Sunday, December 22, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 33

എഴുത്തുകാരി: ജാൻസി

ശങ്കർ കാറും ആയി പോയി… കുറച്ചു കഴിഞ്ഞു ശിവയ്ക്ക് ഒരു കോൾ വന്നു.. ശങ്കർ നാഥിന്റെ വണ്ടി ആക്സിഡന്റ് ആയി… ശിവ ഞെട്ടി അങ്ങനെ നിന്ന് പോയി.. “എന്താ മോളെ എന്ത് പറ്റി ” അങ്ങോട്ടു വന്ന ലക്ഷ്മിയമ്മ ചോദിച്ചു.. “അതു ലക്ഷ്മിയമ്മേ അച്ഛൻ.. അച്ഛന് ആക്‌സിഡന്റ് പറ്റി.. ഹോസ്പിറ്റലിൽ ആണ് ” ശിവ അങ്ങനെയൊക്കയോ പറഞ്ഞു ഒപ്പിച്ചു. “ദേവി… സാറിന് അപകടം പറ്റിയോ…ഏതു ഹോസ്പിറ്റലിൽ ആണ് മോളെ ” നെഞ്ചിൽ കൈ വച്ചു ലക്ഷ്മിയമ്മ ചോദിച്ചു. “സിറ്റി ഹോസ്പിറ്റലിൽ.. ഞാൻ ദേവേട്ടന്റെ വിളിച്ചു പറയട്ടെ ”

“എന്നാൽ മോളു വേഗം റെഡി ആകു.. ഞാനും വരാം ” അതും പറഞ്ഞു അവർ ധൃതിയിൽ അകത്തേക്ക് പോയി.. ശിവ ദേവിനെ വിളിച്ചു.. പക്ഷേ ഫോൺ സ്വിച്ഡ് ഓഫ്‌ ആയിരുന്നു.. കുറെ തവണ വിളിച്ചിട്ടും കിട്ടിയില്ല… ശിവയും ലക്ഷ്മിയമ്മയും ഹോസ്പിറ്റലിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോഴേക്കും icu ന്റെ മുന്നിൽ ഒരാൾ രക്തത്തിൽ കുളിച്ച ഷർട്ടുമായി നിൽക്കുന്നതു കണ്ടു.. ശിവ വേഗം അയാളുടെ അടുത്തേക്ക് ഓടി.. “നിങ്ങൾ ശങ്കർ സാറിന്റെ…” “മരുമകൾ ആണ് “ലക്ഷ്മിയമ്മ പറഞ്ഞു.. “നിങ്ങൾ ആന്നോ അച്ഛനെ ഇവിടെ എത്തിച്ചത് ” ശിവ ചോദിച്ചു “അതെ ഞാൻ കടയിൽ പോയി വരുന്ന വഴി ആയിരുന്നു അപകടം..

സാർ ഏതോ വണ്ടിക്ക് സൈഡ് കൊടുത്തപ്പോൾ എതിരെ വന്ന ലോറി ഇടിച്ചു.ലോറി നല്ല സ്പീഡിൽ ആയിരുന്നു വന്നത്.. അതുകൊണ്ട് കാറിൽ വന്നു ഇടിച്ചപ്പോൾ കാർ തെറിച്ചു അടുത്തുള്ള പോസ്റ്റിൽ പോയി ഇടിച്ചു.. ഡോർ ലോക്ക് അല്ലായിരുന്നു സീറ്റ്‌ ബെൽറ്റും ഇട്ടിട്ടില്ലായിരുന്നു എന്ന് തോന്നുന്നു.. ആ ഇടിയുടെ ആഘാതത്തിൽ സാർ കാറിൽ നിന്നും തെറിച്ചു പുറത്തേക്ക് വീണു. ” “അച്ഛന് എങ്ങനെ ഉണ്ട്.. ഇപ്പൊ ” “അറിയില്ല.. ഇതുവരെ ഡോക്ടർസ് ആരും പുറത്തേക്ക് വന്നില്ല ” ശിവ ആധിയോടെ icu ന്റെ അടുത്ത് വന്ന് അകത്തേക്ക് നോക്കി… പെട്ടന്ന് ദേവ് എവിടെ നിന്നോ ഓടി കിതച്ചു എത്തി..

