Wednesday, January 22, 2025
LATEST NEWSSPORTS

ചരിത്രനേട്ടവുമായി ഇന്ത്യ; ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി-20 വിജയം

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20യിൽ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്നലെ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളിലും തകർപ്പൻ ജയവുമായി തിരിച്ചു വരികയായിരുന്നു.

ഈ വർഷത്തെ ഇന്ത്യയുടെ ഇരുപത്തിയൊന്നാം വിജയമായിരുന്നു ഇന്നലത്തേത്. ഈ വിജയത്തോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി-20 അന്താരാഷ്ട്ര വിജയങ്ങൾ നേടിയ ടീമെന്ന റെക്കോർഡും രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം സ്വന്തമാക്കി. ചിരവൈരികളായ പാകിസ്ഥാന്‍റെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്. കഴിഞ്ഞ വർഷം 20 ടി20 മത്സരങ്ങളാണ് പാകിസ്താൻ ജയിച്ചത്.

ഓസ്ട്രേലിയയ്‌ക്കെതിരായ വിജയത്തിന് ശേഷം ഇന്ത്യ ഇനി ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര കൂടിയാണിത്. ഈ പരമ്പരയ്ക്ക് ശേഷം ടി20 ലോകകപ്പാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.