Friday, January 17, 2025
HEALTHLATEST NEWS

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്രവ്യാപനശേഷിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് ഉയർന്ന വ്യാപനശേഷിയില്ലെന്ന് പരിശോധനാ റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലം പൂർത്തിയായപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജീനോം സീക്വൻസ് പഠനമനുസരിച്ച്, കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് എ.2 വൈറസ് വകഭേദം മൂലമാണ് ഉണ്ടാകുന്നത്.

എ. 2 വൈറസ് വകഭേദം സാധാരണയായി വ്യാപനശേഷി കുറഞ്ഞതാണ്. രാജ്യത്ത് ഇതുവരെ നാല് മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്. കൊല്ലം, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മൂന്നുപേർക്കും വിദേശയാത്രാ ചരിത്രമുണ്ട്. ഗൾഫിൽ നിന്നെത്തിയ ഇവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. അതേസമയം, രാജ്യത്ത് നാലാമത്തെ മങ്കിപോക്സ് കേസ് ഡൽഹിയിലാണ് സ്ഥിരീകരിച്ചത്. ഇയാൾക്ക് വിദേശയാത്രാ ചരിത്രമില്ല. അതേസമയം, മങ്കിപോക്സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.