Saturday, January 18, 2025
Novel

കനൽ : ഭാഗം 34

എഴുത്തുകാരി: Tintu Dhanoj

കിച്ചുവേട്ടാ അമ്മൂസ് എന്നെ ഏൽപ്പിച്ച കടമകൾ നിറവേറ്റുക ആണ്..ഇവിടുത്തെ കാര്യങ്ങൾ തീർന്ന് തുടങ്ങി..ഇനി അപ്പു കൂടെ വന്നാൽ നമുക്ക് നമ്മുടെ ലക്ഷ്യങ്ങളിലേയ്ക്ക് യാത്രയാകാം കേട്ടോ… കുറെ നാളുകൾക്കു ശേഷമാണ് അത്രയും സന്തോഷം ആ വീട്ടിൽ വിരുന്നു വന്നതെന്ന് എനിക്ക് തോന്നി..രാവിലത്തെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് നീഹാരികയെ കണ്ണേട്ടൻ തന്നെ ശ്രേയയുടെ വീട്ടിലാക്കി. പിന്നെയന്ന് മുഴുവൻ ഞാനും,അച്ഛനും,അമ്മയും അവരെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്..

ഇവരുടെ കാര്യത്തിൽ എങ്ങനെയൊരു പരിഹാരം കാണാം എന്നത് മാത്രം.. സംസാരത്തിന് ഇടയ്ക്കെപ്പോഴോ ഫോൺ ബെൽ അടിക്കുന്നതും,മെസ്സേജ് വരുന്നതും ഞാൻ കേട്ടിരുന്നു.അത് കൊണ്ട് ഞാൻ പോയി ഫോൺ എടുത്ത് കൊണ്ട് വന്നു. .നോക്കിയപ്പോൾ കിരൺ ആണ്.. ഞാൻ ലീവ് ആയതിന്റെ കാരണം ചോദിച്ച് മെസ്സേജ് അയച്ചതാണ്..അവസാനം ഒരു സോറി യും പറഞ്ഞിട്ടുണ്ട്. പേഴ്സണൽ കാര്യത്തിൽ ഇടപെട്ടതിന്..എനിക്കെന്തോ കിരണിനോട് സഹതാപം തോന്നി.. ഫോൺ എടുത്ത് കിരണിനെ വിളിച്ചു ..”എന്ത് പറ്റി ലക്ഷ്മി ..

ഇത്രയും ദിവസം ലീവ്..എന്തെങ്കിലും വയ്യാഴിക ഉണ്ടോ?” അത് ചോദിക്കുമ്പോൾ ആ വാക്കുകളിൽ ഉള്ള ഉത്കണ്ഠ എനിക്ക് മനസ്സിലായിരുന്നു.എങ്കിലും അത് അറിയാത്ത പോലെ ഞാൻ പറഞ്ഞു.. “കിരൺ ഞാൻ ഒരു കാര്യം പറയാം..പക്ഷേ അത് വേറെ ഒരാള് പോലും അറിയരുത്.അങ്ങനെ അറിഞ്ഞാൽ ഇൗ സുഹൃദ് ബന്ധം ഇവിടെ തീരും..” “ഞാൻ ആരോട് പറയാനാ ലക്ഷ്മി..അല്ലേൽ വേണ്ട..പറയണ്ട..വിശ്വാസം ഇല്ലാതെ ഒരാളോട് ഒരു കാര്യവും പറയാൻ പാടില്ല..”ആ വാക്കുകൾ അതിൽ എനിക്കെന്തോ വിഷമം തോന്നി.. “കിരൺ ഇത് കുറച്ച് ഫാമിലി മാറ്റർ ആണ്..”

