Sunday, December 22, 2024
Novel

നീരവം : ഭാഗം 4

എഴുത്തുകാരി: വാസുകി വസു


ആ സ്ത്രീ ലൈറ്റ് അണച്ച് അവരുടെ മുറിയിലെത്തി.. ഫോൺ എടുത്തു ആരെയോ വിളിച്ചു. പിന്നെ അടക്കിയ ശബ്ദത്തിൽ പറഞ്ഞു..

“സാറേ നല്ലൊരു കൊച്ചിനെ ഒത്തു കിട്ടിയട്ടുണ്ട്..ഏകദേശം പതിനേഴ് പതിനെട്ട് വയസ്സ് കാണും..ഈ പ്രാവശ്യം റേറ്റ് അൽപ്പം കൂടും”

മറുവശത്ത് നിന്ന് കേട്ട മറുപടി അവരെ സന്തോഷിപ്പിച്ചെന്ന് ആ മുഖത്ത് നിന്ന് അറിയാം..നല്ലൊരു ഇരയെ സമർത്ഥമായി ചൂണ്ടയിൽ കോർത്ത് പിടിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽ അവർ കിടന്നു.ഇതൊന്നും അറിയാതെ അപ്പുറത്ത് മുറിയിൽ പാവം മീരജ നിദ്രയെ പുൽകുന്നുണ്ടായിരുന്നു…

രാവിലെ ഉണരുമ്പോൾ മീരക്ക് ശരീരമാകെ കൊളുത്തിപ്പിടിക്കുന്ന വേദന അനുഭവപ്പെട്ടു.എഴുന്നേൽക്കാൻ തോന്നിയില്ല.അവളങ്ങനെ കുറച്ചു നേരം കൂടി കിടന്നു..

അമ്മയുടെ നിറഞ്ഞ കണ്ണുകൾ മനസ്സിലേക്ക് ഓടിയെത്തിയതും മീരയാകെ അസ്വസ്ഥമായി.

“ഭദ്രന്റെ മുമ്പിൽ അമ്മക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞോ?അയാൾ അമ്മയെ ഉപദ്രവിച്ചോ?

ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിനെ മദിച്ചു തുടങ്ങി. അതേസമയമാണ് ആ സ്ത്രീ മുറിയിലേക്ക് കയറി വന്നത്.അവരുടെ മുഖത്ത് പതിവില്ലാത്തൊരു മന്ദഹാസം നിറഞ്ഞിരുന്നു.

” മോള് എഴുന്നേൽക്കുന്നില്ലേ”

കുളികഴിഞ്ഞവർ വന്നു കയറിയതേയുള്ളൂ.തലമുടിയോട് കൂട്ടിച്ചേർത്തു കെട്ടിയ തേർത്തഴിച്ച് മുടി വലത് വശത്തേക്കിട്ട് ഒന്നു കൂടി തോർത്തുവാൻ തുടങ്ങി. കൈകൾ കൊണ്ട് മുടിത്തുമ്പ് ഒന്ന് കുടഞ്ഞോടെ വെളളത്തുള്ളികൾ നിലത്തേക്ക് തെറിച്ചു വീണു.

“കുളിക്കാൻ നോക്കൂ കുട്ടി”

സ്നേഹപൂർവ്വമുളള ശാസനക്കൊടുവിൽ കിടക്കവിട്ട് മീരജ എഴുന്നേറ്റു.

“അസ്ഥികൾ നുറുങ്ങുന്ന വേദന..”

“സാരമില്ല കുട്ടീ..ചൂടു വെളളത്തിലൊരു കുളി കഴിയുമ്പോൾ ക്ഷീണവും വേദനയുമെല്ലാം മാറും.ആന്റി കുഴമ്പിട്ട് ശരീരമൊക്കെ തേച്ച് തരാം”

എതിര് പറയാൻ കഴിഞ്ഞില്ല.അതിനു മുമ്പേ അവർ പേരറിയാത്തൊരു കുഴമ്പുമായി മീരക്ക് അരികിലിലെത്തി.

“തുണിയൊക്കെ അഴിച്ചു മാറ്റ്”

ഡ്രസ് മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടതോടെ കുഴമ്പ് പുരട്ടേണ്ടിയിരുന്നില്ലെന്ന് അവൾക്ക് തോന്നിപ്പോയി.

