Saturday, January 18, 2025
Novel

മിഴിനിറയാതെ : ഭാഗം 20

എഴുത്തുകാരി: റിൻസി പ്രിൻസ്

ഫോട്ടോയിലേക്ക് നോക്കിയ വിജയും ആദിയും പരസ്പരം നോക്കി ഞെട്ടി തരിച്ചു നിന്നു ഫോട്ടോയിലേക്ക് നോക്കിയ ആദി ഒരു നിമിഷം ചിന്തിച്ചു, വർഷങ്ങളായി തന്റെ അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്ന അതേ ഫോട്ടോ, അമ്മയുടെ നഷ്ടപ്പെട്ട കുഞ്ഞനുജന്റെ ഫോട്ടോ, അദ്ദേഹം ആണോ സ്വാതിയുടെ അച്ഛൻ, “ആദി ഇത് നിൻറെ ….. എന്തോ പറയാനായി വന്ന വിജയിയെ ആദി കണ്ണുകൊണ്ട് തടഞ്ഞു “ഒരു 2 വയസ്സുള്ളപ്പോൾ ആണ് ഇവനെ ഞങ്ങൾക്ക് കിട്ടുന്നത്, സിസ്റ്റർ പറഞ്ഞു തുടങ്ങി “എങ്ങനെ ആണ് സിസ്റ്റർ? ആദി ആകാംഷയോടെ ചോദിച്ചു “ഏതോ ഒരു ഭിക്ഷകാരൻ വൃദ്ധൻ, ഏതോ ഉത്സവസ്ഥലത്ത് നിന്ന് കരയുന്നത് കണ്ട് കൂടെ കൂട്ടി എന്ന് പറഞ്ഞു,

അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിൻറെ വീട്ടിൽ കഴിഞ്ഞിരുന്നു എന്ന്, അദ്ദേഹത്തിന് വാർദ്ധക്യകാല മായ അസുഖം തുടങ്ങിയപ്പോൾ പിന്നീട് നോക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കി അനാഥാലയത്തിൽ കൊണ്ടുവന്നു, അങ്ങനെ ഞങ്ങൾ അവനെ ഏറ്റെടുത്തു, മിടുക്കനായിരുന്നു പഠനത്തിലും കലകളിലും എല്ലാം അവസാനം സ്വന്തമായി ഒരു ജോലി നേടി കഴിഞ്ഞ് ഇവിടെനിന്ന് പോകുന്നതിനു മുൻപ് പറഞ്ഞിരുന്നു ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആണെന്നും, വിവാഹം ഉടനുണ്ടാകുമെന്നും, അതിനപ്പുറം ഒന്നും അറിയി,ല്ല ഇപ്പോൾ അവൻ എവിടെയാണെന്നോ എങ്ങനെയാണെന്നോ ഒന്നും, അല്ല നിങ്ങൾക്ക് എങ്ങനെയാ ഇയാളെ പരിചയം, സിസ്റ്റർ പ്രതീക്ഷയോടെ അവരുടെ മുഖത്തേക്ക് നോക്കി

“സിസ്റ്റർ ഇദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്യാൻ പോകുന്നത് ഞാനാണ്, ആ കുട്ടിയാണ് ഈ ഫോട്ടോ എനിക്ക് തന്നത്, അപ്പൊ അവളുടെ അച്ഛനെ പറ്റി ഒന്ന് തിരക്കാം എന്ന് കരുതി ഞാൻ വന്നതാ, ഒപ്പം ഒരു ഡയറിയും ഉണ്ടായിരുന്നു,അതിൽ നിന്നും ലഭിച്ചതാണ് ഈ ഓർഫനേജിലെ അഡ്രസ് , “ജോണിക്ക് മക്കളൊക്കെ ആയോ ഇപ്പോൾ അവൻ എവിടെയാണ്? “സിസ്റ്റർ, അൺ ഫോർജച്ചുനേറ്റലി അദ്ദേഹവും അദ്ദേഹത്തിൻറെ വൈഫും ഇപ്പോൾ ജീവിച്ചിരിപ്പില്ല, കുട്ടി മാത്രമേ ഉള്ളൂ , “ഓ ജീസ്സസ്, അവർ കുരിശു വരച്ചു “അപ്പോൾ ഞാഞ്ങൾ ഇറങ്ങട്ടെ , നൽകിയ ഇൻഫർമേഷൻസിന് ഒരുപാട് നന്ദിയുണ്ട് , “ആയിക്കോട്ടെ വിവാഹം കഴിയുമ്പോൾ ആ കുട്ടിയും കൂട്ടി ഇവിടെ വരണം, അവളുടെ അച്ഛൻ ജീവിച്ച സ്ഥലം അവൾ ഒന്ന് കാണട്ടെ, പിന്നെ ഞങ്ങൾക്കും അവളെ ഒന്ന് കാണാമല്ലോ,

“തീർച്ചയായും കൊണ്ടുവരാം സിസ്റ്റർ എൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ദിവസമാണിന്ന്, അവിടെ നിന്നും കാറിൽ കയറുമ്പോൾ ആദിയുടെ മനസ്സ് നിറയെ സന്തോഷമായിരുന്നു, തനിക്ക് അവകാശപ്പെട്ടവൾ തന്നെയാണ് സ്വാതി എന്ന ചിന്ത ആദിയുടെ മനസ്സിൽ ആഹ്ളാദം സൃഷ്ടിച്ചു, ആദ്യകാഴ്ചയിൽ അവളെ കണ്ടപ്പോൾ അമ്മയുടെ പഴയകാല രൂപം ഓർമ്മ വന്നത് ആദിയുടെ മനസ്സിലേക്ക് വന്നു, ” എടാ അത് നിൻറെ അമ്മാവൻ അല്ലേ? നിൻറെ അമ്മയുടെ ആൽബത്തിൽ ആ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ടല്ലോ, പണ്ട് നീ ഞങ്ങളെ കാണിച്ചിട്ടില്ലേ? വിജയ് ആദിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, “അതേടാ അതെന്റെ അമ്മാവൻ ആണ് “അപ്പൊ സ്വാതി നിന്റെ മുറപെണ്ണാണോ?

