Tuesday, December 17, 2024
LATEST NEWS

ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീ മധുരം പകരും

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യേണ്ട ഓണക്കിറ്റുകൾ ഒരുങ്ങി തുടങ്ങി. ഇത്തവണയും ഓണക്കിറ്റിൽ കുടുംബശ്രീയുടെ മധുരം നിറയും. സപ്ലൈകോ നൽകുന്ന ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട ശർക്കര വരട്ടിയും ചിപ്സും കുടുംബശ്രീയുടേതായിരിക്കും. ഇതിനായി 12.89 കോടി രൂപയുടെ ഓർഡർ സപ്ലൈകോ കുടുംബശ്രീക്ക് നൽകിയിട്ടുണ്ട്.

കരാർ പ്രകാരം കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ സപ്ലൈകോയ്ക്ക് നേന്ത്രക്കായ ചിപ്സും ശർക്കരവരട്ടിയും വിതരണം ചെയ്യും. ആകെ 42,63,341 പാക്കറ്റുകളാണ് സപ്ലൈകോയ്ക്ക് വേണ്ടത്. ഇതിലൂടെ കുടുംബശ്രീ സംരംഭകർക്ക് ജിഎസ്ടി ഉൾപ്പെടെ ഒരു പാക്കറ്റിന് 30.24 രൂപ ലഭിക്കും. ഓരോ പായ്ക്കറ്റും 100 ഗ്രാം വീതമുണ്ടാകും.