“ദേവേട്ടാ ” ശിവ ദേവിനടുത്തേക്കു ചെന്നു.. “ശിവാനി അച്ഛൻ… ” ദേവിന്റെ ശബ്ദം ഇടറി “ഇല്ല ദേവേട്ടാ അച്ഛന് ഒന്നും ഇല്ല.. അച്ഛന് ഒന്നും സംഭവിക്കില്ല ” ശിവ ദേവിനെ ആശ്വസിപ്പിച്ചു. ശിവയുടെ കൈ എടുത്തു മാറ്റി ദേവ് icu അടുത്തേക്ക് ഓടി.. അപ്പോഴേക്കും ഉള്ളിൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു.. ദേവും ശിവയും ആധിയോടെ ഡോക്ടറിനെ നോക്കി.. “ഡോക്ടർ എന്റെ അച്ഛൻ.. “ദേവ് ചോദിച്ചു. “Sorry Dev… ഇവിടെ കൊണ്ടു വന്നപ്പോഴേക്കും കുറെ ബ്ലഡ്‌ നഷ്ടപ്പെട്ടിരുന്നു.. കുറച്ചു കൂടി നേരെത്തെ എത്തിച്ചിരുന്നെകിൽ… we were try our best…. but… sorry.. we couldn’t..”

ഡോക്ടർ ദേവിന്റെ തോളിൽ തട്ടി. അതു കേട്ടതും ദേവിനു ശരീരത്തിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു… എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ദേവ് പറഞ്ഞു.. “ഡോക്ടർ എനിക്ക് എന്റെ അച്ഛന്റെ ഒന്ന് കാണണം… ” “Sure.. please come ” ഡോക്ടർ ദേവിനെ അകത്തേക്ക് കൊണ്ട് പോയി.. കണ്ണുകൾ അടഞ്ഞു കിടക്കുന്ന അച്ഛന്റെ അടുത്തേക്ക് ദേവ് ചെന്നു..നെറ്റിയിൽ മുത്തി. രണ്ടു തുള്ളി ചുടു കണ്ണീർ ആ മുഖത്തു പതിച്ചു. ശിവ ദേവിനെ കാത്തു പുറത്തു നിന്നു..തളർന്ന കണ്ണുകളും ആയി പുറത്തേക്ക് വരുന്ന ദേവിനെ കണ്ടപ്പോൾ ശിവയുടെ ചങ്ക് മുറിഞ്ഞു.. “ദേവേട്ടാ ” ശിവയുടെ ആർദ്രമായ വിളിയിൽ ദേവ് നിസ്സഹായതയോടെ നോക്കി..

ആ നോട്ടത്തിൽ ശിവയ്ക്കു ദേവിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.. അവളുടെ അവസ്ഥയും വ്യത്യാസം അല്ലായിരുന്നു… മരണാന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞു കലങ്ങിയ കണ്ണുകളും ആയി ഇരിക്കുന്ന ദേവിന്റെ അടുത്തേക്ക് ശിവ വന്നിരുന്നു.. ദേവിന്റെ കൈകൾ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു അവന്റെ തോളിലേക്ക് തല ചായ്ച്ചു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ദേവ് സംസാരിക്കാൻ തുടങ്ങി.. “എന്താ ശിവ എന്നെ സ്നേഹിക്കുന്നവരും ഞാൻ സ്നേഹിക്കുന്നവരും സ്നേഹിച്ചു കൊതി തീരും മുന്നേ എന്നെ വിട്ടു പോകുന്നത് ” ദേവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. ശിവയ്ക്ക് മറുപടി പറയാൻ വാക്കുകൾ ഇല്ലായിരുന്നു..

അവൾ നെഞ്ചോടു ചേർത്തു പിടിച്ച ദേവിന്റെ കൈകളിൽ ഒന്നുകൂടെ പിടി മുറുക്കി.. ദേവ് തുടർന്നു “ഇനി ഈ ലോകത്തു ഞാൻ സ്നേഹിച്ചു കൊതി തീരാത്ത ഒരു മുഖമേ ഉള്ളു… അതു നിന്റെ മുഖമാ ശിവാനി… ഇനി നീയും എന്നെ… “ശിവ ദേവിന്റെ വായ പൊത്തി “ഇല്ല.. ഒരിക്കലും ഇല്ല… ഞാൻ എന്റെ ദേവേട്ടൻ ഉള്ളടത്തോളം കാലം ദേവേട്ടന് ഒപ്പം കാണും…ദേവേട്ടൻ എന്റെ ജീവൻ ആണ്… ആ ജീവൻ എന്റെ കൂടെ എന്റെ ഉള്ളിൽ ഉള്ളടത്തോളം കാലം ഒരു ശക്തിയ്ക്കും നമ്മളെ പിരിക്കാൻ ആകില്ല.. ” അത്രെയും പറഞ്ഞു ശിവ ദേവിന്റെ നെഞ്ചിലേക്ക് വീണു.. ദേവ് അവളെ ഇറുകെ കെട്ടി പുണർന്നു… ആർക്കും.. ഒരു ശക്തിയ്ക്കും അവളെ താൻ വിട്ടു കൊടുക്കില്ല എന്ന ദൃഢനിശ്ചയത്തോടെ….

