Wednesday, May 1, 2024
LATEST NEWS

വിശ്രമിച്ച് സ്വർണവില; ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 38,200 രൂപ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ രണ്ട് തവണയാണ് സ്വർണ വില മാറിമറിഞ്ഞത്. രാവിലെ 320 രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ ഉച്ചയോടെ ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് 38,200 രൂപയാണ്.

Thank you for reading this post, don't forget to subscribe!

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ ഉച്ചയോടെ 25 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,775 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്നലെ രാവിലെ 40 രൂപ വർധിച്ചിരുന്നു.  18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്നലെ ഇടിഞ്ഞിരുന്നു. 20 രൂപയാണ് കുറഞ്ഞത്.  18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 100 രൂപയാണ്.