Thursday, November 14, 2024
LATEST NEWSTECHNOLOGY

റിലയൻസ് ജിയോ 5ജി ബീറ്റാ ട്രയൽ ആരംഭിച്ചു

മുംബൈ: മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ റിലയൻസ് ജിയോ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയൽ ആരംഭിച്ചു. ബീറ്റാ ട്രയൽ ഇന്നലെയാണ് ആരംഭിച്ചത്. ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ട്രയലിന്‍റെ ഉപയോക്താക്കൾക്ക് നിലവിൽ 1 ജിബിപിഎസിനെക്കാൾ കൂടുതൽ വേഗത ലഭിക്കും.

ഡൽഹിയിലെ ലുറ്റിയൻസ് സോണിലെ ചാണക്യപുരിയിലെ ഉപയോക്താക്കൾക്ക് 1 ജിബിപിഎസിലധികം ഇന്‍റർനെറ്റ് വേഗതയാണ് ലഭിച്ചത്. നിലവിൽ ഇൻവിറ്റേഷൻ ബേസിലൂടെ മാത്രമാണ് 5ജി സേവനങ്ങൾ ലഭ്യമാവുക. ക്രമേണ, നഗരത്തിലുടനീളമുള്ള ഉപയോക്താക്കൾക്ക് ഘട്ടം ഘട്ടമായി 5 ജി സിഗ്നലുകൾ ലഭിക്കാൻ തുടങ്ങും.

‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ സ്റ്റാൻഡ്-എലോൺ 5 ജി സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. 5 ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ‘ജിയോ വെൽക്കം ഓഫർ’ ഉള്ള ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ജിയോ സിം 5 ജി ഹാൻഡ്സെറ്റിലേക്ക് മാറ്റേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി ജിയോ ട്രൂ 5ജി സേവനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും.