Wednesday, January 22, 2025
LATEST NEWSTECHNOLOGY

ഐഫോണ്‍ 14 നാളെ മുതൽ ഇന്ത്യൻ വിപണയിൽ

ആപ്പിൾ ഐഫോൺ 14 സീരീസ് സെപ്റ്റംബർ പതിനാറിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയാണ് ആപ്പിൾ പുറത്തിറക്കിയത്.

ആപ്പിൾ ഐഫോൺ 14 ശ്രേണിയുടെ വില 79,900 രൂപ മുതലാണ്. അടിസ്ഥാന മോഡലായ ഐഫോൺ 14 ഈ വിലയ്ക്ക് ലഭ്യമാകും.

ഐഫോൺ ചരിത്രത്തിലെ ആദ്യത്തെ 48 എംപി ക്യാമറ 14 പ്രോ സീരീസിലാണ്. എക്കാലത്തെയും മികച്ച ക്യാമറ സംവിധാനമാണ് തങ്ങളുടേതെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാഡ് പിക്‌സല്‍ സെന്‍സര്‍, സെന്‍സര്‍ ഷിഫ്റ്റ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, 4കെ വീഡിയോ സപ്പോര്‍ട്ട്, ഫോട്ടോണിക് എന്‍ജിന്‍ എന്നിവയാണ് പ്രോ സീരീസിന്‍റെ ക്യാമറ സവിശേഷതകൾ.