ദേശീയ ഗെയിംസ്; 100 മീറ്റര്‍ ബട്ടര്‍ ഫ്ളൈയില്‍ സ്വര്‍ണം സ്വന്തമാക്കി സജന് പ്രകാശ്
അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഒളിമ്പ്യൻ സജൻ പ്രകാശാണ് കേരളത്തിനായി സ്വർണം നേടിയത്. 55.32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സജൻ സ്വർണം നേടിയത്.
ഞായറാഴ്ച നടന്ന 200 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ സജൻ വെള്ളി മെഡൽ നേടിയിരുന്നു. 1:52.43 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെള്ളി മെഡൽ നേടിയത്. കർണാടകയുടെ അനീഷ് ഗൗഡയാണ് ഈ ഇനത്തിൽ സ്വർണം നേടിയത്.
ഞായറാഴ്ച നടന്ന വനിതാ റോവിങ്ങില്‍ ഫോര്‍ വിഭാഗത്തില്‍ കേരളം സ്വർണ്ണ മെഡൽ നേടിയിരുന്നു. വിജിന മോൾ, ആവണി, അശ്വിനി കുമാരൻ, അനുപമ ടി.കെ എന്നിവരാണ് കേരളത്തിനായി സ്വർണം നേടിയത്.