“അതേടാ എല്ലാം ഒരു നിമിത്തമാണ് ഹിമയെ ഞാൻ പരിചയപ്പെടാനും അവളെന്നെ ചതിക്കാനും ഞാൻ ഈ നാട്ടിൽ വരാനും, അതൊക്കെ സ്വാതിയെ കാണാൻ വേണ്ടി അല്ലെങ്കിൽ സത്യം മനസ്സിലാക്കാൻ വേണ്ടി ദൈവം ഉണ്ടാക്കിയ ഒരു നിമിത്തമായിരുന്നു, സ്വാതി എൻ്റേതാകാൻ വേണ്ടിയുള്ള ഒരു ദൈവനിശ്ചയം, നിനക്കറിയോ ആദ്യം ഞാൻ അവളെ കാണുമ്പോൾ അവൾകമ്മയുടെ മുഖച്ഛായ തോന്നി, പിന്നീട് എൻറെ മനസ്സ് നിറയെ അവളായിരുന്നു, ഒരു പൂർവ്വ ജന്മ ബന്ധം എനിക്ക് അവളോട് തോന്നി, അല്ലെങ്കിൽ ഇനി ഒരിക്കലും ജീവിതത്തിൽ വിവാഹമേ വേണ്ടെന്ന് വച്ച ഞാൻ അവളെ കണ്ട ഉടനെ വിവാഹത്തെപ്പറ്റിയും കുടുംബത്തെ പറ്റിയും ഒക്കെ ചിന്തിക്കുമോ? “നീ ഇത് അമ്മയോടും സ്വാതിയോടും പറയുന്നില്ലേ,

അമ്മയ്ക്ക് എന്ത് സന്തോഷമാകും, എത്ര വർഷമായി അമ്മ കാത്തിരിക്കുന്നത് ആണ് അനുജനു വേണ്ടി, “അങ്ങനെ അമ്മയോട് പറയാൻ പറ്റില്ല പെട്ടെന്ന് , അമ്മ സന്തോഷിക്കുന്നതിനോടൊപ്പം ഒരു ദുഃഖ വാർത്ത കൂടി എനിക്ക് അമ്മയോടെ പറയേണ്ടി വരില്ലേ, അമ്മയുടെ അനുജനെ ഒരിക്കലും അമ്മയ്ക്ക് ജീവനോടെ കാണാൻ പറ്റില്ല എന്ന്, ഈയൊരു വാർത്തയ്ക്ക് വേണ്ടിയായിരുന്നോഡാ എൻറെ അമ്മ ഇത്രകാലം കാത്തിരുന്നത്, “പക്ഷേ ആദീ അത് പറഞ്ഞല്ലേ പറ്റൂ എപ്പോഴാണെങ്കിലും അറിഞ്ഞില്ലേ പറ്റൂ , “പറയണം പക്ഷേ അത് വേറൊരു രീതിയിൽ ആണെന്ന് മാത്രം “അതെന്താ ആദീ, “അനുജൻ നഷ്ടപ്പെട്ട വേദന അറിയുന്ന അതിനോടൊപ്പം അമ്മയ്ക്ക് ഒരു സന്തോഷവാർത്ത കൂടി ഉണ്ടാവണം,

അനുജൻറെ മകൾ സ്വാതി ജീവനോടെ ഉണ്ട് എന്നുള്ളത്, അങ്ങനെ അമ്മയെ അവൾക്ക് എനിക്ക് കാണിച്ചു കൊടുക്കണം , എന്നിട്ട് അമ്മ തന്നെ എന്നോട് പറയണം ഞാൻ അവളെ വിവാഹം കഴിക്കണമെന്ന്, “അതെങ്ങനെ? “അമ്മയോട് ഞാൻ സ്വാതിയേ പറ്റി പറയും, അത് ഞാൻ സ്നേഹിക്കുന്ന പെണ്ണ് എന്ന് പറയണം എന്ന് ഞാൻ വിചാരിച്ചത്, പക്ഷേ അങ്ങനെയല്ല പറയാൻ പോകുന്നത്, അമ്മയുടെ അനുജന്റെമോള് ജീവിച്ചിരിപ്പുണ്ട് ഞാൻ കണ്ടുപിടിച്ചു എന്നു പറയും അവൾക്ക് മറ്റാരും ഇല്ലെന്നും എനിക്ക് അവളെ ഇഷ്ടമാണെന്നും പറയും, “അപ്പോ തന്നെ അമ്മയോട് പറയണം അമ്മ ഒരുപാട് വിഷമിക്കുന്നുണ്ട് “പറയുന്നുണ്ട്, അത് നേരിട്ട് തന്നെ പറയണം ഞാൻ ലീവ് എടുത്ത് അങ്ങോട്ട് വരുന്നുണ്ട്,

“എങ്കിൽ നമുക്ക് ഒരുമിച്ചു പോകാം, ഞാൻ തിരിച്ചു പോകുമ്പോൾ നീയും കൂടെ പോര്, “അതുതന്നെയാണ് ഞാനും ഓർത്തിരിക്കുന്നത്, തിരികെ ആദിയും വിജയും ഒരുപാട് താമസിച്ചാണ് വീട്ടിലെത്തിയത്, അതിനാൽ ആദിക്ക് സ്വാതിയെ കാണാൻ സാധിച്ചില്ല, പക്ഷേ അവൻറെ ഹൃദയം വല്ലാതെ തുടിച്ചിരുന്നു സ്വാതി ഒന്ന് കാണാൻ, “എന്താടാ മുഖത്തൊരു വിഷമം വിജയ് തിരക്കി “സ്വാതിയെ കാണാഞ്ഞിട്ട് എന്തോപോലെ, ഇത്രനാളും കണ്ട പോലെ അല്ലല്ലോ സത്യങ്ങളൊക്കെ മനസ്സിലാക്കി കഴിഞ്ഞപ്പോൾ എൻറെ മനസ്സിലേക്ക് ആദ്യം വന്നത് അവളെ ഒന്ന് ചേർത്തുപിടിക്കാൻ ആണ്, ഒന്ന് കാണണം എന്നുണ്ടായിരുന്നു, “സാരമില്ല നാളെ കാണാല്ലോ, കാണുമ്പോൾ ഒരു വലിയ സന്തോഷവാർത്ത പറയാൻ ഉണ്ടല്ലോ നിനക്ക്,

