Saturday, January 18, 2025
Novel

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

അറിയിപ്പ്: പ്രിയപ്പെട്ട വായനക്കാരേ… ❤️ ചില നോവലുകൾ എന്നും പോസ്റ്റു ചെയ്യാൻ പറ്റാറില്ല. അത് മെട്രോ ജേണൽ ഓൺലൈന്റെ കുഴപ്പം കൊണ്ടല്ല. എഴുത്തുകാരികൾ കൃതികൾ അയച്ചുതരാത്തത് കൊണ്ടാണ്. ആഴ്ചയിൽ ഒരു തവണ അയച്ചുതരുന്നവരും ഉണ്ട്. അവർക്ക് അവരുടേതായ തിരക്കുകളുണ്ടാകുമല്ലോ… അതും നമ്മൾ മനസ്സിലാക്കണ്ടേ…😭 പലരും മൊബൈലിൽ നിന്നാണ് നോവലുകൾ ടൈപ്പ് ചെയ്ത് ഞങ്ങൾക്ക് അയച്ചുതരുന്നത്. ചില നോവലുകൾ എല്ലാ പാർട്ടുകളും അയച്ചുതരുന്നവരും ഉണ്ട്. ആ നോവലുകൾ ഞങ്ങൾ എന്നും അപ്ലോഡ് ചെയ്യാറുമുണ്ട്. ചില ദിവസങ്ങളിൽ രണ്ട് തവണയും പോസ്റ്റ് ചെയ്യാറുണ്ട്. പിന്നെ, മാസത്തിൽ ഓന്നോ രണ്ടോ ദിവസം വെബ്‌സൈറ്റ് പണിതരാറുണ്ട്. കാരണം കൂടുതൽ ക്ലിക്ക് വരുന്ന ദിവസം സർവർ കപ്പാസിറ്റി ലോഡ് ആവുന്നത് കാരണം സൈറ്റ് കിട്ടാറില്ല. 5000ത്തോളം വായനക്കാർ ഒരുമിച്ച് വെബ്‌സൈറ്റിൽ കയറുന്നത് കൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്. അത് എത്രയും വേഗം ഞങ്ങൾ പരിഹരിക്കാറുണ്ട്.🌹 പക്ഷേ, നിർഭാഗ്യവഷാൽ ഇന്നും ഇന്നലെയും അതിന് കാലതാമസം വന്നു. അത് ഞങ്ങൾക്ക് വായനക്കാരുടെ കമന്റിലൂടെ കാണാനും പറ്റി. എല്ലാവർക്കും കമന്റിന് മറുപടി തരുന്നത് പ്രായോഗികമല്ലല്ലോ. നിങ്ങളുടെ വിഷമം ഞങ്ങൾക്ക് മനസ്സിലാകും. അതിന് വായനക്കാരോട് ക്ഷമ ചോദിക്കുന്നു. ഇന്നലെ പണിതന്ന സർവർ ഞങ്ങൾക്ക് ഇപ്പോഴാണ് ഒന്ന് റെഡിയാക്കാൻ പറ്റിയത്. എനിയും അങ്ങിനെ സംഭവിച്ചേക്കാം. ഒരുമാസം ആയിട്ടുള്ളു മെട്രോ ജേണൽ ഓൺലൈൻ നോവലുകൾ ഇടാൻ തുടങ്ങിയിട്ട്. ഈ കാലയളവിനുള്ളിൽ ഇങ്ങിനെയൊരു സപ്പോർട്ട് ഞങ്ങൾ പ്രതീക്ഷിച്ചില്ല. എല്ലാവരും ഞങ്ങളോടും എഴുത്തുകാരികളോടും ക്ഷമിക്കുക…😭 നിങ്ങളുടെ സപ്പോർട്ട് ഞങ്ങൾക്ക് എനിയും ആവശ്യമുണ്ട്. നിങ്ങൾ വായിക്കുന്ന എല്ലാനോവലുകളും ഒന്നു ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്യണമെന്നും എന്തെങ്കിലും പ്രോബ്ലം വരുമ്പോൾ ക്ഷമിക്കണമെന്നും കമന്റിലൂടെ ഞങ്ങൾക്ക് പിന്തുണതരണമെന്നും അറിയിക്കുന്നു. കാരണം പോസ്റ്റു ചെയ്ത നോവലുകൾ ചിലപ്പോൾ കിട്ടിയില്ലെങ്കിൽ പിന്നീട് അത് ഓപ്പൺ ആക്കാൻ പറ്റുന്നതായിരിക്കും. -മെട്രോ ജേണൽ ടീം💪

നോവൽ:  ❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1 ❤️
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

***

അപൂര്വരാഗം എന്ന കഥയുടെ രണ്ടാം ഭാഗം ആണ് ഇത്.. ആദ്യ ഭാഗം വായിക്കാത്തവർക്ക് കണ്‍ഫ്യൂഷന്‍ ആകും.. എന്നാലും കഥ ചുരുക്കി ഞാന്‍ പറയാം… മംഗലത്ത് തറവാട്ടിലെ ശിവശങ്കര മേനോന്റെയും ദേവകിയമ്മയുടെയും മക്കള്‍ ആണ് ബാലനും ചന്ദ്രശേഖരനും ജയന്തും ഗൗരിയും ..അവിടത്തെ മരിച്ചു പോയ കാര്യസ്ഥന്റെ മക്കള്‍ ആണ് മഹേശ്വരിയും ഗോപിനാഥനും.. മഹേശ്വരിയെയാണ് ബാലന്‍ വിവാഹം ചെയ്തത്.. ഗൗരി ആകട്ടെ ഗോപിയുമായി ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്.

