ആദായ നികുതി റിട്ടേൺ: അവസാന തീയതി നീട്ടില്ലെന്ന് റവന്യൂ സെക്രട്ടറി
ദില്ലി: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടുന്ന കാര്യം സർക്കാർ പരിഗണിക്കുന്നില്ലെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു. നിലവിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.
“തീയതികൾ നീട്ടുമെന്നാണ് പലരും കരുതിയത്. അതിനാൽ പലരും പിന്നീട് റിട്ടേൺ ഫയൽ ചെയ്യുന്നത് നീട്ടിവയ്ക്കുകയും വൈകിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് പ്രതിദിനം 15 ലക്ഷം മുതൽ 18 ലക്ഷം വരെ റിട്ടേൺ ലഭിക്കുന്നു” വരുമാനം 25 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി ഉയരുമെന്ന് തരുൺ ബജാജ് പറഞ്ഞു.