ഇത് കേൾക്കുമ്പോൾ ആ കുട്ടിക്ക് വലിയ സന്തോഷമാകും, ആരുമില്ല എന്ന് വിചാരിക്കുമ്പോൾ എല്ലാരും ഉണ്ടെന്ന് അറിയുമ്പോൾ ഒരു വലിയ സന്തോഷം ആണ്, “ഇല്ലടാ അവൾ ഇപ്പോ അറിയാൻ പാടില്ല , “പിന്നീടെപ്പോഴോ അറിയാനാ “ഞാൻ അവളെ വിവാഹം കഴിച്ച് , എൻറെ വീട്ടിലെത്തി കഴിഞ്ഞിട്ട് അറിഞ്ഞാൽ മതി, കാരണം അവളുടെ ആ സന്തോഷം എനിക്ക് നേരിട്ട് കാണണം, എന്നിട്ട് അവളെ ചേർത്തു പിടിച്ച് കുറെ നേരം അങ്ങനെ നിൽക്കണം, എല്ലാ ഭാരങ്ങളും മനസ്സിൽ നിന്നൊഴിഞ്ഞ് എൻറെ നെഞ്ചിൽ ചാഞ്ഞ് അവൾ നിൽക്കണം ,എനിക്ക് കാണണം അത്, അതുകൊണ്ട് ഒന്നും അറിയേണ്ട അവൾ, അവൾ എനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ആദ്യമേ എനിക്ക് തോന്നിയിരുന്നു ഇപ്പോ അത് പൂർത്തിയായി , പിറ്റേന്ന് ആദി അല്പം വൈകിയാണ് ഉറക്കമുണർന്നത്,

ഉണർന്നു വന്നപ്പോൾ തന്നെ അമ്പലത്തിൽ നിന്നും വന്ന ദേവകി അമ്മയാണ് ആദി കാണുന്നത്, ” മുത്തശ്ശി എന്താ കാലത്തെ അമ്പലത്തിൽ ഒക്കെ പോയോ? ആദി അവരോട് കുശലം ചോദിച്ചു ” ഉവ്വ് മോനെ പോയി, ഇന്ന് എൻറെ കുട്ടിയുടെ പിറന്നാളാണ്, കുംഭത്തിലെ തിരുവാതിര, ” ആരുടെ? സ്വാതിയുടെയോ? ആദി ആവേശത്തോടെ ചോദിച്ചു “അതെ മോനെ അവർ മറുപടി പറഞ്ഞു “ദാ പ്രസാദം എടുത്തോളൂ അവൻ ഇലചീന്തൽ നിന്നും ഒരു നുള്ള് പ്രസാദം എടുത്തു നെറ്റിയിൽ തൊട്ടു, “ഞാൻ ചെല്ലട്ടെ മോനെ, “ശരി മുത്തശ്ശി, അവർ നടന്നകലുന്ന നോക്കി ആദി നിന്നു, സ്വാതിയുടെ പിറന്നാളായിട്ട് തന്നോട് ഒന്നും പറഞ്ഞില്ലല്ലോ പ്രണയഭരിതമായ ഒരു പരിഭവം അവൻറെ ഉള്ളിൽ ഉടലെടുത്തു, “നിൻറെ പ്രണയഭാജനത്തിന്റെ പിറന്നാൾ ആണോ ഇന്ന്, വിജയുടെ സ്വരമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്

“അതെ “നീ ഇന്ന് ലീവ് അല്ലേ, ആ കൊച്ചിനെ കൊണ്ട് ഒരു ഔട്ടിംഗ് ഒക്കെ പോയി ഒരു ട്രീറ്റ് കൊടുക്കഡാ, ഞാൻ ഏതായാലും ബാലൻ ചേട്ടനെ വിളിച്ചിട്ടുണ്ട്, ഇവിടെ അടുത്ത് അല്ലേ ഗവി അവിടെ ഒന്ന് പോയി കാണാം എന്ന് വിചാരിക്കുകയാണ്, “നീ എങ്ങനെ പോകും, ഞാൻ എൻറെ ബുള്ളറ്റിൽ ആണ് ഇങ്ങോട്ട് വന്നത് അതുകൊണ്ട് പൊയ്ക്കോളാം, “അത് ഡെയിഞ്ചർ ആണ് വിജയ്,ഗവി എന്ന് പറയുന്നത് ഓരോ ഫോറസ്റ്റ് ഏരിയ ആണ്, അവിടെ മൃഗങ്ങൾ ഇറങ്ങുന്നത് ആണ്, ടൂവീലർ കൊണ്ടുപോകുന്നത് സേഫ് അല്ല, “അതൊന്നും സാരമില്ല ഞാൻ അതൊക്കെ മാനേജ് ചെയ്തോളാം, നീ ആദ്യം ഞാൻ പറഞ്ഞ കാര്യം ചെയ്യാൻ നോക്ക്, ആദി കുറെ നേരം വീണ്ടും മുറ്റത്തു തന്നെ നിന്നു, ഒടുവിൽ സ്വാതിയെ കണ്ടപ്പോൾ ആദി തലകൊണ്ട് സ്വാതി വിളിച്ചു ആരുമില്ലെന്ന് ഉറപ്പുവരുത്തി സ്വാതി ആദിക്കരികിലേക്ക് നടന്നു, “ഇന്നലെ വരാൻ ഒരുപാട് വൈകി അല്ലേ,

