Sunday, January 25, 2026
GULFLATEST NEWS

ഗള്‍ഫില്‍ ഇന്ധന വിലയില്‍ ഏറ്റവും കുറവ് കുവൈറ്റില്‍

കുവൈറ്റ്‌ : ഗൾഫിൽ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള രാജ്യമാണ് കുവൈറ്റ്. ഗ്ലോബൽ പെട്രോളിയം പ്രൈസ് വെബ്സൈറ്റിൽ ലഭ്യമായ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 0.34 യുഎസ് സെന്‍റ് ആണ്. അതേസമയം, ആഗോള ശരാശരി 1.47 ഡോളറാണ്. യുണൈറ്റഡ് അറബ് എമിറേറ്റിലെ ഇന്ധന വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ കുവൈറ്റിലെ വില മൂന്നിലൊന്ന് മാത്രമാണ്.