Sunday, December 22, 2024
LATEST NEWSSPORTS

ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരൻ വെങ്കലം നേടി

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ടേബിൾ ടെന്നീസിൽ ഇന്ത്യ മറ്റൊരു മെഡൽ നേടി. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരൻ വെങ്കലം നേടി.

ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ പോൾ ഡ്രിങ്ക്ഹാളിനെ മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് സത്തിയന്‍ വെങ്കല മെഡൽ നേടിയത്. ഏഴ് കളികൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സത്തിയന്‍ വിജയിച്ചത്. സ്കോർ: 11-9, 11-3, 11-5, 8-11, 9-11, 10-12, 11-9.

സത്തിയന്‍ ആദ്യ മൂന്ന് ഗെയിമുകളും അനായാസം ജയിച്ചപ്പോൾ ഡ്രിങ്ക്ഹാൾ വലിയ തിരിച്ചുവരവ് നടത്തി. അടുത്ത മൂന്ന് കളികളും ഡ്രിങ്ക്ഹാള്‍ ജയിച്ചു. ഇതോടെ മത്സരം അവസാന ഗെയിമിലേക്ക് നീങ്ങി.