ഞാൻ കുറേനേരം നോക്കിയിരുന്നു, പിന്നീടാണ് ഉറങ്ങിയത് പക്ഷേ വണ്ടി വരുന്ന ശബ്ദം ഞാൻ കേട്ടിരുന്നു, ” മ്മ് “എന്തുപറ്റി എന്തോ വിഷമം പോലെ ? “തനിക്ക് ഇപ്പോഴും എന്നോട് ഒരു അകലം ഉണ്ടല്ലോ എന്ന് മനസ്സിലാക്കുമ്പോൾ എനിക്ക് ഒരു വിഷമം ഉണ്ട് , “അകലമോ? എന്താ ഈ പറയുന്നേ, “പിന്നെന്താ തൻറെ പിറന്നാളാണ് ഇന്ന് എന്ന് എന്നോട് നേരത്തെ പറയാഞ്ഞത് തൻറെ മുത്തശ്ശി പറഞ്ഞതാണ്, താൻ എന്നോട് അതിനെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ , “അത് പറയാനാ ഞാൻ ഇന്നലെ വന്നത് അപ്പോഴല്ലേ എവിടെയോ പോകുന്ന കാര്യം പറഞ്ഞത്, പിന്നീട് അത് പറയണ്ട എന്ന് വിചാരിച്ചു, മാത്രമല്ല എൻറെ പിറന്നാൾ ഞാൻ അങ്ങനെ ഓർക്കാറുമില്ല, മുത്തശ്ശി അമ്പലത്തിൽ പോകും പ്രസാദം വാങ്ങും അല്ലാതെ എൻറെ ഓർമ്മയിൽ ഒരു ആഘോഷങ്ങളും ഇന്നോളം ഉണ്ടായിട്ടില്ല,

അവൻറെ മുഖത്തെ പരിഭവം പതിയെ മാഞ്ഞു, “എങ്കിൽ ഈ പ്രാവശ്യത്തെ പിറന്നാൾ നമുക്കൊന്ന് ആഘോഷിച്ചാലോ? “എങ്ങനെ ? “നമുക്കൊന്ന് പുറത്തുപോകാം ഞാൻ ഹോസ്പിറ്റലിൽ വിളിച്ച് ലീവ് പറഞ്ഞിട്ട് വരുമ്പോഴേക്കും താൻ റെഡി ആയിട്ട് നിൽക്ക്, “അയ്യോ എനിക്ക് പേടിയാണ്, ആരെങ്കിലും കണ്ടാലോ, മാത്രമല്ല എന്നെ അങ്ങനെ വല്യമ്മ പുറത്തൊന്നും വീടില്ല , “താൻ എന്തെങ്കിലും ഒന്ന് പറയെടോ വല്യമ്മയോട്, ഒരുപാട് ലേറ്റ് ആകാതെ തന്നെ തിരിച്ച് ഞാൻ കൊണ്ടുവന്ന് വിടാം, “നോക്കട്ടെ വല്യമ്മയോട് ചോദിച്ചു , ” ശരി സ്വാതി അകത്തേക്ക് ചെല്ലുമ്പോൾ ഗീത ടിവി കാണുകയാണ്,അവൾ ഗീതയുടെ അരികിൽ ചെന്ന് നിന്നു , “വല്യമ്മേ എനിക്ക് കുറച്ചു നോട്ട് എഴുതി എടുക്കാൻ ഉണ്ട്, ഞാൻ വേണിയുടെ വീട് വരെ ഒന്ന് പൊയ്ക്കോട്ടെ, ജോലികളെല്ലാം തീർത്തിട്ടുണ്ട്,

എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി ഞാൻ ഇപ്പോൾ തന്നെ ചെയ്യാം, പെട്ടെന്ന് വരാം, “അതിനെന്താ സാരമില്ല മോള് പോയി നോട്ട് എഴുതിയിട്ട് പതുക്കെ വന്നാൽമതി, പഠിക്കാൻ ഉള്ളതുകൊണ്ടല്ലേ, പോയ്ക്കോ, ഇനിയുള്ള ജോലികളൊക്കെ വല്യമ്മ ചെയ്തോളാം, ഗീതയുടെ മറുപടിയിൽ സ്വാതിക്ക് വല്ലാത്ത സന്തോഷം തോന്നി, അവൾ ആദിയുടെ അരികിലേക്ക് അരികിലേക്ക് പോയി , സ്വാതി വരുന്നത് ജനലിലൂടെ കണ്ട് ആദി മുറ്റത്തേക്ക് ഇറങ്ങി “വല്ല്യയമ്മ സമ്മതിച്ചു ഞാൻ അമ്പലത്തിന് അരികിൽ നിൽക്കാം അവിടെ വന്നാൽ മതി, “അതെന്തു പറ്റി സമ്മതിക്കാൻ “അറിയില്ല കുറച്ചു ദിവസങ്ങളായി വല്യമ്മയ്ക്ക് എന്നോട് ഭയങ്കര ഇഷ്ടം, “ഞാൻ മനസ്സിലാക്കിയിടത്തോളം തൻറെ വല്യമ്മയെ സൂക്ഷിക്കുന്നത് നല്ലതാ, കൊല്ലാനാണോ വളർത്താനാണോ എന്ന് സൂക്ഷിച്ചു നിൽക്കണം,

ഏതായാലും അതൊക്കെ പോട്ടെ,ഇപ്പോൾ വല്യമ്മ സമ്മതിച്ച സ്ഥിതിക്ക് താൻ റെഡിയായി അമ്പലത്തിന് അരികിൽ പോയി നിൽക്ക് ഞാനൊന്ന് കുളിച്ച് റെഡിയായി ലീവ് പറഞ്ഞ് അങ്ങോട്ട് വരാം, സ്വാതി വേഗം റെഡിയായി, കരിമ്പച്ച കളറിലെ കോട്ടൺ ചുരിദാറിൽ അവൾ അതീവ സുന്ദരിയായി തിളങ്ങി, കണ്ണുകളിൽ പടർന്ന കരിമഷിയും നെറ്റിയിലെ കറുത്ത പൊട്ടും ഒഴിച്ചാൽ ചമയങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല,എങ്കിലും അവൾ ഒരു അപ്സരസ്സിനെ പോലെ തിളങ്ങി, സ്വാതികുറെ നേരം നോക്കി നിന്ന ശേഷമാണ് ആദിയുടെ കാറ് അവിടേക്ക് വരുന്നത്,കാറിൽ നിന്നും അവൻ ഇറങ്ങി ഒരു വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ആയിരുന്നു അവൻറെ വേഷം, മുഖത്ത് ഒരു സിമ്പിൾ ഫ്രെയിമുള്ള കണ്ണടയും അവൻ ആ വേഷത്തിൽ അതീവ സുന്ദരനായി അവൾക്ക് തോന്നി,