ഡോക്ടർഴ്സ് ആയ ബാലന്റെയും മഹേശ്വരിയുടെയും മകന്‍ ആണ് ഡോക്ടർ വസുദേവ് മേനോന്‍ എന്ന കിച്ചു.. ചന്ദ്രശേഖരന്റെയും സാവിത്രിയുടെയും മക്കള്‍ ആണ് അഭയ് എന്ന അഭിയും അനികേത് എന്ന അനിയും.. ജയന്ത് സീത ദമ്പതികളുടെ മക്കള്‍ ആണ് കൈലാസും ഡിഗ്രീക്ക് പഠിക്കുന്ന ഇരട്ട സഹോദരിമാര്‍ ആയ ദക്ഷയും രുദ്രയും…

ഗാരിക്കും ഗോപിക്കും രണ്ട് മക്കള്‍ ആണ്.. വീരഭദ്രൻ എന്ന ഭദ്രനും പാർവതി എന്ന പാറുവും…

ആന്ധ്രയിൽ ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെ ഗോപിയും കുടുംബവും ഒപ്പം അവരുടെ സുഹൃത്ത് ആയ മാധവന്റെ മകള്‍ അപൂര്‍വ എന്ന അപ്പുവും ഒരു കാർ അപകടത്തില്‍ പെടുന്നു.. അപകടത്തിൽ നിന്നും പാറു മാത്രം രക്ഷപ്പെടുന്നു..

മറ്റുള്ളവര്‍ മരിച്ചെന്ന് കരുതി മാധവന്‍ പാറുവിനെയും കൂട്ടി സ്വന്തം നാട്ടിലേക്ക് വരുന്നു.. മാനസിക നില തകർന്ന ഭാര്യക്ക് വേണ്ടി അവിടെ തന്റെ ഇളയ മകള്‍ അപ്പു ആയി പാറുവിനെ വളര്‍ത്തുന്നു…

എന്നാൽ അപകടത്തില്‍ കൊല്ലപ്പെട്ടത് മറ്റൊരു കുടുംബം ആയിരുന്നു..

വർഷങ്ങൾക്ക് ശേഷം ഗോപിയും വീർഉം പാറുവും ഗൗരിയും ഒന്നിക്കുന്നു…

ദേവ് പാറുവിനെ വിവാഹം ചെയ്യുന്നു.

യഥാര്‍ത്ഥ അപ്പുവിന്റെ തിരിച്ചു വരവിന് വേണ്ടിയുള്ള എല്ലാവരുടെയും കാത്തിരിപ്പിൽ കഥ അവസാനിക്കുന്നു..

ഇനി നമുക്ക് കഥയിലേക്ക് പോകാം..

**********

“പാറു…. മോളേ പാറു… റെഡി ആവാന്‍ ഞാന്‍ സഹായിക്കണോ…..”

ഗൗരി താഴെ നിന്നും വിളിച്ച് ചോദിച്ചു…

“ആഹ്.. അമ്….”

പാറു പറയുന്നതിനു മുന്നേ ദേവ് അവളുടെ വായ പൊത്തി…

“വേണ്ട അമ്മേ… ഞാൻ സഹായിച്ചോളാം….”

അവളുടെ മുഖത്ത് നിന്നും കൈ എടുക്കാതെ തന്നെ ദേവ് വിളിച്ചു പറഞ്ഞു..

” ആഹ്.. ശരി ശരി… ”

ഗൗരി ചിരിയോടെ അടുക്കളയിലേക്ക് നടന്നു…

“എന്താ ഗൗരി നീ ചിരിച്ചോണ്ട് വരുന്നത്… അപ്പു… അല്ല…പാറു റെഡി ആയോ..”

ദേവി അബദ്ധം പറ്റിയത് പോലെ പറഞ്ഞു…

” നീ അവളെ എന്ത് വേണേലും വിളിച്ചോ ദേവി.. എന്റെ മോളുടെ അമ്മ തന്നെയാണ് നീയും… അവളെ പൊന്നു പോലെ നോക്കിയത്‌ അല്ലെ നീ…”

ദേവിയുടെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ഗൗരി പറഞ്ഞു…

” അല്ല മോള് എന്നിട്ട് എന്തിയേ.. അവള്‍ക്കു ഡ്രസ്സ് മാറണ്ടേ…”

ദേവി ചോദിച്ചു…

” ആഹ്.. ദേവ് ഉണ്ട് അവിടെ.. അത് മതിയല്ലോ.. ”
ഗൗരി ചിരിയോടെ പറഞ്ഞു..