“നാണിക്കുകയൊന്നും വേണ്ടാ..ഞാനുമൊരു പെണ്ണല്ലേ”

“അതല്ല ആന്റി കുഴമ്പിങ്ങ് തന്നേക്ക്..ഞാൻ പുരട്ടിക്കൊള്ളാം”

“അതെങ്ങെനെ ശരിയാകും”

അങ്ങനെ ചോദിച്ചു കൊണ്ട് അവർ അവളുടെ എതിർപ്പിനെ അവഗണിച്ച് ടോപ്പും പാന്റും ബലമായി ഊരിയെടുത്തു.മറ്റൊരു സ്ത്രീയുടെ മുന്നിൽ ആണെങ്കിലും അർദ്ധനഗ്നയായി നിൽക്കാൻ ജാള്യത അനുഭവപ്പെട്ടു. ഇരുകൈകളുമെടുത്ത് നാണം മറക്കാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല.

മീരയുടെ അർദ്ധനഗ്നമേനിയിടെ അളവുകൾ കണ്ണാൽ അളന്ന് എടുത്തു. ഏതൊരു പുരുഷനെയും ഭ്രാന്ത് പിടിപ്പിക്കാൻ ഇവളുടെ ആകാരവടിവിനു കഴിയും.പലവിധ കണക്കുകൂട്ടലുകൾ അവർ മനസ്സിൽ നടത്തി.

മീരയെ കട്ടിലിലേക്ക് കമഴ്ത്തി കിടത്തി ശരീരമാകെ കുഴമ്പു തേച്ച് പിടിപ്പിച്ചു അമർത്തി തുടങ്ങി. ശരീരവേദനയാൽ അവൾ ഞെരുങ്ങിപ്പോയി.

“സാറിനെ ഉറപ്പായും ഇവൾ പ്രാന്ത് പിടിപ്പിക്കും” അവർ ഊറിച്ചിരിച്ചു കൊണ്ട് തിരുമ്മൽ തുടർന്നു.

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

ചൂടുവെളളത്തിൽ കുളിയും കഴിഞ്ഞു വന്ന മീരജക്ക് തെല്ല് ആശ്വാസം അനുഭവപ്പെട്ടു.എങ്കിലും ആന്റിയുടെ മുഖത്തേക്ക് നോക്കുവാൻ അവൾക്ക് കഴിഞ്ഞില്ല.

മീരജക്ക് മുമ്പിൽ ആവി പറക്കുന്ന പുട്ടും കടലക്കറിയും ചൂടോടെയവർ വിളമ്പി.ഒരുഗ്ലാസ് ചായയും പകർന്നു വെച്ചു.

“കഴിക്ക് കുട്ടീ”

ആന്റി സ്നേഹപൂർവ്വം ആവശ്യപ്പെട്ടപ്പോൾ നിരസിക്കുവാൻ കഴിഞ്ഞില്ല. അവരുടെ കൂടെ ഇരുന്ന് അവൾ അത് കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു..

ആ സ്ത്രീ നൽകിയ ചുരീദാറാണു അവൾ ധരിച്ചിരുന്നത്.തനിയെ ഇരിക്കുമ്പോൾ അമ്മയുടെ ഓർമ്മകൾ പിന്നെയും അവളെ തഴുകിയെത്തി.

“മീരമോള് വിഷമിക്കേണ്ടാ.. അമ്മയെ കുറിച്ചുള്ള വിവരമൊക്കെ ഞാൻ തിരക്കിയറിയാം”

ആന്റിയുടെ ആശ്വാസ വാക്കുകൾ അവളിലൊരു കുളിർമഴയായി പെയ്തിറങ്ങി…

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

“ഛെ…വീട്ടിൽ ചെന്ന് അച്ഛനോടും അമ്മയോടും എന്ത് പറയും.അവരാകെ പ്രതീക്ഷയിൽ ഇരിക്കുവാണല്ലോ”

നിരാശയോടെ നീരജ് കാറിന്റെ സ്റ്റിയറിംഗിൽ ആഞ്ഞടിച്ചു.അവനരികിൽ ഇടത് വശത്തായിരുന്ന നീരജക്ക് എന്ത് പറയണമെന്ന് അറിയില്ല.

