Friday, April 19, 2024
LATEST NEWS

ലോകബാങ്ക്, ഐഎംഎഫ് യോഗങ്ങൾക്കായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദേശത്തേക്ക്

Spread the love

ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ലോകബാങ്കിന്‍റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാർഷിക യോഗങ്ങളിലും ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിലും പങ്കെടുക്കും. ഒക്ടോബർ 11 മുതൽ 16 വരെ ആറ് ദിവസത്തെ യുഎസ് സന്ദർശനത്തിനിടെ, യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനെയുമായും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.

Thank you for reading this post, don't forget to subscribe!

വിവിധ രാജ്യങ്ങളുമായും ധനമന്ത്രി ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജപ്പാൻ , ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഓസ്ട്രേലിയ, ഈജിപ്ത്, ജർമനി, യുഎഇ, ഇറാൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ധനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ബ്രൂക്കിംഗ്സ് സർവകലാശാലയിൽ നടക്കുന്ന സെമിനാറിലും ധനമന്ത്രി പങ്കെടുക്കും.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും ആഗോള സമ്പദ് വ്യവസ്ഥയിൽ അതിന്‍റെ പങ്കുമാണ് വിഷയം. ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ റിലേഷൻസ് സംഘടിപ്പിക്കുന്ന പരിപാടിയിലും മന്ത്രി പങ്കെടുക്കും. ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്പത്തിക ഇടനാഴി ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചും കേന്ദ്ര ധനമന്ത്രി യുഎസിലെ പ്രമുഖ നിക്ഷേപകരുമായി സംസാരിക്കും.