് വന്നത് ഉൾപ്പെടെ.

“നേരാണോടോ ഇവൾ പറയുന്നതൊക്കെ”

“അല്ല മേഡം..ഞാനൊരു പൊളിറ്റീഷ്യനാണു..എന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ എതിർ പാർട്ടികൾ ആസൂത്രണം ചെയ്തു എന്നെ ചതിയിൽ പെടുത്തിയതാണു”

കറ തീർന്ന രാഷ്ട്രീയക്കാരനാണ് ഇയാൾ.. നന്നായി കൈകാര്യം ചെയ്തില്ലെങ്കിൽ എല്ലാം പാളിപ്പോകും.പോരാമെങ്കിൽ ഭരണപ്പാർട്ടിയിലെ അംഗവും.ജാനകിയുടെ അന്തരംഗം മന്ത്രിച്ചു.

“ശരി സാറേ..അതൊക്കെ പോട്ടേ..ഇതിൽ നിന്ന് രക്ഷപ്പെടുത്തിയാൽ എനിക്കെന്താണു നേട്ടം’

ജാനകിയുടെ സംസാരം എല്ലാവരെയും അമ്പരപ്പിച്ചു.. മീരജയുടെ ഹൃദയം നീറി.രക്ഷപ്പെടാനൊരു വഴി തുറന്ന് കിട്ടുമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷയും ഇപ്പോൾ അടഞ്ഞിരിക്കുന്നു.അവൾക്ക് കരച്ചിൽ വന്നു.

” മേഡം പറഞ്ഞാൽ മതി ”

“എനിക്ക് അമ്പതിനായിരം രൂപ കിട്ടണം..അതും ക്യാഷായി ഇപ്പോൾ തന്നെ.. തന്റെ കൈവശം കാണുമെന്ന് അറിയാം”

ജാനകി വർമ്മയുടെ നിർദ്ദേശം അയാൾക്ക് സമ്മതം ആയിരുന്നു.. ബാഗിൽ നിന്ന് അമ്പതിനായിരം രൂപ കെട്ടാക്കിയത് എടുത്തു ബെഡ്ഡിൽ വെച്ചു.

ജാനകി സിഗ്നൽ കാണിച്ചതും ഒരുപോലീസുകാരി എല്ലാം മൊബൈലിൽ പകർത്തി.

“എന്തിനാണ് മേഡം ഇതൊക്കെ”

“എടോ താൻ എനിക്ക് കൈക്കൂലി തന്നതാണെന്ന് നാളെ വിളിച്ചു പറയില്ലെന്ന് എന്താണ് ഉറപ്പ്..അതിനാലൊരു തെളിവിനായി ഇതിരിക്കട്ടെ”

ജാനകി വർമ്മ തെല്ല് പരിഹാസത്തിൽ ചിരിച്ചു.സത്യപ്രതാപ് മനസ്സിൽ കരുതിയതാണു അവർ വിളിച്ചു പറഞ്ഞത്.

ഇൻസ്പെക്ടറുടെ നിർദ്ദേശാനുസരണം അയാൾ പതിനായിരം രൂപ വീതം ബാക്കി മൂന്ന് പോലീസുകാരികൾക്കായി മാറ്റി വെച്ചു.ബാക്കി ഇരുപതിനായിരം ജാനകിക്ക്.

എല്ലാം മൊബലിൽ റിക്കാഡ് ആയി കഴിഞ്ഞതോടെ ഇൻസ്പെക്ടറുടെ ഭാവവും മാറി.ഫോൺ എടുത്തു അവർ ന്യൂസ് വാർത്താ ചാനലുകളെയും പത്രമാദ്ധ്യമക്കാരെയും വിളിച്ചു. അപ്പോഴാണ് താൻ ചതിക്കപ്പെട്ടു കഴിഞ്ഞൂന്ന് സത്യപ്രതാപനു മനസ്സിലായത്.

“എടീ ഞാൻ ഭരണപ്പാർട്ടിയുടെ ആളാണ്.. കൂടുതൽ കളിച്ചാൽ നിന്റെ തലയിൽ തൊപ്പി കാണില്ല” അയാൾ ജാനകിയുടെ നേരെ വിരൽ ചൂണ്ടി.. അവൾ ചൂണ്ടിയ അയാളുടെ വിരൽ കുത്തിയൊടിച്ചു.വേദനയാൽ അയാൾ ഉറക്കെ നിലവിളിച്ചു.

