Saturday, January 24, 2026
LATEST NEWSSPORTS

വിരമിക്കൽ പിൻവലിച്ചേക്കുമെന്ന സൂചന നൽകി മിതാലി രാജ്

ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചേക്കുമെന്ന സൂചന നൽകി മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. ഏതാനും മാസങ്ങൾക്കുള്ളിൽ വനിതാ ഐപിഎൽ ആരംഭിക്കുമെന്നും ടൂർണമെന്‍റിൽ കളിക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്നും മിതാലി രാജ് പറഞ്ഞു.

ഞാനത് ഒരു സാധ്യതയായി നിലനിർത്തുകയാണ്. ഇതുവരെ അതിൽ തീരുമാനം എടുത്തിട്ടില്ല. വനിതാ ഐപിഎൽ തുടങ്ങാൻ ഇനിയും മാസങ്ങൾ കൂടി ബാക്കിയുണ്ട്. വനിതാ ഐപിഎല്ലിന്‍റെ ആദ്യ എഡിഷനിൽ കളിക്കാനാവുക വലിയ അനുഭവമായിരിക്കുമെന്നും മിതാലി പറഞ്ഞു.

അതേസമയം, ആദ്യ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.