“ഇടയ്ക്ക് ഒരു സാധനം വാങ്ങാൻ കയറിയതാ അതാ താമസിച്ചത് ആദി പറഞ്ഞു “ഞാൻ കരുതി എന്താ വരാത്തത് ലീവ് കിട്ടിയില്ലേ എന്ന് , “നിനക്ക് വേണ്ടി ഇല്ലാത്ത ലീവ് ഒക്കെ ഞാൻ ഒപ്പിക്കും, സ്വാതിയെ നോക്കി പ്രണയാർദ്രമായി അവൻ പറഞ്ഞു, അവൾ നാണത്താൽ മുഖം കുനിച്ചു, അപ്പോഴാണ് അവളുടെ പിഞ്ചി നിറം മങ്ങി തുടങ്ങിയ ചുരിദാറ് അവൻ ശ്രദ്ധിച്ചത്, അത് മനസ്സിലാക്കിയിട്ട് എന്ന പോലെ അവൾ മറുപടി പറഞ്ഞു ” കഴിഞ്ഞ ഓണത്തിന് വാങ്ങിയതാണ് എത്ര പെട്ടെന്ന് ആണ് തുണികൾക്ക് നിറം പോകുന്നത്, അവൻറെ കണ്ണുകളിൽ സഹതാപം നിറഞ്ഞു “താൻ എന്തിനാ എന്നോട് കള്ളം പറയുന്നത്, ഇത് കഴിഞ്ഞ ഓണത്തിന്റെ ഫാഷനല്ല എനിക്ക് കണ്ടാൽ മനസ്സിലാകും എനിക്ക് ഒരുപാട് പെൺസുഹൃത്തുക്കൾ ഒക്കെ ഉള്ളത് ആണ്, ഏതു കാലത്ത് ആരും മേടിച്ച് തന്നതാണ് ഇത്,

” എനിക്ക് അങ്ങനെ മേടിച്ച് തരാൻ ആരുമില്ല എന്ന് അറിയാമല്ലോ, മുത്തശ്ശി പണ്ടെപ്പോഴോ വാങ്ങി തന്നതാ, കൂട്ടത്തിൽ നല്ലത് നോക്കിയതാ, ഞാൻ വേണിയുടെ പഴയതൊക്കെ ഉപയോഗിക്കുന്നേ, അവൾക്ക് പുതിയത് കിട്ടുമ്പോൾ പഴയത് എനിക്ക് തരും, ചിലപ്പോൾ പുതിയതും, “ഇനിയിപ്പോ താൻ ആരുടെയും പഴയതൊന്നും ഉപയോഗിക്കേണ്ട, അതിനുള്ള അവസരം ഞാൻ ഉണ്ടാകില്ല, തനിക്ക് എന്ത് വേണമെങ്കിലും ഒരു മടിയും കൂടാതെ എന്നോട് പറയാം, താൻ ഇനി ഒരിക്കലും എന്നെ ഒരു അന്യയനെ പോലെ കാണരുത് തന്റെ മേൽ എനിക്ക് ഒരുപാട് അവകാശങ്ങൾ ഉണ്ടെന്നു കൂട്ടിക്കോ, അവളുടെ കണ്ണുകൾ ഈറനണിഞ്ഞു അവൻ അത് തുടച്ചു, ഫോൺ ബെല്ലടിച്ചു അവൻ ഫോൺ എടുത്തു “ഹലോ ഡോക്ടർ സാറേ ഞാനാണ് ബാലൻ, ” എന്താണ് ബാലൻ ചേട്ടാ ”

ഹോസ്പിറ്റലിൽ അടുത്ത് താമസിക്കാൻ ഒരു സ്ഥലം വേണം എന്ന് സാർ പറഞ്ഞിരുന്നില്ല, അത് ശരിയായിട്ടുണ്ട്, അവളെ ഒന്നു നോക്കി ആദി പറഞ്ഞു , “അയ്യോ അത് വേണ്ട ചേട്ടാ എനിക്ക് ഇപ്പോൾ ആ വീട് ഒരുപാട് ഇഷ്ടമാണ്, അവിടെ താമസിക്കുന്ന തന്നെയാണ് എനിക്ക് കംഫർട്ടബിൾ, അവളുടെ കൈകളിൽ പിടിച്ച് പറഞ്ഞു, എന്താണ് എന്ന് അവൾ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു , ഒന്നുമില്ല എന്ന് അവൻ തലയാട്ടി കാണിച്ചു, “അതെയോ ഞാൻ പറഞ്ഞില്ലേ താമസിച്ചു തുടങ്ങുമ്പോൾ സാറിന് ആ വീടും വീട്ടുകാരെയും ഒക്കെ ഇഷ്ടമാകുമെന്ന്, ” ശരിയാണ് ചേട്ടാ എനിക്ക് ഇപ്പൊ ആ വീടും വീട്ടുകാരെയും ഒരുപാട് ഇഷ്ടമാണ്, സ്വാതിയെ മൊത്തത്തിൽ ഒന്നു നോക്കിക്കൊണ്ട് ആദി പറഞ്ഞു ” എങ്കിൽ ശരി സാറേ ഞാൻ വെക്കട്ടെ അത് ചോദിക്കാൻ വിളിച്ചതാണ് “ശരി ചേട്ടാ ഞാൻ ഇടയ്ക്ക് വിളിക്കാം അവൻ ഫോൺ കട്ട് ചെയ്തു “എന്താണ് സ്വാതി ചോദിച്ചു ” ഒന്നുമില്ല ബാലൻ ചേട്ടൻ ആണ്,

