Sunday, December 22, 2024
Novel

കനൽ : ഭാഗം 5

എന്റെ മനസ്സ് കടലിനെക്കാൾ പ്രക്ഷുബ്ദo ആകുന്നത് ഞാൻ അറിഞ്ഞു.. തിരിച്ച് വീട്ടിലേക്ക് ഉള്ള വഴിയിൽ മൗനം മാത്രം ആയിരുന്നു കൂട്ടിന്. ..കിച്ചുവെട്ടനെ ഓർക്കാത്ത ഒരു നിമിഷം പോലും ഇല്ല എന്റെ ദിവസങ്ങളിൽ..പക്ഷെ ആരേലും ആ പേര് ഒന്ന് പറയുമ്പോൾ എന്റെ മനസ്സിന് ഉണ്ടാകുന്ന വേലിയേറ്റം അത് അനിർവചനീയമായ അവസ്ഥയാണ്.. ആർക്കും എന്നെ മനസിലാവുന്നില്ല..ഹൃദയം പെരുമ്പറ കൊട്ടുകയാണ്….സങ്കടങ്ങളുടെ പേമാരി അത് ഒഴുകി തീർന്നിട്ടില്ല ഇത് വരെയും.. ഏതൊരു കാർമേഘവും പെയ്തത് തീർന്നാൽ മാത്രമേ ആകാശത്തിനു തെളിയാൻ ആകു ..

അത് പോലെയാണ് എന്റെ മനസ്സും..ഒന്നല്ല ഒരു കൂട്ടം കാർമേഘങ്ങൾ കൊണ്ട് ആവൃതമാണ് എന്റെ മനസ്സും. ..ഒഴുകി ഇറങ്ങാൻ ഒരു അവസരം അത് മാത്രം എന്ത് കൊണ്ടോ ലഭിക്കുന്നില്ല.. മഴയ്ക്ക് ഭൂമിയിലേക്ക് മാത്രം അല്ലേ പതിക്കാൻ ആകു. ..ഒരു പക്ഷെ അത് പോലെ ആയിരിക്കും ഞാനും എന്റെ മനസ്സും..കിച്ചുവെട്ടൻ ആ നെഞ്ചില് മാത്രമാണ് എന്റെ ആശ്വാസം.. എങ്ങനെയോ വീട് എത്തി.. പടി കടന്ന് മുറ്റത്തേക്ക് കടക്കുമ്പോൾ കണ്ടു അച്ഛന്റെ അനിയന്മാരോക്കെ മുറ്റത്ത്..

അച്ഛന് രണ്ടു അനിയന്മാർ ആണ്. ..അനിലും , രമേശും..ഇവരെ രണ്ടാളെയും ഒപ്പം ഒരു പെങ്ങൾ ഉണ്ട് സുമലത അവരെയും അച്ഛൻ ആണ് പഠിപ്പിച്ചത്. . പക്ഷെ എന്ത് കാര്യം?അതിനു അവര് പറയുന്ന ന്യായം അവർക്ക് കൂടെ അവകാശം ഉള്ള ഭൂമി യില് കൃഷി നടത്തിയല്ലെ പുറത്ത് കല്ല് ചുമക്കാൻ പോയിട്ട് അല്ലരുന്നല്ലോ എന്നതാണ്. മനുഷ്യർ ഇങ്ങനെ ആണ്. നന്ദി എന്തെന്ന് അറിയില്ല.. ചെയ്തതോക്കെ യും പെട്ടെന്ന് മറക്കും..നല്ലതൊന്നും ഓർത്ത് വയ്ക്കാൻ മിനക്കെടാതെ ഒക്കെയും മറവിയുടെ ആഴങങളിലേക്ക് വലിച്ചു എറിയും..

എന്തൊക്കെയോ ചർച്ച ചെയ്യുന്നു ഉണ്ട് അച്ഛമ്മ യോടു.. എന്ത് തന്നെ ആയാലും ഇതൊന്നും എന്നെ ബാധിക്കില്ല… അമ്മു തളർന്നു പോയിരിക്കുന്നു..കാലുകൾ പോലും മണ്ണിൽ ഉറയ്ക്കാത്ത പോലെ.. ഞാൻ അകത്തേക്ക് നടക്കുമ്പോൾ ഇളയ ചെറിയച്ചൻ എന്റെ കൈയിൽ പിടിച്ചു നിർത്തി. ..ഞാൻ ഒന്ന് നോക്കി.. അപ്പോഴേക്കും പറഞ്ഞു.. “കണ്ടിട്ടും ഒന്നും മിണ്ടാതെ നീ എങ്ങോട്ടാണ്..”അപ്പു എന്ന് വരും?” “അറിയില്ല” അതും പറഞ്ഞു ഞാൻ ചെറിയച്ചന്റെ കൈ എടുത്തു മാറ്റി. “അവൻ വരുമ്പോൾ എന്നെ കാണാൻ പറ .

