കൃഷ്ണരാധ: ഭാഗം 5
നോവൽ: ശ്വേതാ പ്രകാശ്
അവൾ താഴേക്കു പോകുന്നതും നോക്കി കൃഷ്ണ നിന്നു ശേഷം അവളുടെ പുറകെ അവനും ഇറങ്ങി ചെന്നു അവൻ ചെല്ലുമ്പോൾ എല്ലാവരും തീൻമേശക്കു ചുറ്റും ഇരുന്നിരുന്നു അവൻ രാധുവിന്റെ അടുത്തായി പോയിരുന്നു അവൾ കുറച്ചു നീങ്ങി ഇരുന്നു
“”മോളേ എന്ന വിളമ്പാൻ തുടങ്ങിക്കോ””വിശ്വൻ ദേവുനോടും രാധുനോടും ആയി പറഞ്ഞു അവർ ഇരുന്നിടത്തു തന്നെ വിളമ്പാൻ തുടങ്ങി
“”നിങ്ങൾ ഇവിടെ എല്ലാരും ഒന്നിച്ചാണോ ഇരിക്കാറു””ശിവ വിശ്വനോടായി ചോദിച്ചു
“”അതേ പണ്ട് തൊട്ടേ അങ്ങിനാ മക്കളുടെ അമ്മയാണ് ഇങ്ങനൊരു ശീലം ഉണ്ടാക്കിയത് അവള് പോയിട്ടും ആ ശീലത്തിനൊരു മാറ്റവുമില്ല അവിടെങ്ങിനെ””
“”ടൈം കിട്ടുന്നതിന് അനുസരിച്ച ഓരോരുത്തരുടെ കഴിപ്പും കിടപ്പുമൊക്കെ””ശിവ എങ്ങോട്ടോ നോക്കി ഇരുന്നു പറഞ്ഞു
പക്ഷേ ഇതൊന്നും കൃഷ്ണ ശ്രെദ്ധിക്കുന്നതെ ഇല്ലാ അവൻ രാധു വിളമ്പുന്നതും നോക്കി ഇരിക്കുകയാണ് കാറ്റുകൊണ്ട് രാധുവിന്റെ ധാവണി പറക്കുന്നുണ്ടാരുന്നു
“”അച്ഛാ ദിവാകരേട്ടൻ എവിടെ കഴിക്കാൻ വന്നില്ലാലോ””
“”അയ്യോ മോളേ ഞാനും ഇപ്പോഴാ ശ്രെദ്ധിക്കുന്നേ നിക്ക് ഞാൻ പോയി വിളിച്ചിട്ട് വരാം””
“”അച്ഛൻ ഇവിടിരി ഞാൻ പോയി നോക്കാം””രാധു അതും പറഞ്ഞു പുറത്തേക്കിറങ്ങി
കുറച്ചു നേരം കഴിഞ്ഞപ്പോഴും രാധുവിനെ കണ്ടില്ല
“”ഹാ ഈൗ പെന്നിതെവിടെ പോയി””
“”അഹ് നല്ലയാളെ അല്ലേ ദിവാകരേട്ടനെ വിളിക്കാൻ പറഞ്ഞു വിട്ടേ രണ്ടു പേരും ലോകകാര്യം സംസാരിച്ചു എവിടേലും ഇരുപ്പുണ്ടാകും””ദേവു പറഞ്ഞു
“”ഞാൻ ഒന്നു പോയി നോക്കട്ടെ””അത്രെയും പറഞ്ഞു എണീക്കാൻ പോയ വിശ്വന്റെ കൈയിൽ കയറി കണ്ണൻ പിടിച്ചു
“”അങ്കിൾ ഇവിടിരി ഞാൻ പോയി നോക്കാം””കൃഷ്ണ അത്രയും പറഞ്ഞു എണീറ്റു പുറത്തേക്കു നടന്നു
“”ദിവാകരേട്ടാ””അവൾ ഒന്നു രണ്ടു തവണ വിളിച്ചു
“”ശോ ഈൗ രാത്രി ഇതെവിടെ പോയി ദിവാകരേട്ടാ””
“”എന്താ കുഞ്ഞേ””
“”ആഹാ ഇവിടെ വന്നു നിക്ക ദേ അവിടെ കഴിക്കാൻ എല്ലാരും ഇരുന്നു വായോ””
“”കുഞ്ഞു പൊക്കോ ഞാൻ പിന്നെ കഴിച്ചോളാം””
“”ആഹാ ഇതു പുതിയ അറിവാണല്ലോ എല്ലാരും ഒന്നിച്ചല്ലേ ഇരിക്കാറു””
“”അതു നമ്മൾ മാത്രം ഉള്ളപ്പോൾ അല്ലേ കുഞ്ഞേ ഇപ്പൊ വിരുന്നുകാരില്ലേ അവർക്കിഷ്ട്ടായില്ലെങ്കിലോ “”
