Friday, November 22, 2024
Novel

കനൽ : ഭാഗം 13

എഴുത്തുകാരി: Tintu Dhanoj

ഒരുപക്ഷേ ഇവിടെ എവിടെയോ നിന്ന് അദൃശ്യമായി എൻറെ അച്ഛൻറെ കരങ്ങൾ എനിക്കായി അനുഗ്രഹവർഷം ചൊരിയുന്നുണ്ടാകും.. അങ്ങനെ താലികെട്ടും സദ്യയും ഒക്കെ കഴിഞ്ഞു. വന്ന എല്ലാവർക്കും തന്നെ സദ്യ വളരെയധികം ഇഷ്ടമായി എന്ന അഭിപ്രായമായിരുന്നു.. പിന്നെ ചിലരൊക്കെ എനിക്ക് എങ്ങനെ ഇത്രയും വലിയ ഒരു വീട്ടിലേക്ക് വിവാഹം കഴിച്ചു പോകാൻ കഴിഞ്ഞു എന്നതിനെ കുറിച്ച് ആയി ചർച്ച..പാലക്കാട് വലിയ തറവാട്ടിലെ ചെറുക്കനാണ് പോലും. മുൻപൊക്കെ ആന വരെ ഉണ്ടായിരുന്ന തറവാടാണ്..

അത്ര വലിയൊരു തറവാട്ടിലേക്ക് വിവാഹം കഴിച്ചു പോകാൻ മാത്രം യോഗ്യത ഒക്കെ എനിക്ക് ഉണ്ടോ എന്ന് അവർ ചർച്ച ചെയ്തു തുടങ്ങി.. വേറെ ചിലരൊക്കെ പറഞ്ഞു എപ്പോഴും മാളുവിൻറെ വീട്ടിൽ ആയിരുന്നല്ലോ സഹവാസം ..ഒരുപക്ഷേ അങ്ങനെ നോക്കി എടുത്തത് ആവുമെന്ന്.. “പിന്നെ പെണ്ണിന് നല്ല സൗന്ദര്യമുണ്ട് കേട്ടോ പറയാതെ ഇരിക്കാൻ പറ്റില്ല അതും ഒരു കാരണം ആയിരിക്കും …ചിലപ്പോൾ ഇവളുടെ സൗന്ദര്യം കണ്ട് ചെറുക്കൻ മൂക്കും കുത്തി വീണു കാണണം” ഇന്നുതന്നെ പോയാൽ പാലക്കാട് എത്താൻ രാത്രിയാവും എന്നുള്ളതുകൊണ്ട് ഇന്നത്തെ യാത്ര പാലക്കാട്ടേക്ക് വേണ്ടെന്നും പകരം അങ്ങോട്ടേക്ക് നാളെ പോകാം എന്നുo മുൻപേതന്നെ കിച്ചുവേട്ടന്റെ അമ്മയും അച്ഛനും തീരുമാനിച്ചിരുന്നു..

എങ്കിലും ചടങ്ങുകൾ ഒന്നും മുടക്കം വരുത്താതെ മാളുവിൻറെ വീട്ടിലേക്കു കിച്ചുവേട്ടന്റ അമ്മ തന്നെ വിളക്ക് തന്ന് എന്നെ കൈ പിടിച്ചു കയറ്റാം എന്നുo തീരുമാനമായിരുന്നു.. അങ്ങനെ മണ്ഡപത്തിൽ നിന്നും തിരിച്ച് മാളുവിൻറെ വീട്ടിലെത്തി കിച്ചുവേട്ടന്റെ അമ്മ തന്നെ അഞ്ചു തിരിയിട്ട നിലവിളക്കുമായി എന്നെ കൈ പിടിച്ച് അകത്തേക്ക് കയറ്റി.. മാളുവിൻറെ വീട്ടിൽ എന്നെ ആക്കി പോകാൻ നേരം അമ്മ എന്നെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു.. അപ്പോഴേക്കും “ഇനി ഒരിക്കലും ചേച്ചി നമ്മുടെ വീട്ടിലേക്ക് വരില്ല അമ്മേ “എന്ന് ചോദിച്ച് അപ്പുവും കരയാൻ തുടങ്ങി.. അപ്പോൾ തന്നെ കിച്ചുവേട്ടൻറെ മറുപടിയെത്തി.

