ക്ഷണപത്രം : ഭാഗം 3
എഴുത്തുകാരി: RASNA RASU
പെട്ടെന്നുള്ള പ്രവൃത്തിയിൽ നടുങ്ങി പോയ നയന കണ്ണ് മുറുക്കിയടച്ച് കൊണ്ട് പേടിച്ച് കൊണ്ടിരുന്നു. നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പു കണങ്ങളെ നോക്കി കാണുകയായിരുന്നു നടാഷ്..അവളുടെ ഓരോ ഭാവവും ഒരു കുസ്യതി ചിരിയോടെ അവൻ നോക്കി കൊണ്ടിരുന്നു. ഒന്നും കൂടി അവളെ തന്നോട് ചേർത്ത് നിർത്തി കൊണ്ടവൻ അവളുടെ കാതിലായി മെല്ലെ മൊഴിഞ്ഞു. “”” ഇനി എന്നാ നീ നോക്കി നടക്കാൻ പഠിക്കുക. ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ കാണാമായിരുന്നു. ഒന്നിലും ശ്രദ്ധയില്ല നിനക്ക്. പഴയ അതേ പൊട്ടത്തരം…””” അവന്റെ സംസാരം കേട്ട് ഒരു നിമിഷത്തേക്ക് അവൾ പരിസരം മറന്ന് നിന്ന് പോയി.
ഇത് എവിടെയോ കേട്ട് മറന്ന പോലെ… പക്ഷേ എവിടെ? എന്ത് കൊണ്ടാ ഓർമ കിട്ടാത്തത്? അവൾ അത്ഭുതത്തോടെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. “”” ഹലോ…, മാഡം…””” അവൾക്ക് നേരെ വിരൽ നൊടിച്ച് കൊണ്ട് അവൻ കൈയ്യ് രണ്ടും മാറിൽ കെട്ടി നിന്നു. “”” എ… എന്താ?””” സ്വബോധത്തിലേക്ക് വന്ന് കൊണ്ടവൾ അവനോട് ചോദിച്ചു. “”” എനിക്കൊന്ന് ഡ്രെസ് ഇടണമായിരുന്നു. ഇനി മാഡത്തിന് അതും കാണണമെന്നുണ്ടോ?””” മീശ പിരിച്ച് കൊണ്ട് അവൻ കളിയാക്കി ചോദിച്ചു. “”” അയ്യേ….!!! അലവലാതി…..”””
നടാഷ് നെ നോക്കി പുച്ഛിച്ച് കൊണ്ടവൾ മുറിയിൽ നിന്നിറങ്ങി. “”” അതേ… ഒരു മിനിറ്റ്””” നയനയെ പിറകിൽ നിന്ന് വിളിച്ച് കൊണ്ട് നടാഷ് കബോർഡിൽ നിന്ന് ഒരു കവർ പുറത്തെടുത്തു. “”” ഇതാ… റിസപ്ക്ഷന് ധരിക്കാനുള്ള സാരിയാ….!!!””” “”” സാരിയോ…..!!!!””” വാ പൊളിച്ച് കൊണ്ട് രണ്ട് കണ്ണും പുറത്തേക്കിട്ട് കൊണ്ടവൾ ചോദിച്ചു. “”” എന്താ സാരിയെന്ന് കേട്ടിട്ടില്ലെ? പോയി റെഡിയാവാൻ നോക്ക്. അതാ ഡ്രെസിംഗ് റൂമ്…”””” അവളെ ഗൗരവത്തിൽ ഒന്ന് നോക്കി കൊണ്ട് നടാഷ് വേഗം ഷർട്ട് ഇട്ട് കൊണ്ട് ഫോണിൽ കുത്തി കൊണ്ടിരുന്നു.