ശിവയുടെ കല്യാണം പ്രമാണിച്ചു എടുത്ത ലീവ് അവസാനിക്കാറായി.. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വീണ്ടും കോളേജിലേക്ക് പോകാനുള്ള തിരക്കാകും.. ദേവും ഏകദേശം പഴയ അവസ്ഥയിലേക്ക് എത്തി… അച്ഛന്റെ ബിസ്നെസ്സ് എല്ലാം ഏറ്റെടുത്തു നടത്തുന്നത് ദേവ് ആണ്… ശിവ മനഃപൂർവം ദേവിനെ അതു ഏറ്റെടുപ്പിച്ചതാണ്..എന്തെങ്കിലും ജോലിയിൽ മുഴുകി ഇരുന്നില്ലെങ്കിൽ അച്ഛൻ വേര്പിരിഞ്ഞതിന്റെ ഓർമ്മകൾ ദേവിനെ വേട്ടയാടും.. അതു പഴയ പോലെ ഡിപ്രെഷനിലേക്കു പോകും എന്ന് ഭയന്ന് വരുണും മരിയയും ആണ് ശിവയെ കൊണ്ടു ദേവിനെ ജോലിയിലേക്ക് പറഞ്ഞു വിട്ടത്….

ജോലി തിരക്ക് ഒരു പരിധി വരെ ദേവിന്റെ ഉള്ളിലെ മുറിവ് ഉണക്കാൻ സഹിച്ചു. ശിവയും പഴയപോലെ ജോലിക്ക് പോയി തുടങ്ങി… ഒരു ദിവസം ശിവ കോളേജിൽ നിന്നും ഇറങ്ങാൻ അല്പം വൈകി. അതുകൊണ്ട് വീട്ടിലെത്തിയപ്പോഴേക്കും ചുറ്റും ഇരുട്ട് പരന്നിരുന്നു.. ശിവ കതകു തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഹാളിലെ ലൈറ്റ് ഓഫ്‌ ആയി.. ശിവ പേടിച്ചു തിരിഞ്ഞതും ചുറ്റും led ലൈറ്റ് ഓൺ ആയി.. ആ വെളിച്ചത്തിൽ അവൾ കണ്ടു… തനിക്ക് ചുറ്റും പറന്നു കളിക്കുന്ന റെഡ് ബലൂൺസ്…. led ലൈറ്റ് കാണുന്ന വഴിയേ ശിവ ചുവടുകൾ വച്ചു.. ഒടുവിൽ ചെന്നു നിന്നത് ടെറസിന് മുകളിലാണ്…

അവിടുത്തെ അലങ്കാരം കണ്ട് ശിവയുടെ കണ്ണുകൾ വിടർന്നു… ടെറസ് നിറച്ചും റെഡ് ഹാർട്ട്‌ ബലൂൺസ്‌..ചുറ്റിലും led ലൈറ്റ്.. ടെറസിനു ഒത്ത നടുക്കായി ടേബിളും അതിനീരുവശവും റെഡ് കളർ ചെയർ… വെള്ള സിൽക്ക് തുണി കൊണ്ടു കവർ ചെയ്ത ടേബിളിനു പുറത്തു റോസാ പൂ ഇതളുകൾ ചിതറി കിടക്കുന്നു.. റെഡ് വൈൻ ബോട്ടിലും ഗ്ലാസും…. ടേബിളിനു നടുക്കായി candle ലൈറ്റ്…. ആ ഭംഗി ആസ്വദിച്ചു നിൽകുമ്പോൾ ഇടുപ്പിലൂടെ രണ്ട് കൈകൾ ഇഴഞ്ഞു നീങ്ങുന്നത് ശിവ അറിഞ്ഞു…. തിരിഞ്ഞു നോക്കാതെ തന്നെ ആളെ മനസിലായി… പൊടുന്നനെ ആ കൈകൾ വയറിൽ എത്തിയതും നെഞ്ചോടു ചേർത്തു പിടിച്ചു… ശിവയുടെ ചെവിയിൽ ചെറുതായി കടിച്ചപ്പോൾ അവൾ കുതറി മാറി തിരിഞ്ഞു…