“ആരു പറഞ്ഞു അപ്പുവിനോട് ചേച്ചി വരില്ല എന്ന്..? ഇന്ന് വൈകിട്ട് ഇവിടുത്തെ കുറച്ച് ആൾക്കാരെ ഒക്കെ പരിചയപ്പെട്ട് അത്യാവശ്യം എല്ലാവരുമായി ഒന്ന് സംസാരിച്ചിട്ട് ഞങ്ങൾ അങ്ങോട്ടേയ്ക്ക് വരാം കേട്ടോ …”എന്നിട്ട് അപ്പുവിന്റെ കൂടെ കുറച്ച് സമയം ഇരുന്നിട്ടേ ഞങ്ങൾ തിരിച്ചു വരൂ.. “പിന്നെ പാലക്കാട് പോയാലും മാസത്തിൽ ഒന്ന് ഞങ്ങൾ വന്ന് അപ്പുവിനെയും അമ്മയെയും കണ്ടോളാം കേട്ടോ.. ഒന്നുകൊണ്ടും വിഷമിക്കേണ്ട”.. അത് കേട്ടപ്പോൾ കരഞ്ഞുകൊണ്ടിരുന്ന അപ്പുവിന്റെ മുഖം കുറച്ചൊന്നു തെളിഞ്ഞു… എല്ലാവരും പോയതിനുശേഷം ഞാൻ കയറി കുളിച്ചു ഡ്രസ്സ് ഒക്കെ മാറി വന്നു ..

പിന്നീട് അവിടെ ഉണ്ടായിരുന്നവരോട് ഒക്കെ അത്യാവശ്യം സംസാരിച്ച് എല്ലാവരേയും പരിചയപ്പെട്ടു.. അങ്ങനെ വൈകിട്ട് ഭക്ഷണത്തിനുള്ള സമയമായി. കിച്ചു ,അമ്മൂ എല്ലാവരും വരൂ ഭക്ഷണം കഴിക്കാം..അമ്മ വിളിക്കുന്നത് കേട്ട് ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു കണ്ണേട്ടനും മാളുവും എല്ലാവരും ഒരുമിച്ച് തന്നെ ഭക്ഷണം കഴിക്കാൻ ആയി ഇരുന്നു..”അമ്മേ എനിക്കും അമ്മുവിനും കുറച്ചു വിളമ്പിയാൽ മതി കേട്ടോ … വീട്ടിൽ ചെന്ന് കഴിച്ചില്ലെങ്കിൽ അമ്മയ്ക്കും അപ്പുവിനും വിഷമമാകും അവർ ചിലപ്പോൾ ഞങ്ങളെ നോക്കിയിരിക്കുക ആവും കഴിച്ചിട്ടുണ്ടാവില്ല.”

കിച്ചുവേട്ടൻറെ വാക്കുകൾ കേട്ട് ഞാൻ അമ്പരന്നു ആ മുഖത്തേക്ക് നോക്കി.. എത്രനന്നായി എന്നെയും എൻറെ വീട്ടുകാരേയും മനസ്സിലാക്കിയിരിക്കുന്നു.. അതും ഈ ചുരുങ്ങിയ സമയം കൊണ്ട്… ഇത്രയേറെ സ്നേഹിക്കുന്ന കിച്ചുവേട്ടനേ കിട്ടിയ ഞാൻ വളരെ ഭാഗ്യവതിയാണ്.. എന്നോർത്ത് എൻറെ താലി ഞാൻ കൈകളിൽ എടുത്തു നോക്കി.. അപ്പോഴും കണ്ണുകൾ നിറയാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചു.. അങ്ങനെ ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ വീട്ടിലേക്ക് ഇറങ്ങി.. കണ്ണേട്ടനും മാളുവും കൂടെ ഞങ്ങളുടെ ഒപ്പം വന്നു..ചെല്ലുമ്പോൾ തന്നെ കണ്ടു , ഞങ്ങളെ നോക്കി വാതിൽക്കൽ തന്നെ ഇരിക്കുന്ന അമ്മയും അപ്പുവും..”വാ മക്കളെ” എന്നു പറഞ്ഞ് അമ്മ ഞങ്ങളെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി..

