മിഴിനിറയാതെ : ഭാഗം 5
എഴുത്തുകാരി: റിൻസി പ്രിൻസ്
അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ ആദിയുടെ മനസ്സിൽ പാർവ്വതിയമ്മ ആയിരുന്നു. അച്ഛൻറെ മരണശേഷം അമ്മയെ താൻ ഒറ്റയ്ക്ക് നിർത്തിയിട്ടില്ല. അമ്മ ഒറ്റയ്ക്ക് ആകാതിരിക്കാൻ വേണ്ടി ആയിരുന്നു മറ്റെങ്ങും പോകാതെ നാട്ടിൽ തന്നെ നിന്ന് പഠിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ പഠിച്ചു സീറ്റ് നേടിയതും. പക്ഷേ ഇപ്പോൾ ഈ യാത്ര തനിക്ക് അനിവാര്യമാണ് കുറേനേരത്തെ യാത്രയ്ക്ക് ശേഷം ആദി കൊല്ലവും കൊട്ടാരക്കരയും ഒക്കെ കടന്ന് പടയണിയുടെ നാടായ പത്തനംതിട്ടയിലേക്ക് പ്രവേശിച്ചു.
അമ്പലങ്ങളുടെ യും ആറന്മുള വള്ളംകളി യുടെയും നാടായ പത്തനംതിട്ടയെ കുറിച്ച് അവന് പ്രത്യേക അറിവുകൾ ഒന്നുമുണ്ടായിരുന്നില്ല മുൻപ് ഈ നാട്ടിൽ വന്നിട്ടുമില്ല പന്തളം രാജവംശവും ആയി ബന്ധമുള്ള ജില്ലയാണ് പത്തനംതിട്ട എന്ന പഠിച്ചിട്ടുണ്ട് കേരളത്തിലെ പ്രമുഖ ക്ഷേത്രമായ ശബരിമല സ്ഥിതിചെയ്യുന്നതും ഇവിടെയാണ് പത്തനംതിട്ട കഴിഞ്ഞുള്ള യാത്രയിൽ മനസ്സിന് വല്ലാത്തൊരു ഫ്രഷ്നസ് അനുഭവിക്കുന്നതായി ആദിക്ക് തോന്നി സഹ്യന്റെ മടിത്തട്ടിലെ ഒരു മലയോര പ്രദേശമാണ് പത്തനംതിട്ട
പോകും വഴിയിൽ പലതരത്തിലുള്ള കൃഷികൾ ആദി കണ്ടിരുന്നു എങ്കിലും അവനെ ഏറെ ആകർഷിച്ചത് കൈത തോട്ടങ്ങൾ തന്നെയായിരുന്നു പമ്പയാറിന് തീരത്തുകൂടെ വണ്ടിയോടിക്കുമ്പോൾ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു മനസ്സിന് വല്ലാത്ത ഒരു കുളിർമ തോന്നിയതായി അവന് തോന്നി അവൻ സ്റ്റീരിയോ ഓൺ ചെയ്തു “തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ ചന്ദനം തൊട്ട് താകാം കുയിലുകൾ പാടുന്ന തൊടിയിലെ പറവകൾ കുസൃതിയായി മൂളി പറന്നത് ആവാം അണിനിലാത്തിരിയിട്ട മണിവിളക്ക് ആയി മനം അഴകോടെ മിന്നി തുടിച്ച് ആവാം ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്ന് ആരോ സ്വകാര്യം പറഞ്ഞതാകാം”