**********

” വിട്..വിട്… കിച്ചുവേട്ടാ…”

പാറു ഒരുവിധം അവന്റെ കൈ തള്ളി മാറ്റി കൊണ്ട്‌ പറഞ്ഞു…

ദേവ് പതിയെ കൈ വിട്ടു…

” ദുഷ്ടൻ… എന്നെ കൊല്ലാൻ നോക്കുവാണോ…. ”

അവള് ഒന്ന് ചുമച്ച് കൊണ്ട് പറഞ്ഞു.

” നീ അല്ലെടി ദുഷ്ട…”

ദേവ് തിരിച്ചും അവളെ നോക്കി…

“ഞാ.. ഞാൻ എന്ത് ചെയ്തെന്നാ… ”

അവള് അവനെ കലിപ്പിച്ച് നോക്കി…

“സാരി ഞാന്‍ ഉടുത്തോളാം… കിച്ചുവേട്ടൻ ചെല്ല് എന്ന് പറഞ്ഞു എന്നെ മുറിക്ക് പുറത്തേക്ക് ആക്കിയത് നീ അല്ലെടീ ദുഷ്ടേ….”

അവന്‍ മീശ പിരിച്ച് കൊണ്ട് അവള്‍ക്കു അടുത്തേക്ക് വന്നു..

അപ്പോഴാണ് അവള്‍ക്ക് തന്റെ നില്‍പ്പിനെ കുറിച്ച് ബോധം വന്നത്…

ഉടുക്കാൻ വച്ചിരുന്ന സാരി കിടക്കയിൽ ആണുള്ളത്…

അവള് ഇരു കൈകളും മാറത്തു പിണച്ചു വച്ചു…

പിന്നെ തല താഴ്ത്തി നിന്നു…

” അത് പിന്നെ.. ഞാൻ ഉടുക്കാൻ നിന്നതാണ്.. അപ്പൊഴല്ലേ അമ്മ വിളിച്ചത്..”

അവള് തല ഉയർത്താതെ തന്നെ പറഞ്ഞു…

“എന്തോ… എങ്ങനെ… ദുഷ്ടേ.. ഞാൻ എന്റെ പിള്ളാരെ ഒന്ന് കാണട്ടേ എന്ന് വച്ച് സാരി ഉടുപ്പിച്ച് തരാൻ വന്നപ്പോൾ നീ എന്നെ ഓടിച്ചില്ലേ….”

ദേവ് അവള്‍ക്കു അടുത്തേക്ക് കുറച്ചു കൂടെ നീങ്ങി നിന്നു…

” ദേ.. കിച്ചുവേട്ടാ… വേണ്ട… സമയം വൈകി… ഇനിയും വൈകിയാൽ ശരിയാവില്ല… ”

പാറു അവനെ തള്ളി മാറ്റാൻ ശ്രമിച്ചു…

” ഇനി എന്ത് വൈകിയാലും എനിക്ക് ഒന്നുമില്ല.. ഞാൻ എന്റെ പിള്ളാരെ കണ്ടിട്ടേ പോകുള്ളൂ…”

ദേവ് താഴേക്കു കുനിഞ്ഞു കൊണ്ട് പറഞ്ഞു..പിന്നെ അവളുടെ വെളുത്തു വയറിൻ മേല്‍ ഉമ്മ വച്ചു.. സ്വര്‍ണ്ണ നിറത്തില്‍ ഉള്ള രോമരാജികളാൽ നിറഞ്ഞ ആ വയറിന്റെ മേലെ അവന്‍ പിന്നെയും ചുംബിച്ചു…

” കിച്ചുവേട്ടാ.. ദേ ഇങ്ങനെ ഉമ്മ വെക്കാൻ തുടങ്ങിയാൽ. മക്കള് പെട്ടെന്ന് പുറത്തേക്ക് വരും.. അച്ഛനേക്കാൾ കുറുമ്പ് ആണ് മക്കള്ക്ക്…”

പാറു ചിരിയോടെ അവന്റെ തലയിൽ തലോടി…

“നീ മിണ്ടാതെ ഇരുന്നോ.. ഞാനേ എന്റെ മക്കളോട് സംസാരിക്കുകയാണ്….”

അവളുടെ ചെറുതായി വീര്ത്ത വയറിന്റെ മേലെ ചുംബിച്ചു കൊണ്ട് തന്നെ അവന് പറഞ്ഞു…

” ഉവ്വേ.. മക്കള് വരുന്നതിന് മുന്നേ തന്നെ ഞാന് പടിക്ക് പുറത്ത് ആയി.. ഇനി പ്രസവം കഴിയുമ്പോഴേക്കും എന്നെ നാട് കടത്തുന്ന ലക്ഷണം ആണല്ലോ.

പാറു പരിഭവത്തോടെ പറഞ്ഞു…

” എടി പൊട്ടിക്കാളി…. ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ.. നീ അല്ലെ എന്റെ കുഞ്ഞാവാ… എന്റെ പാറു…”

എണീറ്റു നിന്ന് അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് അവന് പറഞ്ഞു..