അവന് ഒരു പെണ്ണിനെ കണ്ടു വച്ചിട്ടുണ്ട്..കല്യാണം കഴിഞ്ഞു ആകാം ഹൗസ് സർജൻസി ഒക്കെ…” ഒരു നിമിഷം എന്റെ ശ്വാസം നിലയ്ക്കും എന്ന് തോന്നി.. അവന്റെ കരിയർ അതിനു വേണ്ടി ഇൗ കഷ്ടപെട്ടത്തിന് ഒക്കെ ഒരു വിലയും ഇവര് കല്പിക്കുന്നില്ല എന്ന് ഓർത്തപ്പോൾ എനിക്ക് ആ നിമിഷം ഇല്ലാതെ ആവണം എന്ന തോന്നൽ ആയി.. പെട്ടെന്നാണ് അത് സംഭവിച്ചത്.. “അനിലേ ചെയ്തു തന്നടതോളം സഹായങ്ങൾ ധാരാളം.ചേട്ടൻ ഉള്ളപ്പോൾ ഒരുപാട് സഹായിച്ച് തന്നല്ലോ?അതിൽ കൂടുതൽ എന്റെ അപ്പുന് ഫീസ് അടയ്ക്കാൻ ഇല്ലാതെ ഇവള് നെട്ടോട്ടം ഓടിയപ്പോൾ ചെയ്തല്ലോ..”

“ധാരാളം മതി..നിങ്ങടെ ചേട്ടൻ മരിക്കാൻ വരെ ഉണ്ടായ കഥ ഒന്നും എന്നെ കൊണ്ട് പറയിക്കരുത് എന്ന് ഉണ്ടെങ്കിൽ ഇറങ്ങിക്കോണം ഇപ്പൊൾ തന്നെ ഇവിടുന്ന്…എല്ലാവരും കേൾക്കാൻ തന്നെയാ പറഞ്ഞത്. ..” അമ്മയുടെ ഈ പ്രതികരണം അത് കേട്ടതും എനിക്ക് ഷോക് ആയിരുന്നു. ..ആദ്യമായി ആണ് ഞാൻ എന്റെ അമ്മയെ ഇങ്ങനെ കാണുന്നത്.. “ഇത് ഞങ്ങടെ തറവാട് ആണ്..ഇവിടുന്ന് ഇറങ്ങാൻ പറയാൻ നിങ്ങൾക്ക് എന്ത് അവകാശം” ചെറിയചൻ വിടുന്ന ഭാവമില്ല.. “അത് അറിയില്ലേ അനിൽ ന് എങ്കിൽ നീ ഇൗ നിൽക്കുന്ന നിന്റെ അമ്മയോട് ചോദിച്ചാൽ മതി.

സമയം പോലെ പറഞ്ഞു തരും..” അതും പറഞ്ഞു അമ്മ അകത്തേക്ക് കയറി.. തിരിഞ്ഞ് നിന്ന് ഒന്നൂടെ പറഞ്ഞു.. “ജീവിതം കൊണ്ട് കരുത്ത് നേടിയ സ്ത്രീയെ വേദനിപ്പിക്കാൻ നോക്കിയാൽ പിന്നീട് ഉള്ള പ്രതികരണം താങ്ങില്ല എന്ന് കൂടെ ഓർത്തോണം..ഇനി മേലിൽ എന്റെ മക്കളുടെ ജീവിതം തീരുമാനിക്കാൻ ആയി ഇൗ മുറ്റത്തേക്ക് വന്നേക്കരുത് ” ആകെ ഒന്നും പറയാൻ ആവാതെ ഞാൻ പടിയിൽ ചാരി ഇരുന്നു .അമ്മ അമ്മയ്ക്കെന്ത് പറ്റി?? ഇങ്ങനെ പ്രതികരിക്കാൻ എങ്ങനെ ധൈര്യം വന്നു?ഇന്നോളം കണ്ടിട്ട് ഇല്ലാത്ത ഒരു ഭാവ മാറ്റം.