സ്റ്റീരിയോയിൽ നിന്നും പാട്ട് ഒഴുകിയെത്തി “ആരും കൊതിക്കുന്നൊരാൾ വന്നു ചേരും പോലും കോപ്പാണ് അവൻ പുച്ഛത്തോടെ അത് പറഞ്ഞു ചുണ്ടുകൾ കൂർപ്പിച്ചു പലരോടും വഴി ചോദിച്ചു അവൻ സ്വർഗ്ഗപുരത്ത് എത്തി. അപ്പോൾ സമയം രാത്രി 10 മണി ഫോൺ നോക്കിയപ്പോൾ റെയിഞ്ച് കുറവായിരുന്നു. എങ്കിലും ഫോണിൽ നിന്നും വിജയ് തന്ന നമ്പർ എടുത്തു വിളിച്ചു . വിജയുടെ ഫ്രണ്ടിൻറെ ആരോ ഒരാൾ ആണ് ഇയാൾ. വീട് അറേഞ്ച് ചെയ്യാം എന്ന് പറഞ്ഞിരിക്കുന്നത് ഇയാൾ ആണ് “ഹലോ ”
ഹലോ ഞാൻ ഡോക്ടർ ആദിത്യൻ വിജയ് പറഞ്ഞിട്ട് വിളിക്കുക ” ആ മനസ്സിലായി സാറേ ഞാൻ ബാലൻ സാർ എത്തിയോ “ഞാനെത്തി ബാലൻ എവിടെയാ ” ഞാൻ ഇവിടെ പോസ്റ്റ് ഓഫീസിന്റെ അടുത്തുണ്ട് അവിടെയാണ് എൻറെ വീട് അങ്ങോട്ട് വന്നാൽ മതി “ഇവിടെ പോസ്റ്റ് ഓഫീസ്… സോറി എനിക്ക് ഇവിടെ സ്ഥലങ്ങൾ ഒന്നും അറിയില്ല ” സാർ എവിടെ നിൽക്കുന്നു എന്ന് പറഞ്ഞാൽ ഞാൻ അങ്ങോട്ട് വരാം ” ഞാൻ ഇവിടെ പള്ളിയുടെ അടുത്ത് നിൽക്കുന്നത് ” ഞാൻ അങ്ങോട്ട് വരാം “ഒക്കെ ബാലൻ ആദി അവിടെ മുഴുവൻ നോക്കി ഒരു കടകൾ പോലും തുറന്നിട്ടില്ല.
ഒന്ന് രണ്ട് സ്ട്രീറ്റ് ലൈറ്റ് വെട്ടം ഒഴിച്ചാൽ ബാക്കി അന്ധകാരം ആണ്. ശരിക്കും ഒരു നല്ല ഗ്രാമീണ അന്തരീക്ഷം അവിടെ ഉണ്ടെന്ന് ആദിക്ക് തോന്നി. കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം ബാലൻ എത്തി കയ്യിൽ ഒരു ടോർച്ചുമായി ” സാർ വന്നിട്ട് കുറേ നേരമായി അല്ലേ സ്നേഹത്തോടെ അയാൾ ചോദിച്ചു “ബാലൻ ? മനസ്സിലാകാതെ ആദി ചോദിച്ചു ” അതെ ആദി അയാൾക്ക് ഷേക്ക് ഹാൻഡ് നൽകി “വൈകുന്നേരം അവിടെ നിന്നും തിരിച്ചു ഇത്രയും ലേറ്റ് ആകും എന്ന് കരുതിയില്ല ഇവിടെ ഹോട്ടൽസ് വല്ലതും അവൈലബിൾ ആണോ “ഇവിടെ അങ്ങനെ ഒന്നുമില്ല അതൊക്കെ വേണമെങ്കിൽ ടൗണിൽ പോണം ”
രാത്രിയിൽ ഇനി എങ്ങനെയാ ഞാൻ “അത് സാരമില്ല ഇന്ന് വൈകിട്ട് സാറിന് വിരോധമില്ലെങ്കിൽ എൻറെ വീട്ടിൽ കിടക്കാം നാളെ രാവിലെ സാറിന് പറഞ്ഞ വീട്ടിലേക്ക് പോകാം ” ബാലനത് ബുദ്ധിമുട്ടാവില്ലേ ” എനിക്ക് എന്ത് ബുദ്ധിമുട്ട് ആണ് സാറേ ” എങ്കിൽ കയറു കാറിൽ പോകാം കാലത്ത് സൂര്യൻ ഉദിക്കുമുൻപ് വേണിയുടെ വീട്ടിൽ നിന്നും സ്വാതി വീട്ടിലേക്ക് പുറപ്പെട്ടു വന്നപ്പോൾ തന്നെ കണ്ടു ദത്തന്റെ വണ്ടി. അവൾ തൊഴുത്തിലേക്ക് കയറി അവളുടെ ജോലികളിൽ മുഴുകി.