എന്ന് പറഞ്ഞ് ഞാൻ എന്റെ മുന്നിലുള്ള പ്രതിസന്ധിയെ കുറിച്ച് മുഴുവൻ പറഞ്ഞു . എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കിരൺ പറഞ്ഞു..”ഞാൻ ഹെൽപ് ചെയ്താൽ മതിയോ,?ഇപ്പൊൾ അവർക്ക് ഇന്ത്യക്ക് പുറത്തേക്ക് പോകണം. അത്രേയല്ലേ ഉള്ളൂ?അതെനിക്ക് സഹായിക്കാൻ കഴിയുന്ന കാര്യം ആണ്..” “എന്റെ ഒരു ഫ്രണ്ടിന്റെ കമ്പനിയിൽ ഒരു സൂപ്പർവൈസർ പോസ്റ്റ് ഒഴിവുണ്ട്..കണ്ണന് തൽക്കാലം അത് വേണേൽ നോക്കാം.പക്ഷേ സൈറ്റിൽ എല്ലാം പോകേണ്ടി വരും..ദുബൈയിൽ ആണ് കമ്പനി.. ആ പെൺകുട്ടിക്ക് വേണേൽ ഇപ്പൊൾ വിസിറ്റ് ആയിട്ട് പോകാം..പിന്നെ പതിയെ ഒരു ജോബ് നോക്കാം.”

“പിന്നെ കണ്ണന് അവിടെത്തിയിട്ടു വേറെ ജോബ് നോക്കാം..കിട്ടിയാൽ മാറാം..എന്ത് പറയുന്നു ലക്ഷ്മി?”.. അത് കേട്ടതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..”മതി ഇത് തന്നെ മതി..എങ്കിലും ഞാൻ ഇവിടെ എല്ലാവരോടും ഒന്ന് സംസാരിക്കട്ടെ പ്രത്യേകിച്ച് കണ്ണേട്ടൻ..കണ്ണേട്ടന്റെ അഭിപ്രായം ആണല്ലോ അറിയണ്ടത്‌ “എന്ന് പറഞ്ഞ് ഞാൻ ഫോൺ വച്ചു.. തിരികെ പോയി നോക്കുമ്പോൾ കണ്ണേട്ടൻ മുറിയിൽ ഉണ്ട്..എന്തോ ചിന്തിച്ച് കിടക്കുകയാണ്..”കണ്ണേട്ട ,ഇതെന്താ സ്വപ്നം കാണുവാണോ ?”എന്റെ ചോദ്യം കേട്ട് കണ്ണേട്ടൻ ചിരിച്ചു കൊണ്ട് എന്നെ നോക്കി..

“എന്ത് സ്വപ്നം അമ്മു,സ്നേഹിച്ച അതിലേറെ വിശ്വസിച്ച ഒരു പെൺകുട്ടി അവളുടെ കണ്ണ് ഇനിയും നിറയ്ക്കാൻ വയ്യ..അത് കൊണ്ട് ഒരു പരിഹാരം ആലോചിക്കുന്നു..”ആ വാക്കുകളിൽ നല്ല ദുഃഖം ഉണ്ടെന്ന് എനിക്ക് മനസ്സിലായി.. “,എങ്കിൽ പരിഹാരം ഞാൻ തന്നാലോ?” “അമ്മു തമാശ പറഞ്ഞതാണോ?”വിശ്വാസം വരാതെയുള്ള കണ്ണേട്ടന്റെ ചോദ്യം കേട്ട് ഞാൻ മിണ്ടാതെ ഇരുന്നു.. “അമ്മു എന്താ മിണ്ടാതെ ഇരിക്കുന്നത് ?,എന്ന ചോദ്യത്തിന് മറുപടിയായി ഞാൻ പറഞ്ഞു “എന്നെ വിശ്വാസം ഇല്ലാത്തവരോട് ഞാൻ മിണ്ടില്ല..”