” അതൊക്കെ വെറുതെയാ… ഇപ്പൊ പഴയത് പോലെ സ്നേഹം ഒന്നുമില്ല… ”

അവള് മുഖം വീർപ്പിച്ച് നിന്നു…

“ഓഹോ.. അങ്ങനെ ആണോ.. എന്നാൽ പിന്നെ ചേട്ടൻ ഇപ്പൊ തന്നെ സ്നേഹിക്കാം.. അത് കഴിഞ്ഞിട്ട് മോള് തീരുമാനിക്കു..”

അവളുടെ നേര്ക്കു മുഖം കുനിച്ച് കൊണ്ട് അവന് പറഞ്ഞു…

” അയ്യേ… വഷളന്… ”

പാറു അവന്റെ നെഞ്ചില് തള്ളി കൊണ്ട് അവനെ പുറകിലേക്ക് മാറ്റി…

“അയ്യോ ടി… ഞാൻ വഷളന് ആയതു കൊണ്ടാണ് മോള് ഇപ്പൊ ഇങ്ങനെ നില്ക്കുന്നത്… അല്ലേലു കാണാമായിരുന്നു… ”

ദേവ് കുഞ്ഞ് കുട്ടികളെ പോലെ മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു…

“ആഹ്.. അത് തന്നെയാ പറഞ്ഞത്.. എന്നെ പറഞ്ഞു പറ്റിച്ച് കല്യാണം കഴിഞ്ഞു 9 മാസം ആയപ്പോഴേക്കും എന്നെ ഈ പരുവത്തിൽ ആക്കിയത് അല്ലെ… ”

അവള് കുസൃതി ചിരിയോടെ പറഞ്ഞു…

” ശരിക്കും ഇത് തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ പാറു നിനക്ക്.നമ്മുടെ മക്കള് ഇപ്പൊ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ…..”

ദേവിന്റെ ശബ്ദം ഇടറിയിരുന്നു…

“അയ്യോടാ… എന്റെ ചെക്കന് അപ്പോഴേക്കും സെന്റി ആയോ.. ”

അവന്റെ ചുമലില് പിടിച്ചു അവള് തനിക്കു നേരെ നിര്ത്താന് ശ്രമിച്ചു…

അവന് അവളുടെ കൈ തട്ടി മാറ്റി കൊണ്ട്‌ പുറത്തേക്ക് പോകാൻ തുനിഞ്ഞു…

” ദേ.. കിച്ചുവേട്ടാ… ഇങ്ങോട്ട് നോക്ക്… എന്റെ കണ്ണിലേക്ക് നോക്കു… ”

പാറു ഇടറിയ സ്വരത്തില് പറഞ്ഞ്‌ കൊണ്ട് അവന്റെ കൈയിൽ പിടിച്ചു തടഞ്ഞു…

ദേവ് ഇല്ല എന്ന അര്ത്ഥത്തില് തല ഇരുവശത്തേക്കും ചലിപ്പിച്ചു….

“ദേ. എന്റെ കലിപ്പൻ ഇങ്ങോട്ട് നോക്കിക്കേ… ഇങ്ങോട്ട്.. എന്റെ കണ്ണിലേക്ക്… ”

പാറുവിന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു…

അവള് ദേവിന്റെ മുന്നിലേക്ക് കയറി നിന്നു…

ദേവ് കണ്ണീര് അവളില് നിന്നും മറച്ചു വെക്കാൻ ആയി തല ഒരു വശത്തേക്ക് തിരിച്ചു…

“ഞാന് ഒരു തമാശ പറഞ്ഞത് അല്ലെ ദേവാ…. ഇങ്ങനെ പിണങ്ങല്ലേ.. എന്നോട്.. ദേ ഇവിടെ രണ്ടു പേര് കിടന്നു ചവിട്ടാന് തുടങ്ങി…”

പാറു അവന്റെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു…

“അത്. താന് പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോ…”

ദേവ് നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു…

” എന്റെ പുണ്യം അല്ലെ കിച്ചുവേട്ടാ നിങ്ങള്… എന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ ഞാന് എങ്ങനെയാ വേണ്ടെന്ന് പറയുക.. അങ്ങനെ ഒരാളുടെ അംശം അല്ലെ എന്റെ വയറ്റിൽ വളരുന്നത്‌.. അതും ഒന്നല്ല.. രണ്ടു പേര്…”

ദേവിന്റെ കൈകൾ തന്റെ വയറിലേക്ക് ചേര്ത്തു പിടിച്ചു കൊണ്ട് അവള് പറഞ്ഞു…

അവളുടെ മിഴികള് നിറഞ്ഞു ഒഴുകി…

” ദേ.. പാറു.. കരയരുത്.. ഡോക്ടർ പറഞ്ഞത് ഓര്മ്മയില്ലേ… എന്റെ പാറു ഒന്ന് ചിരിച്ചേ… ”

