Thursday, November 14, 2024
LATEST NEWSTECHNOLOGY

മികച്ച സവിശേഷതകളുമായി മോട്ടോ ഇ32 ഇന്ത്യയിലെത്തി

മോട്ടോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ മോട്ടോ ഇ 32 ഇന്ത്യയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി, മെച്ചപ്പെട്ട റിഫ്രഷ് റേറ്റ് എന്നിവയുള്ള ഫോണുകൾ 10,000 രൂപ നിരക്കിൽ ലഭ്യമാകും എന്നതാണ് ഫോണിന്‍റെ പ്രധാന ആകർഷണം. ഒരു സ്റ്റോറേജ് വേരിയന്‍റിൽ മാത്രമാണ് ഫോണുകൾ വരുന്നത്.

4 ജിബി റാമും 64 ജിബി ഇന്‍റേണൽ സ്റ്റോറേജ് വേരിയന്‍റുമാണ് ഫോണിനുള്ളത്. 10,499 രൂപയാണ് ഫോണിന്‍റെ വില. മൊത്തം രണ്ട് കളർ വേരിയന്‍റുകളിലാണ് ഫോണുകൾ വരുന്നത്. ഇക്കോ ബ്ലാക്ക്, ആർട്ടിക് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഫോണുകൾ വരുന്നത്. ഫ്ലിപ്കാർട്ടിലൂടെയും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മാത്രമാണ് ഫോണുകൾ ലഭ്യമാവുക.

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഈ ഫോണുകൾക്കുള്ളത്. 1600× 700 പിക്സലിന്‍റെ എച്ച്ഡി+ റെസല്യൂഷനാണ് ഫോണിനുള്ളത്. ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണുകൾക്കുള്ളത്. എഫ് /1.8 അപ്പെർച്ചറും 2 എംപി ഡെപ്ത് ലെൻസുമുള്ള 50-മെഗാപിക്സൽ മെയിൻ ലെൻസാണ് ഫോണിനുള്ളത്. ഡ്യുവൽ ക്യാപ്ചർ വീഡിയോ, ടൈംലാപ്‌സ്, നൈറ്റ് വിഷൻ, പനോരമ, ലൈവ് ഫിൽട്ടർ എന്നിവയും ഫോണിന്‍റെ ക്യാമറയിലുണ്ട്. 10 വാട്ട് ചാർജിംഗ് വേഗതയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.