“അപ്പോഴേക്കും പിണങ്ങിയോ?ഇത്ര വലിയൊരു പ്രശ്നത്തിന് ഇൗ കുഞ്ഞി തലയിൽ പരിഹാരം ഉണ്ടെന്ന് എനിക്ക് അറിയില്ലല്ലോ?അതല്ലേ.. പറയ്‌”.എന്ന് പറഞ്ഞ് കണ്ണേട്ടൻ എന്റെ മുഖത്തേക്ക് നോക്കി.. “കുഞ്ഞ് തല ആയാലും പരിഹാരം കാണാൻ എനിക്ക് കഴിയും..”എന്ന് പറഞ്ഞു ഞാൻ. “ശരി ശരി പറയൂ..അടിയൻ കേൾക്കാം..” കണ്ണേട്ടന്റെ മറുപടി കേട്ട് ചിരിച്ച് കൊണ്ട് ഞാൻ കിരൺ പറഞ്ഞതെല്ലാം പറഞ്ഞു..അവസാനം കിരൺ ആണ് ഇത് പറഞ്ഞതെന്ന് കേട്ടപ്പോൾ കണ്ണേട്ടൻ വിഷമത്തോടെ എന്നെ നോക്കി..ശേഷം ചോദിച്ചു..

“അത് വേണോ അമ്മു..നമുക്ക് വേറെ വഴിയില്ല ശരിയാ..എങ്കിലും “..വാക്കുകൾ പൂർത്തിയാക്കാതെ എന്നെ നോക്കിയ കണ്ണേട്ടനേ നോക്കി ഞാൻ പറഞ്ഞു.. “വേണം..പിന്നെ കിരൺ ഇപ്പൊൾ നമ്മുക്ക് വിശ്വസിക്കാവുന്ന ആളാണ്..ചതിക്കില്ല..അമ്മുവിന്റെ വാക്ക്…ഞാൻ വിളിച്ച് സമ്മതം പറയട്ടെ?,” എന്റെ ഉറപ്പിനൊടുവിൽ കണ്ണേട്ടൻ സമ്മതിച്ചു..ഞാൻ കിരണിനെ വിളിച്ചു സമ്മതം ആണെന്ന് പറഞ്ഞു..കുറെ കഴിഞ്ഞ് മെസ്സേജ് വന്നു.. ആ വിസ റെഡി ആണ്..

അത് കൊണ്ട് വേഗം പാസ്പോർട്ട് എല്ലാം അയക്കാൻ..പിന്നെ കൂടിയാൽ രണ്ടാഴ്ച അതിനകം പോകേണ്ടി വരും..വിസിറ്റിംഗ് വിസ കൂടെ ആ സമയം തന്നെ ശരിയാക്കി തരാം എന്നാണ് ഫ്രണ്ട് പറഞ്ഞത്.. അതിന് വേണ്ടതൊക്കെ അയാളുടെ സ്പോൺസർ ചെയ്യും എന്ന് . ഞാൻ വേഗം പോയി എല്ലാം അമ്മയെയും,അച്ഛനെയും അറിയിച്ചു..അവർക്കും സന്തോഷമായി..കണ്ണേട്ടൻ പോകുന്ന വിഷമം ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിച്ചില്ല.. കണ്ണേട്ടൻ നീഹാരികയെ വിളിച്ച് എല്ലാം പറഞ്ഞു..അവളുടെ അമ്മയെയും,അനിയനെയും ഇവിടെ എത്തിക്കാൻ പറഞ്ഞു ..