സമയം കുറേയായിട്ടും അവൾ പുറത്ത് വരാതെയായപ്പോൾ അവനിൽ ചെറിയ പേടിയും ദേഷ്യവും തോന്നി. “”” ടീ… നീയിതെന്തെടുക്കുവാ… റിസ് പ്ക്ഷൻ ഇന്നാണ്.. നാളെയല്ല…””” “”” ഒരഞ്ച് മിനിറ്റ്… ഇതെന്താ കൃഷ്ണാ നിൽക്കാത്തത്?”””” “””ഇതെത്ര സമയമായെന്നാ… നീയെന്താക്കുവാ… സമയം പോവുന്നു…””” “”” ഞാനിപ്പോൾ വരാം.. അമ്മേ …….!!!!””” അവസാന കരച്ചിൽ കൂടി കേട്ടതും നടാഷ് ആകെ ഭയന്ന് കൊണ്ട് വാതിൽ തുറന്നകത്ത് കയറി.. ഉള്ളിലെ കാഴ്ച കണ്ട് ഒരു നിമിഷം അവൻ അന്തം വിട്ട് നിന്നു. “””സൂയിസൈഡ് അറ്റംപ്റ്റ്….””” “”””വാട്ട്……..?””
“” അവൻ കാറി വിളിച്ച് പറയുന്നത് കേട്ട് അവൾ അമ്പരന്ന് നിന്ന് പോയി.. “””വാട്ട് ദ…!!! എന്തിനാ ഇങ്ങനെ ചെയ്തത്? എന്ത് പ്രശ്നം ഉണ്ടെങ്കിലും നമുക്ക് പരിഹരിക്കാലോ..?””” അവൻ പറയുന്നത് കേട്ട് ഇപ്പോൾ ബോധം പോവും എന്ന അവസ്ഥയിലായിരുന്നു നയന.. “”” What the hell are you talking about? എന്റെ കൈ ഒന്ന് കണ്ണാടിയുടെ ചില്ല് തട്ടി മുറിഞ്ഞു. അതിന്റെ യാ ഈ blood.. അല്ലാതെ എന്ത് Suicide.. Are you mad or what?””” അവളുടെ മറുപടി കേട്ടപ്പോഴാണ് അവൻ ചുറ്റും നോക്കിയത്. പൊട്ടിചിതറി കിടക്കുന്ന കണ്ണാടിയും അവളുടെ കൈയ്യും കണ്ടപ്പോഴാണ് അവന് ശ്വാസം നേരെ വീണത്. “”” Are you okay? കൈ നന്നായി മുറിഞ്ഞിട്ടുണ്ടോ?
Come.. doctor നെ കാണാൻ പോവാം””” “”” അതിന്റെ ആവശ്യമില്ല.. ചെറിയ മുറിവാ..ഞാൻ ശ്രദ്ധിച്ചില്ല. കണ്ണാടി പെട്ടെന്നാ പൊട്ടിയത്.”””” “”” എന്നാലും കൃത്യമായി പറയാൻ പറ്റില്ല. വാ..ഞാൻ കൈ കെട്ടി തരാം.. ഫസ്റ്റ് എയ്ഡ് ഇവിടെ തന്നെ കാണും. ഞാൻ ഡോക്ടർ ശീലയെ വിളിക്കാം…””” അവൾ ഒരുപാട് വേണ്ടെന്ന് നിർബന്ധിച്ചെങ്കിലും അതിനെ ഗൗനിക്കാതെ തന്നെയവൻ ഡോക്ടറെ വിളിച്ചു. ഡോക്ടറുടെ വരവോടെ തന്നെ വീട്ടിലുള്ള എല്ലാവരും കാര്യമറിഞ്ഞ് ശുശ്രൂക്ഷിക്കാൻ എത്തിയിരുന്നു. “”” ചെറിയ മുറിവാ… ഭാഗ്യത്തിന് ചില്ല് കേറിയിട്ടില്ല. ഞാൻ കൈ കെട്ടിയിട്ടുണ്ട്. വെള്ളം തട്ടാതെ നോക്കണം.
