Tuesday, December 17, 2024
HEALTHLATEST NEWS

കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കർണാടക : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ഡൽഹിയിലേക്കുള്ള യാത്ര റദ്ദാക്കിയതായി മുഖ്യമന്ത്രി ശനിയാഴ്ച പ്രഖ്യാപിച്ചു.

“നേരിയ ലക്ഷണങ്ങളോടെ ഞാൻ കോവിഡ്-19 പോസിറ്റീവ് ആയി, ഹോം ക്വാറന്‍റൈനിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാനുമായി സമ്പർക്കം പുലർത്തിയവർ ദയവായി രോഗ പരിശോധന നടത്തണം. ഡൽഹിയിലേക്കുള്ള എന്‍റെ യാത്ര റദ്ദാക്കി,” മുഖ്യമന്ത്രി കന്നഡയിൽ ട്വീറ്റ് ചെയ്തു.

ജൂലൈ 25ന് പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബൊമ്മൈ രണ്ട് ദിവസത്തെ ഡൽഹി സന്ദർശനം നടത്തിയിരുന്നു.