Friday, November 15, 2024
LATEST NEWS

കപ്പയ്ക്ക് പിന്നാലെ വിലകുതിപ്പിൽ ഏത്തപ്പഴം

സാധാരണക്കാർക്ക് എക്കാലവും ആശ്രയമായിരുന്ന കപ്പ വിലകുതിപ്പിൽ ആണ്. ചുരുങ്ങിയ ദിവസം കൊണ്ട് വില 25 രൂപ മുതൽ 27 രൂപ വരെ വർദ്ധിച്ചു. ഇതോടൊപ്പം പഴങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്. സാധാരണയായി മഴക്കാലത്താണ് പഴങ്ങളുടെ വില കുറയുക. വാഴപ്പഴത്തിന്റെ വില 10 രൂപ മുതൽ നിന്ന് 15 രൂപ വരെ ഉയർന്നു. എല്ലാത്തരം പഴങ്ങളുടെയും വില വർദ്ധിച്ചു. ഉത്പാദനം കുറഞ്ഞതും വിപണിയിലെ ദൗർലഭ്യവുമാണ് വില വർദ്ധനവിനു കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷം, കപ്പയുടെ വില കുറഞ്ഞുനിന്നത്, കർഷകരെ അവരുടെ വിളവിറക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. വിപണി സജീവമായപ്പോൾ രണ്ട് വർഷത്തെ നഷ്ടം നികത്താനുള്ള ശ്രമമാണിതെന്ന് വ്യാപാരികൾ പറഞ്ഞു. ഒരു മാസം മുമ്പ് 15 രൂപയായിരുന്നു വില. നിലവിൽ പലയിടത്തും 40 രൂപയ്ക്ക് മുകളിലാണ് വിൽപ്പന. ഗുണനിലവാരത്തിനനുസരിച്ച് ഇത് വ്യത്യാസപ്പെടും. കൊറോണ കാലത്ത് കപ്പയുടെ വില 12 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ, വലിയ ഗുണനിലവാരമില്ലാത്ത മരച്ചീനിക്കു പോലും 40-45 രൂപ നൽകണം.