അവളുടെ കണ്ണീര് തുടച്ച് കൊണ്ട് അവന് പറഞ്ഞു…

” എന്റെ ലോകം നിങ്ങൾ ആണ് കിച്ചുവേട്ടാ… നമ്മുടെ മക്കളും.. അതിൽ കവിഞ്ഞു എനിക്ക് ഒന്നും ഇല്ല… ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞത് അല്ലെ നേരത്തെ… അല്ലാതെ എന്റെ മക്കള് എനിക്ക് ഭാരമാണ് എന്ന് ഞാൻ പറയുമോ… കല്യാണം കഴിഞ്ഞിട്ടു വർഷങ്ങൾ ആയി ഒരു കുഞ്ഞിന് വേണ്ടി ആറ്റു നോറ്റ് കാത്തിരിക്കുന്ന എത്രയോ ആൾക്കാർ ഉണ്ട്.. അത് വച്ച് നോക്കിയാൽ ഞാന് ഭാഗ്യവതി അല്ലെ.. ഒന്നല്ല രണ്ടു പേരെ ദൈവം എനിക്ക് തന്നില്ലേ… ”

പാറു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു…

അവളുടെ കണ്ണീര് വീണു അവന്റെ ഷർട്ട് നനഞ്ഞു…

” ശെടാ… ഈ പെണ്ണ് എന്റെ ഷർട്ട് മൊത്തം നനച്ചല്ലോ… ഇനിയിപ്പൊ എന്ത് ചെയ്യും… ”

ദേവ് വിഷയം മാറ്റാന് എന്നോണം പറഞ്ഞു..

” ഷർട്ട് നനഞ്ഞു പോയെങ്കിലേ നന്നായി പോയി. എന്നെ കരയിച്ചിട്ട് അല്ലെ… നോക്കിക്കോ നമ്മുടെ മക്കള് വന്നാൽ ഞാന് നല്ല ഇടി വാങ്ങിച്ചു തരും അവരുടെ കൈയിൽ നിന്ന്.. ”

അവള് പരിഭവത്തോടെ അവന്റെ നെഞ്ചില് കൈ കൊണ്ട് കുത്തി…

” ടി പെണ്ണേ പതിയെ… എന്റെ നെഞ്ച് കലങ്ങി പോകും… അല്ല നിനക്ക് സാരി ഉടുക്കണ്ടേ.. ഇനിയും നിന്നാൽ നമ്മള് ലേറ്റ് ആവും… പിന്നെ നിന്റെ ഇച്ചന്റെ വായിലിരിക്കുന്നത് ഞാന് തന്നെ കേൾക്കണം… പുന്നാര പെങ്ങളെ അവന് ഒന്നും പറയില്ലല്ലോ…”

ദേവ് കുറുമ്പോടെ പറഞ്ഞു…

“അയ്യോ.. ഞാന് അത് മറന്നു.. കിച്ചുവേട്ടൻ. താഴേക്കു പോകുന്ന വഴി അമ്മയെ ഇങ്ങോട്ട് വിടുമോ… ഞാൻ വേഗം റെഡി ആയി വരാം.. ”

അവള് കിടക്കയിൽ ഇരുന്ന സാരി എടുക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…

” ഓഹ്.. അതിനിപ്പോ എന്തിനാ അമ്മ.. ഞാനില്ലേ ഇവിടെ.. നീ ഇങ്ങു വാ പെണ്ണേ..”

അവളുടെ കൈയിൽ പിടിച്ചു നിർത്തി കൊണ്ട് അവന് പറഞ്ഞു.. പിന്നെ അവളുടെ കൈയ്യിൽ നിന്നും സാരി വാങ്ങിക്കൊണ്ട് ഉടുപ്പിക്കാൻ തുടങ്ങി…

“വയറു വരുന്നത് അല്ലാതെ നീ തടി വെക്കുന്നില്ലല്ലോ പാറു.. സാധാരണ ഗര്ഭിണികളു ആദ്യ മൂന്ന് മാസം കഴിയുമ്പോഴേക്കും അത്യാവശ്യം തടിക്കാന് തുടങ്ങും. നീ എന്താ ഇങ്ങനെ.. ഇതിപ്പൊ അഞ്ചാം മാസം ആണ്…. അതോ ആ വിറ്റാമിന് ടാബ്ലറ്റും സിറപ്പും ഒന്നും മര്യാദയ്ക്ക് നീ കഴിക്കുന്നില്ലേ…”

ദേവ് സാരിയുടെ അരയിലെ പ്ലീറ്റ് എടുക്കുന്നതിന് ഇടയില് ചോദിച്ചു…

” അത്.. പിന്നെ… ആദ്യ മൂന്ന് മാസം നല്ല ശർദ്ധി ആയിരുന്നല്ലോ… അത് കൊണ്ടല്ലേ… ”

അവള് അവനെ നോക്കി ഇളിച്ചു കാണിച്ചു…

” അല്ലാതെ മര്യാദയ്ക്ക് മരുന്നും ഫുഡും കഴിക്കാഞ്ഞിട്ട് അല്ല അല്ലെ… ”

ദേവ് ദേഷ്യത്തില് അവളെ നോക്കി…

“എന്റെ പൊന്നു ദേവാ.. അസുരൻ ആകല്ലേ… ഞാന് കഴിക്കുന്നുണ്ട്… ശരി ആയിക്കോളും എല്ലാം… ”