“എന്തുപറ്റി ദേവേട്ടാ…. ഇന്ന് എന്താ ഒരു പ്രതേക സ്നേഹം ” “ചുമ്മ… കല്യാണം കഴിഞ്ഞിട്ടും അതിനു മുൻപും ഞാൻ തനിക്ക് ഇതുവരെ ഒരു candle light ഡിന്നർ തന്നിലല്ലോ… എന്നാണെങ്കിൽ ലക്ഷിമിയമ്മയും ഇവിടെ ഇല്ല…. അതുകൊണ്ട് ഞാൻ ഓഫീസിൽ നിന്നും നേരത്തെ ഇങ്ങു പോന്നു…എന്റെ ശിവനികുട്ടിക്കു സർപ്രൈസ് തരാൻ.. ” ദേവ് അവളെ ഒന്നുകൂടെ തന്നോട് ചേർത്തു പിടിച്ചു.. “ഇഷ്ടമായോ ” അതിനു മറുപടി ആയി ശിവ ദേവിന്റെ കവിളിൽ മുത്തം നൽകി.. ദേവ് ശിവയെ കസേരയിൽ ഇരുത്തി… എന്നിട്ട് ദേവ് ശിവക്ക് എതിരെ ഉള്ള കസേരയിൽ ഇരുന്നു.. രണ്ടു പേരും കണ്ണും കണ്ണും നോക്കി ഇരുന്നു..

ദേവന് ശിവയിൽ നിന്ന് കണ്ണെടുക്കാൻ ആയില്ല.. അതെ അവസ്ഥയിൽ ആയിരുന്നു ശിവയും.. ദേവ് ശിവയ്ക്ക് നേരെ മുത്തം നൽകിയ റോസാ പൂ നീട്ടി.. അവൾ അതു വാങ്ങി പൂവിൽ ചുംബിച്ചു.. ദേവ് ഗ്ലാസ്സുകളിലേക്കു റെഡ് വൈൻ ഒഴിച്ചു.. ഒന്ന് ശിവാനിക്ക് നൽകി… രണ്ടു പേരും ഒരു കവിൾ കുടിച്ചിട്ട്.. കൈകൾ പരസ്പരം കോർത്തു കുടിച്ചു…. ദേവ് കസേരയിൽ നിന്ന് എഴുന്നേറ്റു ശിവയുടെ അടുത്ത് വന്നു… അവളുടെ തലയ്ക്കു മുകളിൽ അവന്റെ താടി വച്ചു കഴുത്തിലൂടെ കൈ ഇട്ടു ശിവയുടെ കൈകളുമായി കൂട്ടി കെട്ടി.. ശിവയുടെ കൈകൾ ദേവ് തന്റെ ചുണ്ടോടു അടുപ്പിച്ചു…

അവളുടെ നഖങ്ങളിൽ ചുംബിച്ചു.. ശിവയെ കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ചു ദേവ് നേരെ നിർത്തി….ശിവയുടെ മുന്നിൽ മുട്ട് കുത്തി നിന്ന് റോസാപൂ അവളുടെ നേരെ നീട്ടി പറഞ്ഞു. “നീ എന്റെ ഹൃദയം കവർന്ന നാൾ മുതൽ ഈ നിമിഷം വരെയും നിന്റെ സാമിപ്യം എനിക്ക് മരുന്നാണ്.. എന്റെ വേദനകളെ മാറ്റുന്ന മരുന്ന്… അന്ന് എന്റെ ദേഹത്തു ഒരു മുറിവ് വന്നപ്പോൾ നിന്റെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു നീ അനുഭവിച്ച വേദന… ഞാൻ തളർന്നു പോയ അവസരങ്ങളിൽ എനിക്ക് കൈതാങ് ആയി കൂടെ നിന്ന് പിടിച്ചു കയറ്റി..