അപ്പു ആണെങ്കിൽ കിച്ചുവേട്ടനോടും, കണ്ണേട്ടനോടും എന്തൊക്കെയോ പറയുന്നുണ്ട്.. രണ്ടാളും കാര്യമായ വർത്തമാനം തന്നെ …അമ്മ എൻറെ അടുത്ത് ഓരോ കാര്യങ്ങളും പറഞ്ഞു തന്നു.. അവിടെ എങ്ങനെ ഒക്കെ പെരുമാറണം,, രാവിലെ എഴുന്നേൽക്കണം അങ്ങനെ എല്ലാവിധ കാര്യങ്ങളും അമ്മ എന്നെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു.. “നിങ്ങൾ കഴിച്ചായിരുന്നോ ?ഞാനും അപ്പുവും നിങ്ങൾ കൂടെ വന്നിട്ട് കഴിക്കാം എന്ന് ഓർത്ത് നോക്കിയിരിക്കുകയായിരുന്നു”..അമ്മ ചോദിച്ചതും കിച്ചുവേട്ടൻ പറഞ്ഞു “ഞങ്ങൾ കുറച്ചേ കഴിച്ചുള്ളൂ അമ്മേ ഇവിടെ വന്ന് ബാക്കി കഴിക്കാം എന്നോർത്ത് തന്നെയാണ് പോന്നത്..

അതുകൊണ്ട് ഭക്ഷണം എടുത്തോളൂ നമുക്ക് എല്ലാവർക്കും ഒരുമിച്ച് കഴിക്കാം” അങ്ങനെ വളരെയധികം സന്തോഷത്തോടെ അമ്മയോടും അപ്പുവിനോടും ഒപ്പം ഞങ്ങൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റു …അപ്പോഴും എൻറെ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു.. ഇനിയെന്നാണാവോ ഇതുപോലെ അപ്പുവിന്റെയും, അമ്മയുടെയും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ ആവുക ഞാനോർത്തു.. അങ്ങനെ ഭക്ഷണമൊക്കെ കഴിഞ്ഞ് നാളെ രാവിലെ പോകും മുൻപ് വരാമെന്ന് അമ്മയോടും അപ്പുവിനോടും, പറഞ്ഞ് ഞങ്ങളിറങ്ങി.. വീട്ടിലെത്തി കുറച്ചുനേരം എല്ലാവരും കൂടെ വർത്തമാനം പറഞ്ഞിരുന്നു..

ശേഷം അമ്മ പറഞ്ഞു “കിച്ചു മതി പോയി ഉറങ്ങാൻ നോക്ക് അമ്മുവിന് നല്ല ക്ഷീണം കാണും വെളുപ്പിനെ എഴുന്നേറ്റതല്ലേ..?” അമ്മ പറഞ്ഞത് കേട്ട് കിച്ചുവേട്ടൻ പതിയെ റൂമിലേക്ക് പോകാൻ തുടങ്ങി.. കണ്ണേട്ടൻ എന്തൊക്കെയോ പറഞ്ഞു കിച്ചുവേട്ടനെ കളിയാക്കുന്നുണ്ടായിരുന്നു.. “അമ്മു മോള് ഒന്നിങ്ങു വരൂ..”എന്നു പറഞ്ഞ് അമ്മ എന്നെ വിളിച്ചു കൊണ്ടുപോയി കയ്യിൽ ഒരു ഗ്ലാസ് പാലും തന്നു വിട്ടു.. മുറിയൊക്കെ മാളുവും കണ്ണേട്ടനും അവരുടെ കുറച്ചു കൂട്ടുകാരും കൂടെ കൂടി നേരത്തെ തന്നെ ഒരുക്കി വെച്ചിരുന്നു.. മുറിയിലേക്ക് കയറുമ്പോഴേ കണ്ടു മുറി നിറയെ അലങ്കരിച്ചിട്ടുണ്ട് ..

അതുമാത്രമല്ല ബെഡിൽ നിറയെ റോസാദളങ്ങൾ വിതറിയിരിക്കുന്നു..അതുമാത്രമല്ല നല്ല ചുവന്ന റോസാപ്പൂക്കൾക്ക് നടുക്കായി രണ്ടു വെള്ള അരയന്നങ്ങളും ഉണ്ടാക്കി വെച്ചിരുന്നു.. ഇതൊക്കെ ആരുടെ പണിയാണോ എന്തായാലും മാളുവിന്റെ അല്ല …കണ്ണേട്ടന് ഇത്രയധികം ക്രിയേറ്റിവിറ്റി ഉണ്ടോ? “എന്താ അമ്മൂസെ ഇവിടെ ഇങ്ങനെ ആലോചിച്ചുകൊണ്ട് നിൽക്കുന്നത്” കിച്ചു വേട്ടൻറെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. “കിച്ചുവേട്ടാ ഈ കണ്ണേട്ടന് ഇത്രയധികം ക്രിയേറ്റിവിറ്റി ഉണ്ടോ? ഈ അരയന്നമൊക്കെ ഉണ്ടാക്കിയിരിക്കുന്നത് നോക്കിക്കേ..എന്ത് ഭംഗിയാണ് അല്ലേ?”