അവള് അവന്റെ താടിയില് പിടിച്ചു കൊഞ്ചി ച്ചു…

“ഇല്ല.. ഞാനൊന്നും പറയുന്നില്ല… പക്ഷേ മര്യാദയ്ക്ക് സ്വന്തം ശരീരം നോക്കിയില്ലെങ്കിൽ എന്റെ സ്വഭാവം മാറും.. കേട്ടല്ലോ…”

അവന് അരയിലെ പ്ലീറ്റ് എടുത്തു കൊണ്ട് പറഞ്ഞു…

” മം.. ഇങ്ങു തന്നേക്ക്.. ഞാൻ കുത്താം…”

അവള് അവന്റെ നേര്ക്കു കൈ നീട്ടി..

“അയ്യടാ… ഇത്രയും ചെയ്യാൻ പറ്റുമെങ്കില് ഇത് കുത്താനും എനിക്ക് അറിയാം.. ”

ദേവ് പ്ലീറ്റ് എടുത്തതുമായി അവള്ക്ക് അരികിലേക്ക് വന്നു…

പിന്നെ അവന് തന്നെ അത് കുത്തി കൊടുത്തു…

” എന്റെ മോള് വേറെ ഒന്നും കരുതണ്ടട്ടോ… ഒരു ആണിന്റെ മനസ്സിൽ കാമം മാത്രമല്ല… സ്വന്തം ചോരയെ ഉദരത്തിൽ ചുമക്കുന്ന പെണ്ണിനോട് അതിനുമപ്പുറം വാത്സല്യവും ബഹുമാനവുമാണ് തോന്നുക… കേട്ടോടി പൊട്ടി കാളി…”

അവളുടെ നെറ്റിയില് തന്റെ നെറ്റി കൂട്ടി മുട്ടിച്ച് കൊണ്ട് അവന് പറഞ്ഞു…

പാറുവിന്റെ കണ്ണുകൾ സന്തോഷത്തില് നിറഞ്ഞു..

” ശരിക്കും പറഞ്ഞാൽ നിങ്ങള് ഒരു അല്ഭുതം ആണ് ആണ് കിച്ചേട്ടാ… എനിക്ക് കിട്ടിയ നിധി… എന്നെ ഇത്രയും മനസ്സിലാക്കാൻ നിങ്ങള്ക്കു മാത്രമേ പറ്റു…”

അവന്റെ തല താഴ്ത്തി പിടിച്ചു കണ്ണില് ചുംബിച്ചു കൊണ്ട് അവള് പറഞ്ഞു.. പിന്നെ അവന്റെ നെഞ്ചില് അവളുടെ പേര് പച്ച കുത്തിയ ഭാഗത്ത് ചുംബിച്ചു കൊണ്ട് അവനെ പുണർന്നു…..

ദേവും അവളെ മാറോട് ചേര്ത്തു പിടിച്ചു…

കുറച്ചു നേരം രണ്ട് പേരും ആ നില്പ്പ് തുടർന്നു…

“അതേയ്… നമുക്ക് പോകണ്ടേ… ഇനിയും നിന്നാൽ ശരിയാവില്ല.. ഇനി എന്റെ മോള് ഒരുങ്ങാന് നോക്ക്… ”

അവന് അവളെ മാറ്റി നിർത്തി കൊണ്ട് പറഞ്ഞു…

” ആ ഞാൻ അത് മറന്നു.. അല്ലേലും ഈ ദേവന് എന്റെ അടുത്ത് വരുമ്പോ ഞാൻ എല്ലാം മറക്കും”

അവന്റെ കണ്ണില് തഴുകി കൊണ്ട് അവള് പറഞ്ഞു.

അവള് തിരിഞ്ഞു മേശപ്പുറത്ത് ഇരുന്ന കുങ്കുമ ചെപ്പു എടുത്തു അവന് നേരെ തിരിഞ്ഞു..

കാര്യം മനസ്സിലായത് പോലെ അവന് ഒരു നുള്ള് കുങ്കുമം അവളുടെ സിന്ദൂര രേഖയില് ചാർത്തി…

അവളുടെ താലി പിടിച്ചു നേരെ ഇട്ടു കൊടുത്തു…

കാതില് ഒരു കുഞ്ഞു ജിമ്മിക്കിയും… കണ്ണില് കൺമഷിയും… രണ്ടു കൈയിലും ഓരോ കുഞ്ഞ് വളകള് വീതം… നെറ്റിയില് ഒരു കുഞ്ഞു പൊട്ടു.. മുടി ചീകി ചെറുതായി പിന്നിയിട്ടു.. തീർന്നു അവളുടെ ഒരുക്കം..

ഒരു മേക്കപ്പും ഇല്ലാതെ തന്നെ അവളെത്ര സുന്ദരി ആണെന്ന് അവന് ഓര്ത്തു…

പച്ചയും ചുവപ്പും ഇട കലര്ന്ന ഒരു കാഞ്ചീപുരം സാരി ആയിരുന്നു അത്…

സാരിയുടെ മുന്താണി അവള് അഴിച്ചിട്ടിരുന്നു..