ഒരുപാട് പ്രതീക്ഷകളോടെയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.മീരയെ വീട്ടിലേക്ക് കൊണ്ട് വരുമെന്ന ഉറപ്പ് അച്ഛനും അമ്മക്കും അവർ കൊടുത്തിരുന്നു.

ഏട്ടനെ തേച്ച് ഈ അവസ്ഥയിൽ ആക്കി പോയവളുടെ മുഖച്ഛയയുള്ളൊരു പെൺകുട്ടിയെ തിരക്കാൻ തുടങ്ങിയട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. വളരെ യാഥൃശ്ചികമായാണ് മീരജയുടെ അരങ്ങേറ്റത്തിന്റെ നോട്ടീസ് അവർ കാണാനിടയായത്.അതാണ് അവർ അവളെ തേടിയെത്താനും കാരണം..

” നമുക്ക് മീരയുടെ വീട്ടിൽ പോകാം.യാചിച്ചിട്ട് ആണെങ്കിലും കൂട്ടിക്കൊണ്ട് വരാം”

പ്രതീക്ഷയിലാണു നീരജിന്റെ മുഖത്തേക്ക് നീരജ നോക്കിയത്.പക്ഷേ അവനിൽ ആത്മവിശ്വാസമൊന്നും അവൾ കണ്ടില്ല.

“എന്തായാലും ഒന്നുകൂടി യാചിക്കാം..നമ്മുടെ ഏട്ടനെ എങ്ങനെ എങ്കിലും തിരികെ കൊണ്ട് വരണ്ടേ”

നീരജ മെല്ലെയൊന്ന് തേങ്ങി.. ആ കരച്ചിൽ നീരജിന്റെ ഹൃദയത്തിൽ ചെന്ന് പതിച്ചു.

“വാ..നമുക്ക് പോകാം..എത്ര രാത്രിയാണെങ്കിലും കൂട്ടിക്കൊണ്ട് പോകണം”

നീരജ് പ്രതീക്ഷയോടെ മീരയുടെ വീട്ടിലേക്ക് കാറ് ഓടിച്ചു.കൂടെ ചെല്ലാൻ മീര നിരസിച്ചെങ്കിലും നീരജും നീരജയും മടങ്ങി പോയിരുന്നില്ല.മീരയില്ലാതെ വീട്ടിലേക്ക് ചെല്ലാൻ കഴിയില്ല.

അച്ഛനും അമ്മയും കാത്തിരിക്കുമെന്ന് അവർക്ക് അറിയാം..

മീരയുടെ വീടും സ്ഥലവും മുമ്പേ അറിഞ്ഞ് വെച്ചിരുന്നതിനാൽ അവർക്ക് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.

അവളുടെ വീട്ടിലേക്കുള്ള ഇടവഴിക്ക് മുമ്പിലായി കാറ് റോഡിൽ ഒതുക്കിയട്ട് അവർ പുറത്തേക്കിറങ്ങി.

കയ്യിലിരുന്ന മൊബൈൽ ടോർച്ചു ഓൺ ചെയ്തു ഇരുട്ടിനെ പ്രകാശമാക്കി മീരയുടെ വീട്ടിലേക്ക് അവർ നടന്നു.

“ഇവിടെയെങ്ങും ആരുമില്ലെന്ന് തോന്നുന്നല്ലോ”

വീടും പരിസരവുമാകെ ഇരുളിൽ കുളിച്ചു നിൽക്കുന്നത് കണ്ടു.അവരാകെ നിരാശരായി മടങ്ങാനൊരുങ്ങി.

“വാ പോയേക്കാം”

നീരജിന്റെ വാക്കുകൾ കേട്ട് നീരജ പിന്തിരിഞ്ഞ അതേ സമയം അകത്തെ മുറിയിലൊരു ലൈറ്റ് പ്രകാശിച്ചത് അവന്റെ ശ്രദ്ധയിൽ പെട്ടു.

“നിൽക്ക് നീരജേ”

അവൻ അവളുടെ കയ്യിൽ പിടിച്ചു ലൈറ്റ് തെളിഞ്ഞ ഭാഗത്തേക്ക് വിരൽ ചൂണ്ടി.സന്തോഷത്തോടെ അവർ അവിടേക്ക് ചെന്നു.

