Sunday, May 12, 2024
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ്; സ്വർണം നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു

Spread the love

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ മലയാളികൾക്ക് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി ജേതാക്കൾക്ക് 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും നൽകും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചെസ്സ് ഒളിമ്പ്യാഡ് വിജയികൾക്കുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചു. നിഹാൽ സരിന് 10 ലക്ഷം രൂപയും എസ്എൽ നാരായണന് 5 ലക്ഷം രൂപയും നൽകും. വിജയികൾക്ക് സർക്കാർ ജോലിയും നൽകും.

Thank you for reading this post, don't forget to subscribe!

പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോൾ, വെള്ളി നേടിയ അബ്ദുള്ള അബൂബക്കർ, പുരുഷൻമാരുടെ ലോങ്ജംപിൽ വെള്ളി നേടിയ എം.ശ്രീശങ്കർ, ബാഡ്മിന്‍റൺ ടീം ഇനത്തിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും നേടിയ ട്രീസ ജോളി, പുരുഷ ഹോക്കിയിൽ വെള്ളി നേടിയ പി.ആർ ശ്രീജേഷ് എന്നിവരാണ് കോമൺവെൽത്ത് ഗെയിംസിലെ മലയാളി മെഡൽ ജേതാക്കൾ.