“ഇപ്പഴാ എന്റെ പാറു ഏറ്റവും സുന്ദരി ആയതു…”

അവളുടെ നീലകല്ല് പതിപ്പിച്ച മൂക്കുത്തിയില് തൊട്ടു കൊണ്ട് അവന് പറഞ്ഞു..

അവളുടെ മുഖം നാണം കൊണ്ട് വിടര്ന്നു..

അത് മറയ്ക്കാൻ എന്നോണം അവള് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

ഒരു കൈ കൊണ്ട് അവളെ ചേര്ത്തു പിടിച്ച് മറു
കൈ കൊണ്ട് അവന് അവളുടെ വയറിൽ തലോടി…

**********

“അപ്പു എന്തിയേ അമ്മേ… റെഡി ആയോ അവള്..”

ദേവിന്റെ കൈകൾ പിടിച്ചു പതിയെ താഴേക്കു ഇറങ്ങി വന്നു കൊണ്ട് പാറു ചോദിച്ചു..

“മോളേ പതിയെ.. ഇത്രയും വേഗത്തില് നടക്കാന് പാടില്ല… വയറ്റിൽ ഒന്നല്ല രണ്ട് ആള്ക്കാര് ആണ് ഉള്ളതു…”

ദേവി അവളെ സ്നേഹത്തോടെ ശാസിച്ചു..

” എന്റെ അമ്മേ.. ഇവിടെ ഒരാൾ എന്റെ കൈ വിടുന്നില്ല.. പിച്ച വച്ച് നടക്കുന്നത് പോലെ ഉണ്ട്.. അപ്പു എന്തിയേ അമ്മേ…”

പാറു വീണ്ടും ചോദിച്ചു..

” മുറിയില് ഉണ്ട് മോളേ… ഗൗരി അവളെ ഒരുക്കുന്നുണ്ട്.. വരുന്നില്ല എന്നൊക്കെ കുറേ പറഞ്ഞു അവള്… ഗൗരി പിടിച്ച പിടിയാലെ ഒരുക്കുന്നുണ്ട്… ”

ദേവി നിറഞ്ഞു വന്ന കണ്ണുകൾ അവരില് നിന്നും മറച്ച് വെക്കാൻ തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു…

“അമ്മേ.. എന്തിനാ ഈ കണ്ണീര്… അവള്ക്കു ഒന്നുമില്ല.. എല്ലാം ശരിയാവും… ഇപ്പൊ തന്നെ ഇത്രയും മാറ്റം ഇല്ലേ… ഇനി ട്രീറ്റ്മെന്റ് എടുത്താൽ എല്ലാം ശരിയാവും.. എനിക്ക് ഉറപ്പുണ്ട്…”

അവരെ തിരിച്ച് തനിക്ക് അഭിമുഖമായി നിർത്തി കൊണ്ട് അവരുടെ കണ്ണ് നീര് തുടച്ചു മാറ്റി കൊണ്ട്‌ അവള് പറഞ്ഞു…

” ആഹ്.. ഇവിടെ പിന്നെയും കരച്ചില് തുടങ്ങിയോ.. എന്താ ദേവി ഇത്… ”

അകത്തേക്ക് വന്ന മാധവനും ഗോപിയും അത് കണ്ടു പറഞ്ഞു…

ദേവി കഷ്ടപ്പെട്ട് ഒന്ന് പുഞ്ചിരിക്കാന് ശ്രമിച്ചു..

“ആഹാ.. അച്ഛന്റെ മോള് സുന്ദരി ആയല്ലോ ഇന്ന്…”
മാധവന് അപ്പുവിനെ ചേര്ത്തു നിർത്തി കൊണ്ട്‌ പറഞ്ഞു…

” ശരി ആണല്ലോ മാധവാ.. എന്റെ മോള് ഇന്ന് നല്ല സുന്ദരി ആയിട്ട് ഉണ്ടല്ലോ…”

ഗോപിയും വാത്സല്യത്തോടെ പറഞ്ഞു…

പാറു സ്നേഹത്തോടെ രണ്ട് അച്ഛന്മാരെയും ചേര്ത്തു പിടിച്ചു…

” ദേവി… ഇതാരാ എന്ന് നോക്കിയേ…”

ഗൗരിയുടെ ശബ്ദം കേട്ടിടത്തേക്ക് എല്ലാവരും തിരിഞ്ഞു നോക്കി…

വീൽചെയറും തള്ളി കൊണ്ട് ഗൗരി അവര്ക്കു അടുത്തേക്ക് വന്നു…

അതിൽ ഇരിക്കുന്ന ആളെ കണ്ടു എല്ലാവരുടെയും കണ്ണുകള് നിറഞ്ഞു…

“അപ്പു… അപ്പു…”

പാറു അവള്ക്കു അരികിലേക്ക് നടന്നു…

വീൽചെയറിൽ ഇരുന്ന അപ്പു ഒന്ന് പുഞ്ചിരിച്ചു…

പാറുവിന്റെ സെയിം കളറിൽ ഉള്ള ഒരു ധാവണിയായിരുന്നു അവള് ധരിച്ചത്…

കഴുത്തിൽ ഒരു നേരിയ ഗോള്ഡന് ചെയിന്. കാതില് പച്ചയും ചുവപ്പും കല്ലുകൾ പതിപ്പിച്ച ജിമിക്കി…

ഇരു കൈകളിലുമായി ചുവപ്പും പച്ചയും നിറത്തിലുള്ള വളകള്… അവളുടെ ഭംഗിയുള്ള നീണ്ട വിടര്ന്ന കണ്ണുകൾ മനോഹരമായി എഴുതിയിട്ടുണ്ട്..

