Monday, March 10, 2025
LATEST NEWSSPORTS

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മത്സരം; കാര്യവട്ടത്തെ പകുതി ടിക്കറ്റുകളും വിറ്റു തീർന്നു

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റുകളിൽ പകുതിയിലേറെയും ഒറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞു. ഇന്നലെ വൈകുന്നേരം വരെ 13567 ടിക്കറ്റുകളാണ് ഓൺലൈൻ ബുക്കിംഗിലൂടെ വിറ്റഴിഞ്ഞത്.

ഇതിനുപുറമെ, കേരള ക്രിക്കറ്റ് അസോസിയേഷൻ വഴി വിവിധ സ്ഥാപനങ്ങൾ 1500 ഓളം സീറ്റുകളുടെ കോർപ്പറേറ്റ് ബുക്കിംഗ് നടത്തിയിട്ടുണ്ട്. ആകെ 30000 ത്തിലധികം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കുള്ളത്. യഥാക്രമം 1500 രൂപ, 2750 രൂപ, 6,000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പേടിഎം മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ വാങ്ങാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റുകൾ വാങ്ങാം.