പോകുന്നതിനു രണ്ടു മൂന്ന് ദിവസം മുൻപ് ചെറിയ രീതിയിൽ കല്യാണം വയ്ക്കാം എന്ന് പറഞ്ഞു.. പിന്നീടുള്ള ദിവസങ്ങൾ ഓടി പോയി..ഇതിനിടയ്ക്ക് ഞാൻ തിരിച്ച് വീട്ടിൽ പോയി. ലീവ് ക്യാൻസൽ ചെയ്ത് ഡ്യൂട്ടിക്ക് കയറി. ..3 ദിവസ്സം ലീവ് ബാക്കി ഇട്ടു. കല്യാണത്തിന് വരാൻ വേണ്ടി. വീട്ടിൽ നിന്നും അമ്മയും,മാളുവിന്റെ വീട്ടിൽ നിന്നും എല്ലാവരും കൂടെ ആയി ഞങ്ങൾ കല്ല്യാണത്തിന് തലേദിവസം തന്നെ പാലക്കാട് എത്തി.. അങ്ങനെ ഇന്നാണ് അവരുടെ വിവാഹം..ഞങ്ങളുടെ പോലെയല്ല..ആഘോഷം ഒന്നുമില്ല..

ചെറിയ രീതിയിൽ അമ്പലത്തിൽ വച്ചൊരു താലി കെട്ട്..അത്യാവശ്യം ബന്ധുക്കളും,സുഹൃത്തുക്കളും മാത്രം. വളരെ ഭംഗിയായി അത് കഴിഞ്ഞു .. രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ അവർക്ക് പോകണം.അതിനു വേണ്ട പേപ്പർ എല്ലാം റെഡി ആയി വന്നു..കിരൺ തന്നെയാണ് എല്ലാം ഓടി നടന്ന് ചെയ്തത്..കല്യാണം വിളിച്ചെങ്കിലും കിരൺ വന്നില്ല ..പ്രിയ തനിയെ ആകും എന്നതായിരുന്നു കാരണം.. കിരണിനോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നി..ശരിക്കും നല്ലയൊരൂ സുഹൃത്ത് ആണെന്ന് കിരൺ തെളിയിച്ചു..ചെന്നു കഴിഞ്ഞിട്ട് ഒരു നന്ദി പറയണം എന്നൊക്കെ ഞാൻ മനസ്സിൽ കരുതി..

കണ്ണേട്ടൻ പോയി കഴിഞ്ഞാൽ അച്ഛനും,അമ്മയും തനിച്ചാകും..ഹോസ്പിറ്റലിൽ പോകാൻ, വണ്ടിയെടുക്കാൻ എല്ലാം അച്ഛന് ബുദ്ധിമുട്ടാണ് എന്നത് കൊണ്ട് ബന്ധത്തിൽ ഉള്ളൊരു ചേട്ടനെ ഡ്രൈവർ ആയിട്ട് വച്ചു..പിന്നെ അമ്മയെ ഒന്നും കൂടെ ഡോക്ടർനേ കാണിച്ചു.. പറമ്പിലെ പണികൾക്ക് വേറെ രണ്ട് പേരെ ഏർപ്പാടാക്കി..ഇതെല്ലാം ഓടി നടന്നു ചെയ്തത് കണ്ണേട്ടൻ തന്നെയാണ്..വീട്ടിലെത്തി പെട്ടെന്ന് തന്നെ നീഹാരിക അച്ഛനും,അമ്മയും ആയി കൂട്ടായി..എന്നെപോലെ തന്നെ ..അല്ല എന്നെക്കാൾ ഏറെ.. അതെനിക്ക് വലിയൊരു ആശ്വാസം ആയിരുന്നു..നല്ലൊരു മകളെ അവർക്ക് കിട്ടിയല്ലോ എന്നത്..

അവളുടെ അമ്മയും,അനിയനും തനി പാവങ്ങൾ ആണെന്ന് എനിക്ക് മനസ്സിലായി..ഒരുപാട് സ്നേഹിക്കുന്ന കുടുംബം.. അങ്ങനെ എല്ലാവരും കൂടെ രണ്ട് ദിവസ്സം ശരിക്കും അടിച്ച് പൊളിച്ചു..ജീവിതത്തിൽ മറക്കാനാവാത്ത ദിവസങ്ങൾ അത്രയേറെ സന്തോഷം നിറഞ്ഞ ദിവസങ്ങൾ അച്ഛനും അമ്മയ്ക്കും സമ്മാനിക്കാൻ ഞങ്ങൾ മത്സരിച്ചു.. അവരും ഒരുപാട് സ്നേഹിച്ചു,എല്ലാ വിഷമങ്ങളും മറന്ന് ഞങ്ങളോടൊപ്പം കൂടി.നാളെ വെളുപ്പിന് കണ്ണേട്ടൻ പോകുകയാണ് ഒപ്പം നീഹാരികയും. അവർ സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് കാലു വയ്ക്കട്ടെ..