ഞാൻ താമസിക്കാൻ വേറൊരു സ്ഥലം വേണം എന്ന് ആദ്യം പറഞ്ഞിരുന്നു, അത് വേണോ എന്ന് ചോദിച്ചതാ, ഞാൻ പറയുകയായിരുന്നു എനിക്ക് എൻറെ സ്വാതികുട്ടിയെ കാണാതെ ഇരിക്കാൻ പറ്റില്ല എന്ന് , അവൾ നാണത്താൽ ചിരിച്ചു, ഒപ്പം അവനും ” സമയം പോകുന്നു എനിക്ക് പെട്ടെന്ന് തിരിച്ചു പോകണം, സ്വാതി പറഞ്ഞു ” ശരിയാ കേറിക്കോ, അവൻ കാറെടുത്തു, കാറിന്റെ സ്റ്റീരിയോയിൽ നിന്നും പ്രണയഗാനങ്ങൾ ഒഴുകി, യാത്രയിൽ രണ്ടുപേരും മൗനമായി പ്രണയം കൈമാറി, വണ്ടി ഒരു അമ്പലത്തിനു മുൻപിൽ നിന്നു ” ഇറങ്ങി വാ ആദി പറഞ്ഞു, “ഇതെവിടെയാ എന്താ ഇവിടെ സ്വാതി പേടിയൊടെ ചോദിച്ചു, “ഇതാണ് പന്തളം മഹാദേവക്ഷേത്രം , സ്വാതി അൽഭുതത്തോടെ അവിടേക്ക് നോക്കി, അത് കേട്ടുകേൾവി മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ, “എനിക്ക് കുറച്ചു നാളായിട്ട് ഭക്തി ഒന്നും ഇല്ലാതെ ഇരിക്കുകയായിരുന്നു,

പിന്നെയും തന്നെ പരാജയപ്പെട്ടതിന് ശേഷം ഇത് വീണ്ടും തുടങ്ങുന്നത് ,പിന്നെ മഹാദേവക്ഷേത്രം തന്നെ തിരഞ്ഞെടുത്തതിന് കാരണം ഉണ്ട് , തൻറെ പാതിയെ പ്രാണനായ് സ്നേഹിച്ച് നെഞ്ചോടു ചേർത്ത് പിടിച്ച ഏറ്റവും വലിയ കാമുകനാണ് ശിവൻ , പ്രണയിക്കുകയാണെങ്കിൽ പരമശിവനെ പോലെ പ്രണയിക്കണം,തന്നിലെ പാതിയെ തിരിച്ചറിഞ്ഞ് താൻ ഇല്ലെങ്കിൽ അവളോ അവൾ ഇല്ലെങ്കിൽ താനോ ഇല്ല എന്ന് പറഞ്ഞ് പരമശിവനെ പോലെ, ആ പ്രതിഷ്ഠക്ക് മുൻപിലേക്ക് തന്നോടൊപ്പം വരണമെന്ന് തോന്നി, യഥാർത്ഥ പ്രണയത്തിൻറെ ഒരു അടയാളം തനിക്ക് നൽകണം എന്ന് തോന്നി , “എന്ത് അടയാളം ? “അതൊക്കെയുണ്ട് പറയാം താനിറങ്ങ്, സ്വാതി ഇറങ്ങി, അവൻ അവളുടെ കൈകൾ പിടിച്ച് അമ്പലത്തിലേക്ക് കയറി,

“തനിക്കറിയോ, ഖരമുനിയാൽ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രമെന്നാണ് ഇതറിയുന്നത്, ക്ഷേത്രത്തിൻറെ ഈശാന ഭാഗത്തുകൂടെയാണ് അച്ചന്കോവിലാർ ഒഴുകുന്നത് , കുംഭമാസത്തിലെ തിരുവാതിര, അതായിത് തന്റെ പിറന്നാൾ ദിവസം ഇവിടെ ഭയങ്കര ആഘോഷം ഉള്ള ഒരു ദിവസം ആണ്, “ഉവ്വ് ഞാൻ കേട്ടിട്ടുണ്ട്, പക്ഷേ ഇവിടെ വന്നിട്ടില്ല ,വരണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു, “അതിനെന്താ ആ ആഗ്രഹം ഞാൻ സാധിച്ചു തന്നില്ലേ നമുക്ക് അങ്ങോട്ട് മാറി നിൽക്കാം ക്ഷേത്രത്തിൻറെ കുറച്ച് അറ്റത്ത് ആളൊഴിഞ്ഞ ഒരു ഭാഗത്തായി അച്ഛൻകോവിലാറിന്റെ കാറ്റേറ്റ് അവർ നിന്നു , സ്വാതി കണ്ണുകളടച്ച് മനസ്സുരുകി പ്രാർത്ഥിച്ചു, ഉടനെ അവൻ പോക്കറ്റിൽ നിന്നും ഒരു ബോക്സ് എടുത്തു,

അതിൽ നിന്നും ഒരു മാല എടുത്തു അവളുടെ കഴുത്തിൽ അണിയിച്ചു, അവൾ ഞെട്ടിത്തരിച്ച് ആദിയെ നോക്കി, “ഇതാണ് യഥാർത്ഥ പ്രണയത്തിൻറെ അടയാളം, അവൻ അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി പറഞ്ഞു അവൾ തൻറെ കഴുത്തിൽ ഒട്ടിക്കിടക്കുന്ന മാലയിലേക്ക് നോക്കി, ഒരു ചെയിനിൽ കോർത്ത ലൗവിന്റെ ഒരു ലോക്കറ്റ്, അതു തുറക്കുമ്പോൾ രണ്ടുവശത്തും എ ,എസ്, എന്ന് സ്വർണ്ണത്തിൽ ആലേഖനം ചെയ്തിരിക്കുന്നു, ” ഇത് ഞാൻ കെട്ടിയ താലി ആയി കരുതിയാൽ മതി, നമ്മുടെ വിവാഹം കഴിഞ്ഞാലും വേറെ താലി കെട്ടിയാലും തന്റെ കഴുത്തിൽ എന്റെ മരണം വരെ ഈ മാല ഉണ്ടാവണം, ഇവിടെവച്ച് ഒന്നായാൽ അത് മരണം വരെ നിൽക്കും, ഒരുപക്ഷേ മരണം പോലും നമ്മളെ ഒരുമിച്ചു മാത്രമേ പുൽകുകയുള്ളൂ, അത്രക്ക് തീവ്രമായിരുന്നു ശിവപാർവതിമാരുടെ പ്രണയം,

