Sunday, December 22, 2024
LATEST NEWS

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 7.4 ശതമാനം നിരക്കിൽ വളരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ

ഡൽഹി: ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിലും സമ്പദ്‍വ്യവസ്ഥയിൽ ഉയർന്ന വളർച്ചയുണ്ടാകും. ഫിനാൻഷ്യൽ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തലെന്നും സമ്പദ്‍വ്യവസ്ഥ വളരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ നല്ല വളർച്ചയുണ്ടാകുമെന്ന് ലോകബാങ്കും ഐഎംഎഫും പ്രവചിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ലോകബാങ്കിന്‍റെയും ഐ.എം.എഫിന്‍റെയും പ്രവചനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനത്തിന് സമാനമാണ്. എന്നിരുന്നാലും, ആഗോള സാമ്പത്തിക സ്ഥിതിയിൽ ഇത് ആശങ്കാജനകമാണ്. രാജ്യത്തിന്‍റെ കയറ്റുമതി വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.