ഞങ്ങള് ഇന്ന് ശിവന്റെ അമ്പലത്തിൽ ആണല്ലോ പോയത്..അല്ലാതെ ഭദ്ര കാളി ക്ഷേത്രത്തിൽ അല്ലല്ലോ ഒരേ സമയം സന്തോഷവും,സങ്കടവും,ഒരുമിച്ച് വന്നു.. അമ്മ പ്രതികരിച്ചത് ഓർക്കുമ്പോൾ,ഞങ്ങളെ സപ്പോർട്ട് ചെയ്തത് ഓർക്കുമ്പോൾ സന്തോഷം ഉണ്ട്.. പക്ഷെ അമ്മ അവസാനം പറഞ്ഞത് ജീവിതം കൊണ്ട് കരുത്ത് നേടിയ സ്ത്രീ ..അത്രക്ക് ആ മനസ്സ് വേദനിച്ചു എന്ന് ഓർത്തപ്പോൾ സഹിക്കാൻ കഴിയുന്നില്ല.. കുറെ നേരം കൂടെ എന്തൊക്കെയോ അച്ഛമ്മ യോട് പറഞ്ഞിട്ട് അവര് യാത്ര ആയി..ഒരു ദിവസം വീട്ടിൽ ഇരുന്ന് പോയാൽ സമാധാനം മുഴുവൻ പോകും..

ഡ്യൂട്ടി ആണേൽ അത്ര സമയം എന്തൊരു സമാധാനം ആണ്. അമ്മയുടെ വിളി കേട്ടു.. “അമ്മു ഇന്ന് വിളക്ക് ഒന്നും വയ്ക്കുന്നില്ലെ “” ആ ചോദ്യം കേട്ടതും എഴുന്നേറ്റു പോയി മേല് കഴുകി വന്ന് വിളക്ക് വെച്ച്. ഒക്കെ അച്ഛനോട് പറഞ്ഞു.. തിരിച്ച് വന്ന് നോക്കുമ്പോൾ അമ്മ കരയുന്നു..എന്നെ കണ്ടതും കണ്ണോക്കെ തുടച്ചു എഴുന്നേറ്റു.. “അമ്മയ്ക്ക് തല വേദന ഒന്ന് കിടക്കട്ടെ..”അതും പറഞ്ഞു അമ്മ മുറിയിലേക്ക് പോയി.. ആകെ ഒരു ശൂന്യത..അ ഇരിപ്പിൽ ഞാൻ ഓർത്തു..കിച്ചുവേട്ടൻ എന്നാണ് എന്റെ മനസ്സിൽ കേറിത് ..അറിയില്ല..ഒന്ന് അറിയാം പ്രാണൻ ആയിരുന്നു ..അല്ല അതിലും വലുത് ആയിരുന്നു..

ഞങ്ങളെ ഹൈദരാബാദിൽ കൊണ്ട് ആക്കാൻ മാളുവിന്റെ അച്ഛനും,കിച്ചുവെട്ടനും,എന്റെ അച്ഛനും ഉണ്ടായിരുന്നു .. വീട്ടിൽ നിന്ന് അപ്പു ഒത്തിരി കരഞ്ഞു കൂടെ വരാൻ….പക്ഷെ ദൂര യാത്ര അല്ലേ അതോണ്ട് വരണ്ടന്ന് അച്ഛൻ പറഞ്ഞു..അങ്ങനെ ഞങ്ങൾ യാത്ര ആയി. കോട്ടയം റെയിൽവേ സ്റ്റേഷൻ എത്തി .ആദ്യമായി ആണ് അവിടെ ഒക്കെ ഇത് പോലെ പോയി നിൽക്കുന്നത് .ഒരു ഭയങ്കര ഫീൽ ആയിരുന്നു അത്.. ആ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ട്രെയിൻ വരാനായി എന്ന അന്നൗൺസ്മെന് കേട്ടു..