എല്ലാ ഐശ്വര്യങ്ങളും അവർക്ക് ലഭിക്കട്ടെ..ഇൗ മുറ്റത്ത് അവരുടെ കുഞ്ഞുങ്ങൾ അച്ഛനും അമ്മയ്ക്കും ഉള്ള സമ്മാനമായി ഓടി നടക്കട്ടെ..അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ മനസ്സിന്റെ ചില്ല് കൂട്ടിൽ ഒളിപ്പിച്ച് ഞാൻ ഉറങ്ങാൻ കിടന്നു..എപ്പഴോ ഉറങ്ങി.. എങ്കിലും നേരത്തെ തന്നെ എഴുന്നേറ്റ് വന്നു..അവര് പോകാൻ റെഡി ആയി നിൽക്കുന്നു..അച്ഛനും,അമ്മയും കണ്ണ് നിറഞ്ഞു നിൽക്കുന്നുണ്ട്.ആരും എയർപോർട്ടിലേക്ക് പോകുന്നില്ല ഡ്രൈവർ അല്ലാതെ. പോയാൽ സങ്കടം താങ്ങാൻ ആകില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ അതൊഴിവാക്കി..പോകും മുൻപ് അമ്മയെ കെട്ടിപിടിച്ച് നീഹാരിക കരഞ്ഞു..

കണ്ണേട്ടൻ ഒന്നും പറയാൻ ആകാതെ കണ്ണുകൾ നിറഞ്ഞ് നിന്നു.. അങ്ങനെ അവര് യാത്ര ആയി..അവര് പോയതും എങ്ങും സങ്കടം തളം കെട്ടി നിന്നു..എങ്കിലും അമ്മയോട് കിടക്കാൻ പറഞ്ഞ് നിർബന്ധിച്ച് ഞാൻ മുറിയിലേക്ക് കൊണ്ടാക്കി.. പിന്നീട് വന്ന് അത്യാവശ്യം പണികൾ എല്ലാം ചെയ്തു തീർത്ത് വച്ചു..എനിക്കും ഇന്ന് പോകണം ഡ്യൂട്ടിക്ക് കയറണം..എല്ലാം തീർത്ത് അച്ഛന്റെയും,അമ്മയുടെയും കൂടെ ഭക്ഷണം കഴിച്ച് ഞാൻ ഇറങ്ങാൻ ആയി വന്നു.. “അമ്മു ഇതെല്ലാം തീർത്തത് കൊണ്ട് ഇനി വരില്ലേ ഞങ്ങളെ കാണാൻ,ഞങ്ങളെ ഉപേക്ഷിച്ച് പോവുകയാണോ?എന്ന് ചോദിച്ച് എന്നെ ചേർത്ത് പിടിച്ചു അമ്മ കരഞ്ഞു..