എല്ലാ ജോലികളും ഒതുക്കി സ്കൂളിൽ പോകാൻ ആയി അവൾ റെഡി ആകാൻ പോകുമ്പോൾ ആണ് ഗീത വന്നത് “നീ ഇന്ന് സ്കൂളിൽ പോകണ്ട “അതെന്താ വല്ല്യമ്മേ അവൾ സങ്കടത്തോടെ ചോദിച്ചു “ദത്തേട്ടൻ ഇവിടെ ഉള്ളത് അല്ലെ എന്തേലും ഒക്കെ ഉണ്ടാകേണ്ടത് അല്ലേ എനിക്ക് കയ്യ് വയ്യാന്നു നിന്നോട് ഇനി പ്രേത്യേകിച്ചു പറയണോ ദത്തേട്ടൻ ആണെങ്കിൽ ഇന്ന് തന്നെ തിരിച്ചും പോകും അത് കേട്ടപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നി ഉച്ചക്ക് മീൻകറിയും കപ്പയും ഉണ്ടാക്കിക്കോ “ശരി വല്ല്യമ്മേ രാവിലെ ബാലൻ കൊടുത്ത കട്ടൻചായയിൽ ആണ് ആദി ഉറക്കം ഉണർന്നത് “സാറിന് ഇന്നലെ ഉറക്കം ശരി ആയില്ല എന്ന് തോന്നുന്നു ബാലൻ ചോദിച്ചു
“ഹേയ് കുറച്ചു കൊതുക് കൂടുതൽ ആണ് ആദി ചിരിയോടെ പറഞ്ഞു “അത് കാണും സാറെ ഇവിടെ എല്ലാം റബ്ബർ തോട്ടം അല്ലേ “ഒന്ന് കുളിക്കാൻ എന്താ വഴി ആദി തിരക്കി “അപ്പുറത്ത് ബാത്ത്റൂം ഉണ്ട് സാറെ വെള്ളം നിറച്ചു വച്ചിട്ടുണ്ട് കുളിച്ചോ “ബാലൻ എങ്ങോട്ടാ “ഞാൻ പുഴയിൽ ആണ് കുളിക്കുന്നത് “എങ്കിൽ ഞാനും വരാം ആദി ഉത്സാഹത്തോടെ പറഞ്ഞു “അയ്യോ സാറെ നല്ല അടിയൊഴുക്ക് ഉള്ളത് ആണ് പരിചയം ഇല്ലാത്തവർക്ക് പറ്റില്ല “ആര് പറഞ്ഞു പരിചയം ഇല്ലന്ന് ഞാൻ സ്വിമിങ് ചാമ്പ്യൻ ആരുന്നു
“അതെന്തുവാ സാറെ ബാലന്റെ ചോദ്യം കേട്ട് ആദിക്ക് ചിരി വന്നു “അതൊക്കെ ഉണ്ട് ബാലൻ ചേട്ടൻ വാ അവൻ പല്ലുതേച്ചു കഴിഞ്ഞു വെള്ളത്തിലേക്ക് ഇറങ്ങി നന്നായി ഒന്ന് നീന്തി ഒന്ന് മുങ്ങി നിവർന്നപ്പോൾ വല്ലാത്ത ഒരു ഫ്രഷ്നെസ് അനുഭവപെട്ടു ആദിക്ക് “ചേട്ടാ ഞാൻ താമസിക്കാൻ പോകുന്ന സ്ഥലം ഇവിടെ അടുത്ത് ആണോ “കുറച്ചു ദൂരം ഉണ്ട് എന്താ സാറെ “അല്ല അടുത്ത് ആരുന്നെങ്കിൽ എന്നും വന്നു കുളിക്കാരുന്നു “അവിടെ അത്യാവശ്യം സൗകര്യം ഒക്കെ ഉണ്ട് സാറെ “അതുമതി ആദി തിരിച്ചു ചെല്ലുമ്പോൾ ഫോണിൽ പാർവതിയുടെ 23 മിസ്സ്ഡ് കാൾ ഉണ്ടാരുന്നു അപ്പോൾ ആണ് അവൻ ഓർത്തത് ഇവിടെ വന്നിട്ട് അമ്മയെ വിളിച്ചു പറഞ്ഞില്ല അവൻ പെട്ടന്ന് തിരിച്ചു വിളിച്ചു ഒറ്റ റിങിൽ തന്നെ ഫോൺ എടുക്കപ്പെട്ടു
“ഹലോ അമ്മേ “എത്തിയോ മോനെ “ഇന്നലെ വൈകുന്നേരം എത്തി അമ്മേ റേഞ്ച് കുറവാരുന്നു അതാണ് ഞാൻ വിളിക്കാഞ്ഞത് “മ്മ് നീ വല്ലോം കഴിച്ചോ “ഇല്ല കഴിക്കണം അമ്മേ “ഹോസ്പിറ്റലിൽ പോയോ “ഇല്ല അമ്മേ പോവാ ഞാൻ ഒക്കെ ഒന്ന് സെറ്റ് ആയിട്ട് അമ്മേ വിളിക്കാം “ശരി സമയത്തു ഭക്ഷണം കഴിക്കണം കെട്ടോ “കഴിക്കാം അമ്മ സമയത്ത് മരുന്നൊക്കെ കഴിക്കണം കൂടെ ഞാൻ ഇല്ല എന്ന ബോധം ഉണ്ടാകണം “അതൊക്കെ ഞാൻ ചെയ്തോളാം “മ്മ് പിന്നെ എന്ത് ആവിശ്യം ഉണ്ടേലും വിജയ് വിളിക്കണം
“അതൊക്കെ ഞാൻ ചെയ്തോളാം “ശരി വയ്ക്കട്ടെ “ശരി മോനെ ബാലനോടൊപ്പം ഗോപാലേട്ടന്റെ കടയിൽ പോയി നല്ല സോഫ്റ്റ് പാലപ്പവും കടലകറിയും ആദി കഴിച്ചു രുചിക്ക് വേണ്ടി ഒരു പ്രിസർവേറ്റിവ്സും ഇടാത്ത ആ നാടൻ ഭക്ഷണം ഏറെ രുചി ഉള്ളത് ആണ് എന്ന് അവനു തോന്നി “ആരാ ബാല ഇത് ഗോപാലേട്ടൻ തിരക്കി “നമ്മുടെ ആശുപത്രിയിൽ പുതിയ ഡോക്ടർ ആണ് “ആണോ ഗോപാലേട്ടൻ തലയിൽ കെട്ടിയിരുന്ന തോർത്തു ഊരി ഭവ്യതയോടെ പറഞ്ഞു “അയ്യോ അറിഞ്ഞില്ല സാറെ ആദി ചിരിച്ചു എത്ര നല്ല ആളുകൾ ആണ് അവൻ മനസ്സിൽ ഓർത്തു ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൻ 2000 ന്റെ നോട്ട് എടുത്ത് നീട്ടി
