Friday, January 17, 2025
LATEST NEWSSPORTS

കഴിഞ്ഞ സീസണിലെ ബാഴ്‌സലോണയുടെ ‘മോസ്റ്റ് വാല്യുബിൾ പ്ലയർ’ ആയി പെഡ്രി

കഴിഞ്ഞ സീസണിലെ ബാഴ്സലോണയുടെ മോസ്റ്റ് വാല്യുബിൾ പ്ലയറായി പെഡ്രി ഗോൺസാലസ് തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ‘കൂളേഴ്സി’നിടയിൽ കഴിഞ്ഞ ആഴ്ച നടത്തിയ ഒരു വോട്ടെടുപ്പിലാണ് പെഡ്രി ടീമിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്.ആകെ പോൾ ചെയ്ത വോട്ടിന്റെ മൂന്നിലൊന്ന് നേടിയാണ് താരം ഈ നേട്ടം കൈവരിച്ചത്.

പരിക്ക് കാരണം നിരവധി മത്സരങ്ങൾ നഷ്ടമായെങ്കിലും, കഴിഞ്ഞ സീസണിൽ ബാഴ്സയുടെ ലീഗിൽ തിരിച്ചെത്തിയ ചെയ്ത പെഡ്രി അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടി. ഉറുഗ്വേയുടെ ഡിഫൻഡർ അരോഹോ രണ്ടാം സ്ഥാനത്തെത്തി. നേരത്തെ സെവിയ്യയ്ക്കെതിരെ പെഡ്രി നേടിയ ഗോളാണ് സീസണിലെ ഏറ്റവും മികച്ച ഗോളായി ലാലിഗ തിരഞ്ഞെടുത്തത്.