“”ദിവാകരേട്ടൻ അതോർത്തു പേടിക്കേണ്ടട്ടോ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല””
രാധുവും കൃഷ്ണയും ഒച്ച കെട്ടിടത്തേക്കു നോക്കി അവിടെ നിക്കുന്ന കൃഷ്ണയെ കണ്ടു അവർ ചിരിച്ചു
“”ദേ ഇപ്പൊ സമാധാനം ആയില്ലേ ഇനി കഴിക്കാൻ വരോ കിളവ””രാധു ദിവാകരന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് പോയി എല്ലാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഇരുന്നു ചിരിയും കളിയും ഓക്കെ ആയി അവരെല്ലാരും ഒന്നിച്ചിരുന്നു കഴിച്ചു അവരുടെ സ്നേഹവും എല്ലാവരെയും ഒരേ പോലെ കാണാനുള്ള മനസും എല്ലാം കൃഷ്ണനിലും ശിവയിലും ഒരു പുതു ഉണർവായിരുന്നു അവർ കഴിച്ചു അവരവരുടെ റൂമിലേക്ക് പോയി കൃഷ്ണ റൂമിൽ ചെന്നതും ബാൽക്കണി തുറന്നു പുറത്തെ കിറങ്ങി നല്ല നിലാവുണ്ടായിരുന്നു അവൻ നിലാവിനെ നോക്കി നിന്നും അതിലും അവനു കൃഷ്ണയുടെ മുഖമേ കാണാൻ കഴിഞ്ഞുള്ളു
“”നിന്നെ എനിക്ക് മറക്കാൻ പറ്റുന്നില്ലാലോ പെണ്ണേ””അവൻ ചെറു ചിരിയോടെ പറഞ്ഞു അവൻ അവളെ കുട്ടിക്കാലത്തു കണ്ടിട്ടുള്ളത് ഓർത്തു പട്ടുപാവാടയും ബ്ലൗസും ഓക്കെ ഇട്ട് രണ്ടു സൈഡിലും മുടി കെട്ടി എപ്പോഴും മുഖത്തു ഒരു പുഞ്ചിരി കൊണ്ട് നടക്കുന്ന പെണ്ണിനെ അവന്റെ മുഖത്തു ഒരു ചെറു ചിരി വിടർന്നു
രാധു ഒരു സമാധാനവും ഇല്ലാണ്ട് കട്ടിലിൽ കിടക്കുക ആയിരുന്നു
“”വിനുവേട്ടൻ ഇതെവിടെ പോയി എത്ര തവണ വിളിച്ചു ഒന്നെടുത്തുടെ””അവൾ എന്ധോക്കെയോ കിടന്നു പിറു പിറുത്തു ഇടക്ക് ഫോണും കൈയിൽ എടുത്തു നോക്കും പിന്നെ അതുപോലെ തന്നെ വെക്കും
💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
വിനുവിന്റെ വീട്ടിലും ലക്ഷ്മി ടെൻഷനിൽ ആയിരുന്നു അവരും വിനുവിനെ ഇടയ്ക്കു വിളിക്കുന്നുണ്ട് പക്ഷേ അവൻ ആരുടെയും കാൾ എടുക്കുന്നുണ്ടായിരുന്നില്ല
“”ഇവനിതെവിടെ പോയി ബാക്കി ഉള്ളവനെ തീ തീറ്റിക്കാൻ””അപ്പോഴാണ് ലക്ഷിമിയുടെ ഫോണിലേക്കു വേണിയുടെ കാൾ വരുന്നത് അവരുടെ മുഖം തെളിഞ്ഞു
“”ഹലോ മോളേ””
“”ആഹ് അമ്മായി എന്തുണ്ട് വിശേഷം സുഖല്ലേ””
“”എന്തു സുഖം മോളേ അവൻ എന്റെ മനസമാധാനം കളഞ്ഞോണ്ടിരിക്കല്ലേ””
“”അയ്യോ അമ്മായി എന്തുണ്ടായി വിനുവേട്ടൻ എന്തു ചെയ്യ്തു””