“അയ്യോ ചില്ലറ ഇല്ലല്ലോ സാറെ ഗോപാലേട്ടൻ പറഞ്ഞു സാർ പിന്നെ വരുമ്പോൾ തന്നാൽ മതി “ഞാൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വരുമ്പോൾ ബാക്കി തന്നാൽ മതി ആദി പറഞ്ഞു “സാർ എവിടാ താമസം “നമ്മുടെ മേലേടത്ത് ആണ് ബാലൻ പറഞ്ഞു “മേലേടത്തൊ? ഗോപാലേട്ടൻ ചോദിച്ചു “അവിടെ ചെറിയ ഒരു മുറിയും ബാത്ത്റൂമും ഒക്കെ ഇട്ട് പണിതിട്ടില്ലേ ഒരു കൊച്ചു വീട് പോലെ അവിടെ ആണ് “ഓ അപ്പോൾ ഭക്ഷണം അങ്ങോട്ട് കൊടുത്തു അയക്കണോ ഇവിടെ ഒരു പയ്യൻ ഉണ്ട് “ബുദ്ധിമുട്ട് ആകില്ല എങ്കിൽ ആദി പറഞ്ഞു
“എന്ത് ബുദ്ധിമുട്ട് ഞാൻ കൊടുത്തുവിടാം സാറെ “സന്തോഷം ആദി ചിരിയോടെ പറഞ്ഞു 10 മണി ആയപ്പോൾ ആദിയും ബാലനും കൂടെ മേലേടത്ത് വീട്ടിൽ എത്തിയത് ഹോസ്പിറ്റലിൽ കയറിയിട്ട് ആണ് അവർ എത്തിയത് ഉമ്മറത്തു തന്നെ ദത്തനും ഗീതയും ഉണ്ടാരുന്നു “ആഹാ ദത്തേട്ടൻ ഇവിടെ ഉണ്ടാരുന്നോ ബാലൻ തിരക്കി “ഉം ഇന്നലെ വന്നത് ആണ് ദത്തൻ മറുപടി പറഞ്ഞു ആദി അയാളെ തന്നെ അടിമുടി നോക്കി ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു ഗുണ്ടയുടെ എല്ലാ ഭാവങ്ങളും അയാൾക്ക് ഉണ്ട് ഒത്ത വണ്ണവും അതിനൊത്ത നീളവും കട്ടിയുള്ള മീശയും
“ഇതാണ് നമ്മുടെ ഡോക്ടർ ബാലൻ പരിചയപ്പെടുത്തി ആദി എല്ലാരേം നോക്കി ഒന്ന് പുഞ്ചിരിച്ചു “വല്ല്യ സൗകര്യങ്ങൾ ഒന്നും ഇല്ല കറന്റ്ബില്ല് തരണം വെള്ളത്തിന്റെയും പിന്നെ 3 മാസത്തെ വാടക സെക്യൂരിറ്റി തരണം ദത്തൻ ഗൗരവത്തിൽ പറഞ്ഞു “ആയിക്കോട്ടെ ആദി പറഞ്ഞു “താക്കോൽ കൊടുക്ക് ദത്തൻ ഗീതയോട് പറഞ്ഞു “സ്വാതി എടി ഗീത അകത്തേക്കു നോക്കി വിളിച്ചു “എടി ഈ അസത്ത് എവിടെ പോയി കിടക്കുകയാ
“എന്താ വല്ല്യമ്മേ കിളിമൊഴി പോലെ ഉള്ള സ്വരം കെട്ടാണ് ആദി തലയുർത്തി നോക്കിയത് വാതിൽക്കൽ വെളുത്തു മെലിഞ്ഞു കതിരുപോലെ ഒരു പെൺകുട്ടി ഒരു ദേവിവിഗ്രഹം പോലെ മനോഹരം ആണ് അവൾ അവളുടെ കണ്ണുകൾക്ക് ഒരു കാന്തികശക്തി ഉണ്ടെന്ന് അവനു തോന്നി
(തുടരും ) റിൻസി