Monday, May 6, 2024
LATEST NEWS

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ്

Spread the love

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 13.5 ശതമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ജിഡിപി 4.1 ശതമാനമായിരുന്നു. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ രണ്ടാമത്തെ ഉയർന്ന വളർച്ചാ നിരക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് ജിഡിപി കണക്കുകൾ പുറത്തുവിട്ടത്.

Thank you for reading this post, don't forget to subscribe!

ഏപ്രിൽ, ജൂൺ മാസങ്ങളിൽ സാമ്പത്തിക വളർച്ചാ നിരക്ക് ഏറ്റവും ഉയർന്ന നിലയിലായിരുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച സമ്മർദ്ദത്തിൽ നിന്ന് സാമ്പത്തിക വളർച്ചയുടെ ഗതിവേഗം വീണ്ടെടുത്ത ഒരു പാദമായിരുന്നു അത്. ഈ മാസങ്ങളിൽ ഇത് 20.1 ശതമാനം വളർച്ച കൈവരിച്ചിരുന്നു. ജിഡിപി നിരക്കുകൾ ത്രൈമാസാടിസ്ഥാനത്തിൽ ലഭ്യമായിത്തുടങ്ങിയ 2012-ന് ശേഷമുള്ള കാലയളവിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കാണിത്.

ഈ വർഷം ജൂലൈ വരെ ധനക്കമ്മി 20.5 ശതമാനമായിരുന്നു. നികുതിയുൾപ്പെടെയുള്ള സർക്കാരിന്റെ വരുമാനം 7.85 ട്രില്യണ്‍ രൂപയാണ്. നികുകിയുടെ മാത്രം വരുമാനം 6.66 ട്രില്യൺ രൂപയാണ്. 11.26 ട്രില്യൺ രൂപയാണ് കേന്ദ്രസർക്കാരിന്റെ ആകെ ചെലവ്.