“ആഹാ അപ്പോൾ നാളെ അമ്മൂസ് വീട്ടിലോട്ട് വാ.. അവിടെ കാണാം അവൻറെ ക്രിയേറ്റിവിറ്റി ഒക്കെ .. കണ്ണൻ ഒരു സംഭവമാണ് . ഒക്കെ നാളെ കാണാട്ടോ..” “പിന്നെ കഥയൊക്കെ നമുക്ക് പിന്നെ പറയാം.. ഉറങ്ങണ്ടേ ..?നല്ല ക്ഷീണം ഉണ്ട് അമ്മുവിൻറെ മുഖത്ത്..”അതും പറഞ്ഞു എൻറെ കയ്യിൽ നിന്നും പാൽ വാങ്ങി പകുതി കുടിച്ചിട്ട് ബാക്കി കിച്ചവേട്ടൻ എനിക്ക് തന്നു. “അങ്ങനെ ഞങ്ങൾ രണ്ടാളും കിടന്നു.. അമ്മുവിന് നല്ല സങ്കടം ഉണ്ടല്ലേ?വിഷമിക്കേണ്ട കേട്ടോ നമുക്ക് ഇടയ്ക്കൊക്കെ വരാം ..അമ്മയെയും അപ്പുവിനെയും ഒക്കെ കാണാം..”കിച്ചുവേട്ടന്റെ മുഖത്തേക്ക് നോക്കിയതും എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി..

“ഇങ്ങനെ കരയല്ലേ അമ്മൂസേ ..ഞാൻ പറഞ്ഞില്ലേ ഒക്കെ ശരിയാക്കാം എന്ന്..ഇനി കരഞ്ഞാൽ ഞാൻ പിണങ്ങും കെട്ടോ..”അതും പറഞ്ഞ് കിച്ചുവേട്ടൻ എന്നെ ആ കരവലയത്തിൻ ഉള്ളിലാക്കി”.. “ഇത് സങ്കടം കൊണ്ടല്ല എന്നെ ഇത്രയധികം കിച്ചുവേട്ടൻ മനസ്സിലാക്കുന്നല്ലോ എന്ന് ഓർക്കുമ്പോൾ എൻറെ ഉള്ളം തേങ്ങുന്നു..” “ഞാൻ അല്ലാതെ പിന്നെ ആരാ ഇനി അമ്മുവിനെ മനസ്സിലാക്കാൻ ..അതുകൊണ്ട് അതൊന്നും ഇപ്പോൾ ഓർക്കേണ്ടാട്ടോ ..കണ്ണടച്ചു എൻറെ നെഞ്ചിൽ തല വച്ച് കിടന്നോളൂ നമുക്ക് ഉറങ്ങാം.. ബാക്കിയൊക്കെ നാളെ സംസാരിക്കാം പോരേ?” മതിയെന്ന് ഞാൻ തലയാട്ടി..

അങ്ങനെ എൻറെ എല്ലാ സങ്കടങ്ങളും ആ നെഞ്ചിലേക്ക് ഇറക്കി വെച്ച് കിച്ചുവേട്ടനോട് ചേർന്നു കിടന്നു എപ്പോഴോ ഞാനും ഉറങ്ങിപ്പോയി.. രാവിലെ ഉണർന്ന് നോക്കുമ്പോൾ സമയം 5 ആകുന്നു..രാവിലെ തന്നെ പോകണം എന്ന് ഇന്നലെ പറഞ്ഞിരുന്നു.. അതുകൊണ്ട് ഞാൻ വേഗം എഴുന്നേറ്റ് കുളിച്ചു റെഡിയായി വന്നു.. ഒപ്പം കിച്ചുവേട്ടനെയും വിളിച്ചുണർത്തി കുളിക്കാനായി പറഞ്ഞുവിട്ടു.. കിച്ചുവേട്ടൻ കൂടെ കുളിച്ചിട്ട് വീട്ടിലേക്ക് പോയി അമ്മയെ കണ്ടു വരാം എന്ന് വിചാരിച്ചു.. അപ്പോഴേക്കും ഇതാ അമ്മയും, അപ്പുവും ഇങ്ങോട്ട് എത്തി.. പിന്നെ വേഗം ഓരോ ചായയും കുടിച്ചു കൊണ്ടുപോകാനുള്ള സാധനങ്ങൾ എല്ലാം എടുത്തു വച്ചു..

