Sunday, December 22, 2024
LATEST NEWSSPORTS

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വിവാഹിതനായി; ചിത്രങ്ങൾ പങ്കുവച്ച് താരം

ഓസ്ട്രേലിയ : ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വിവാഹിതനായി. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ലളിതമായ ചടങ്ങിൽ താരത്തിന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരാറിൽ ഒപ്പുവെച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ഗുർപ്രീത് ചിത്രങ്ങൾ പങ്കുവച്ചത്.

ഇന്ത്യക്കായി 54 മത്സരങ്ങൾക്ക് വലകാത്ത ഗുർപ്രീത് മൂന്ന് സാഫ് കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായ ഗുർപ്രീത് ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിക്ക് വേണ്ടിയാണ് കളിക്കുന്നത്.

യുവേഫ യൂറോപ്പ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഗുർപ്രീത് മാറി. നോർവീജിയൻ ക്ലബ്ബായ സ്റ്റാബെക്ക് എഫ്സിക്ക് വേണ്ടിയാണ് ഗുർപ്രീത് കളിച്ചത്.