പിന്നെ ഇത് കുറച്ച് ടാബ്‌ലറ്റ്സ് ആണ്..””” ഡോക്ടർ പറയുന്നത് ശ്രദ്ധയോടെ കേട്ട് തലയാട്ടുന്ന നടാഷിനെ കണ്ടവൾക്ക് ചിരി പൊട്ടി. “”” എന്നാലും കണ്ണാടി എങ്ങനെയാ പൊട്ടിയത്? ഈ അടുത്ത് മാറ്റിയതാ… ആ ശങ്കരനെ ഒന്ന് കാണട്ടെ.. ഇങ്ങനെയാണോ പണി ചെയ്യുന്നത്.. വല്ലതും പറ്റിയിരുന്നെങ്കിലോ?””” മിസ്റ്റർ സൃഷ്ടിത് ഗൗരവത്തോടെ പലതും പറഞ്ഞ് കൊണ്ടിരുന്നു. അമ്മ മാത്രം തലയിൽ തലോടി കൊണ്ടിരിക്കുവായിരുന്നു. “”” ഇന്നത്തെ പ്രോഗ്രാം മാറ്റിവയ്ക്കാം.. ന യു റെസ്റ്റ് എടുക്കട്ടെ…”””
“”” അയ്യോ അത് വേണ്ട.. ഇത്രയും ആൾക്കാരെ വിളിച്ചിട്ട് പ്രോഗ്രാം മാറ്റുക എന്ന് പറഞ്ഞാൽ. എനിക്ക് കുഴപ്പമില്ല. lam Perfectly alright…””” നടാഷ് ന് മറുപടി കൊടുത്ത് കൊണ്ട് അവൾ എഴുന്നേറ്റു. “”” ശരി.. പക്ഷേ മോൾക്ക് തളർച്ച തോന്നുന്നെങ്കിൽ പെട്ടെന്ന് തിരിച്ച് പോരണം. Ok..””” അവളുടെ തലയിൽ തട്ടികൊണ്ട് മിസ്റ്റർ സൃഷ്ടിത് ശാസിച്ചതും അവൾ സമ്മതമെന്നോണം തലയാട്ടി. എല്ലാരും പുറത്തേക്ക് ഇറങ്ങിയതും നയന മുന്നിലെ കണ്ണാടിയിൽ ഒന്നും കൂടി നോക്കി മുടി ഒക്കെ റെഡിയാക്കി തിരിഞ്ഞതും പിന്നിൽ വാതിലിനോട് ചാരി നിന്ന് തന്നെയും നോക്കി നിൽക്കുന്ന നടേഷനിൽ കണ്ണ് പതിഞ്ഞു.
അവൾ പുരികമുയർത്തി എന്താ എന്ന് ആംഗ്യം കാണിച്ചതും അവൻ ഓടി പിടച്ച് കൊണ്ട് അവളെ വാരിപുണർന്നു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവന്റെ നെഞ്ച് നിർത്താതെ വേഗത്തിൽ മിടിക്കുന്നത് കേട്ടതും അവൾക്ക് മനസിലായിരുന്നു അവൻ നല്ലോണം പേടിച്ച് പോയെന്ന്.. “”” അതേ.. ഒരു വിധം ശരിയാക്കി ഉടുത്ത സാരിയാ.. കൊളമാക്കാതെ മാറി നിൽക്കടോ…””” അവന്റെ മുഖത്തേക്ക് നോക്കാനുള്ള ജാള്യത കാരണം കയ്യിൽ കിട്ടിയ കാരണം പറഞ്ഞ് കൊണ്ടവൾ മുഖം സാരിയിലേക്ക് കേന്ദ്രീകരിച്ചു.
“””മനുഷ്യനെ തീ തീറ്റിച്ചിട്ട് അവളുടെ ഒരു സാരി…!! നീ താഴേക്ക് പോയ്ക്കോ.. ഞാൻ കാർ കീയുമായി വരാം…””” അവളെ പറഞ്ഞയച്ച് കൊണ്ടവൻ കംബോർഡ് തുറന്ന് എന്തോ പുറത്തെടുത്തു. അതിൽ നോക്കി ഒന്ന് ചിരിച്ച് കൊണ്ടവൻ അത് പോക്കറ്റിലിട്ട് പുറത്തേക്ക് നടന്നു. ****** റിസപ്ക്ഷൻ ഹാളിൽ എത്തിയപ്പോൾ തന്നെ ഒരു വിധം എല്ലാരും അവിടെ എത്തിയിരുന്നു. ഞങ്ങളെ സ്വീകരിച്ച് കൊണ്ട് അവർ മുകളിലെ സ്‌റ്റേജിൽ കൊണ്ടിരുത്തി. പലരും വന്ന് പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മിസ്റ്റർ സൃഷ്ടിത് ന്റെ ബിസിനസ് പാർട്ട്നേർസ് തൊട്ട് നന്ദേട്ടന്റെ അമേരിക്കയിലെ ഫ്രണ്ട്സ് വരെ ഉണ്ട്.
