Friday, December 27, 2024
LATEST NEWS

ഇഷ അംബാനി റിലയൻസ് റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്‌സണാകുന്നു

മുംബൈ: റിലയൻസിന്റെ റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്‌സണായി ഇഷ അംബാനിയെ നിയമിക്കും. ഇഷ അംബാനിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. റിലയൻസിന്റെ ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് ഇരട്ട സഹോദരി ഇഷയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്.

ഓയിൽ-ടു-ടെലികോം ഗ്രൂപ്പായ റിലയൻസ് റീട്ടെയിലിന്റെ അനുബന്ധ സ്ഥാപനങ്ങളാണ് റിലയൻസ് റീട്ടെയിലും റിലയൻസ് ജിയോയും. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനം മുകേഷ് അംബാനി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. 30 കാരിയായ ഇഷ യേൽ സർവകലാശാലയിലെ പൂർവവിദ്യാർത്ഥിനിയാണ്. ആകാശിനെ കൂടാതെ ഇഷയ്ക്ക് അനന്ത് എന്ന ഒരു ഇളയ സഹോദരനുമുണ്ട്.