Wednesday, January 22, 2025
Uncategorized

പക്ഷാഘാതവും തുടർ ചികിത്സയും വെബിനാർ വെള്ളിയാഴ്ച

തിരുവനന്തപുരം: കിംസ്ഹെൽത്ത് – സ്നേഹതീരം കൗൺസിലിംഗ് ആൻറ് ഗൈഡന്‍സ് സെൻ്ററിൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് വരുന്ന ആരോഗ്യതീരം വെബിനാർ പരമ്പരയിലെ ഒൻപതാമത് വെബിനാർ ഫെബ്രുവരി 12 രാത്രി 7 മണിക്ക് നടക്കുമെന്ന് സ്നേഹതീരം പ്രസിഡന്റ് ഇ എം നജീബും ജനറല്‍ സെക്രട്ടറി എസ് സക്കീർ ഹുസൈനും അറിയിച്ചു.

പക്ഷാഘാതവും തുടർ ചികിത്സയും എന്ന വിഷയം അവതരിപ്പിച്ച് കിംസ്ഹെൽത്തിലെ ഫിസിക്കൽ മെഡിസിൻ ആൻറ് റിഹാബിലിറ്റേഷൻ അസോ. കൺസൾട്ടൻറ്റ് ഡോ. ലക്ഷ്മി നായര്‍ സംസാരിക്കും. സംശയങ്ങൾക്കും മറുപടിയും നല്‍കും.