ലക്ഷ്മി നടന്ന കാര്യങ്ങൾ എല്ലാം അണുവിട തെറ്റാതെ പറഞ്ഞു കൊടുത്തു
“”അമ്മായി വിനുവേട്ടന്റെ ഇഷ്ടം അതാണെങ്കിൽ അതു നടത്തി കൊടുക്ക് ഏട്ടന്റെ സന്തോഷം ആണ് എനിക്ക് പ്രധാനം എനിക്കൊരു സങ്കടവുമില്ല എനിക്ക് വിധിച്ചിട്ടില്ലെന്നു കരുതിക്കോളാം””അവൾ ഒരു തേങ്ങലോടെ പറഞ്ഞു
“”മോളേ'”
“”കുഴപ്പമില്ല അമ്മായി ഞാൻ ഇവിടെ ഏട്ടന്റെ പെണ്ണായി ജീവിച്ചോളാം ഏട്ടന്റെ അടുത്തു പോലും വരാതെ പക്ഷെ ഒരു കാര്യം ഏട്ടൻ എന്റെ ജീവിതത്തിൽ നിന്നും പോയാൽ പിന്നെ ഈൗ വേണി മറ്റൊരാളുടെ മുൻപിൽ തല കുനിച്ചു കൊടുക്കില്ല “”അത്രയും പറഞ്ഞു വേണി ഫോൺ കട്ട് ചെയ്യ്തു
“”ഹലോ മോളേ””അവിടുന്ന് മറുപടി ഇല്ലാതിരുന്നതിനാൽ അവർ നിരാശയോടെ ഫോൺ വെച്ചു
“”എന്റെ മോന്റെ ഭാര്യ വേണി മോൾ മാത്രം ആയിരിക്കും അതിനെന്തു വേണമെങ്കിലും ഞാൻ ചെയ്യും””അവർ ദേഷ്യത്തോടെ കൈചുരുട്ടി മേശക്കിട്ടിടിച്ചു പറഞ്ഞു
💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
“”ഡാ വിനു നീ ഇതെന്തു ഭാവിച്ചാ ഇതെന്ദോര വലിച്ചു കെട്ടുന്നേ മതി നിർത്തു””കിരൺ അവന്റെ കൈയിൽ പിടിച്ചു പറഞ്ഞു
“”ച്ചി വിടെടാ ഞാൻ ഇനിം കുടിക്കും””
“”ഡാ നീ ഇതെന്തു ഭാവിച്ചാ നിന്റെ അമ്മ വീട്ടിൽ നോക്കി ഇരിക്കാനുണ്ടാകും ചെല്ല് “”
“”അങ്ങോട്ട് പോയിട്ടെന്തിനാ അമ്മയുടെ കുത്തു വാക്കും വേണിയെ കെട്ടാൻ ഉള്ള നിർബന്ധം പറച്ചിലും മടുത്തു””
“”ഡാ എല്ലാം ശെരിയാക്കാം നീ ഇപ്പൊ വീട്ടിൽ പോ””
അപ്പോഴാണ് വിനുവിന്റെ ഫോണിലേക്കു രാധുവിന്റെ കാൾ വന്നു കിരൺ ആണു എടുത്തു നോക്കിതു
“”ഡാ നീ ഫോൺ എടുക്ക് എത്ര തവണയായി ആ കൊച്ചു വിളിക്കാ ഒന്നെടുത്തു എന്ധെലും പറ””
‘”വേണ്ടടാ ഈൗ അവസ്ഥയിൽ എടുത്താൽ ശെരിയാവില്ല””
അപ്പോഴേക്കും കിരൺന്റെ ഫോണിലേക്കു രാധുവിന്റെ കാൾ വന്നു
“”ഹലോ രാധു””
“”കിരണേട്ടാ വിണുവേട്ടനെ കണ്ടോ””
അവൻ വിനുവിനെ ഒന്നു നോക്കി
“”ഇല്ലാലോ മോളേ അവൻ നിന്നെ വിളിച്ചില്ലേ””
“”ഇല്ലാ””
“”മോളു പേടിക്കേണ്ടട്ടോ അവൻ വിളിക്കും””അതും പറഞ്ഞു കിരൺ ഫോൺ വെച്ചു
“”ഡാ ആ കൊച്ച വിളിച്ചേ നിന്റെ അമ്മയോടുള്ള ദേഷ്യം ആ കൊച്ചിനോടും വേണോ
“”ഞാൻ വിളിച്ചോളാം””അതു പറഞ്ഞു അവൻ എഴുനേറ്റ് ബൈക്ക് എടുത്തു മുൻപോട്ട് പോയി കിരൺ അവൻ പോകുന്നതും നോക്കി നിന്നും
(തുടരും)