Wednesday, January 15, 2025
GULFLATEST NEWS

ആരാധനാലയങ്ങൾക്ക് സമീപം പരസ്യം പാടില്ല ; ഖത്തർ മന്ത്രാലയം

ദോഹ: ദോഹ: പരസ്യം നൽകുന്നതിനുള്ള ചട്ടങ്ങൾ പരിഷ്കരിച്ച് ദോഹ മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തറിൽ ആരാധനാലയങ്ങൾക്കും പൈതൃക സ്ഥലങ്ങൾക്കും സമീപം പരസ്യങ്ങൾ പാടിലെന്നു നിർദേശമായി. പുതുക്കിയ നിയമങ്ങളും നടപടിക്രമങ്ങളും മന്ത്രാലയത്തിന്റെ അഡ്​വർടൈസ്‌മെന്റ് ഗൈഡിന്റെ രണ്ടാം പതിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.

ഖത്തർ നാഷണൽ വിഷൻ ഡോക്യുമെന്റ് 2030 പ്രകാരം മന്ത്രാലയം നടപ്പാക്കുന്ന തന്ത്രപ്രധാന പദ്ധതികളിലൊന്നാണിത്. സ്ഥിരമായി സ്ഥാപിക്കപ്പെട്ടവ, എടുത്തുമാറ്റാവുന്നവ, പരമ്പരാഗത, ഇ-സൈൻ ബോർഡുകൾ, സ്ഥിരമോ താൽക്കാലികമോ ആയ പരസ്യങ്ങൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകളും നടപടിക്രമങ്ങളും ഗൈഡിൽ അടങ്ങിയിരിക്കുന്നു.

പരസ്യങ്ങൾക്കുള്ള ലൈസൻസുകൾ റദ്ദാക്കൽ-പുതുക്കൽ, പുതിയവ നൽകൽ തുടങ്ങിയ ഇ-അഡ്വർടൈസിംഗ് ലൈസൻസിംഗുമായി ബന്ധപ്പെട്ട രേഖകളും ഗൈഡിൽ പരാമർശിക്കുന്നുണ്ട്. അതേസമയം, പത്രങ്ങൾ, മാസികകൾ, ജേണലുകൾ, വെബ് സൈറ്റുകൾ, റേഡിയോ, ടെലിവിഷനുകൾ, സിനിമാ സ്ക്രീനുകൾ എന്നിവയിലെ പരസ്യം സംബന്ധിച്ച വ്യവസ്ഥകൾ ഗൈഡ് പരാമർശിക്കുന്നില്ല.