വീട്ടുകാരെ വിളിക്കാനായി ശബ്ദം ഉയർത്താൻ ശ്രമിച്ചതും നീരജ അവന്റെ വായ് പൊത്തിപ്പിടിച്ചു.

“നീരജ് അതു കണ്ടോ”

കുറച്ചു തുറന്നു കിടന്നിരുന്ന ജനാല വാതിലിനു നേരെ നോക്കി നീരജ പറഞ്ഞു. അകത്തെ മുറിയിൽ നിന്ന് പ്രകാശം ജാലക വാതിലൂടെ പുറത്തേക്ക് അരിച്ചിറങ്ങി.

ഇരുവരും ജനാല വാതിലൂടെ അകത്തേക്ക് നോക്കിയതും ശക്തമായി നടുങ്ങി.താഴെ കിടന്നിരുന്ന സ്ത്രീ ശരീരം രണ്ടു പുരുഷന്മാർ ചേർന്ന് പായിൽ പൊതിഞ്ഞ് കെട്ടുന്നു.അവരാകെ പരിഭ്രാന്തരായി.

“ഇനിയിവിടെ നിൽക്കുന്നത് അപകടമാണ്”

നീരജ് ശബ്ദം അടക്കി പറഞ്ഞു. ഇരുവരും പിന്തിരിഞ്ഞ് ഓടുന്നതിനിടയിൽ നീരജയുടെ കൈ ജനൽപ്പാളിയിൽ തട്ടി ശബ്ദം ഉണ്ടായി.

“ആരാടാ അത്”

അകത്ത് നിന്നിരുന്ന ഭദ്രനും യതീന്ദ്രനും ശബ്ദം കേട്ട് ഭയന്നു.ആരോ തങ്ങളുടെ പ്രവർത്തികൾ കണ്ടെന്ന് മനസ്സിലായതോടെ ഭദ്രൻ ഉറക്കെ അലറിയത്.

“ഭദ്രാ ആരായാലും വിടരുത്..അപകടമാണ്. പിടിക്കവരെ”

യതീന്ത്രൻ പറഞ്ഞതും ഭദ്രൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.അതേസമയം നീരജും നീരജയും കൂടി ഓടിയണച്ചു കാറിൽ കയറി.

“നീരജ് വേഗം വിട്….അവർ നമ്മളെ കണ്ടെത്തിയാൽ കൊല്ലും”

ഭയപ്പെട്ടു നിലവിളിച്ചു അവൾ..നീരജ് വേഗം കാറ് സ്റ്റാർട്ട് ചെയ്തു മുമ്പോട്ട് എടുത്തു.. ഭദ്രൻ ഓടിയെത്തുമ്പോഴേക്കും കാറ് അകന്ന് പോയിരുന്നു..

“ആരാ ഭദ്രാ അത്”

“അറിയില്ല”

തനിക്ക് പിന്നാലെ എത്തിയ യതീന്ദ്രനോട് നിരാശയുടെ സ്വരത്തിലാണു അയാൾ പറഞ്ഞത്.

“ആരായാലും കണ്ടെത്തി കൊന്ന് കളയണം..നമ്മളെ അവർ കണ്ട സ്ഥിതിക്ക് നമുക്ക് അപകടമാണ്”

“മ്മം” ഭദ്രൻ മെല്ലെ അമർത്തി മൂളി…

“വീടിനു തീ വെക്കാൻ പ്ലാൻ ചെയ്തത് വിടാം..നമുക്ക് മുറിയിൽ കുഴിയെടുത്ത് ഗൗരിയെ അടക്കം ചെയ്യാം”

തങ്ങളുടെ പ്ലാൻ ആകപ്പാടെ മാറ്റി മറിച്ച് ഭദ്രനും യതീന്ദ്രനും തിരികെ വീട്ടിലേക്ക് പോയി…

💃🏻💃🏻💃🏻💃🏻💃🏻💃💃🏻💃🏻💃🏻

“മീരേ വേഗം ഒരുങ്ങ്..നമുക്ക് ടൗണിലൊക്കെ പോയിട്ട് വരാം”

സന്ധ്യ മയങ്ങിയതോടെ ആന്റി വന്ന് മീരയോട് ഒരുങ്ങാൻ ആവശ്യപ്പെട്ടു.. സംശയം നിറഞ്ഞ മിഴികളോടെ അവൾ അവരെ നോക്കിയെങ്കിലും സംശയാസ്പ്ദമായി ഒന്നും കാണാൻ കഴിഞ്ഞില്ല.