ശിവൻ,തൻറെ പ്രണയത്തെ തന്നുടലിനോട് ചേർത്തു വെച്ചവൻ,പ്രണയമെന്നാൽ തന്റെ ജീവൻറെ പാതി ആണെന്ന് ഈ ലോകത്തിന് തന്നിലൂടെ കാട്ടി കൊടുത്തവൻ, നിന്നോടുള്ള എൻറെ പ്രണയവും അതു പോലെ നിലനിൽക്കും, ” എന്നിലെ ഗംഗയും നാഗവും സത്യമെങ്കിൽ, പാനം ചെയ്ത കാളകൂടം സത്യമെങ്കിൽ, കാശിയിലെ ജടാധാരികൾ പുനർജനിക്കുമെങ്കിൽ, ശ്രീപാർവ്വതി ജനിമൃതികൾക്കപ്പൂറം നിന്നിലെ സതിയിലേക്കുള്ള യാത്ര അവസാനിക്കുന്നതുവരെ ഞാനൊരു സ്വയംഭൂവായി മാറിടട്ടെ, സ്വാതിയുടെ മുഖത്തേക്ക് നോക്കി ആദി പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു , “എന്തിനാ കരയുന്നത് വിഷമം ആണോ?

താൻ വിഷമിക്കേണ്ട, നമ്മുടെ കല്യാണം നല്ല ആഘോഷമായിത്തന്നെ നടത്തും, ഇത് എനിക്ക് ഇന്ന് തനിക്ക് തരാൻ കഴിയുന്ന ഒരു വലിയ സമ്മാനമായി തോന്നിയത് കൊണ്ട് മാത്രം ആണ്, “വിഷമം കൊണ്ടല്ല സന്തോഷംകൊണ്ടാണ് കരഞ്ഞത് ആദിയേട്ടൻ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് ഓർത്തിട്ട്, “കരയേണ്ട ഇന്നൊരു നല്ല ദിവസം അല്ലേ, കരഞ്ഞു തീർക്കാൻ ഉള്ളതല്ല, അവർ പ്രസാദം വാങ്ങി വന്നു, പ്രസാദത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് അവൻ സ്വാതിയുടെ സീമന്തരേഖയിൽ ചാർത്തി, “ചടങ്ങുകളെല്ലാം അതിൻറെ രീതിക്ക് തന്നെ നടക്കട്ടെ അല്ലെ, അവൻ സ്വാതിയോട് ചോദിച്ചു അവൾ ചിരിച്ചു, കർപ്പൂരത്തിന്റെ മണമുള്ള ഒരു കാറ്റ് ഇടയ്ക്ക് അവരെ തഴുകി പോയിരുന്നു,

കുറേനേരം അമ്പലത്തിൽ അവർ നിന്നു, അതിനു ശേഷം തിരികെ പോകാനായി കാറിൽ കയറി , തിരിച്ചുള്ള യാത്രയിൽ ആദി സ്വാതി യോട് സംസാരിച്ചു , “തനിക്ക് കുറച്ച് വിഷമമുള്ള ഒരു കാര്യം ഞാൻ പറയാൻ പോവാ, “എന്താണ് ആദിയേട്ടാ, സ്വാതിയുടെ നോക്കാം വിവർണമായി “ഞാൻ ഇന്ന് വൈകിട്ട് വിജയ് യോടൊപ്പം നാട്ടിലേക്ക് പോവാ, അമ്മയെ കാണാൻ വേണ്ടി, നമ്മുടെ കാര്യം സംസാരിക്കാൻ “എങ്കിലും ഇന്ന് തന്നെ പോണോ “ഞാൻ ഒരു ആഴ്ച കൊണ്ട് തിരിച്ചു വരും, തിരിച്ചു വരുമ്പോൾ എന്റെ ഒപ്പം അമ്മയും ഉണ്ടാകും, ഞങ്ങൾ നിന്നെ ശ്രീമംഗലത്തേക്ക് കൊണ്ടുപോകും, സ്വാതിയുടെ മുഖത്ത് സങ്കടം നിഴലിച്ചു “എന്തുപറ്റി പെട്ടന്ന് മുഖം മാറിയേ, “അമ്മയ്ക്ക് എന്നെ ഇഷ്ടമായില്ലെങ്കിലോ? “അങ്ങനെ ഒരു ടെൻഷൻ തനിക്ക് വേണ്ട, അത് ഒരിക്കലും സംഭവിക്കില്ല, എനിക്ക് നൂറ്റൊന്നുവട്ടം ഉറപ്പാണ് ആ കാര്യം,

എന്റെ ടെൻഷൻ ഞാൻ അമ്മയുമായി വരുമ്പോൾ നിൻറെ വല്യച്ചനും വല്യമ്മയും എതിർപ്പ് പറയുമോ എന്നതാണ്, പറയും എന്ന് തന്നെയാണ് എൻറെ വിശ്വാസം, അതുകൊണ്ട് ഞാൻ എൻറെ ഒരു ഫ്രണ്ട് വിളിച്ചു കുറെ കാര്യങ്ങൾ തിരക്കി വെച്ചിട്ടുണ്ട്, “എന്ത് കാര്യങ്ങൾ “അവർ എതിർപ്പ് പറഞ്ഞാൽ അടുത്ത റെമഡി എന്ന് പറയുന്നത് നിയമത്തിൻറെ വഴിയാണ്, അതുകൊണ്ട് എൻറെ സുഹൃത്ത് ഒരു കമ്മീഷണർ ഉണ്ട്, ashraff അവനോട് ഞാൻ കാര്യങ്ങൾ തിരക്കിയിട്ടുണ്ട് ,അവൻ പറഞ്ഞു , 18 വയസ്സായാൽ നിനക്ക് ഇഷ്ടമുള്ളത് പോലെ കാര്യങ്ങൾ തീരുമാനിക്കാം എന്ന് ,ഇപ്പോൾ നിനക്ക് 18 വയസ്സ് ആയി, അതുകൊണ്ട് ടെൻഷൻ വേണ്ട, നമുക്ക് ഒരുമിച്ച് ഒരു ജീവിതത്തിനു വേണ്ടിയാണ് ഈ യാത്ര, അത് മാത്രം വിചാരിച്ചാൽ മതി അപ്പോൾ വിഷമം ഒന്നുമുണ്ടാവില്ല അവൻ ഒരു കവറിൽ നിന്നും ഒരു ഫോണിൻറെ ബോക്സ് എടുത്ത് സ്വാതിക്ക് നൽകി,

