Tuesday, January 7, 2025
GULFLATEST NEWSSPORTS

ലോകകപ്പിന് വിമാനത്തിലേറി ‘മറഡോണ’യുമെത്തും

ദോ​ഹ: ഖത്തർ ലോകകപ്പിന് വിമാനത്തിലേറി ഇതിഹാസ താരം ‘ഡീഗോ മറഡോണ’യുമെത്തും. ആരാധകരെ ത്രസിപ്പിച്ച ഡീഗോ മറഡോണയുടെ ഓർമ്മകളുമായി ‘ഡീഗോ’ വിമാനം ദോഹയിൽ പറന്നിറങ്ങും. 2020 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഡീഗോ മറഡോണയില്ലാതെ ലോകകപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ.

അ​ർ​ജ​ന്‍റീ​ന​യെ​യും ഡീ​ഗോ​യെ​യും സ്നേഹിക്കുന്ന ആ​രാ​ധ​ക​ർ​ക്ക്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ സ​മ്മാ​നി​ക്കു​ന്ന വി​മാ​നം ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഖ​ത്ത​റി​ലേ​ക്ക്​ എത്തുക. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ്​ വേ​ള​യി​ലാ​വും വിമാനത്തിന്റെ വ​ര​വ്

കഴിഞ്ഞ മെയ് അവസാന വാരം ഡീഗോയുടെ ഓർമ്മകൾ വഹിച്ചുകൊണ്ട് ‘ടാ​ൻ​ഗോ ഡി​യോ​സ്’ എന്ന പേരിൽ വിമാനം പുറത്തിറക്കിയിരുന്നു. അ​ർ​ജ​ന്‍റീ​ന കു​പ്പാ​യ​ത്തി​ൽ ഇ​തി​ഹാ​സ താ​ര​ത്തി​ന്‍റെ ന​മ്പ​റാ​യ ’10’നെ ​സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്​ പേ​ര്. 1986 ലോ​ക​ക​പ്പ്​ കി​രീ​ട​ത്തി​ൽ മ​റ​ഡോ​ണ മു​ത്ത​മി​ടു​ന്ന കൂ​റ്റ​ൻ ചി​ത്ര​മാ​ണ്​ ​വി​മാ​ന​ത്തി​ന്‍റെ പു​റം​ഭാ​ഗ​ത്തെ മോ​ടി​കൂ​ട്ടു​ന്ന​ത്. ചി​റ​കു​ക​ളി​ൽ ഡീ​ഗോ​യു​ടെ ഒ​പ്പും പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ളും മു​ത​ൽ വി​വാ​ദ​മാ​യ ‘ഹാ​ൻ​ഡ്​ ഓ​ഫ്​ ഗോ​ഡ്​’ ഗോ​ൾ​വ​രെ ഉൾപ്പെടുത്തിയിരുന്നു.