“ഞാൻ ഇവിടെ വരാതെ എവിടെ പോകാനാ അമ്മാ,ഞാൻ വരും.മാത്രമല്ല ഞാൻ കാണും എന്നും അമ്മയുടെ മകളായി..”അത്രയും പറഞ്ഞ് ഞങ്ങളും ഇറങ്ങി.. അവിടെ നിന്നുള്ള യാത്രയിൽ മുഴുവൻ എന്റെ മനസ്സ് നിറയെ സന്തോഷം ആയിരുന്നു..കടമകൾ വീട്ടി തീർത്തത്തിന്റെ സന്തോഷം..അതിലേറെ അവരെ ഒന്നിപ്പിച്ചതിന്റെ സംതൃപ്തി..അങ്ങനെ വിവരിക്കാൻ കഴിയാത്ത സമ്മിശ്ര വികാരങ്ങൾ കൊണ്ട് എന്റെ മനസ്സ് നിറഞ്ഞു.. ഇതിനിടയ്ക്ക് കണ്ണേട്ടൻ മെസേജ് ചെയ്തിരുന്നു.. ബോർഡിംഗ് ആയി എന്നും, ഫ്ലൈറ്റിൽ കയറി എന്നുമോക്കെയായി.. അന്ന് വീട്ടിലെത്തി എല്ലാം മറന്ന് ഞാൻ ഒന്നുറങ്ങീ..

ഒരുപാട് നാളുകൾക്ക് ശേഷമാണ് അങ്ങനെയൊരു ഉറക്കം.. ആ ഉറക്കത്തിൽ ഞാൻ കിച്ചുവേട്ടനെ കണ്ടു..വളരെ സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന കിച്ചുവേട്ടൻ.. ആ ഉറക്കം വിട്ടൊരിക്കലും ഉണരാതെ ഇരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു..എങ്കിലും കുറെ ഭാരം ഒഴിഞ്ഞ് പോയത് പോലെയെനിക്ക് തോന്നി.. അടുത്ത ദിവസം ഡ്യൂട്ടിക്ക് ചെന്ന് ഞാൻ കിരണിനെ കണ്ടു..”കിരൺ എങ്ങനെ പറയണം എന്നെനിക്ക് അറിയില്ല..ഒരുപാട് നന്ദി ഉണ്ട്.അത്ര വലിയ സഹായം ആണ് കിരൺ ചെയ്തത്..” ഞാൻ പറഞ്ഞു തീരും മുൻപേ കിരൺ പറഞ്ഞു.”ലക്ഷ്മി ഇൗ ഫ്രണ്ട്ഷിപ്പിന് കുറെ കണ്ടീഷൻ പറഞ്ഞില്ലേ?

അത് പോലെ എനിക്കും ഉണ്ടൊരു കണ്ടീഷൻ..ഒരിക്കലും യഥാർത്ഥ ഫ്രണ്ട്സ് തമ്മിൽ സോറി,നന്ദി ഇൗ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല..” “ലക്ഷ്മി എന്നെ ഒരു റിയൽ ഫ്രണ്ട് ആയി കാണുന്നുണ്ട് എങ്കിൽ ഇനി ഇത് ആവർത്തിക്കരുത്..”കിരണിന്റെ വാക്കുകൾ കേട്ടതും എനിക്ക് മറുപടി ഇല്ലായിരുന്നു.. “ശരി ശരി ആയിക്കോട്ടെ..പറഞ്ഞത് ഞാൻ പിൻവലിച്ചു .പോരെ”എന്ന് പറഞ്ഞ് ഞാൻ കൈ കൂപ്പി കാണിച്ചു..ചിരിച്ചുകൊണ്ട് കിരൺ തലയാട്ടി.. പല ദിവസവും കണ്ണേട്ടൻ വിളിച്ചു..നീഹാരിക മെസ്സേജ് അയക്കും എപ്പോഴും തന്നെ..ഫ്ലാറ്റിൽ തനിച്ചിരുന്ന് വിരസത തോന്നുമ്പോൾ എല്ലാം എനിക്ക് മെസ്സേജ് അയക്കും..