തെല്ല് മടിയോടെ എങ്കിലും കൂടെ ഒരുങ്ങി അവളും ചെന്നു.ടൗണിലെ തുണിക്കടയിൽ നിന്ന് കുറച്ചു ഡ്രസുകൾ മീരക്ക് എടുത്തിട്ട് വലിയൊരു ഹോട്ടലിൽ അവർ കയറി..

“എന്താ ആന്റി ഇവിടെ” മീര തെല്ലൊന്ന് ഭയന്നു..

“ആന്റി നിനക്കായിട്ടൊരു ജോലിയുടെ കാര്യം ഒരു സാറിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കണ്ടിട്ട് പോകാം”

ആന്റിയും കൂടെയുള്ളതിനാൽ മീരക്ക് ധൈര്യം വന്നു.അവർ അവളെയും കൂട്ടി പത്താം നമ്പർ റൂമിലെത്തി. അവിടെ ആജാനുബാഹുവായൊരു മദ്ധ്യവയസ്ക്കൻ ഉണ്ടായിരുന്നു. മീര തെല്ല് ഭയത്തോടെ അവരുടെ പിന്നിലൊളിച്ചു.

“പേടിക്കെണ്ടാ നിനക്ക് ജോലി തരുന്ന സാറാണത്”

അയാൾ എഴുന്നേറ്റു വന്ന് മീരയെ അടിമുടി ശ്രദ്ധിച്ചു.അവളുടെ ഉടലഴകിൽ അയാൾ മതിമറന്നു.

പെട്ടന്ന് മീരയെ അയാൾക്ക് മുമ്പിലേക്ക് തള്ളിവിട്ട് അവർ പെട്ടെന്ന് പുറത്തിറങ്ങി കതക് അടച്ചു.അപ്പോഴാണ് താൻ പെട്ടിരിക്കുന്ന ചതിയുടെ ആഴം മീരക്ക് മനസ്സിലായത്.അവൾ ഭയന്ന് നിലവിളിക്കാൻ തുടങ്ങി..

“കരഞ്ഞിട്ടൊന്നും കാര്യമില്ലെടീ..ചോദിച്ച പൈസ പുളിങ്കുരുപോലെ എണ്ണിക്കൊടുത്തിട്ടുണ്ട്..നന്നായി സഹകരിച്ചാൽ മടങ്ങുമ്പോൾ കൈ നിറയെ കാശ് നിനക്കും തരാം”

വൃത്തികെട്ടൊരു ചിരി അയാളിൽ ഉണ്ടായി..മീരക്ക് അറപ്പ് തോന്നി..

“സർ..രക്ഷിക്കണം..ഞാൻ അത്തരക്കാരിയല്ല..”

“അതൊക്കെ ഞാനാക്കി തരാമെടീ”

മദ്ധ്യവയസ്ക്കൻ അവളെ കടന്നു പിടിച്ചു. അയാളുടെ കരുത്തിനു മുമ്പിൽ മീരക്ക് അധികസമയം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അവൾ തളർന്നു തുടങ്ങി…

യാതൊരു ധൃതിയും കാണിക്കാതെ അയാൾ അവളെ പൊക്കിയെടുത്ത് കിടക്കയിലേക്ക് എറിഞ്ഞു..എന്നിട്ട് വിശന്ന് വലഞ്ഞിരുന്ന ചെന്നായെ പോലെ ഇരക്ക് മേലെ ചാടി വീണു…

മീരയുടെ തേങ്ങിക്കരച്ചിൽ ദുർബലമായി തുടങ്ങി.. മാനസികമായും ശാരീരികവുമായി അവൾ കൂടുതൽ തളർന്നു…

അപ്പോൾ വാതിലിനു പുറത്ത് ആ സ്ത്രീ മീരയെ കൂട്ടിക്കൊടുത്തതിന്റെ പ്രതിഫലം എണ്ണി തൃപ്തിപ്പെടുകയായിരുന്നു…

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3