അതിൽ ഹിന്ദിയിൽ ഉള്ള അന്നൗൺസിന് ഞങൾ കുറെ ചിരിച്ചു ഞാനും, മാളുവും കൂടെ..കാരണം മുൻപ് സ്കൂളിൽ പറയുന്ന ഒരു ആനയുടെയും ,ഉറുമ്പിന്റെ യും കഥ ഉണ്ട്.. ആന ഉറുമ്പിന്റെ അടുത്ത് പറയും ട്രെയിൻ ആനയുടെ സംഭാവന ആണെന്ന്..അത് പക്ഷെ ഉറുമ്പ് വിശ്വസിക്കില്ല..അങ്ങനെ ആന ഉറുമ്പിന്റെ യം കൂട്ടി റയിൽവേ സ്റ്റേഷൻ എത്തും..അവിടെ ഇത് പോലെ വിളിച്ചു പറയും..അപ്പൊൾ ആന പറയും കേട്ടോ.. ആനയുടെ സംഭാവന ആണെന്ന് പറയുന്നത്..ഉറുമ്പ് വീണ്ടും ,വീണ്ടും കേൾക്കും..

ശരിയാണ് ട്രെയിൻ നമ്പർ ഒക്കെ പറയുന്നുണ്ട് ..ആന വലിയ ആൾ ആണ്.. അങ്ങനെ ഹിന്ദി അറിയാത്ത ഉറുമ്പിനെ ആന പറ്റിച്ചു അതാണ് കഥ.. കഥയിൽ ചോദ്യം ഇല്ലല്ലോ അത് കൊണ്ട് ആരും വേറൊന്നും ചോദിച്ചിട്ടില്ല.. എന്തായാലും ആനയുടെ സംഭാവന ആയ ട്രെയിൻ എത്തി ..ഞങൾ അതിൽ കയറി.. റിസർവേഷൻ ഉണ്ടാരുന്ന കൊണ്ട് കേറി ഇരുന്നു..ആദ്യമായി ആണ് ട്രെയിൻ യാത്ര..അതിന്റെ എല്ലാ ആകാംഷയും എനിക്ക് ഉണ്ടാരുന്നു.. അതൊക്കെ കണ്ടിട്ട് കിച്ചുവേട്ടൻ ആകെ കിളി പോയ പോലെ ആയി.

മാളു പിന്നെ പാലക്കാട് ഒക്കെ പോകുന്നത് ട്രെയിൻ അയ്യത് കൊണ്ട് ഒരു കുഴപ്പവും ഇല്ലായിരുന്നു… ട്രെയിൻ നീങ്ങി തുടങ്ങി..അതിന്റെ കാഴ്ചകളിലേക്ക് കണ്ണ് എത്താൻ ആയി വിൻഡോ സീറ്റ് തന്നെ ആയിരുന്നു ഞാൻ എടുത്തത്.. നോക്കി ഇരുന്നു എറണാകുളം എത്തി..”എന്തേലും വേണോ കഴിക്കാൻ?” അമ്മു,മാളു നിങ്ങളോട് ആണ് കിച്ചുവേട്ടൻ പറഞ്ഞു.. വേണ്ട എന്ന് പറഞ്ഞു വീണ്ടും കാഴ്ചകളിലേക്ക് പോയി.. ഒരുപാട് ആൾക്കാർ യാത്ര ചെയ്യുന്നു .ഇവരൊക്കെ എവിടെ പോകുക ആയിരിക്കും.

അതോ എല്ലാവർക്കും എന്നെ പോലെ യാത്ര പ്രിയം ആണോ? സൂര്യൻ അസ്തമിക്കുന്നത് കൊണ്ട് ആവാം..ആകാശത്തിന്റെ ഒരു ഭാഗം ചുവന്നു തുടുത്തു കിടക്കുന്നു..പോകും മുൻപുള്ള സൂര്യന്റെ തലോടൽ ആകാം.. രാത്രി ആകുമ്പോൾ ചന്ദ്രൻ എത്തും…തന്റെ തോഴിയായ വാനതിന് കൂട്ടിനായി എണ്ണം ഇല്ലാത്ത അത്ര നക്ഷത്ര പെണ്ണുങ്ങളെയും കൂട്ടി കൊണ്ട്..അവൾക്ക് കഥ പറയാൻ,കൂട്ട് കൂടാൻ ഒക്കെ ആയി അവന്റെ സമ്മാനം.. ഓരോ നക്ഷത്രത്തിന്o ഉണ്ടാവും ഓരോ കഥ പറയാൻ..എനിക്ക് ഒരു ചിറകു ഉണ്ടായിരുന്നു എങ്കിൽ പോകാമായിരുന്നു അവരുടെ കഥ കേൾക്കാൻ..