പലരോടും സംസാരിച്ച് എന്റെ വായിലെ വെള്ളം വറ്റിയതും കുറച്ച് വെള്ളം കുടിക്കാൻ പോയപ്പോഴാണ് ആരുടെയോ അടക്കം പറച്ചിൽ കേട്ടത്. “”” ആ പെണ്ണിനെ കണ്ടില്ലേ. സൃഷ്ടിത് ന്റെ ഓഫീസിൽ കേറി പറ്റി മകനെ തന്നെ അടിച്ചെടുത്തു. അല്ലെങ്കിലും ഇവരെ പോലുള്ളവർ അഭിനയിക്കാൻ മിടുക്കരായിരിക്കുമല്ലോ.. ഇത്തരത്തിലുള്ള ലോ ക്ലാസിലുള്ള വരുമായി ബന്ധം സ്ഥാപിക്കാനേ പോകരുത് എന്നാ എന്റെ അഭിപ്രായം…””” മുന്നിൽ കൂട്ടം കൂടി സംസാരിക്കുന്ന ആ ആന്റിമാരുടെ സംസാരം നെഞ്ചിൽ തറയ്ക്കുന്ന പോലെയാ തോന്നിയത്.
അന്ന് ശരത് പറഞ്ഞത് കൂടി ഓർമ വന്നതും കണ്ണ് നിറഞ്ഞൊഴുകിയിരുന്നു. ഒന്നും ചിന്തിക്കാതെ മുന്നിൽ കണ്ട വെള്ളമെടുത്ത് കുടിച്ചു. നല്ല കയ്പ് തോന്നിയിരുന്നെങ്കിലും ചിന്ത കാഴ്ചയെ മറച്ചിരുന്നു. ചുറ്റുപാടും കറങ്ങുന്നത് പോലെ തോന്നി തുടങ്ങിയപ്പോഴാണ് ഗ്ലാസിലേക്ക് ശരിക്കും നോക്കുന്നത്. കുടിച്ചത് വെറെന്തോ ആണെന്ന് ബോധം വന്നതും കാഴ്ച മങ്ങി തുടങ്ങിയിരുന്നു. തളർച്ച തോന്നിയതും ഒന്ന് വിശ്രമിക്കാനായി വഴിയറിയാതെ എങ്ങോട്ടോ നടന്നു. കുറച്ച് നടന്നപ്പോഴാണ് താൻ റോഡിലാണെന്ന് പിടികിട്ടിയത്. അപ്പോഴേക്കും തളർന്ന് എവിടെയോ വീണിരുന്നു. കുറേ നേരമായിട്ടും നയനയെ കാണാത്തത് കൊണ്ട് നടാഷ് അവളെയും തിരഞ്ഞ് നടക്കുകയായിരുന്നു.
ആരും അവളെ കണ്ടിട്ടില്ലെന്ന് പറഞ്ഞതും അവന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞ് പോയി. അല്ലെങ്കിലെ തീരെ വയ്യ.. ഈ പെണ്ണിനൊന്ന് പറഞ്ഞിട്ട് പോയ്ക്കൂടെ.. മനുഷ്യനെ ഇങ്ങനെ ആധികേറ്റാൻ.. ഒന്ന് ആത്മഗതിച്ച് കൊണ്ട് നടാഷ് ഹോട്ടലിന് വെളിയിലിറങ്ങി. “”” ചേട്ടാ.. ഒരു ക്രീം കളർ സാരിയുടുത്ത പെണ്ണിനെ കണ്ടോ?””” അടുത്ത് ഉള്ള സെക്യൂരിറ്റി യോട് ചോദിക്കുമ്പോഴും അവൻ വിറയ്ക്കുകയായിരുന്നു. “”” കുറച്ച് മുമ്പ് ഇതിലൂടെ പോയിരുന്നു. കണ്ടിട്ട് തീരെ വയ്യ എന്ന് തോന്നിയിരുന്നു. ഞാൻ വിളിച്ചിട്ടും ശ്രദ്ധിക്കാതെ അങ്ങോട്ട് പോവുന്നത് കണ്ടു..””” സെക്യൂരിറ്റി കാണിച്ച ഭാഗത്തേക്ക് ഓടി പാഞ്ഞ് കൊണ്ട് നടാഷ് അവളുടെ പേര് അലറി വിളിച്ചു. “””” നയന………..!!!!! നയന………..!!!!!”””” (തുടരും)