പിന്നെ അമ്മയോടും അപ്പുവിനോടും ,മാളുവിനോടും അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ കാറിലേക്ക് കയറി.. കണ്ണേട്ടൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ചിരിച്ചുകൊണ്ടിരുന്നതല്ലാതെ വേറെ ഒന്നും തിരിച്ചു പറയാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല… എൻറെ മനസ്സു മുഴുവനും അപ്പോഴും വീട്ടിലായിരുന്നു..എങ്കിലും ഞാൻ പോരും വരെ അച്ഛമ്മ തിരിച്ചു വീട്ടിലേക്ക് വന്നില്ലല്ലോ എന്ന് ഓർക്കുമ്പോൾ നെഞ്ചാകെ മുറിയുന്നത് പോലെ തോന്നി.. മാളു ഇടയ്ക്ക് രണ്ടു തവണ വിളിച്ചു..അമ്മ പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്ന് പറഞ്ഞു..

അങ്ങനെ അമ്മയോട് സംസാരിച്ചു.. എവിടെയെത്തി എന്തെങ്കിലും കഴിച്ചോ അങ്ങനെ അമ്മയുടെ സ്ഥിരം ചോദ്യങ്ങൾ തന്നെ.. മൂന്നുമണിക്കാണ് വീട്ടിൽ കയറാൻ ഉള്ള മുഹൂർത്തം..വീട്ടിലേക്ക് എത്തും മുൻപ് ഒരു ഹോട്ടലിൽ പോയി കുളിച്ച് വേഷമൊക്കെ മാറി വീണ്ടും ഒരു സാരി ഒക്കെ ഉടുത്തു നവവധുവിനെ പോലെ തന്നെ ഒരുക്കിയാണ് അമ്മ എന്നെ അങ്ങോട്ടേക്ക് എത്തിച്ചത്..അവിടുന്ന് നിലവിളക്കുമായി വലതുകാൽ വച്ച് ഞാൻ ആ പടി കയറി… പിന്നീടങ്ങോട്ട് ഓരോ ദിവസവും ആഘോഷങ്ങൾ പോലെയായിരുന്നു.. കണ്ണേട്ടൻ എപ്പോഴും ഒരു അനിയത്തിയെ പോലെ തന്നെ എന്നെ കൊണ്ടു നടന്നു..

ഇടയ്ക്കൊക്കെ ഞങ്ങൾ വീട്ടിലും പോയി വന്നു.. ഒരു ദിവസം ജർമ്മനിക്ക് പോകാനുള്ള പേപ്പർ റെഡിയാക്കാൻ പോയി വന്ന ശേഷം കണ്ണേട്ടൻ പറഞ്ഞു..”അതെ രണ്ടാൾക്കും ഇങ്ങനെയങ്ങ് പോകാനാണോ പ്ലാൻ.. നിങ്ങൾക്കിവിടെ ഒരു കുഞ്ഞു കിച്ചുവോ, അമ്മുവോ വേണം എന്നുള്ള ഒരു ചിന്തയുമില്ലേ??” മറുപടിയായി ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു.. കണ്ണേട്ടൻ വീണ്ടും പറഞ്ഞു തുടങ്ങി. “ഞാൻ കാര്യമായിട്ട് പറഞ്ഞതാ നിങ്ങളോട്..എൻറെ കൂടെ ജർമ്മനിക്ക് വരാനാണ് താൽപര്യമെന്ന് കിച്ചു പറഞ്ഞു.. ഞാൻ പോയതിനുശേഷം അതിൻറെ കാര്യങ്ങളൊക്കെ അന്വേഷിക്കാം ..അമ്മുവിന് എന്തായാലും വരാൻ എളുപ്പമായിരിക്കും ..

