Saturday, December 14, 2024
LATEST NEWSSPORTS

ചെന്നൈയിൻ എഫ്സിയിൽ മറ്റൊരു വിദേശസൈനിങ് കൂടി; വഫ ഹക്കമനേഷി എത്തുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ചെന്നൈയിൻ എഫ്സി മറ്റൊരു വിദേശസൈനിങ് പ്രഖ്യാപിച്ചു. ഇറാനിയൻ താരം വഫ ഹക്കമനേഷി ചെന്നൈയിൻ എഫ്സിയിൽ ചേരാൻ ഒരുങ്ങുകയാണ്. 31 കാരനായ താരം സെന്റർ ബാക്കാണ്.

ഇറാനിയൻ ക്ലബ് ഫുട്ബോളിൽ ദീർഘകാലത്തെ അനുഭവ സമ്പത്തുമായാണ് വഫ ഇന്ത്യയിലെത്തുന്നത്. ഇറാനിലെ ഒന്നും രണ്ടും ഡിവിഷനുകളിൽ വർഷങ്ങളോളം കളിച്ച വഫ തായ്ലൻഡ് ക്ലബ്ബായ റച്ചാബുറിക്ക് വേണ്ടിയാണ് അവസാനമായി കളിച്ചത്. ഇറാന്റെ അണ്ടർ 20 ടീമിനു വേണ്ടിയും വഫ കളിച്ചിട്ടുണ്ട്. വഫയുടെ വരവോടെ ചെന്നൈയിൻ അടുത്ത ഐഎസ്എൽ സീസണിലേക്കുള്ള ഏഷ്യൻ സൈനിംഗ് പൂർത്തിയാക്കി.

ഈ സീസണിൽ ചെന്നൈയിന്റെ രണ്ടാമത്തെ വിദേശ സൈനിങ്ങാണ് വഫ. സെനഗൽ സെന്റർ ബാക്ക് ഫാളോ ഡീഗ്നെ ഒപ്പുവെക്കുമെന്ന് ചെന്നൈയിൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ബ്രസീലിയൻ പ്ലേമേക്കർ റാഫേൽ ക്രിവെല്ലെറോ ക്ലബ്ബിൽ തുടരും.