പക്ഷെ എനിക്ക് അവരുടെ ഭാഷ മനസ്സിലാകുമോ..? ഏത് ആയിരിക്കാം അവരുടെ ഭാഷ മൗനം ആയിരിക്കുമോ? അത് ആണേൽ എനിക്ക് മനസ്സിലാകും..കുറച്ച് നക്ഷത്ര കുഞ്ഞുങ്ങളെ കൂട്ടിനായി ചോദിക്കമായിരുന്ന്..അങ്ങനെ ഓരോന്ന് ഓർത്ത് ഇരുന്നു ഉറങ്ങി.. പാലക്കാട് എത്തിയപ്പോൾ മാളു വിളിച്ചു .അവൾക്ക് അറിയാം പാലക്കാട് കാണണം എന്ന് എനിക്ക് ഭയങ്കര ആഗ്രഹം ആണെന്ന് ..കുട്ടനാട് പോലെ തന്നെ കേരളത്തിന്റെ നെല്ലറയായ നാട്..പ്രകൃതി ഏറ്റവും അധികം പ്രണയിക്കുന്ന നാടുകളിൽ ഒന്ന്..ഈശ്വരനും, പ്രകൃതിയും ഒന്നിച്ചു ചേർന്ന ചുരുക്കം സ്ഥലങ്ങളിൽ ഒന്ന്.

ഇൗ മണ്ണിൽ ചവിട്ടി നടക്കണം..കാലിൽ ചെരുപ്പിന്റെ ബന്ധനങ്ങൾ ഇല്ലാതെ…ഇവിടുത്തെ വെള്ളത്തിന്റെ രുചി അറിയണം..മഴ കൂട്ടിനെതുമ്പോൾ കുളിര് കോരുന്ന പ്രകൃതിയിൽ നനയണം. ഇവിടെ ഒരു വീട് വേണം..ഇതൊക്കെ എന്റെ സ്വപ്നം ആണ്… ചോറ് കഴിക്കാൻ ഉള്ള അച്ഛന്റെ വിളി എന്റെ ചിന്തകളെ കീറി മുറിച്ചു. കൈ കഴുകി വന്ന് ചോറ് തുറന്നു. വാഴയിലയിൽ പൊതിഞ്ഞ ചോറും,ചമ്മന്തിയും,പയറു മെഴുകുപുരട്ടിയു്, കൂടിയുള്ള ഗന്ധം അതെന്റെ വിശപ്പിന്റെ ആഴം കൂട്ടി …ഒപ്പം മനസ്സിൽ ഒരു നഷ്ട പെടലിന്റെ വേദനയും..ഇനി എന്നാണ് ഇങ്ങനെ ഒക്കെ കഴിക്കാൻ ആവുക.. ഞങ്ങൾക്ക് എല്ലാവർക്കും ഉള്ള ചോറ് അമ്മ കൊടുത്തു വിട്ടിരുന്നു. ഇന്ന് വൈകിട്ട് ചോറും..

നാളത്തേക്ക് ലെമൺ റൈസും അതാകുമ്പോൾ യാത്രയിൽ ചീത്ത ആവില്ല.. അമ്മ ഉണ്ടാക്കുന്ന ലെമൺ റൈസ് ന് ഒരു പ്രത്യേക രുചി ആണ്. അത് മാത്രം എല്ലാ എല്ലാത്തിനും..അത് കൊണ്ട് തന്നെ മാളു അവളുടെ വീട്ടിൽ ന് ഭക്ഷണം വേണ്ടാന്നു പറഞ്ഞിരുന്നു..മാത്രം അല്ല കിച്ചുവേട്ടനോടും പറഞ്ഞിരുന്നു .. “അമ്മു ഭക്ഷണം കൊണ്ട് വരും..സൂപ്പർ ടേസ്റ്റ് ആണ് നമുക്ക് അത് കഴിച്ചാൽ മതിന്നൂ..” ഭക്ഷണം കഴിക്കുമ്പോൾ കിച്ചുവെട്ടന്റെ മുഖത്ത് ഞാൻ കണ്ടു..മനസ്സ് നിറഞ്ഞു ഭക്ഷണം കഴിക്കുന്ന സന്തോഷം..കുറെ ആയില്ലേ ഹോസ്റ്റൽ ഭക്ഷണം അതാകും.ഞാൻ ഓർത്തു..

തുടരും…

കനൽ : ഭാഗം 4