Monday, May 13, 2024
LATEST NEWSTECHNOLOGY

വെള്ളപ്പൊക്ക സാധ്യതകള്‍ വിലയിരുത്താന്‍ നിലവിലെ കാലാവസ്ഥാ മാതൃകകള്‍ പര്യാപ്തമായേക്കില്ല

Spread the love

നിലവിലെ കാലാവസ്ഥാ മാതൃകകള്‍ക്ക് ഭാവിയിലെ വെള്ളപ്പൊക്ക അപകടസാധ്യതകൾ വിലയിരുത്താൻ കഴിഞ്ഞേക്കില്ലെന്ന് പഠനങ്ങൾ. കാലാവസ്ഥാ വ്യതിയാനം വിലയിരുത്താൻ മാതൃകകൾ പര്യാപ്തമാണോയെന്ന് ഏയ്ല്‍ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പരിശോധിച്ചു. അരനൂറ്റാണ്ട് മുമ്പ്, ഒരു മേഘം അതിന്‍റെ ആയുസ്സിൽ ഉൽപ്പാദിപ്പിക്കുന്ന മഴയുടെ അളവ് ചൂടുള്ള കാലാവസ്ഥയിൽ വ്യത്യാസപ്പെടുമോ എന്ന ചോദ്യം ഉയർന്നിരുന്നു. ഇതിനുള്ള ഉത്തരം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ, നിലവിലുള്ള മോഡലുകൾ നിർണ്ണയിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളപ്പൊക്ക സംഭവങ്ങൾ ഭാവിയിൽ സംഭവിച്ചേക്കാം.

Thank you for reading this post, don't forget to subscribe!

പഠനത്തിനായി, ഒരു മേഘത്തിൽ നിന്നുള്ള മഴ വീണ്ടും ബാഷ്പീകരിക്കുമ്പോൾ സംഭവിക്കുന്ന മഴയുടെ അളവാണ് എഫൂഷൻസി (പിഇ) മൂല്യം. പ്രസിപ്പിറ്റേഷന്‍ എഫ്യഷന്‍സി പൂജ്യമാണെങ്കിൽ, മഴ ഭൂമിയിൽ എത്തില്ല. എന്നാൽ ഇത് ഒന്നാണെങ്കിൽ, വീണ്ടും ബാഷ്പീകരിച്ച മഴ പൂർണ്ണമായും ഭൂമിയിൽ എത്തിയതായി അനുമാനിക്കാം.

അതേസമയം, മഴയ്ക്ക് (ഉയർന്ന പിഇ) കാരണമാകാനുള്ള മേഘങ്ങളുടെ കഴിവ് നഷ്ടപ്പെടുന്നത് പോലുള്ള കാര്യങ്ങൾ നിർണ്ണയിക്കാൻ കാലാവസ്ഥാ മോഡലുകളോ സംവിധാനങ്ങളോ നിലവിലില്ലെന്ന് ഗവേഷകർ പറഞ്ഞു. എന്നിരുന്നാലും, പരമ്പരാഗത കാലാവസ്ഥാ മോഡലുകൾ ഉപയോഗിച്ചുള്ള ഒരു പഠനം 21-ാം നൂറ്റാണ്ടിൽ മഴയുടെ അളവ് പതിൻമടങ്ങ് വർദ്ധിച്ചതായി കണ്ടെത്തി.