പിന്നെ ഞാൻ എല്ലാം അന്വേഷിച്ചു പറയാം ..പക്ഷേ അതിനു മുൻപ് ഒരു കുഞ്ഞു വാവ ആയതിനു ശേഷം മാത്രം എൻറെ കൂടെ വന്നാൽ മതി..” “അല്ലേൽ പിന്നെ അവിടെ എത്തി ജോലിയും തിരക്കും ഒക്കെ ആകുമ്പോൾ ഒരുപാട് വൈകി പോകും.. “ഞങ്ങളൊന്ന് സ്നേഹിക്കട്ടെ പരസ്പരം എന്നിട്ടു പോരേ കുഞ്ഞുവാവ ?,”കിച്ചുവേട്ടൻ ആയിരുന്നു മറുപടി പറഞ്ഞത് .. “അതിന് ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞില്ലേ വിവാഹം കഴിഞ്ഞിട്ട്..ഇത്രയുമൊക്കെ സ്നേഹിച്ചാൽ മതി ബാക്കി കുഞ്ഞുവാവ വന്നതിനുശേഷം മൂന്നാൾക്കും കൂടെ ഒരുമിച്ച് സ്നേഹിക്കാം കേട്ടോ.” “ശരി സാർ ആലോചിക്കാം” എന്ന് പറഞ്ഞു കിച്ചുവേട്ടൻ പതിയെ എഴുന്നേറ്റു പോയി..

അന്ന് രാത്രി കിടക്കും മുൻപ് കിച്ചുവേട്ടൻ എന്നോട് ചോദിച്ചു”അമ്മൂസെ എങ്ങനെയാ കണ്ണൻ പറഞ്ഞതുപോലെ ഒരു കുഞ്ഞുവാവയെ കുറിച്ച് ചിന്തിക്കാൻ ആയോ?” “അവൻ പറഞ്ഞത് ശരിയാ ഇവിടെ നിന്ന് പോയി ജോലിക്ക് ജോയിൻ ചെയ്തു കഴിഞ്ഞാൽ നമ്മൾ തിരക്കായിരിക്കും ..അപ്പൊ അതിനു മുൻപ് ഒരു വാവ ആയിട്ട് പോകുകയാണെങ്കിൽ അതായിരിക്കും നല്ലത് എന്ന് എനിക്കും തോന്നുന്നു ..ഇനി അമ്മുവിന്റെ ഒപ്പീനിയൻ അറിയണമല്ലോ..”… “എനിക്കൊരു വിരോധവുമില്ല കിച്ചുവേട്ട..പക്ഷേ നമ്മൾ പോകുമ്പോൾ കുഞ്ഞുവാവയെ ഇവിടെ തനിച്ചാക്കി പോകാൻ എനിക്ക് പറ്റില്ല..

കൂടെ കൊണ്ടു പോയാൽ ആരു നോക്കും നമ്മൾ ജോലിക്ക് പോകുമ്പോൾ ആരും ഉണ്ടാവില്ലല്ലോ? അപ്പോഴൊക്കെ എന്തു ചെയ്യും..” “അപ്പോഴേക്കും അച്ഛനും അമ്മയ്ക്കും ഉള്ള വിസ റെഡിയാക്കാം എന്നൊക്കെയാണ് കണ്ണൻ പറയുന്നത്… വരട്ടെ നോക്കാം ..” “അതിനുമുൻപ് കുഞ്ഞുവാവ വരണമല്ലോ.. അതിന് നമ്മൾ തന്നെ വിചാരിക്കണo അതിന് ആണ് ഞാൻ അമ്മുവിന്റെ ഒപ്പീനിയൻ ചോദിച്ചത് മനസ്സിലായോ?”

അമ്മു നാണത്തോടെ മുഖം താഴ്ത്തി നിന്നു..”അപ്പോൾ മൗനം സമ്മതം അല്ലെ അമ്മൂസെ?..” “അമ്മുവിൻറെ മുഖം പതിയെ തന്റെ കൈകളിൽ എടുത്ത് കിച്ചു ചുംബനങ്ങൾ കൊണ്ട് മൂടി…പിന്നെ എല്ലാ അർത്ഥത്തിലും തന്റെ പാതിയേ തന്നിലേക്ക് അവൻ ആവാഹിച്ചു.. അങ്ങനെ മനസ്സുകൊണ്ടും ശരീരം കൊണ്ടും അമ്മു എന്നന്നേക്കുമായി കിച്ചുവിന്റെ്തായി തീർന്നു..

തുടരും…

കനൽ : ഭാഗം 12