“എടോ ഇതൊക്കെ തന്നെയാണ് പുതിയ ട്രൻഡ്..ഒരുകേസ് മുറുക്കുമ്പോൾ അടുത്തത് കൂടിയങ്ങ് വെച്ചു തരും.നിയമത്തിന്റെ കണ്ണുപൂട്ടിക്കാൻ ശ്രമിക്കുമ്പോൾ ഏതെങ്കിലും ഒന്നിൽ ശിക്ഷിക്കപ്പെടണം..കാരണം കോടതിയിൽ തെളിവാണ് ആവശ്യം”

ജാനകി വർമ്മയുടെ പ്ലാൻ കൂടെ നിന്നവർക്കും മനസിലായത് അന്നേരമാണ്.കരഞ്ഞു കൊണ്ട് നിന്നിരുന്ന മീരയെ അവർ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു..

“നീയെന്താ മോളേ പേടിച്ചു പോയോ.എനിക്കും രണ്ടു പെണ്മക്കളാണ്”

അത്രയും വാചകങ്ങൾ മതിയായിരുന്നു മീരക്ക് ആശ്വസിക്കാനായിട്ട്..അമ്മയുടെ സാന്നിധ്യത്തിൽ ആയെന്നാണു മീരക്ക് തോന്നിയത്.

കുറച്ചു കഴിഞ്ഞപ്പോഴേക്കും ചാനലുകാരും മാദ്ധ്യമക്കാരുമെത്തി.സത്യപ്രതാപന്റെ അറസ്റ്റും ഹോട്ടൽ പൂട്ടി സീൽ ചെയ്തതുമെല്ലാം അവർ ലൈവായി ടെലികാസ്റ്റ് ചെയ്തു…

സാവിത്രിയേയും സത്യപ്രതാപനെയും വിലങ്ങ് വെച്ചു കൊണ്ട് പോലീസുകാർ പോയി..

💃💃💃💃💃💃💃💃💃💃💃💃💃💃💃💃

“വെളുപ്പാൻ കാലത്ത് ഒരുവീട്ടിൽ മോഷണം നടന്നു.ഞങ്ങൾ തിരക്കി ഇറങ്ങിയപ്പോഴാണു മൂന്ന് പേരെ സംശയത്തിൽ പൊക്കിയത്.അപ്പോഴാണ് കൂടുതൽ വിവരങ്ങൾ മനസ്സിലായത്..സാവിത്രിക്കും പങ്കുണ്ടെന്ന്.അങ്ങനെ ആണ് ഹോട്ടലിൽ എത്തിയത്”

ജാനകി അങ്ങനെ പറയുമ്പോൾ മീരയുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു.

“മേഡം വന്നതിനാലാണു ഞാൻ രക്ഷപ്പെട്ടത്.ഇല്ലെങ്കിൽ..”

ഓർക്കാൻ കൂടി മീര ഭയപ്പെട്ടു. അത്രയേറെ പേടിച്ചു പോയി.

“മേഡമെന്നുളള വിളി നിർത്തി ചേച്ചിയെന്ന് വിളിച്ചാൽ മതി”

“ചേച്ചി..മീരയുടെ ഹൃദയം സന്തോഷത്താൽ പൂത്തുലഞ്ഞു.കൂടെപ്പിറന്നൊരു സഹോദരങ്ങൾ തനിക്കില്ല.വളർന്നത് ഒറ്റമകളായിട്ടാണു..അതിങ്ങനെയൊരു ജീവിതവും.അവൾക്ക് വീണ്ടും കരച്ചിൽ വന്നു.

” ചേച്ചി അമ്മാവന്റെ വീട്ടിൽ നിന്നാണ് ഞാൻ വളർന്നത്.ഇനിയവിടെ തിരികെ ചെല്ലാൻ കഴിയില്ല.എനിക്ക് എന്തെങ്കിലും ഒരുജോലി തരുമോ.അടുക്കളപ്പണി മതി.”

മീരയുടെ ചോദ്യം ജാനകിയെ സങ്കടപ്പെടുത്തി.ഒരിക്കൽ അവരും അവളുടെ അതേ അനുഭവത്തിലൂടെ കടന്ന് വന്നവളാണു.അതിൽ മീരയുടെ ദുഖം പൂർണ്ണമായും അവർക്ക് മനസ്സിലാകുമായിരുന്നു.

