Tuesday, December 24, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 5

എഴുത്തുകാരി: ജാൻസി

മൂന്ന് പേരും കൂടെ മൂലക്കുള്ള ടേബിൾ പിടിച്ചു.. അവിടെ ഇരുന്നു സൊറ പറയുന്നതിനിടയിൽ ആരോ വന്നു അവരുടെ ടേബിളിനു മുകളിൽ അടിച്ചു… മൂന്ന് പേരും ഒരുപോലെ ഞെട്ടി.. ആ കൈയുടെ ഉടമയെ നോക്കി.. വരുൺ… ആളു അല്പം ഗൗരവത്തിലാണ്.. “നിങ്ങൾ എന്താ ഈ സമയത്തു ഇവിടെ..? അവൻ പുരികം ചുളിച്ചു.. “അത്.. ചേട്ടാ… ഞങ്ങൾ.. വെറുതെ… ശിവ ഇരുന്നു ബാ ബാ ബാ പറയുന്നത് കണ്ടു മരിയ ഇടക്ക് കേറി പറഞ്ഞു “തനുവിന് ടെക്സ്റ്റ്‌ എടുക്കാൻ വന്നതാ ” അതു കേട്ട തനു ഒന്നു ഞെട്ടി എങ്കിലും പെട്ടന്ന് തന്നെ ഞെട്ടൽ മാറ്റി… അതെ എന്ന് തലയാട്ടി….

വിശ്വാസം വരാത്തത് കൊണ്ട് വരുൺ ചോദിച്ചു.. “ഏതു ടെക്സ്റ്റ്‌ “? “പെട്ടു മോളെ പെട്ടു… തീർന്നടി…. തീർന്നു…”തനു മരിയക്ക് കേൾക്കുന്ന രീതിയിൽ പറഞ്ഞു… “അത്.. അത്..” പെട്ടന്ന് മരിയയുടെ കണ്ണ് ഒരു മാഗസിനിൽ ഉടക്കി… ഉടൻ പറഞ്ഞു ” മൂക്ക്”.. “മൂക്കോ? !!!! തനുവും ശിവയും കണ്ണടച്ചു… 😣😣😣 നശിപ്പിച്ചു.. നാശം 🤦🤦‍♀️ “അത്..ബഷീറിന്റെ ‘ വിശ്വവിഖ്യാതമായ മൂക്ക്’ എന്ന പുസ്തകം ഇല്ലേ… അതു എടുക്കാൻ വന്നതാ 🤥🤥🤥🤥🤥” മരിയ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു 😌 “മോളെ മരിയെ ചേട്ടൻ ഇ ചോറു കുറേ ഉണ്ടതാ കേട്ടോ… അതുകൊണ്ട് ആ അരി ഈ കലത്തിൽ വേവൂല “എന്ന് പറഞ്ഞു വരുൺ അവരുടെ അടുത്തുള്ള കസേരയിൽ ഇരുന്നു…

പണി പാളി എന്ന് മനസിലായ മരിയ അവനു സൈക്കിളിയിൽ നിന്നും വീണ ഒരു ചിരി പാസ്‌ ആക്കി.. 😬😬 “ഉം, ഇത് ഒരു സ്ഥിരം പരിപാടി ആകേണ്ട കേട്ടല്ലോ ” വരുൺ അല്പം ഗൗരവത്തിൽ പറഞ്ഞു.. മൂന്നു പേരും തലയാട്ടി… അവർ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ വരുൺ പറഞ്ഞു “ഇനി എന്തായാലും ക്ലാസ്സിൽ പോകണ്ട ഇവിടിരുന്നോ.. ഇനി മേലിൽ ഇതു ആവർത്തിച്ചാൽ പിന്നെ മൂക്ക് ടെക്സ്റ്റ്‌ വായിക്കാൻ മൂന്നിന്റേയും മുഖത്തു മൂക്ക് കാണില്ല കേട്ടല്ലോ ” അവൻ ഒന്നുകൂടെ ഒന്ന് മരിയെ നോക്കി അവളു വീണ്ടും അതേ സൈക്കിൾ ചിരി പാസ്‌ ആക്കി… 😬😬😬😬😬😬 വരുൺ പോയതും ശിവയും തനുവും അവളെ ഇടിക്കാൻ വന്നതും മരിയ കൈ കൂപ്പി പറഞ്ഞു 🙏 “അതെ പാലാരിവട്ടം ശശി… ഉപദ്രവിക്കരുത് അറിയാതെ വായിൽ വന്നതാണ് “🤪🤪🤪 തനുവും ശിവയും മരിയയും ചിരിച്ചു…

ഫുഡടി ഒക്കെ കഴിഞ്ഞു… ക്ലാസ്സിൽ വന്നു മറ്റ് കുട്ടികളുമായി കത്തി അടിച്ചു ഇരികുമ്പോളാണ് സാർ ക്ലാസ്സിലേക്ക് കയറി വന്നത്… എല്ലാവരും അവരവരുടെ സീറ്റിലേക്ക് ഓടി… ഫിസിക്സ്‌ ആണ് സബ്ജെക്ട്. ക്ലാസ്സ്‌ തുടങ്ങിയതും പുറത്തു ബഹളം കേട്ടതും ഒരുമിച്ചായിരുന്നു… എല്ലാവരും പുറത്തേക്കു നോക്കി… പൊടി പറക്കുന്നത് മാത്രമേ കാണാൻ സാധിച്ചോളു… ഒടുവിൽ സംഭവം എന്താ എന്ന് അറിയാൻ ഉള്ള ത്വരയിൽ സാറും പുറകേ കുട്ടികളും വരാന്തയിലേക്ക് ഇറങ്ങി…

നോക്കുമ്പോൾ പൂര തല്ല്.. “ന്യൂസിൽ ഒക്കെ പോലീസ് ലാത്തി ചാർജ് നടത്തുന്നത് കണ്ടിട്ടേയുള്ളൂ.. ഇതിപ്പോ നേരിൽ കാണാൻ പറ്റി..” മരിയ ശിവയോട് പറഞ്ഞു… ഈ സമയം തനു ആൾക്കൂട്ടത്തിനിടയിൽ നൂഴ്ന്ന് പോയി അടി കൂടുന്ന മുഖങ്ങളെ കണ്ടു.. അവൾ ശിവയെയും മരിയയെയും വിളിച്ചു കാണിച്ചു.. അവർ നോക്കിയപ്പോൾ ആ കൂട്ടത്തിൽ വരുണും ദേവും…. കണ്ട കാഴ്ച… ദേവ് വരുണിനെ മുഖം നോക്കി അടിക്കുന്നു….

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4