Wednesday, January 22, 2025
LATEST NEWSPOSITIVE STORIES

പ്രായമൊക്കെ വെറും നമ്പറല്ലേ, 105 വയസ്സില്‍ 100 മീറ്ററില്‍ റെക്കോഡിട്ട് ഒരു മുത്തശ്ശി

അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് രാംബായി അരങ്ങേറ്റം കുറിച്ചത്. വഡോദരയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ഓട്ടമത്സരത്തില്‍ രാംബായി റെക്കോഡ് സ്വന്തമാക്കി. മത്സരത്തിൽ രംഭായി മാത്രമാണ് മത്സരിച്ചത്.

വെറും 45.40 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കി. ഇതോടെ രാംബായ് പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചു. 85 വയസിന് മുകളിലുള്ളവർക്കായി 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് രാംബായ് സ്വന്തം പേരിലാക്കി. ഹരിയാനയിലെ ദാദ്രി സ്വദേശിനിയാണ് രാംബായ്. 100 മീറ്റര്‍ 74 സെക്കന്‍ഡുകൊണ്ട് മറികടന്ന മാന്‍ കൗറിന്റെ പേരിലായിരുന്നു ഇത്രയും കാലം റെക്കോഡുണ്ടായിരുന്നത്. രംഭായിയുടെ വരവോടെ അത് ഒരു പഴങ്കഥയായി മാറി.

അടുത്തതായി 200 മീറ്റര്‍ ഓട്ടത്തില്‍ ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മുത്തശ്ശി. 1917 ജനുവരി ഒന്നിന് വഡോദരയില്‍ ജനിച്ച രാംബായി ദിവസവും ഒരു ലിറ്റര്‍ പാല്‍ കുടിച്ചാണ് കായികക്ഷമത നിലനിര്‍ത്തുന്നത്.