വിളിക്കും..അങ്ങനെ മാളുവിന്റെ മെസ്സേജിന് വേണ്ടി മാത്രം ഞാൻ എടുത്ത വാട്ട്സ്ആപ് അതിന് പിന്നീട് വിശ്രമം ഇല്ലാതെയായി.. പിന്നീടുള്ള ദിവസങ്ങൾ എന്റെ ശ്രദ്ധ മുഴുവൻ പ്രിയയിൽ ആയിരുന്നു..അവളെ മാറ്റിയെടുക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നു..അങ്ങനെ കുറെ ദിവസങ്ങൾ കൂടെ പോയി..ഓരോ ദിവസവും പ്രിയയിൽ നല്ല മാറ്റം കണ്ടു തുടങ്ങി . ഒരു ദിവസം അവള് മാധവിനെ കാണാൻ വാശി പിടിച്ച് കരഞ്ഞു. ..കുറെയേറെ നേരം എടുത്തു എനിക്ക് അവളെ പറഞ്ഞു മനസ്സിലാക്കാൻ..അതും പോരാതെ വീണ്ടും സെഡേഷൻ കൊടുക്കേണ്ട വന്നു.. അങ്ങനെ കുറച്ചു ദിവസങ്ങൾ കൂടെ മുന്നോട്ട് പോയി..

എന്നും അച്ഛനെയും,അമ്മയെയും ഞാൻ വിളിക്കും..പിന്നെ മാസത്തിൽ ഒരിക്കൽ അവരെ പോയി കാണും..ഇത് കൂടാതെ ആരും അറിയാതെ ഇടയ്ക്ക് ജയിലിൽ പോയി മാധവിനെ കാണും.. പ്രിയയുടെ മാറ്റം അതിനെക്കുറിച്ച് സംസാരിക്കും..കണ്ണേട്ടൻ ,നീഹാരിക അവരെ കുറിച്ച് പറയും .കിരൺ നല്ലയൊരു ഫ്രണ്ട് ആയി എന്ന് പറഞ്ഞു. അങ്ങനെ ഞാനും,മാധവും തമ്മിൽ ഉള്ള നല്ലൊരു സൗഹൃദം അവിടെ രൂപം കൊണ്ടു . പക്ഷേ ആരും അറിയാതെ ഞാൻ മാധവിനെ കാണാൻ പോകുന്ന കാര്യം കിരൺ അറിഞ്ഞു..”അപ്പൊൾ എല്ലാവരോടും താൻ ക്ഷമിച്ചോ ലക്ഷ്മി..അങ്ങനെ ഞാൻ കരുതട്ടെ” എന്ന് ഒരിക്കൽ കിരൺ ചോദിച്ചപ്പോൾ ഞാൻ ഒന്നും മനസ്സിലാകാതെ കിരണിന്റെ മുഖത്തേക്ക് നോക്കി .

“ഞാൻ എല്ലാം അറിഞ്ഞു. മാധവ് അല്ലേ ഇപ്പൊൾ എന്നേലും വലിയ ഫ്രണ്ട്”..കിരണിന്റെ ആ ചോദ്യത്തിൽ ഇത്തിരി കുശുമ്പില്ലെ എന്നെനിക്ക് തോന്നി.. “അപ്പൊൾ എല്ലാം അറിഞ്ഞു അല്ലേ?എന്ന എന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് കിരൺ തലയാട്ടി..ഇതിനിടയ്ക്ക് പ്രിയ നോർമൽ ആയി എന്ന് ഡോക്ടർ പറഞ്ഞു..അവൾക്ക് എല്ലാം പറഞ്ഞ് കൊടുത്ത് ,കൗൺസിലിംഗ് എല്ലാം കൊടുത്തു കഴിഞ്ഞു..രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ പ്രിയ ഡിസ്ചാർജ് ആണ്. ഇപ്പൊൾ എന്റെ ആഗ്രഹങ്ങൾ പൂർത്തി ആയിരിക്കുന്നു .പ്രിയ ഡിസ്ചാർജ് ആയിക്കഴിഞ്ഞാൽ കിരണിന്റെ അടുത്ത് സംസാരിക്കണം..എന്ന് ഞാൻ ഉറപ്പിച്ചു..

തുടരും…

കനൽ : ഭാഗം 33