” ഇതെന്താ? ” ഇത് മൊബൈൽ ഫോൺ ആണ് ഇതിന്റെ ഫംഗ്ഷൻസ് എല്ലാം ഞാൻ പഠിപ്പിച്ചു തരാം, ഇവിടെ നിന്ന് പോയാലും എനിക്ക് എന്റെ സ്വാതിക്കുട്ടിയുടെ സൗണ്ട് കേൾക്കണ്ടേ “അയ്യോ വല്ല്യമ്മ എങ്ങാനം കണ്ടാൽ “താൻ പേടിക്കാതെ അതിനുള്ള വഴി ഒക്കെ ഞാൻ പറഞ്ഞു തരാം വണ്ടി ഒരു വെജിറ്റേറിയന് ഹോട്ടല് മുൻപിൽ നിന്നു “ഏതായാലും നമ്മുടെ വിവാഹം കഴിഞ്ഞു, ഇനി പായസം അടക്കം ഒരു സദ്യ ഇവിടെനിന്നും കഴിച്ചിട്ടു പോകാം ഭക്ഷണം കഴിക്കുമ്പോൾ അവൻ ഒരുരുള ചോറ് സ്വാതിയുടെ വായിൽ വെച്ചുകൊടുത്തു, അവളുടെ മിഴികൾ നിറഞ്ഞു,അവൻ അത് തുടച്ചു കൊടുത്തു, തിരികെയുള്ള യാത്രയ്ക്ക് മുൻപ് സ്വാതിക്ക് വേണ്ട മൂന്നാല് ഡ്രസ്സുകൾ ആദി വാങ്ങി കൊടുത്തിരുന്നു, അവൾ വേണ്ട എന്ന് പറഞ്ഞിട്ടും അവൻ നിർബന്ധം പിടിച്ചു അത് വാങ്ങി, വൈകുന്നേരം അവർ യാത്ര കഴിഞ്ഞ് തിരികെ സ്വാതിയുടെ വീട്ടിൽ എത്തി,

സ്വാതി വണ്ടിയിൽ നിന്നും ഇറങ്ങി പോകാൻ പോകുന്നതിനു മുൻപായി ആദി അവളെ അടുത്ത് വിളിച്ചു പറഞ്ഞു , “ആ സിന്ദൂരം തുടച്ചു കളഞ്ഞേക്ക് ആരെങ്കിലും കണ്ടാലോ, “ചാർത്തിയ ഉടനെതന്നെ തുടക്കുന്നത് ലക്ഷണകേടാണ് “അത് സാരമില്ല തന്റെ സിറ്റുവേഷൻ ഇങ്ങനെ ആയതു കൊണ്ടല്ലേ, ദൈവങ്ങൾക്ക് ഒക്കെ അത് മനസ്സിലായികോളം ഞാൻ തുടച്ചു തരാം, “വേണ്ട ആദിയേട്ടൻ തുടയ്ക്കണ്ട ഞാൻ തുടച്ചോളാം മനസില്ലാമനസോടെ അവൾ അത് തുടച്ചു വൈകുന്നേരം ബാഗ് എല്ലാം പാക്ക് ചെയ്ത് രണ്ടുപേരും യാത്രക്ക് റെഡി ആയി, അപ്പോഴാണ് സ്വാതിയെ ഒന്നുടെ കാണണം എന്ന് ആദിക്ക് തോന്നിയത്, അവന്റെ മനസ്സ് മനസിലാക്കിയ പോലെ അവൾ പുറത്തേക്ക് ഇറങ്ങി വന്നിരുന്നു, അവൻ അവൾക്ക് അരികിലേക്ക് ചെന്നു, അവളുടെ മുഖത്ത് ദുഃഖം പ്രകടം ആരുന്നു

“വിഷമിക്കണ്ട ഞാൻ പെട്ടന്ന് വരും അവളുടെ കൈകളിൽ പിടിച്ചു അവൻ വാക്ക് കൊടുത്തു, ഒപ്പം അവളുടെ അധരങ്ങളിൽ ഒരു ചുംബനവും, അവന്റെ അപ്രതീക്ഷിതമായ നീക്കത്തിൽ സ്വാതി ഒന്ന് ഞെട്ടി, “ഇനി കുറേ ദിവസം കഴിഞ്ഞല്ലേ കാണു അതുകൊണ്ടു ആണ്, പിന്നെ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ, അവൻ കുസൃതിയോടെ പറഞ്ഞു അവൾ നാണത്താൽ കൂമ്പി, അവന്റെ കാർ ഒഴുകി പോകുന്നത് അവൾ വേദനയോടെ നോക്കി, പ്രാണൻ അകലും പോലെ അവൾക്ക് തോന്നി, പുറകെ ബൈക്കിൽ ആണ് വിജയ് കാറിനെ അനുഗമിച്ചത്,. വിജയ് സ്വാതിയോടെ യാത്ര പറഞ്ഞു, യാത്രയിൽ മുഴുവൻ അവന്റെ മനസ്സിൽ സ്വാതി ആരുന്നു, പെട്ടന്ന് ആണ് കൊട്ടാരക്കരയിൽ വച്ചു രാത്രി 11 മണിയോടെ അടുത്തപ്പോൾ ആദിയുടെ കാറിനെ ലക്ഷ്യം ആക്കി ഒരു ലോറി പാഞ്ഞു വന്നു, അത് അരിശം തീരാത്തപോലെ ആദിയുടെ കാറിനെ ഇടിച്ചു മറിച്ചു, ചോരയിൽ കുളിച്ചു ബോധം മറയുന്ന സമയത്തും സ്വാതിയുടെ ചിരി അവന്റെ മനസ്സിൽ നിറഞ്ഞു,

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 19