“എന്റെ ഭർത്താവിന്റെ കസിനായൊരു കുട്ടിയെ പരിചരിക്കാൻ ഒരാളെ വേണമെന്ന് പറഞ്ഞിരുന്നു. നമുക്ക് രാവിലെ അങ്ങോട്ട് പോകാം. അവർക്ക് ഇഷ്ടം ആയാൽ നീ രക്ഷപ്പെട്ടു”

ജാനകി മീരയെ ആശ്വസിപ്പിച്ചു… പോലീസ് സ്റ്റേഷനിൽ നിന്ന് അവളെ തന്റെ വീട്ടിലേക്ക് ജാനകി കൂട്ടിക്കൊണ്ട് വന്നിരുന്നു..

ജാനകിയുടെ ഹസ്ബെറ്റ് നേവിക്കാരനാണു..രണ്ടു കുസൃതികളായ പെൺകുട്ടികൾ ആണ് അവർക്ക്.കുട്ടികളുമായി മീര വേഗം ചങ്ങാത്തത്തിലായി….

💃💃💃💃💃💃💃💃💃💃💃💃💃💃💃💃

അന്നത്തെ ദിവസം രാത്രിയിൽ സമാധാനം ആയിട്ട് മീരയുറങ്ങി..പ്രഭാത ഭക്ഷണവും കഴിഞ്ഞു അവളെയും കൂട്ടി ജാനകി രാവിലെ പുറപ്പെട്ടു..

പണത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നൊരു വലിയ ഇരുനിലക്കെട്ടിടം.വലിയൊരു ഗാർഡൻ മുറ്റത്തുണ്ട്.അങ്ങനെ വലിയൊരു വീട് അവളാദ്യമായി കാണുകയാണ്.അതിനാൽ അമ്പരപ്പ് ഉണ്ടായിരുന്നു ആ വീട്ടിലേക്ക് കയറുമ്പോൾ…

“മീനമ്മേ…”

വലിയ ഹാളിലേക്ക് കയറി ജാനകി വർമ്മ ഉറക്കെ വിളിച്ചു. ഉടനെ ഒരു സ്ത്രീ ബാൽക്കണിക്ക് മുകളിൽ പ്രത്യക്ഷപ്പെട്ടു.മദ്ധ്യവയസ്ക്കയും പ്രൗഡിയും നിറഞ്ഞൊരു തമ്പുരാട്ടിയെ പോലെ തോന്നിച്ചു.

“ആരാ ഇത് ജാനകി മോളോ”

അരികിലെത്തി സ്നേഹത്തോടെ അവർ ചോദിച്ചു..

“ഈ വഴിയൊക്കെ അറിയോ നീ”

“എന്റെ മീനമ്മേ ജോലിത്തിരക്കല്ലേ”

“ഉവ്വ്…വല്ലപ്പോഴും ഇങ്ങോട്ടൊന്ന് ഇറങ്ങരുതോ..അല്ലാ ഇതാരാ കൂടെയുളളത്”

ജാനകിയോടാണു ചോദ്യമെങ്കിലും മീനമ്മയുടെ കണ്ണുകൾ മീരയിലായിരുന്നു.പെട്ടെന്ന് അവരുടെ മുഖം പ്രകാശിച്ചു..

“അയ്യോ ഇത് മീരമോളല്ലേ..ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ..കണ്ണിലെണ്ണയൊഴിച്ച് പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയട്ട് ദിവസങ്ങൾ കഴിഞ്ഞു.. വരില്ലെന്ന് അറിഞ്ഞപ്പോൾ സങ്കടം വന്നു”

മീനമ്മ മീരയെ കെട്ടിപ്പിടിച്ചു കരഞ്ഞു.അവൾ വല്ലാത്തൊരു ഷോക്കിലായിരുന്നു.ആദ്യമായി കാണുകയാണു ഈ അമ്മയെ..എന്നിട്ടും തന്നെ അറിയാമെന്ന്..തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ..മീര കരുതി.. ജാനകി വർമ്മയും അമ്പരപ്പിൽ ആയിരുന്നു…

“മീനമ്മക്ക് ഇവളെ എങ്ങനെ അറിയാം”

ജാനകി അമ്പരപ്പോടെ ചോദിച്ചു.. പകരം മീനമ്മ പുഞ്ചിരിച്ചു..

“അതൊക്കെ അറിയാം ചേച്ചി”

ജാനകിയും മീരയും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി..മീരക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. കണ്ണുകൾ തിരുമ്മി അവൾ ഒന്നുകൂടി നോക്കി…

സ്റ്റെയർകേസിന്റെ പടികളിറങ്ങി നീരജും നീരജയും ഇറങ്ങി വരുന്നു…

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4