ഭംഗിയുള്ള പുരികങ്ങൾ.. അവയ്ക്ക് നടുവില് ആയി ഒരു കുഞ്ഞു ചുവപ്പ് പൊട്ട്…

മൂക്കിൻ തുമ്പത്തെ വെള്ള കല്ല് പതിപ്പിച്ച മൂക്കുത്തി..

ആ ഒരുക്കങ്ങള്ക്ക് ഇടയിലും അവള് അതി സുന്ദരി ആയിരുന്നു…

പാറു കണ്ണില് നിന്നും ഒരു നുള്ള് കണ്മഷി എടുത്തു അവളുടെ ചെവിക്കു പിറകില് ആയി തൊട്ട് കൊടുത്തു…

അപ്പു ഒന്ന് പുഞ്ചിരിക്കാന് ശ്രമിച്ചു…

“ഞാൻ വരുന്നില്ല എന്ന് പറഞ്ഞതാണ്… ഗൗരിയമ്മയാണ് നിര്ബന്ധം പിടിച്ചത്..”

അപ്പുവിന്റെ കണ്ണുകളില് നീർത്തിളക്കം വന്നു…

“വരാതെ പിന്നെ… എന്റെ അപ്പു ഇല്ലാതെ എങ്ങനെയാ…”
പാറു അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു..

“ഞാനീ വീൽചെയറും കൊണ്ട് അതിനിടയില്.. എന്തിനാ പാറു… ”

അപ്പു നിസ്സഹായതയോടെ പാറുവിനെ നോക്കി..

“മിണ്ടാതെ ഇരുന്നോ പെണ്ണേ.. ഭദ്രേട്ടൻ കേൾക്കണ്ട… പുന്നാര പെങ്ങള് ഇങ്ങനെ ഒക്കെ പറഞ്ഞു എന്ന് അറിഞ്ഞാല് അറിയാലോ ഏട്ടന്റെ കാര്യം.. ഇപ്രാവശ്യം നിന്നെ അങ്ങോട്ട് കൂട്ടാൻ ആണ് തീരുമാനം.. എല്ലാം ശരിയാകും പെണ്ണേ… നിന്റെ ഈ കാലിൽ ചിലങ്ക അണിയുന്നത് എല്ലാവർക്കും കാണണം…ദാ ഇവിടെ ഉള്ള രണ്ടു പേര്ക്കും.. പെട്ടെന്ന് തന്നെ… ”

പാറു അവളെ തന്റെ വയറിനോട് ചേര്ത്തു പിടിച്ചു കൊണ്ട് പറഞ്ഞു…

അപ്പു ചെറു പുഞ്ചിരിയോടെ അവളുടെ വയറിലേക്ക് ചെവിയോർത്തു….

(തുടരും)

(” നീ നടന്ന വഴികളിലൂടെ ” മറ്റൊരു പരീക്ഷണം ആണ്… എല്ലാം നിങ്ങള്ക്കു അറിയാവുന്ന കഥാപാത്രങ്ങൾ ആണ്.. വലിയ ട്വിസ്റ്റ്കള് ഒന്നും പ്രതീക്ഷിക്കരുത്.. 😌 😌

ഒരു സാധാരണ കഥ.. അത്രയെ കരുതാവു… ഡെയിലി പോസ്റ്റ് ചെയ്യാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.. എന്നാലും പറ്റുന്ന പോലെ ഞാന് പോസ്റ്റ് ചെയ്യാം.. അല്ലെങ്കിൽ രണ്ട് ദിവസം കൂടുമ്പോഴു പോസ്റ്റ് ചെയ്യാം…

ഒരിക്കല് കൂടി “അപൂര്വരാഗം” വായിക്കാത്തവർക്ക് കഥ മനസ്സിലാക്കാൻ ബുദ്ധിമുട്ട് ആവും… ഇത് ഒരാളുടെ മാത്രം പ്രണയ കഥ അല്ല.. ദേവിന്റെയും പാറുവിന്റെയും പ്രണയവും കഥയില് വരും.. അവരെ നാട് കടത്തി കൊണ്ടു മറ്റുള്ളവരുടെ കഥ എഴുതാൻ വയ്യാ… ഹരിയും രുദ്രയും ദക്ഷയും ഭദ്രനും അഭിയും അപ്പുവും ഒക്കെ വരും… 😉

ഒരിക്കല് കൂടി സ്നേഹപൂര്വ്വം ❤️)

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