Thursday, January 23, 2025
LATEST NEWSSPORTS

മലയാളി താരം ബ്രിട്ടോ ഇനി രാജസ്ഥാൻ യുണൈറ്റഡിൽ കളിക്കും

തിരുവനന്തപുരം സ്വദേശിയായ ബ്രിട്ടോ ഇനി ഐ ലീഗിൽ കളിക്കും. ഒരു വർഷത്തെ വായ്പാ കരാറിലാണ് ബ്രിട്ടോ ഇന്ത്യൻ നേവിയിൽ നിന്ന് രാജസ്ഥാൻ യുണൈറ്റഡിലേക്ക് എത്തുന്നത്. ഒരു സീസൺ മുമ്പ് ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനായി ബ്രിട്ടോ കളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ അദ്ദേഹം ഒരു പ്രൊഫഷണൽ ക്ലബിലും താരം ഉണ്ടായിരുന്നില്ല.

രാജസ്ഥാനിലൂടെ ദേശീയ ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്ന ബ്രിട്ടോ തന്‍റെ പഴയ പ്രകടനങ്ങൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്. ഐ ലീഗിൽ മോഹൻ ബഗാന്‍റെ കിരീടവിജയത്തിൽ ബ്രിട്ടോ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

നേരത്തെ ചർച്ചിൽ ബ്രദേഴ്സിന് വേണ്ടിയും മധ്യനിരയിൽ ബ്രിട്ടോ മികച്ച പ്രകടനം നടത്തിയിരുന്നു. 2014 മുതൽ ബ്രിട്ടോ ഇന്ത്യൻ നാവികസേനയുടെ ഭാഗമാണ്.