Sunday, December 22, 2024
Covid-19GULFHEALTHLATEST NEWS

യുഎഇയിൽ ഇന്ന് 523 പുതിയ കൊവിഡ് കേസുകൾ

യു.എ.ഇയിൽ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. ഇന്ന്, 523 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പേർ രോഗമുക്തി നേടി. കൊവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

523 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ എണ്ണം 910,338 ആയി. യു.എ.ഇയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,305 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 893,641 ആയി. നിലവിൽ 14,392 സജീവ കോവിഡ് -19 കേസുകളാണ് യുഎഇയിലുള്ളത്.