ഈ സ്നേഹം കരുതൽ എന്നും എനിക്ക് വേണം… I want and need your proximity to the end of my life…. I love you… എഴുന്നേറ്റു ശിവയുടെ കണ്ണുകളിലേക്ക് നോക്കി.. അവന്റെ കണ്ണുകളുടെ നോട്ടം നേരിടാൻ ആകാതെ ശിവ ദേവിനെ ഇറുകെ കെട്ടി പുണർന്നു… “Me too ദേവേട്ടാ… I Love You too……. I Love you so much….” ശിവയുടെ മുഖം ഉയർത്തി മൂക്കും ആയി ഉരസി….ശിവയുടെ നെറ്റിയിൽ മുട്ടിച്ചു … കൈവിരലുകൾ പരസ്പരം കോർത്തു.. അധരങ്ങൾ പരസ്പരം സ്നേഹം പങ്ക് വച്ചു…

ശിവ ക്ലാസ്സും കഴിഞ്ഞു സ്റ്റാഫ്‌ റൂമിൽ ഇരുന്നപ്പോൾ ഒരു ഫോൺ കാൾ വന്നു “ഹലോ ഇതു ശിവാനി ആന്നോ… ദേവിന്റെ വൈഫ്. ” “അതെ.. ആരാണ് ” “നിങ്ങളുടെ ഹസ്ബന്റിനു ഒരു ആക്‌സിഡന്റ് പറ്റി.. അല്പം സീരിയസ് ആണ്.. വേഗം സിറ്റി ഹോസ്പിറ്റൽ വരെ വരണം.. ” അതും പറഞ്ഞു ആ കാൾ കട്ട്‌ ആയി.. “ഹലോ… ഹലോ…. ” ശിവ കേട്ട പാതി കേൾക്കാത്ത പാതി വേഗം ഹോസ്പിറ്റലിലേക്ക് പോകാൻ ഒരുങ്ങി.. കോളേജിൽ നിന്ന് ഇറങ്ങുന്ന വഴി വരുണിനെ വിളിച്ചു.. “വരുൺ ചേട്ടാ.. ദേവേട്ടന് ആക്‌സിഡന്റ് പറ്റി വേഗം സിറ്റി ഹോസ്പിറ്റൽ വരെ വരണേ..” ശിവ ഫോൺ കട്ട്‌ ചെയ്തു.. “ഹലോ ശിവാനി.. ശിവാനി… ”

“എന്താ വരുണേട്ടാ… എന്ത് പറ്റി… ” മരിയ ചോദിച്ചു “അത്…. ദേവിനു ആക്‌സിഡന്റ്…. സിറ്റി ഹോസ്പിറ്റലിൽ ആണ്… ” “പിതാവേ…. വാ വരുണേട്ടാ.. നമ്മുക്ക് അങ്ങോട്ടു പോകാം വേഗം വണ്ടി എടുക്ക്… ” മരിയ പറഞ്ഞു ഇതേ സമയം ശിവ ഹോസ്പിറ്റലിലേക്ക് പറക്കുവായിരുന്നു.. മനസ് നിറയെ ദേവേട്ടന്റെ ചിരിക്കുന്ന മുഖവും.. പെട്ടന്ന് എവിടെ നിന്നോ ഒരു കാർ പാഞ്ഞു വരുന്നത് മാത്രമേ ശിവ കണ്ടോള്ളൂ.. സ്കൂട്ടറിൽ നിന്നും തെറിച്ച വീണ ശിവയുടെ തല ഒരു കല്ലിൽ വന്നിടിച്ചു…. തല പൊട്ടി ചോര ഒഴുകി…

ഉള്ള ബോധത്തിൽ പിടിച്ചു എഴുന്നേൽക്കാൻ നോക്കിയപ്പോൾ അവ്യക്തമായി കണ്ടു തന്റെ നേരെ ആരോ നടന്നു അടുക്കുന്നത്… കണ്പീലികളിലൂടെ ഒഴുകി ഇറങ്ങിയ രക്തം കൊണ്ട് ആളെ മനസിലായില്ല… ബോധം മറയുന്നതായി തോന്നിയപ്പോൾ… “ശിവാനി ” ആ ശബ്ദം അവളുടെ കർണ്ണപടത്തിൽ വന്നു പതിച്ചു… ഒരു ഞെട്ടലോടെ ശിവ ആ ശബ്ദത്തെ തിരിച്ചറിഞ്ഞു.. “അഥിതി “!!!!!!!!!!😳😳😳😳

❣️❣️❣️❣️❣️❣️ (തുടരും )

മനം പോലെ മംഗല്യം : ഭാഗം 32